സർക്കാർ സ്‌കൂളിലെ വിദ്യാർത്ഥികളുടെ ട്രാൻസ്ഫര്‍ സര്‍ട്ടിഫിക്കേറ്റ് കാണാതായി; നഷ്ടമായത് 17 പ്ലസ് വൺ വിദ്യാർത്ഥികളുടെ ടിസി; ടിസികൾ നീക്കിയത് വെബ്‌സൈറ്റിലൂടെ; പ്രിൻസിപ്പാളിന്‍റെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു
മലപ്പുറം: മലപ്പുറത്ത് സർക്കാർ സ്‌കൂളിലെ വിദ്യാർത്ഥികളുടെ ട്രാൻസ്ഫര്‍ സര്‍ട്ടിഫിക്കേറ്റ് കാണാതായി.
തവനൂർ കെ എം ജി വി എച്ച് എസിലെ വിദ്യാർത്ഥികളുടെ ടിസിയാണ് കാണാതായത്. 17 പ്ലസ് വൺ വിദ്യാർത്ഥികളുടെ ടിസികൾ നഷ്ടമായിട്ടുണ്ട്.
hscap.kerala.gov.in വെബ്‌സൈറ്റിൽ കയറിയാണ് ടിസികൾ നീക്കിയത്. സ്‌കൂൾ പ്രിൻസിപ്പാളിന്‍റെ അനുമതിയില്ലാതെയാണ് ലോഗ് ഇൻ ചെയ്തത്. ടിസി നഷ്ടമായതിനാൽ 17 വിദ്യാർത്ഥികൾ അഡ്മിഷൻ ലിസ്റ്റിൽ നിന്ന് പുറത്തായി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ടിസി മാറ്റിയത് സ്‌കൂളിനുള്ളിലുള്ളവർ തന്നെയെന്നാണ് പോലീസ് സംശയിക്കുന്നത്. പ്രിൻസിപ്പാൾ ഗോപിയുടെ പരാതിയിൽ കുറ്റിപ്പുറം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Third Eye News Live
0