ആരോഗ്യം കാക്കാന്‍ ഇത് മാത്രം മതി കറുത്ത അരി; അറിയാം ഈ സൂപ്പര്‍ ഫുഡിന്റെ ഗുണങ്ങള്‍
തൂശനിലയില്‍ വിളമ്പിയ തൂവെള്ള ചോറില്‍ നല്ല കറിയൊഴിച്ച് കഴിക്കുന്നതൊക്കെ അത്രമേല്‍ പ്രിയപ്പെട്ടതാണ് മലയാളികള്‍ക്ക്.എന്നാല്‍ കറുത്ത അരികൊണ്ടുണ്ടാക്കിയ ചോറ് കഴിക്കുന്നതിനെ കുറിച്ച് ആലോചിച്ചിട്ടുണ്ടോ… വെറുതെ പറയുന്നതല്ല. കറുത്ത നിറത്തിലുള്ള അരിയും വിപണയില്‍ ലഭ്യമാണ്. ഒരുപാട് ആരോഗ്യഗുണങ്ങളുള്ള അരിയാണിത്. ഉയർന്ന ഫൈബർ അടങ്ങിയിട്ടുള്ള അരി പ്രമേഹമടക്കമുള്ള ഒരുപാട് രോഗങ്ങള്‍ ശമിക്കാൻ സഹായിക്കുമെന്നാണ് പറയപ്പെടുന്നത്. ചൈനയുള്‍പ്പെടെയുള്ള ദക്ഷിണേഷ്യൻ രാജ്യങ്ങളിലും ഇന്ത്യയിലെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുമാണ് ബ്ലാക് റൈസ് കൂടുതലായും കൃഷിചെയ്യുന്നത്. കേരളത്തിലെ ചിലയിടങ്ങളിലും ഈ അരി കൃഷി ചെയ്തിട്ടുണ്ട്. മറ്റ് അരികളെ അപേക്ഷിച്ച് ബ്ലാക് റൈസില്‍ ഫൈബറിന് പുറമെ പ്രോട്ടീനും […]