play-sharp-fill

ആലുവയിൽ പ്ലസ് വൺ വിദ്യാർത്ഥിയെ കോളേജ് ഹോസ്റ്റലിൽ നിന്നും കാണാതായി

സ്വന്തം ലേഖകൻ കൊച്ചി: ആലുവയിൽ പ്ലസ് വൺ വിദ്യാർത്ഥിയെ കാണാതായി. മാറമ്പിള്ളി കുടിലിൽ വീട്ടിൽ മുഹമ്മദ് അഫ്രാസി(16) നെയാണ് കോളേജ് ഹോസ്റ്റലിൽ നിന്നും കാണാതായത്. ചാലാക്കൽ അസ്ഹർ ഉലും അറബി കോളേജിലെ വിദ്യാർത്ഥിയാണ് അഫ്രാസി. ഹോസ്റ്റലിൽ നിന്നും തിങ്കളാഴ്ച്ചയാണ് പതിനാറ് വയസുകാരാനായ അഫ്രാസിനെ കാണാതായത്. കുട്ടിയുടെ രക്ഷിതാക്കളും സ്ഥാപന അധികൃതരം നൽകിയ പരാതിയിൽ ആലുവ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കുട്ടി ഏത് സാഹചര്യത്തിലാണ് കാണാതായത് എന്നതടക്കം വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. നിലവിൽ കുട്ടിയെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ഓരോ ഇടപാടിനും പെണ്‍കുട്ടികള്‍ക്ക് രശ്മി നല്‍കിയിരുന്നത് 1500 രൂപ; സംഘത്തിന്റെ വലയില്‍ കുടുങ്ങിയത് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവർ; പെണ്‍കുട്ടികളെ എത്തിച്ച്‌ കൊടുക്കുന്നത് കൊച്ചിയിലെ ഹോട്ടലില്‍ സജ്ജീകരിച്ച 103ാം നമ്പര്‍ മുറിയിൽ; സ്വകാര്യ ഹോട്ടലിലെ പെണ്‍വാണിഭ സംഘം പിടിയിലാകുമ്പോൾ..!

കൊച്ചി: സ്വകാര്യ ഹോട്ടലില്‍ നിന്ന് പെണ്‍വാണിഭ സംഘം പിടിയില്‍. കഴിഞ്ഞ ഒരുമാസത്തോളമായി ലോഡ്ജ് കേന്ദ്രീകരിച്ച്‌ അനാശാസ്യ പ്രവര്‍ത്തനം നടത്തിവരുന്ന സംഘമാണ് കടവന്ത്ര പൊലീസിന്റെ പിടിയിലായത്. കൊല്ലം സ്വദേശി രശ്മി, സഹായി വിമല്‍ എന്നിവരാണ് അറസ്റ്റിലായത്. നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ നടന്ന സംഭത്തില്‍ രണ്ടംഗ സംഘവും ഹോട്ടല്‍ നടത്തിപ്പുകാരനും പൊലീസ് കസ്റ്റഡിയിലാണ്. ഇവരെ കുടുക്കിയത് പൊലീസ് നടത്തിയ പ്രത്യേക അന്വേഷണമാണ്. സംഭവത്തില്‍ ഡിജിറ്റല്‍ തെളിവുകളുള്‍പ്പെടെ പൊലീസ് ശേഖരിച്ചിരുന്നു. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ സംഘത്തിന്റെ വലയില്‍ കുടുങ്ങിയിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന […]

കാര്യവിജയം, മത്സരവിജയം, ഉത്സാഹം, അംഗീകാരം, കാര്യതടസ്സം, കലഹം, ശത്രുശല്യം ; നിങ്ങളുടെ ഇന്ന് എങ്ങനെയെന്ന് അറിയണ്ടേ…? ഇന്നത്തെ (22/10/2024) നക്ഷത്രഫലം അറിയാം

മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, മത്സരവിജയം, ഉത്സാഹം, അംഗീകാരം, ആരോഗ്യം, നേട്ടം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. ഇടവം(കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, കലഹം, ശത്രുശല്യം, നിയമപരാജയം, ഇച്ഛാഭംഗം, മനഃപ്രയാസം ഇവ കാണുന്നു. വേദനാജനകമായ അനുഭവങ്ങൾ വന്നു ചേരാം. മിഥുനം(മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, നേട്ടം, ധനയോഗം, ബന്ധുസമാഗമം, ഇഷ്ടഭക്ഷണസമൃദ്ധി, അംഗീകാരം ഇവ കാണുന്നു. തടസ്സങ്ങൾ മാറിക്കിട്ടാം. കർക്കടകം(പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):കാര്യപരാജയം, നഷ്ടം, ഉദരവൈഷമ്യം, യാത്രാപരാജയം, സ്വസ്ഥതക്കുറവ്,  […]

ഇന്ന് തീവ്ര ന്യൂനമര്‍ദ്ദം; നാളെ ചുഴലിക്കാറ്റും; അടുത്ത ഒരാഴ്ച കേരളത്തില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത; പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം: മധ്യ കിഴക്കൻ ബംഗാള്‍ ഉള്‍ക്കടലിനും ആൻഡമാൻ കടലിനും മുകളിലായി ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ടെന്നും ഇന്ന് രാവിലെയോടെ തീവ്ര ന്യൂന മർദ്ദമായും 23 ന് ചുഴലിക്കാറ്റായും ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ചുഴലിക്കാറ്റ് ഒക്ടോബർ 24 ന് ഒഡിഷ -പശ്ചിമ ബംഗാള്‍ തീരത്തിന് സമീപം എത്തിച്ചേരാൻ സാധ്യത. മധ്യ പടിഞ്ഞാറൻ അറബിക്കടലിനു മുകളില്‍ ന്യൂന മർദ്ദം സ്ഥിതിചെയ്യുന്നുണെടങ്കിലും അടുത്ത ദിവസങ്ങളില്‍ ഇന്ത്യൻ തീരത്തു നിന്ന് അകന്നു പോകാനും സാധ്യതയുണ്ട്. വരും ദിവസങ്ങളില്‍ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നുംജാഗ്രത വേണമെന്നും കാലാവസ്ഥാ വകുപ്പ് […]

ഭാര്യയുടെ പ്രസവം ചിത്രീകരിച്ച്, മകളുടെ പൊക്കിൾകൊടി മുറിക്കുന്ന വീഡിയോ യുട്യൂബിൽ ; പ്രമുഖ യുട്യൂബർ ഇർഫാൻ പുതിയ വിവാദത്തിൽ ; യുട്യൂബർക്കെതിരെ നടപടിയുമായി ആരോഗ്യവകുപ്പ് ; ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ചർച്ച; ആശുപത്രി അധികൃതരോട് വിശദീകരണം തേടി

സ്വന്തം ലേഖകൻ ചെന്നൈ: തമിഴ്നാട്ടിലെ പ്രമുഖ യുട്യൂബർ ഇർഫാൻ പുതിയ വിവാദത്തിൽ. ഇർഫാൻ മകളുടെ പൊക്കിൾകൊടി മുറിക്കുന്ന വീഡിയോ പുറത്തുവിട്ടതാണ് വിവാദം ആയത്. ഇർഫാനെതിരെ നടപടി എടുക്കുമെന്ന് തമിഴ്നാട് ആരോഗ്യവകുപ്പ് അറിയിച്ചു. തന്‍റെ യൂട്യൂബ് ചാനലിൽ 45 ലക്ഷത്തിലധികം ഫോളോവേഴ്സ് ഉള്ള തമിഴ്നാട്ടുകാരനായ ഇർഫാനാണ് മകളുടെ ജനനത്തിന്‍റെ വീഡിയോ പുറത്തുവിട്ടത്. ജൂലൈയിൽ പ്രസവത്തിനായി ഇർഫാൻറെ ഭാര്യ വീട്ടിൽ നിന്ന് പുറപ്പെടുന്നത് മുതൽ സ്വകാര്യ ആശുപത്രിയിലെ ഓപ്പറേഷൻ തീയേറ്ററിൽ കുഞ്ഞു ജനിക്കുന്നത് വരെയുള്ള സംഭവങ്ങൾ 16 മിനിട്ടുള്ള വീഡിയോയിൽ ഉണ്ട്. കഴിഞ്ഞ ദിവസം പോസ്റ്റ്‌ ചെയ്ത […]

മുംബൈ പൊലീസ് ചമഞ്ഞ് വെർച്വൽ അറസ്റ്റ് നാടകം; ലഹരി വസ്തുക്കൾ പാഴ്സൽ അയയ്ക്കാൻ മൊബൈൽ നമ്പർ ഉപയോഗിച്ചെന്ന് കാണിച്ച് ഭീഷണി; കോട്ടയം സ്വദേശിനിയായ ഐടി എൻജിനീയറുടെ അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത് സംഘം; യുവതി പണം നൽകിയത് ബാങ്ക് ആപ് വഴി ലോണെടുത്ത്

തിരുവനന്തപുരം: പേട്ടയിൽ താമസിക്കുന്ന കോട്ടയം സ്വദേശിനിയും ഐടി എൻജിനീയറുമായ യുവതിയിൽ നിന്ന് മുംബൈ പൊലീസ് ചമഞ്ഞു വെർച്വൽ അറസ്റ്റ് നാടകം നടത്തി 5 ലക്ഷം രൂപ തട്ടിയെടുത്തു. ഭീഷണിപ്പെടുത്തി ബാങ്ക് ആപ് വഴി 5 ലക്ഷം രൂപ ലോൺ എടുപ്പിച്ച് ഓൺലൈനായി ട്രാൻസ്ഫർ ചെയ്യിക്കുകയായിരുന്നു. എക്സൈസ് ഓഫിസിൽ മുബൈയിൽ നിന്ന് ഇറാനിലേക്ക് അർമാൻ അലി എന്ന പേരിൽ അയച്ച പാഴ്സലിൽ നിന്ന് കസ്റ്റംസ് വിഭാഗം ലഹരി പിടിച്ചെടുത്തെന്നും പാഴ്സൽ അയയ്ക്കാൻ യുവതിയുടെ മൊബൈൽ ഫോൺ നമ്പർ ഉപയോഗിച്ചെന്നുമായിരുന്നു ഭീഷണി. ക്വാറിയർ കമ്പനിയുടെ കസ്റ്റമർ സർവീസ് […]

പാലാ ഐങ്കൊമ്പ് ബസ് ദുരന്തത്തിന് 26 വര്‍ഷം ; നാടിനെ നടുക്കിയ അപകടത്തിൽ മരണപ്പെട്ടത് സ്ത്രീകളും കുട്ടികളുമടക്കം 22 പേർ ; ഇന്നും നടുക്കുന്ന ഓർമ

സ്വന്തം ലേഖകൻ പാലാ: ബസിന് തീ പിടിച്ച്‌ 22 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന് ഇന്ന് 26 വര്‍ഷം പൂര്‍ത്തിയാകുന്നു.1998 ഒക്ടോബര്‍ 22ന് രാവിലെ 11.15നാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. പാലാ-തൊടുപുഴ റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്ന സ്വകാര്യ ബസ് പ്രശാന്ത് തീ പിടിച്ചാണ് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം സംഭവിച്ചത്. ബസില്‍ നിറയെ യാത്രക്കാര്‍ ഉണ്ടായിരുന്നു. ഐങ്കൊമ്പിന് സമീപം ആറാംമൈലിലാണ് അപകടം സംഭവിച്ചത്. റോഡിന് ഇടതുവശത്തെ ടെലിഫോണ്‍ പോസ്റ്റില്‍ ഇടിച്ചുമറിഞ്ഞ ബസിന് തീപിടിക്കുകയായിരുന്നു. സ്ത്രീകളും കുട്ടികളുമടക്കം 22 പേരാണ് മരിച്ചത്. 16 പേർ‌ സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു.

നടിയെ പീഡിപ്പിച്ച കേസിൽ മുകേഷിന്റെ അറസ്റ്റ് ഒളിപ്പിച്ച് പൊലീസ്; വിവരം പുറത്തുപോകാതിരിക്കാൻ പൊലീസുകാർക്ക് പ്രത്യേക നിർദേശം; നടപടികൾ അതിവേഗം പൂർത്തിയാക്കി എസ്പി

തൃശൂർ: നടൻ മുകേഷ് എംഎൽഎയെ വടക്കാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. പുറത്തറിയാതിരിക്കാൻ അറസ്റ്റ് നടപടികൾ ഞൊടിയിടയിൽ പൂർത്തിയാക്കി. നടിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി ഏഴു മണിയോടെയാണ് സംഭവം. പ്രത്യേക അന്വേഷണ സംഘത്തിലെ എസ്പി ഐശ്വര്യ ഡോംഗ്രേ സ്ഥലത്തെത്തിയാണ് അറസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്. വടക്കാഞ്ചേരി താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധന നടത്തി. വിവരം പുറത്തുപോകാതിരിക്കാൻ പൊലീസുകാർക്ക് എസ്പി നിർദേശം നൽകിയതായും സൂചനയുണ്ട്.

നാല് പ്രാവശ്യത്തിലധികം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിക്കും ; സമ്മതിക്കാത്ത സമയങ്ങളില്‍ പുലരും വരെ മതപ്രഭാഷണം കേള്‍പ്പിച്ച്‌ ഉറങ്ങാന്‍ അനുവദിക്കാതെ പീഡിപ്പിക്കും ; കൂടുതല്‍ സ്വര്‍ണ്ണവും പണവും ആവശ്യപ്പെട്ട് യുവതിയുടെ നഗ്നഫോട്ടോയും വീഡിയോകളും ഫോണില്‍ പകര്‍ത്തി ; ഭര്‍ത്താവിനും ഭര്‍തൃമാതാവിനും എതിരെ പരാതിയുമായി നവവധു

സ്വന്തം ലേഖകൻ കാസര്‍കോട്: നാലു മാസം മുൻപ് വിവാഹിതയായ യുവതിയെ ലൈംഗികാതിക്രമത്തിനും പീഡനത്തിനും ഇരയാക്കിയെന്ന പരാതിയില്‍ ആദൂര്‍ പൊലീസ് കേസെടുത്തു. ഭര്‍ത്താവിനും ഭര്‍തൃമാതാവിനും എതിരെയാണ് കേസ്. കര്‍ണ്ണാടക, വിട്‌ല സ്വദേശികളാണ് പ്രതികള്‍. 2024 ജൂണ്‍ മാസം ആറിനാണ് ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ യുവതിയുടെ വിവാഹം കഴിഞ്ഞത്. കല്യാണ സമയത്ത് പത്തുപവന്‍ സ്വര്‍ണ്ണം നല്‍കിയിരുന്നു. കല്യാണത്തിനു ശേഷം ഇരുവരും വിട്‌ളയിലെ വീട്ടിലായിരുന്നു താമസം. ഭര്‍ത്താവിന്റെ വീട്ടില്‍വച്ച്‌ ആരോടും സംസാരിക്കാനോ പുറത്തുപോകാനോ സമ്മതിച്ചില്ലെന്നു പരാതിയില്‍ പറയുന്നു. രാത്രിയും പകലും മുഴുവന്‍ വീട്ടിനകത്താക്കി വാതില്‍ പുറത്തു നിന്നു […]

യൂണിഫോം സ്കൂളിലെ അച്ചടക്കം കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗം; സ്കൂള്‍ യൂണിഫോം ധരിക്കാതെ സ്കൂളിലെത്തിയ വിദ്യാര്‍ഥിനിയെ വീട്ടില്‍ പറഞ്ഞുവിട്ട സംഭവത്തിൽ പ്രിൻസിപ്പലിനെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: തൃശൂരില്‍ സ്കൂള്‍ യൂണിഫോം ധരിക്കാത്തതില്‍ വിദ്യാർഥിനിക്കെതിരെ നടപടിയെടുത്ത പ്രിൻസിപ്പലിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. വിദ്യാർഥിനിയെ വഴക്കു പറയുകയും വീട്ടില്‍ പറഞ്ഞുവിടുകയും ചെയ്തതിനെതിരെ പ്രിൻസിപ്പലിനെതിരെ മാതാപിതാക്കളാണ് പരാതി നല്‍കിയത്. എന്നാല്‍ സ്കൂളിലെ അച്ചടക്കം കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് യൂണിഫോം ധരിക്കണമെന്ന് ആവശ്യപ്പെട്ടതെന്നും, പ്രിൻസിപ്പലിനെതിരെ ചുമത്തിയ കേസ് ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ 75-ാം വകുപ്പ് നിലനില്‍ക്കില്ലെന്നും ജസ്റ്റിസ് എ.ബദറുദീൻ വ്യക്തമാക്കി. 2020ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. എട്ടാം ക്ലാസില്‍ പഠിച്ചിരുന്ന വിദ്യാർഥിനി പരീക്ഷാഫലം അറിയുന്നതിനും അടുത്ത അധ്യയന വർഷത്തേക്കുള്ള പുസ്തകങ്ങള്‍ വാങ്ങാനുമാണ് യൂണിഫോം ധരിക്കാതെ സ്കൂളിലെത്തിയത്. ഇതിനിടെ […]