play-sharp-fill

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? വിൻ-വിൻ ലോട്ടറി ഫലം ഇവിടെ കാണാം (21/10/2024)

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? വിൻ-വിൻ ലോട്ടറി ഫലം ഇവിടെ കാണാം (21/10/2024) 1st Prize-Rs :75,00,000/- WK 285065 (IRINJALAKKUDA)   Cons Prize-Rs :8,000/- WA 285065 WB 285065 WC 285065 WD 285065 WE 285065 WF 285065 WG 285065 WH 285065 WJ 285065 WL 285065 WM 285065   2nd Prize-Rs :5,00,000/- WD 480783 (PATTAMBI)   3rd Prize-Rs :1,00,000/- WA 908291 WB 760695 WC 242292 WD […]

കൈക്കൂലിയായി വാങ്ങിയത് 50,000 രൂപ, ആര്‍ഡിഒക്ക് 7 വര്‍ഷം കഠിന തടവും 25000 രൂപ പിഴയും ; കൈക്കൂലി കേസിൽ മുവാറ്റുപുഴ മുൻ ആർഡിഒ വി.ആർ മോഹനൻ പിള്ളയെയാണ് കോടതി ശിക്ഷിച്ചത്

മൂവാറ്റപുഴ : കൈക്കൂലി കേസില്‍ മുൻ ആർഡിഒയ്ക്ക് 7 വർഷം കഠിന തടവ് ശിക്ഷ വിധിച്ച്‌ കോടതി. മുവാറ്റുപുഴ ആർഡിഒ ആയിരുന്ന വി.ആർ മോഹനൻ പിള്ളയെയാണ് അഴിമതി നിരോധന വകുപ്പ് പ്രകാരം മുവാറ്റുപുഴ വിജിലൻസ് കോടതി ശിക്ഷിച്ചത്. 7 വർഷം കഠിന തടവും 25000 രൂപ പിഴയുമാണ് പ്രതിക്ക് ശിക്ഷ. 2016 ലെ കൈക്കൂലി കേസിലാണ് ശിക്ഷ വിധിച്ചത്. മുവാറ്റുപുഴ വാഴക്കുളത്ത് ഇടിഞ്ഞുപോയ സംരക്ഷണ ഭിത്തി നിർമാണവുമായി ബന്ധപ്പെട്ട കേസില്‍ 50,000 രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്.

വയനാട് ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച്‌ എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസ്: ലക്കിടിയിലുള്ള കരിന്തണ്ടൻ സ്മാരകത്തില്‍ പുഷ്പാർച്ചന നടത്തിയ ശേഷം കല്‍പ്പറ്റ പുതിയ ബസ്റ്റാൻഡില്‍ നിന്നാണ് നവ്യ റോഡ് ഷോ ആരംഭിച്ചത്.

കൽപ്പറ്റ: വയനാട് ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച്‌ എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസ്. ലക്കിടിയിലുള്ള കരിന്തണ്ടൻ സ്മാരകത്തില്‍ പുഷ്പാർച്ചന നടത്തിയ ശേഷം കല്‍പ്പറ്റ പുതിയ ബസ്റ്റാൻഡില്‍ നിന്നാണ് നവ്യ റോഡ് ഷോ ആരംഭിച്ചത്. സാധാരണ ജനങ്ങള്‍ക്കിടയില്‍ പ്രവർത്തിച്ച്‌ അവരുടെ മനസറിഞ്ഞ നേതാവിനെ കാണാനായി നൂറ് കണക്കിന് ബിജെപി പ്രവർത്തകരാണ് തടിച്ച് കൂടിയത്. തുറന്ന ജീപ്പില്‍ ജ നങ്ങള്‍ക്കിടയിലേക്കെത്തിയ നവ്യ ഹരിദാസിനെ പുഷ്പഹാരം അണിയിച്ചും പൂച്ചെണ്ടുകള്‍ നല്‍കിയും പ്രവർത്തകർ ഗംഭീര വരവേല്‍പ്പ് നല്‍കി. വയനാട് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വലിയ വിജയ പ്രതീക്ഷയാണുള്ളതെന്ന് […]

കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സിൽ കടത്താൻ ശ്രമിച്ച ഏഴ് കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

  തിരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസിൽ വൻ കഞ്ചാവ് വേട്ട. കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സിൽ കടത്താൻ ശ്രമിച്ച ഏഴ് കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ. വള്ളക്കടവ് സ്വദേശികളായ അനസ്, സുകുമാരൻ എന്നിവരെ കസ്റ്റഡിയിലെടുത്തു.   ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ ആറ്റിങ്ങൽ ബസ്റ്റാൻഡിൽ വെച്ചാണ് എക്സൈസും എൻഫോഴ്സ്മെന്റും സംയുക്തമായാണ് കഞ്ചാവ് സംഘത്തെ കസ്റ്റഡിയിലെടുത്തത്.   ആന്ധ്രയിൽ നിന്ന് കടത്തിക്കൊണ്ടു വന്നതാണെന്നാണ് വിവരം. എറണാകുളത്ത് വച്ചാണ് കഞ്ചാവുമായി ഈ സംഘം സ്വിഫ്റ്റ് ബസിൽ കയറിയത്.

എഡിഎമ്മിന്റെ മരണത്തിന് മുമ്പ് മുഖ്യമന്ത്രിക്ക് നല്‍കിയെന്ന് പറഞ്ഞ് പുറത്തു വിട്ട പരാതി വ്യാജമാണന്ന് തെളിഞ്ഞാൽ പി.പി. ദിവ്യ കുടുങ്ങും: തയ്യാറാക്കിയത് പ്രശാന്തന്‍ എന്നത് ഒര്‍ജിനല്‍ പേരെന്ന് തെറ്റിധരിച്ച മറ്റാരോ? കള്ളപരാതിയില്‍ കൈയ്യക്ഷര പരിശോധന അനിവാര്യം; അന്വേഷണം ആ വഴിക്ക് എത്താതിരിക്കാർ ഉന്നതർ ഇടപെട്ടു

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിനെതിരെ പ്രചരിച്ച വ്യാജ പരാതിയില്‍ അന്വേഷം എങ്ങുമെത്തില്ല. ഇതിലേക്ക് അന്വേഷണം കൊണ്ടു പോകാതെ ആത്മഹത്യാ പ്രേരണയില്‍ മാത്രം കാര്യങ്ങള്‍ അവസാനിപ്പിക്കാനാണ് നീക്കം. പരാതിയിലെ കള്ളം കണ്ടെത്തിയാല്‍ വിചാരണയില്‍ പോലും സിപിഎം നേതാവും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പിപി ദിവ്യ കുടുങ്ങും. നവീന്‍ ബാബുവിന്റെ ആത്മഹത്യയ്ക്ക് മുമ്പ് പരാതി കൊടുത്തുവെന്ന് വരുത്തി എഡിഎമ്മിനെ കൈക്കൂലിക്കാരനാക്കാനായിരുന്നു ഈ ശ്രമം. എന്നാല്‍ പരാതിക്കാരനായി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയ പ്രശാന്ത് ടിവിയിലെ പേരിലെ വ്യത്യാസവും ഒപ്പിലെ മാറ്റവും ആ കത്തിലെ കള്ളത്തരം പൊളിച്ചു. ഇതിനൊപ്പം മുന്‍കൂര്‍ […]

സ്വകാര്യ ബസിന് ഫിറ്റ്നസ് നൽകിയില്ല: ബസ് ഉടമ സംഘം എംവിഡി ഉദ്യോഗസ്ഥന്റെ വീട്ടിൽ കയറി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി

  തൃശ്ശൂർ: മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ വീട്ടിൽക്കയറി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ബസ് ഉടമയുടെ സംഘത്തിനെതിരെ പോലീസ് കേസെടുത്തു. ആമ്പല്ലൂർ റൂട്ടിലോടുന്ന മാതാ ബസ് ഉടമയുടെ സുഹൃത്തുക്കളായ വെണ്ടോർ സ്വദേശി ജെൻസൺ, പുത്തൂർ സ്വദേശി ബിജു എന്നിവർക്കെതിരെയാണ് കേസെടുത്തത്.   ഇരിങ്ങാലക്കുട എഎംവിഐ കെ.ടി. ശ്രീകാന്തിനെയാണ് സംഘം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. മാതാ ബസിന് ഫിറ്റ്നസ് നൽകാത്തതാണ് ഭീഷണിക്ക് കാരണം. സംഘം വീട്ടിലെത്തിയതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്തു വന്നു.   വാഹനം ഫിറ്റ് അല്ലെന്നതിനാലാണ് സർട്ടിഫിക്കറ്റ് നൽകാതിരുന്നത്. ബസിന് ഒരു പണിയുമെടുക്കാതെ ഫിറ്റ്നസ് കിട്ടാനാണ് അവർ […]

ക്ഷേത്രത്തിനകത്ത് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചതിനെതിരെ പ്രതിഷേധം: ഹൈക്കോടതിയെ സമീപിക്കുമെന്ന് തിരുവാർപ്പ് സ്വദേശി രാജ്മോഹൻ കൈമൾ

കോട്ടയം: ക്ഷേത്രത്തിനകത്ത് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചതിനെതിരെ തിരുവാർപ്പ് സ്വദേശി രാജ്മോഹൻ കൈമൾ പ്രതിഷേധത്തിൽ . ദേവസ്വം ബോർഡ് ക്ഷേത്രങ്ങൾക്കുള്ളിൽ ഫ്ലക്സ് ബോർഡ് സ്ഥാപിച്ചതിനെതിരെയാണ് പ്രതിഷേധം. ദേവസ്വം ബോർഡ് ജൂബിലിയുമായി ബന്ധപ്പെട്ട പരിപാടിയുടെ ബോർഡാണ് ക്ഷേത്രത്തിനകത്ത് സ്ഥാപിച്ചിരിക്കുന്നത്. ബോർഡ് വയ്ക്കണമെന്ന് എല്ലാ ക്ഷേത്രങ്ങളിലും നിർദ്ദേശം നൽകിയെന്നാണ് രാജമോഹന്റെ ആക്ഷേപം ഭക്തജനങ്ങൾക്ക് ഇത് അലോസരം ഉണ്ടാക്കുന്നു എന്നാണ് അദ്ദേഹം പറയുന്നത് ക്ഷേത്രങ്ങളിലെ ദേവനെയോ ദേവിയെയോ തൊഴുന്ന ഭക്തന് തന്റെ നേരെയുള്ള ഫ്ലക്സ് ബോർഡ് ബുദ്ധിമുട്ടുണ്ടാക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി വി.എൻ. വാസവൻ എന്നിവരടക്കമുള്ളവരുടെ ചിത്രങ്ങളുള്ള ഫ്ലക്സ് […]

തിരമാലയ്ക്കൊപ്പം തീരത്തെത്തിയത് മത്തിക്കൂട്ടം, വാരിയെടുത്ത് നാട്ടുകാർ ; കൊന്നാട് കടപ്പുറത്ത് തീരത്തടിഞ്ഞ മത്തിക്കൂട്ടം ചാകരയല്ലെന്ന് മത്സ്യ പഠന ഗവേഷക കേന്ദ്രം

കോഴിക്കോട് : വെസ്റ്റ്ഹില്‍ കൊന്നാട് കടപ്പുറത്ത് തിരമാലയ്ക്കൊപ്പം എത്തിയ മത്തിക്കൂട്ടം കാഴ്ചക്കാർക്ക് കൗതുകമായി. തിരമാല പിൻവലിഞ്ഞപ്പോള്‍ ജീവനുള്ള മത്തിക്കൂട്ടം കരയിലടിഞ്ഞു. അവിടെ കൂടിനിന്നിരുന്ന ആളുകള്‍ മത്തി ശേഖരിക്കുന്ന തിരക്കിലായിരുന്നു പിന്നീട്. ഇന്നലെ രാവിലെ പതിനൊന്നു നാല്‍പ്പതോടെയാണ് മത്തി കരയ്ക്കടിഞ്ഞത്. ഇത് ചാകരയല്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ചില സന്ദർഭങ്ങളില്‍ അന്തരീക്ഷ താപനിലയുടെ മാറ്റം കാരണം കടല്‍ വെള്ളത്തിന്റെ സാന്ദ്രത കുറവാകുന്നതിനാലാണ് മത്സ്യം കരയിലേക്കു കൂട്ടത്തോടെ എത്തുന്നതെന്നു കടല്‍ മത്സ്യ പഠന ഗവേഷക കേന്ദ്രം ഉദ്യോഗസ്ഥർ പറഞ്ഞു. സാന്ദ്രത കുറയുമ്ബോള്‍ അടിത്തട്ടിലെ വെള്ളം മുകളിലേക്ക് ഉയരും. ഈ […]

പട്ടിക വിഭാഗ സംവരണത്തിലെ മേൽത്തട്ട് പരിധിയും ഉപവർഗീകരത്തിനുമെതിരെ: ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ സമര പ്രഖ്യാപന കൺവെൻഷൻ നാളെ (22-10-2024) കോട്ടയത്ത്.

കോട്ടയം: പട്ടിക വിഭാഗ സംവരണത്തിൽ മേൽത്തട്ട് പരിധിയും, ഉപവർഗീകരണവും ഏർപ്പെടുത്തുവാൻ സംസ്‌ഥാനങ്ങൾക്ക് അധികാരം നൽകിക്കൊണ്ടുള്ള 2024 ആഗസ്‌റ്റ് ഒന്നിലെ സുപ്രീംകോടതി വിധി രാജ്യത്തെ പട്ടിക വിഭാഗ ജനതയിൽ വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. പട്ടിക വിഭാഗ സംവരണത്തിൽ ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കുന്ന ഈ വിധി മറികടക്കാൻ കേന്ദ്ര സർക്കാർ നിയമ നിർമ്മാണം നടത്തണമെന്നും, സംസ്‌ഥാന സർക്കാർ ഈ വിധി നടപ്പാക്കരുതെന്നും ആവശ്യപ്പെട്ടു കേരളത്തിലെ പട്ടിക ജാതി പട്ടികവർഗ്ഗ സമുദായ സംഘടനകളുടെ സംയുക്ത വേദിയായ ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേത്യത്വത്തിൽ ജനലക്ഷങ്ങളെ അണിനിരത്തി വൻ സമരം […]

കോട്ടയം ചെറുവാണ്ടൂരിൽ ഔഷധ ഗുണനിലവാര പരിശോധനാ കേന്ദ്രം നാളെ ഉദ്ഘാടനം:സെന്റർ ഫോർ പ്രൊഫഷണൽ ആൻഡ് അഡ്വാൻസ്‌ഡ് സ്‌റ്റഡീസ് ഫാർമസി കോളജിലാണ് ലാബ് പ്രവർത്തിക്കുന്നത്.

സ്വന്തം ലേഖകൻ കോട്ടയം: സംസ്‌ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സെൻറർ ഫോർ പൊവിദ്യാസ് ആൻഡ് അഡ്വാൻസ്‌ഡ് സ്റ്റഡീസ് വകുപ്പിന്റെ (CPAS) കീഴിൽ ഏറ്റുമാനൂർ ചെറുവാണ്ടൂരിൽ പ്രവർത്തിച്ചു വരുന്ന ഫാർമസി കോളേജിൽ ഔഷധഗുണനിലവാര പരിശോധനാ കേന്ദ്രം ആരംദിക്കും. സംസ്‌ഥാന സർക്കാരിന്റെ നാലാം 100 ദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി ആരംഭിക്കുന്ന പരിശോധനാ കേന്ദ്രത്തിന്റെ ഉദ്ഘാടനം നാളെ (ചൊവ്വ) നടക്കും. നാളെ രാവിലെ 11.30 ന് ഉന്നത വിദ്യാഭ്യാസ വകുപ്പുമന്ത്രി ഡോ.ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. സഹകരണം തുറമുഖ ദേവസ്വം വകുപ്പ് മന്ത്രി വി.എൻ […]