വീടിന് പുറത്തെ നടപ്പാതയില്‍ തുപ്പി; പരിശോധനയില്‍ തെളിഞ്ഞത് 36 വര്‍ഷം മുമ്പത്തെ യുവതിയുടെ കൊലപാതകം: പ്രതിയെ അറസ്റ്റു ചെയ്തു
ബോസ്റ്റണ്‍ (യു.എസ്): 65-കാരൻ നടപ്പാതയില്‍ തുപ്പിയപ്പോള്‍ തെളിഞ്ഞത് 36 വർഷം പഴക്കമുള്ള കൊലപാതക കേസ്. യു.എസ്സിലെ മസാച്യുസെറ്റ്സ് സംസ്ഥാനത്താണ് സംഭവം. മസാച്യുസെറ്റ്സിന്റെ തലസ്ഥാനമായ ബോസ്റ്റണില്‍നിന്നുള്ള ജെയിംസ് ഹോളോമാൻ എന്ന 65-കാരനെ പോലീസ് അറസ്റ്റ് ചെയ്തു. 1988-ലാണ് കേസിന് ആസ്പദമായ കൊലപാതകം നടന്നത്. മൂന്നുവയസുകാരിയുടെ അമ്മയായ കരെൻ ടെയ്ലർ എന്ന 25-കാരിയാണ് കൊല്ലപ്പെട്ടത്. നെഞ്ചിലും കഴുത്തിലും തലയിലുമായി 15 കുത്തുകളേറ്റാണ് ടെയ്ലർ ദാരുണമായി കൊല്ലപ്പെട്ടത് എന്നാണ് പോസ്റ്റുമോർട്ടം പരിശോധനയില്‍ തെളിഞ്ഞത്. ഹോളോമാനാണ് പ്രതിയെന്ന് പോലീസിന് അന്ന് തന്നെ സംശയം ഉണ്ടായിരുന്നുവെങ്കിലും അത് സാധൂകരിക്കാൻ ആവശ്യമായ തെളിവുകളൊന്നും […]