play-sharp-fill
നിപ ,പക്ഷിപ്പനി ഭീതി നിലനിൽക്കെ കോട്ടയം തിരുനക്കര ബസ് സ്റ്റാന്റിൽ മാലിന്യം തള്ളുന്നു: യാത്രക്കാർ മൂക്കുപൊത്തി ഓടുന്നു. ഒന്നുമറിയാതെ നഗരസഭ

നിപ ,പക്ഷിപ്പനി ഭീതി നിലനിൽക്കെ കോട്ടയം തിരുനക്കര ബസ് സ്റ്റാന്റിൽ മാലിന്യം തള്ളുന്നു: യാത്രക്കാർ മൂക്കുപൊത്തി ഓടുന്നു. ഒന്നുമറിയാതെ നഗരസഭ

കോട്ടയം: കോട്ടയം തിരുനക്കര ബസ് സ്റ്റാൻഡിനുള്ളിൽ ചിലർ മാലിന്യം തള്ളുന്നു. കടകളിൽ നിന്നും വീടുകളിൽ നിന്നുമുള്ള മാലിന്യമാണ് പൊതുസ്ഥലത്ത് തള്ളുന്നത്.

 

നൂറു കണക്കിന് യാത്രക്കാർ ബസ് കാത്തു നിൽക്കുന്ന സ്ഥലത്താണ് മാലിന്യം നിക്ഷേപിച്ചിരിക്കുന്നത്.

ബസ് സ്റ്റാന്റിനുള്ളിൽ അച്ചായൻസ് ഗോൾസ് നിർമിച്ച വെയിറ്റിംഗ് ഷെഡിന് പിന്നിലാണ് മാലിന്യ കൂമ്പാരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

, മാലിന്യം നിക്ഷേപിച്ച് ഇവിടം കാടു പിടിച്ചിരിക്കുന്നതും കാണാം.
അതേസമയം ഇതൊന്നും നഗരസഭാ ഭരണാധികാരികളുടെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ബസ് സ്റ്റാൻഡിലേക്ക് തിരിഞ്ഞുനോക്കിയെങ്കിലല്ലേ ഇതൊക്കെ കാണുകയുള്ളു.

നിപ അടക്കമുള്ള പകർച്ചവ്യാധികൾ പടരുന്ന സാഹചര്യത്തിൽ തിരുനക്കര സ്റ്റാന്റിലെ മാലിന്യം ഉടൻ നീക്കം ചെയ്യാൻ നഗരസഭ തയാറാകണമെന്ന് യാത്രക്കാർ ആവശ്യപ്പെടു.

ഒരു വേസ്റ്റ് ബിൻ സ്റ്റാന്റിൽ സ്ഥാപിച്ചാൽ യാത്രക്കാർക്ക് പ്രയോജനകരമാണ്.