റോഡിലെ കുഴികൾ വില്ലൻ : കോടികൾ മുടക്കിയ കുമരകം നാലുപങ്ക് ബോട്ട് ടെർമിനലിൽ എത്തിപ്പെടണമെങ്കിൽ കുഴികൾ താണ്ടണം: കുമരകത്ത് പ്രാദേശിക വികസനം പോര
കോട്ടയം: കുമരകത്തിന്റെ ടൂറിസം വികസനത്തിന് മികച്ച നേട്ടമായി കൊട്ടിഘോഷിച്ച് കോടികൾ മുടക്കി നിർമ്മാണം പൂർത്തീകരിച്ച നാലുപങ്ക് ഹൗസ് ബോട്ട് ടെർമിനലിൽ എത്തിച്ചേരണമെങ്കിൽ റോഡിലെ കുഴികൾ താണ്ടണം. കുമരകം പഞ്ചായത്തിലെ ഒൻപതാം വാർഡിലെ നാലുപങ്ക് റോഡാണ് പൊട്ടിപ്പൊളിഞ്ഞ് ചെളിക്കുളമായിക്കിടക്കുന്നത്. ഏതാനും മാസങ്ങൾക്ക് മുൻപ് വാർഡ് മെമ്പർ ഇടപെട്ട് മണ്ണിറക്കി കുഴികൾ അടച്ചെങ്കിലും മഴ പെയ്തതോടെ റോഡ് വീണ്ടും ചെളിക്കുളമായി മാറി. നിരവധി വീട്ടുകാർ ഉപയോഗിക്കുന്ന വഴിയിൽ സ്വദേശികളും വിദേശികളുമായുള്ള നിരവധി സഞ്ചാരികളാണ് എത്തിയിരുന്നത് എന്നാൽ റോഡിന്റെ ദുരവസ്ഥ ഇപ്പോൾ സഞ്ചരികളെ ഇങ്ങോട്ട് ആകർഷിക്കുന്നതിന് തടസ്സം സൃഷ്ടിച്ചിരിക്കുകയാണ്. […]