ക്ഷേത്രത്തിനകത്ത് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചതിനെതിരെ പ്രതിഷേധം: ഹൈക്കോടതിയെ സമീപിക്കുമെന്ന് തിരുവാർപ്പ് സ്വദേശി രാജ്മോഹൻ കൈമൾ
കോട്ടയം: ക്ഷേത്രത്തിനകത്ത് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചതിനെതിരെ തിരുവാർപ്പ് സ്വദേശി രാജ്മോഹൻ കൈമൾ പ്രതിഷേധത്തിൽ . ദേവസ്വം ബോർഡ് ക്ഷേത്രങ്ങൾക്കുള്ളിൽ ഫ്ലക്സ് ബോർഡ് സ്ഥാപിച്ചതിനെതിരെയാണ് പ്രതിഷേധം.
ദേവസ്വം ബോർഡ് ജൂബിലിയുമായി ബന്ധപ്പെട്ട പരിപാടിയുടെ ബോർഡാണ് ക്ഷേത്രത്തിനകത്ത് സ്ഥാപിച്ചിരിക്കുന്നത്. ബോർഡ് വയ്ക്കണമെന്ന് എല്ലാ ക്ഷേത്രങ്ങളിലും നിർദ്ദേശം നൽകിയെന്നാണ് രാജമോഹന്റെ ആക്ഷേപം ഭക്തജനങ്ങൾക്ക് ഇത് അലോസരം ഉണ്ടാക്കുന്നു എന്നാണ് അദ്ദേഹം പറയുന്നത്
ക്ഷേത്രങ്ങളിലെ ദേവനെയോ ദേവിയെയോ തൊഴുന്ന ഭക്തന് തന്റെ നേരെയുള്ള ഫ്ലക്സ് ബോർഡ് ബുദ്ധിമുട്ടുണ്ടാക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി വി.എൻ. വാസവൻ എന്നിവരടക്കമുള്ളവരുടെ ചിത്രങ്ങളുള്ള ഫ്ലക്സ് ബോർഡാണ് സ്ഥപിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഫ്ല ഫ്ലക്സ് ബോർഡ് എത്രയും വേഗം നീക്കം ചെയ്യണമെന്ന് രാജ്മോഹൻ ആവശ്യപ്പെട്ടു ഇതു സംബന്ധിച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ടുണ്ടെന്ന് രാജ്മോഹൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
ക്ഷേത്രത്തിനുള്ളിൽ ഫ്ലക്സ് ബോർഡോ അതുപോലുള്ള പ്രചരണ ബോർഡുകളോ സ്ഥാപിക്കരുതെന്ന് ദേവസ്വം ബോർഡ് നിർദ്ദേശമള്ളതായി രാജ്മോഹൻ പറയുന്നു ഈ നിർദേശം
മറികടന്നാണ് ക്ഷേത്രങ്ങളിൽ ഫ്ലക്സ്ഫോർഡ് സ്ഥാപിച്ചിരിക്കുന്നത് ഇതിനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകാനുള്ള നീക്കത്തിലാണ് ഇദ്ദേഹം. ബോർഡ് മാറ്റാതെ ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കില്ലെന്ന ദൃഢനിശ്ചയത്തിലാണ് ഇദ്ദേഹം.