play-sharp-fill

ബക്കറ്റ് പിരിവ് വഴി പണ സമാഹരണത്തിന് സിപിഎം; ബക്കറ്റ് കിലുക്കി പണം പിരിക്കുന്ന പഴയ സമ്പ്രദായവുമായി സിപിഎം നേതാക്കളും പ്രവ‍ർത്തക‍രും തെരുവിലേക്കിറങ്ങുന്നത് പുതിയതായി നി‍ർമ്മിക്കുന്ന ആസ്ഥാന മന്ദിരത്തിന്‍റെ നി‍ർമ്മാണത്തിന്; ഒക്ടോബ‍ർ 4, 5 തിയതികളിലായി പണപിരിവിനായി ബക്കറ്റുമായി സിപിഎം പ്രവർത്തക‍ർ വീടുകളിലും സ്ഥാപനങ്ങളിലും എത്തും; ഓഗസ്റ്റ് 15ന് നടത്താനിരുന്ന ബക്കറ്റ് പിരിവ് മാറ്റിവെച്ചത് വയനാട് ദുരന്തത്തെ തുടർന്ന്

തിരുവനന്തപുരം: ഇടവേളക്ക് ശേഷം വീണ്ടും ബക്കറ്റ് പിരിവ് വഴി പണ സമാഹരണത്തിന് സിപിഎം. തലസ്ഥാനത്ത് പുതിയതായി നി‍ർമ്മിക്കുന്ന ആസ്ഥാന മന്ദിരത്തിന്‍റെ നി‍ർമ്മാണത്തിന് വേണ്ടിയാണ് ബക്കറ്റ് കിലുക്കി പണം പിരിക്കുന്ന പഴയ സമ്പ്രദായവുമായി സിപിഎം നേതാക്കളും പ്രവ‍ർത്തക‍രും തെരുവിലേക്കിറങ്ങുന്നത്. ഒക്ടോബ‍ർ 4, 5 തീയതികളിലായി പുതിയ ആസ്ഥാന മന്ദിരത്തിന് വേണ്ടിയുളള പണപിരിവിനായി ബക്കറ്റുമായി സിപിഎം പ്രവർത്തക‍ർ വീടുകളിലും സ്ഥാപനങ്ങളിലും എത്തും. ഓഗസ്റ്റ് 15ന് ബക്കറ്റ് പിരിവ് നടത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍, വയനാട് ഉരുള്‍പൊട്ടല്‍ ഉണ്ടായതോടെ ബക്കറ്റ് പിരിവ് മാറ്റിവെയ്ക്കുകയായിരുന്നു. നിലവില്‍ സംസ്ഥാന കമ്മിറ്റി ഓഫീസ് […]

നടൻ സിദ്ദിഖിനെതിരായുള്ള ബലാത്സംഗ കേസിൽ കൂടുതൽ തെളിവുകൾ അന്വേഷണ സംഘത്തിന്; സംഭവത്തിനുശേഷം നടി ചികിത്സ തേടി; നടനെതിരെ സാക്ഷി മൊഴികൾ ലഭിച്ചെന്നും പോലീസ്; സിദ്ദീഖ് ഹോട്ടലിൽ താമസിച്ചതിന്റെ തെളിവുകൾ നേരത്തെ കണ്ടെത്തിയിരുന്നു

കൊച്ചി: നടൻ സിദ്ദിഖിനെതിരായ ബലാത്സംഗക്കേസിൽ കൂടുതൽ തെളിവുകൾ അന്വേഷണ സംഘത്തിന്. സിദ്ദിഖിനെതിരെ സാക്ഷിമൊഴികൾ ലഭിച്ചെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിനുശേഷം നടി ചികിത്സ തേടിയതിനും തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. മാനസിക സംഘർഷത്തിനും യുവതി ചികിത്സ തേടിയതിന് തെളിവുണ്ട്. ഹോട്ടലിൽ സിദ്ദിഖ് താമസിച്ചതിന്റെ തെളിവുകൾ നേരത്തെ കണ്ടെത്തിയിരുന്നു. മാസ്കോട്ട് ഹോട്ടലിലെ രേഖകൾ ഇതിന് തെളിവാണ്. സംഭവ ദിവസമാണ് സിദ്ദിഖ് ഹോട്ടലിൽ താമസിച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തുന്നു. സിദ്ദിഖിനെതിരെ ഗുരുതര ആരോപണമാണ് യുവ നടി ആരോപിച്ചിരുന്നത്. സിദ്ദിഖിൽ നിന്നും ലൈം​ഗികാതിക്രമം നേരിടേണ്ടി വന്നുവെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. സിദ്ദിഖ് […]

രണ്ട് ലക്ഷം രൂപയ്ക്ക് ഐപിഎസ് ജോലി ; പൊലീസ് യൂണിഫോമും അരയില്‍ തോക്കും ധരിച്ച്‌ ബൈക്കിൽ കറങ്ങിയ 18 കാരൻ അറസ്റ്റില്‍

സ്വന്തം ലേഖകൻ ഡല്‍ഹി: ഐപിഎസ് ഉദ്യോഗസ്ഥന്റെ വേഷത്തില്‍ കറങ്ങി നടന്ന 18 കാരൻ ബിഹാറില്‍ അറസ്റ്റില്‍. ജാമുയി ജില്ലയിലെ സിക്കന്ദ്ര പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഗോവർദ്ധൻ ബിഘ സ്വദേശി മിഥിലേഷ് മാഞ്ചിയാണ് പൊലീസ് കസ്റ്റഡിയിലായത്. ട്രെയിനി ഐപിഎസ് ഉദ്യോഗസ്ഥന്റെ വേഷത്തില്‍ സിക്കന്ദ്ര മാർക്കറ്റില്‍ നിന്നാണ് പ്രതി പൊലീസ് പിടിയിലായത്. തൊഴില്‍ റാക്കറ്റില്‍ നിന്ന് രണ്ടു ലക്ഷം രൂപ നല്‍കിയാണ് പ്രതി യൂണിഫോം സംഘടിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. യൂണിഫോം ലഭിച്ചതോടെ, താൻ ഐപിഎസ് ഓഫീസറായി മാറിയെന്ന് മിഥിലേഷ് കരുതി. യൂണിഫോമിനൊപ്പം വ്യാജ തോക്കും പൊലീസ് […]

നടിയുടെ വീട്ടില്‍ നിന്ന് പണവും വിലപ്പിടിപ്പുള്ള വസ്തുക്കളും മോഷ്ടിച്ചെന്നാരോപിച്ച്‌ വീട്ടിലെ ജോലിക്കാരനെ മുറിയില്‍ പൂട്ടിയിട്ട് മർദ്ദിച്ചു; നടിയുടെ ചില സൗഹൃദങ്ങളെ കുറിച്ച്‌ മനസിലാക്കിയതിനു പിന്നാലെ ശാരീരികമായി ഉപദ്രവിക്കുകയും മുഖത്ത് തുപ്പുകയും ചെയ്‌തു; യുവാവിന്റെ പരാതിയിൽ നടി പാർവതി നായർ, നിർമ്മാതാവ് കൊടപ്പാടി രാജേഷ് എന്നിവരടക്കം 7 പേർക്കെതിരെ കേസ്

ചെന്നൈ: നടി പാർവതി നായർക്കെതിരെ കേസെടുത്ത് ചെന്നൈ പോലീസ്. ജീവനക്കാരനെ മർദ്ദിച്ചെന്ന പരാതിയെ തുടർന്നാണ് നടിക്കെതിരെ കേസെടുത്തത്. 2022 ഒക്ടോബറില്‍ ചെന്നൈയിലെ നുങ്കമ്പാക്കത്തുള്ള നടിയുടെ വീട്ടില്‍ നിന്ന് പണവും വിലപ്പിടിപ്പുള്ള വസ്തുക്കളും മോഷ്ടിച്ചെന്നാരോപിച്ച്‌ നടിയും സുഹൃത്തുക്കളും ചേർന്ന് തന്നെ മുറിയില്‍ പൂട്ടിയിട്ട് മർദ്ദിച്ചെന്നാണ് സുഭാഷ് ചന്ദ്രബോസെന്ന യുവാവിന്റെ പരാതി. ഇയാള്‍ നടിയുടെ വീട്ടിലെ ജീവനക്കാരനായിരുന്നു. പരാതിയെ തുടർന്ന് നടി പാർവതി നായർ, നിർമ്മാതാവ് കൊടപ്പാടി രാജേഷ് എന്നിവരടക്കം 7 പേർക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. നുങ്കമ്പാക്കത്തെ തന്റെ വീട്ടില്‍ നിന്ന് 9 ലക്ഷം […]

നല്ല ശമ്പളത്തിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ഇരകളാകുന്നതിൽ അധികവും മലയാളികള്‍; ലോജിസ്റ്റിക് സ്ഥാപനത്തില്‍ അക്കൗണ്ടന്‍റ് ജോലിക്കായി ഇന്‍റർവ്യൂവിന് എത്തിയ യുവാവിൽനിന്നും സുഹൃത്തുക്കളിൽനിന്നും ജോയിനിംഗ് ഫീസായി തട്ടിയെടുത്തത് 3,800 രൂപ വീതം; പിന്നീട് ജോലിയും ഇല്ല, കാശും ഇല്ല; സമൂഹമാധ്യമങ്ങള്‍ വഴി പരസ്യം നല്‍കി ഉദ്യോഗാർത്ഥികളെ കുടുക്കുന്നത് മലയാളികള്‍ ഉള്‍പ്പെടുന്ന തട്ടിപ്പുസംഘം

ബംഗളൂരു: കർണാടകയില്‍ ജോലി വാഗ്ദാനം ചെയ്തു പണംതട്ടുന്ന സംഭവങ്ങളില്‍ ഇരകളാകുന്നവരിൽ അധികവും മലയാളികള്‍. ‌ സമൂഹമാധ്യമങ്ങള്‍ വഴി പരസ്യം നല്‍കിയാണ് മലയാളികള്‍ ഉള്‍പ്പെടുന്ന തട്ടിപ്പുസംഘം ഉദ്യോഗാർത്ഥികളെ കുടുക്കുന്നത്. സ്വകാര്യസ്ഥാപനത്തില്‍ അക്കൗണ്ടന്‍റ് ജോലി ഒഴിവിന്‍റെ പരസ്യം കണ്ട് ബംഗളൂരിലെത്തിയ പാലക്കാട് മണ്ണാർക്കാട് സ്വദേശിയും സുഹൃത്തുക്കളും കബളിപ്പിക്കപ്പെട്ട വാർത്തയാണ് ഒടുവില്‍ പുറത്തുവന്നത്. കഴിഞ്ഞമാസം 27നാണ് ഇവർ ബംഗളൂരുവില്‍ ഇന്‍റർവ്യൂനായി എത്തിയത്. ലോജിസ്റ്റിക് സ്ഥാപനത്തില്‍ അക്കൗണ്ടന്‍റ് ജോലിക്കായിരുന്നു ഇന്‍റർവ്യൂ. മലയാളം സംസാരിക്കുന്നവരായിരുന്നു ഓഫീസിലുണ്ടായിരുന്നതെന്നു തട്ടിപ്പിനിരയായവർ പറഞ്ഞു. ഇന്‍റർവ്യൂ പാസായെന്ന് അറിയിച്ച്‌ ജോയിനിംഗ് ഫീസ് എന്ന പേരില്‍ 3,800 രൂപ […]

ഉറക്കം പ്രധാന വില്ലൻ ; അപകടങ്ങൾ കരുതിയിരിക്കൂ ; ഉറങ്ങാതെ രാത്രിയും പകലുമായുള്ള യാത്രകൾ ഒഴിവാക്കണമെന്ന നിര്‍ദേശവുമായി എംവിഡി

സ്വന്തം ലേഖകൻ രാത്രി ഉണ്ടാകുന്ന വാഹനാപകടങ്ങളിൽ പലതിലു പ്രധാന വില്ലൻ ഉറക്കം തന്നെയാണ്. ഇത്തരം അപകടങ്ങളുടെ ആഘാതവും കനത്തതായിരിക്കുമെന്ന് മുൻകാല അനുഭവങ്ങൾ നമ്മെ ഓര്‍മിപ്പിക്കുന്നുണ്ട്. ഉറക്കം വന്നാൽ പിന്നെ വണ്ടി നിര്‍ത്തി വിശ്രമിച്ച ശേഷം മാത്രം യാത്ര തുടരണമെന്നും, ഉറങ്ങാതെ രാത്രിയും പകലുമായുള്ള യാത്രകൾ ഒഴിവാക്കണമെന്ന് നിര്‍ദേശങ്ങൾ ഉണ്ടായിട്ടും ഇത്തരം അപകടങ്ങൾ കുറയുന്നില്ല. ഉറക്കം വില്ലനാകുന്നത് രാത്രി മാത്രമല്ലെന്ന് ഓര്‍മിപ്പിക്കുകയാണ് എംവിഡി ഒരിക്കൽ കൂടി. പത്തനംതിട്ടയിൽ രണ്ടുപേരുടെ മരണത്തിന് കാരണായ അപകടം ചൂണ്ടിക്കാട്ടിയാണ് എംവിഡി കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. കുറിപ്പിങ്ങനെ… ഇന്ന് ഉച്ചയോടെ പത്തനംതിട്ട ജില്ലയിലെ […]

സംസ്ഥാനത്ത് പുകഞ്ഞുതീരുന്നത് വ്യാജ സി​ഗരറ്റുകൾ; ചെറുകിട കച്ചവടക്കാരുടെ ഒത്താശയോടെ വ്യാജ സിഗരറ്റുകള്‍ എത്തിക്കുന്നതിന് സ്ഥിരം ഏജന്റ്; ആലുവാ മാർക്കറ്റില്‍ നിന്നുള്ള വിദേശ സിഗരറ്റുകളും ആലപ്പുഴയിൽ സജീവം; കോട്ടയം-ചങ്ങനാശ്ശേരി മാർക്കറ്റുകളും വ്യാജ സി​ഗരറ്റുകളുടെ കേന്ദ്രം; പുകവലി ഹാനികരമാണെങ്കലും പുകക്കുന്നത് ഒറിജിനൽ ആണോയെന്ന് അറിയണ്ടേ… ഒറിജിനലിനെ വെല്ലുന്ന പാക്കിങ്ങോടെ എത്തുന്ന വ്യാജ സിഗരറ്റുകള്‍ തിരിച്ചറിയാൻ ഒരൊറ്റ മാർ​ഗം..

ആലപ്പുഴ: ജില്ലയുടെ വിവിധഭാഗങ്ങളില്‍ ചെറുകിട കച്ചവടക്കാരുടെ ഒത്താശയോടെ വ്യാജ സിഗരറ്റുകള്‍ സുലഭമായി വിറ്റഴിക്കപ്പെടുന്നതായി വിവരം. യഥാർത്ഥ സിഗരറ്റ് വിറ്റാല്‍ കച്ചവടക്കാരന് ലഭിക്കുന്നത് ഒരു രൂപ ലാഭമാണെങ്കില്‍, വ്യാജനെ വിറ്റാല്‍ നാല് രൂപ പോക്കറ്റിലെത്തും. ഒറിജിനലിനെ വെല്ലുന്ന പാക്കിങ്ങോടെ എത്തുന്ന വ്യാജ സിഗരറ്റുകള്‍ തിരിച്ചറിയാൻ പ്രയാസമാണ്. മുൻകാലങ്ങളില്‍ വ്യാജ സിഗരറ്റുകളും, വിദേശ സിഗരറ്റുകളും വിവിധ കടകളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ടെങ്കിലും അടുത്ത കാലത്തായി വ്യാജന്മാർ എക്സൈസിന്റെ വലയില്‍ കുടുങ്ങിയിട്ടില്ല. പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന തിരിച്ചറിവോടെയാണ് സിഗരറ്റ് വലിക്കുന്നതെങ്കിലും, വലിച്ചുകയറ്റുന്നതിലേറെയും വ്യാജനാണെന്ന് പല ഉപഭോക്താക്കളും തിരിച്ചറിയാറില്ല. ആലപ്പുഴ നഗരത്തിലെ […]

സഹകരണ ബാങ്കുകളില്‍ നിന്നും വായ്പയെടുത്ത ‘സഖാക്കള്‍’ തിരിച്ചടക്കേണ്ടത് കോടികൾ ; സ്വയം വിമർശനവുമായി സി.പി.എം ; പ്രവർത്തകർ വായ്പയെടുത്തിരിക്കുന്നത് തിരിച്ചടക്കാൻ കഴിയുന്നതിലും വലിയ തുക ; 47,172 കോടിരൂപയുടെ വായ്പ കുടിശ്ശിക ; ക്രമക്കേട് കണ്ടെത്തിയത് 277 സഹകരണ സംഘങ്ങളിൽ

സ്വന്തം ലേഖകൻ കോട്ടയം: സഹകരണ ബാങ്കുകളില്‍ നിന്നും വായ്പയെടുത്ത ‘സഖാക്കള്‍’ തിരിച്ചടക്കേണ്ടത് കോടികളാണെന്നും ഇത് ഉടൻ തിരിച്ചടക്കണമെന്നുമുള്ള സ്വയം വിമർശനവുമായി സി.പി.എം. പാർട്ടി സംസ്ഥാന സമിതിയുടെ രേഖയിലാണ് പ്രവർത്തകർ വായ്പ തിരിച്ചടക്കുന്നില്ലെന്ന് വ്യക്തമാക്കുന്നത്. വായ്പത്തുക ഉടൻ‌ തിരിച്ചടക്കണമെന്നും സംസ്ഥാന സമിതി റിപ്പോർട്ടില്‍ നിർദേശിക്കുന്നു. പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളില്‍നിന്ന് നേതാക്കളും പ്രവർത്തകരും കോടികള്‍ തട്ടിയെടുക്കുന്നുവെന്ന ആക്ഷേപം സജീവമായ സാഹചര്യത്തിലാണ് സംസ്ഥാന കമ്മിറ്റി ഇടപെടല്‍. തിരിച്ചടക്കാൻ കഴിയുന്നതിലും വലിയ തുകയാണ് പ്രവർത്തകർ വായ്പയെടുത്തിരിക്കുന്നതെന്നും കണ്ടെത്തലുണ്ട്. ഇതിന് ബാങ്ക് ഭാരവാഹികളുടെ ഒത്താശയുള്ളതായും പറയുന്നു. തിരിച്ചടക്കാൻ പറ്റുന്ന വായ്പകള്‍ […]

പ്ലസ് ടു യോ​ഗ്യതയുള്ളവരാണോ നിങ്ങൾ..? എങ്കിൽ ഇതാ സുവാർണ്ണാവസരം; ഇന്ത്യൻ റെയിൽവേയിൽ നല്ല ശമ്പളത്തിൽ ജോലി നേടാം; ടിക്കറ്റ് ക്ലർക്ക്, അക്കൗണ്ട് ക്ലർക്ക്, ജൂനിയർ ക്ലർക്ക് എന്നീ തസ്തികകളിലേയ്ക്ക് നിയമനം; 3,445 ഒഴിവുക‌ൾ; അപേക്ഷ നൽകേണ്ട അവസാന തിയതി ഒക്ടോബർ 20

ഇന്ത്യന് റെയിൽവേയിൽ ടിക്കറ്റ് ക്ലർക്ക്, അക്കൗണ്ട് ക്ലർക്ക്, ജൂനിയർ ക്ലർക്ക് തസ്തികകളിൽ നിയമനം നടക്കുന്നു. മിനിമം പ്ലസ് ടു മുതൽ യോഗ്യതയുള്ളവർക്കായി ആകെ 3445 ഒഴിവുകളിലേക്കാണ് റിക്രൂട്ട്മെന്റ് നടക്കുന്നത്. നല്ല ശമ്പളത്തിൽ റെയിൽവേയിൽ ജോലി ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ ഈ അവസരം പാഴാക്കരുത്. അപേക്ഷ നൽകേണ്ട അവസാന തീയതി ഒക്ടോബർ 20. അക്കൗണ്ട്സ് ക്ലർക്ക് കം ടൈപ്പിസ്റ്റ്: 361ഒഴിവുകൾ, ടിക്കറ്റ് ക്ലർക്ക്: 2022 ഒഴിവുകൾ, ജൂനിയർ ക്ലർക്ക് ടൈപ്പിസ്റ്റ്; 990 ഒഴിവുകൾ, ട്രെയിൻസ് ക്ലർക്ക്: 72 എന്നിങ്ങനെയാണ് തസ്തികകളിൽ വന്നിരിക്കുന്ന ഒഴിവുകൾ.  

സന്തോഷം, നേട്ടം, ഇഷ്ടഭക്ഷണസമൃദ്ധി, മത്സരവിജയം, കാര്യതടസ്സം, സ്വസ്ഥതക്കുറവ്, മനഃപ്രയാസം, അഭിമാനക്ഷതം ; നിങ്ങളുടെ ഇന്ന് എങ്ങനെയെന്ന് അറിയണ്ടേ…? ഇന്നത്തെ (22/09/2024) നക്ഷത്രഫലം അറിയാം

മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, സ്വസ്ഥതക്കുറവ്, മനഃപ്രയാസം, അഭിമാനക്ഷതം, വാഗ്വാദം, തർക്കം, ശത്രുശല്യം ഇവ കാണുന്നു. തടസ്സങ്ങൾ വന്നു ചേരാം. ഇടവം(കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, അംഗീകാരം, ആരോഗ്യം, സന്തോഷം, സുഹൃദ്സമാഗമം, സൽക്കാരയോഗം, ഉത്സാഹം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. മിഥുനം(മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, നഷ്ടം, മനഃപ്രയാസം, ധനതടസ്സം, യാത്രാതടസ്സം, അലച്ചിൽ, ചെലവ് ഇവ കാണുന്നു. കൂടിക്കാഴ്ചകൾ പരാജയപ്പെടാം. കർക്കടകം(പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):കാര്യവിജയം, സൽക്കാരയോഗം, ഇഷ്ടഭക്ഷണസമൃദ്ധി, […]