play-sharp-fill
പട്ടിക വിഭാഗ സംവരണത്തിലെ മേൽത്തട്ട് പരിധിയും ഉപവർഗീകരത്തിനുമെതിരെ: ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ സമര പ്രഖ്യാപന കൺവെൻഷൻ നാളെ (22-10-2024) കോട്ടയത്ത്.

പട്ടിക വിഭാഗ സംവരണത്തിലെ മേൽത്തട്ട് പരിധിയും ഉപവർഗീകരത്തിനുമെതിരെ: ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ സമര പ്രഖ്യാപന കൺവെൻഷൻ നാളെ (22-10-2024) കോട്ടയത്ത്.

കോട്ടയം: പട്ടിക വിഭാഗ സംവരണത്തിൽ മേൽത്തട്ട് പരിധിയും, ഉപവർഗീകരണവും ഏർപ്പെടുത്തുവാൻ സംസ്‌ഥാനങ്ങൾക്ക് അധികാരം നൽകിക്കൊണ്ടുള്ള 2024 ആഗസ്‌റ്റ് ഒന്നിലെ സുപ്രീംകോടതി വിധി രാജ്യത്തെ പട്ടിക വിഭാഗ ജനതയിൽ വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്.

പട്ടിക വിഭാഗ സംവരണത്തിൽ ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കുന്ന ഈ വിധി മറികടക്കാൻ കേന്ദ്ര സർക്കാർ നിയമ നിർമ്മാണം നടത്തണമെന്നും,

സംസ്‌ഥാന സർക്കാർ ഈ വിധി നടപ്പാക്കരുതെന്നും ആവശ്യപ്പെട്ടു കേരളത്തിലെ പട്ടിക ജാതി പട്ടികവർഗ്ഗ സമുദായ സംഘടനകളുടെ സംയുക്ത വേദിയായ ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേത്യത്വത്തിൽ ജനലക്ഷങ്ങളെ അണിനിരത്തി വൻ സമരം നടത്തുവാൻ തീരുമാനിച്ചിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സമരത്തിന്റെ പ്രഖ്യാപനത്തിനായി 2024 ഒക്ടോബർ 22 ന് രാവിലെ 11മണിക്ക് കോട്ടയം പി.ഡബ്‌ളൂ.ഡിറസ്റ്റ് ഹൗസ് ഓഡിറ്റോറിയത്തിൽ സമര പ്രഖ്യാപന കൺവെൻഷൻ നടത്തും.

സി.എസ്.ഡി.എസ് സംസ്‌ഥാന പ്രസിഡന്റും. സമിതി ചെയർമാനുമായ കെ.കെ.സുരേഷ് അദ്ധ്യക്ഷത വഹിക്കും. കെ.പി.എം.എസ് ജനറൽ സെക്രട്ടറിയും, സമിതി ജനറൽ

കൺവീനറുമായ പുന്നല ശ്രീകുമാർ സമര പ്രഖ്യാപനം നടത്തും.52 പട്ടികജാതി പട്ടികവർഗ്ഗ സമുദായ സംഘടനകളെ പ്രതിനിധീകരിച്ച് നേതാക്കളും പ്രവർത്തകരും കൺവെൻഷനിൽ

പങ്കെടുക്കുമെന്ന്
സംഘാടക സമിതിഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

എ.കെ.സജീവ്, അഡ്വ.എ.സനീഷ്‌കുമാർ . സനേഷ് എം.റ്റി. പ്രവീൺ വി.ജയിംസ്.
അജയ് കോട്ടയം. സജി മള്ളൂശ്ശേരി, പി.പ്രസാദ് തോട്ടത്തിൽ .
അഖിൽ കെ ദാമോദരൻ .എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.