കോട്ടയം തിരുനക്കര ക്ഷേത്രത്തിൽ തൊഴാൻ വന്ന ഓട്ടോ ഡ്രൈവറുടെ പണം അടിച്ചു മാറ്റി: താക്കോലും പണവും ഓട്ടോയിൽ സൂക്ഷിച്ച ശേഷം ക്ഷേത്രത്തിൽ പോയി മടങ്ങിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
കോട്ടയം ക്ഷേത്രത്തിൽ തൊഴാൻ വന്ന ഓട്ടോ ഡ്രൈവറുടെ പണം അടിച്ചു മാറ്റി.
ഓട്ടോയ്ക്ക് സിസി അടയ്ക്കാൻ വെച്ചിരുന്ന 14200 രൂപയാണ് കള്ളൻ മോഷ്ടിച്ചത്
ഇന്ന് രാവിലെ ഏഴിനും എട്ടു മണിക്കും ഇടയ്ക്ക് ആയിരുന്നു സംഭവം.ചാലുകുന്ന് സ്വദേശിയായ സെൽവരാജിന്റെ പണമാണ് മോഷ്ടിച്ചുകൊണ്ട് പോയത്.
പതിവായി എല്ലാ തിങ്കളാഴ്ചകളിലും തിരുനക്കര ക്ഷേത്രത്തിൽ തൊഴാൻ പോകുന്ന സെൽവരാജ് വണ്ടിയുടെ സിസി അടയ്ക്കാനും മറ്റ് ചിലവുകൾക്കും വെച്ചിരുന്ന പണമാണ് മോഷ്ടിച്ചുകൊണ്ട്
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പോയത്. ഓട്ടോയ്ക്കുള്ളിൽ ആയിരുന്നു താക്കോലും പണവും സൂക്ഷിച്ചിരുന്നത് ഇതാണ് കള്ളൻ അടിച്ചു മാറ്റിയത് സംഭവം അറിഞ്ഞ ഉടൻതന്നെ സെൽവരാജ് കോട്ടയം വെസ്റ്റ് പോലീസിൽ
പരാതി നൽകിയിട്ടുണ്ട്. പോലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.
Third Eye News Live
0