video
play-sharp-fill

പാൽ കൊണ്ടുള്ള ഫേസ് പാക്ക് ഉപയോഗിച്ചു മുഖത്തെ കറുത്ത പാടുകൾ അകറ്റാം

ശരീരത്തിന് മാത്രമല്ല, ചര്‍മ്മ പ്രശ്നങ്ങള്‍ക്കും ഏറെ മികച്ച ഒരു പാനീയമാണ് പാല്‍. മുഖത്തെ കറുത്ത പാടുകള്‍ അകറ്റാനും, ചുളിവുകളെ തടയാനും മുഖം ക്ലെൻസ്പാലിലെ ലാക്റ്റിക് ആസിഡ് ആണ് ഇതിന് സഹായിക്കുന്നത്. അത്തരത്തില്‍ പാല്‍ ചേർത്ത് തയ്യാറാക്കുന്ന ഏതാനും ഫേസ് പാക്കുകളെ പരിചയപ്പെടാം. 1. മഞ്ഞള്‍- പാല്‍ രണ്ട് ടേബിള്‍സ്പൂണ്‍ പച്ച പാലും ഒരു ടീസ്പൂണ്‍ മഞ്ഞളും യോജിപ്പിച്ച്‌ മുഖത്ത് പുരട്ടുക. 20 മിനിറ്റിന് ശേഷം കഴുകി കളയാം. ആഴ്ചയില്‍ രണ്ട് തവണ ഇങ്ങനെ ചെയ്യുന്നത് മുഖത്തെ കറുത്ത പാടുകള്‍ അകറ്റാന്‍ സഹായിക്കും. 2. പാല്‍- […]

റെക്കോർഡുകൾ ഭേദിച്ച് സ്വർണ്ണ വില ; അറിയാം കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണ്ണവില

സംസ്ഥാനത്ത് സ്വർണവില റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്നു. കഴിഞ്ഞ ദിവസം 56,000 തൊട്ട സ്വർണവില ഇന്ന് വീണ്ടും ഉയർന്നു. 480 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 56,480 രൂപയായി. ഗ്രാമിന് 60 രൂപയാണ് വർധിച്ച് 7060 രൂപയായി. ഈ മാസത്തിന്റെ തുടക്കത്തിൽ 53,360 രൂപയായിരുന്നു സ്വർണവില. തുടർച്ചയായ മൂന്നാം ദിവസവും റെക്കോഡിട്ട് സ്വർണക്കുതിപ്പ് തുടരുകയാണ്. അമേരിക്ക പലിശ നിരക്ക് കുറച്ചപ്പോൾ കുതിപ്പ് തുടങ്ങിയ സ്വർണം നോൺ സ്റ്റോപ്പ് കുതിപ്പിലാണ്. പശ്ചിമേഷ്യൻ സംഘർഷങ്ങൾ കൂടിയായപ്പോൾ സ്വർണവില പിടിച്ചാൽ കിട്ടാത്ത നിലയിലായി. ഈ മാസം ഇതുവരെ […]

സ്‌റ്റൈലന്‍ കൂളിംഗ് ഗ്ലാസ്സും ലഷങ്ങള്‍ വിലയുള്ള വാച്ചും ധരിച്ച്‌ മേക്ക് ഓവര്‍ നടത്തി ഫേസ്ബുക്ക് ഉടമ മാര്‍ക്ക് സക്കന്‍ബര്‍ഗ് ; ടീ ഷര്‍ട്ടും ധരിച്ച്‌ മുടിപോലും ചീകാതെയുള്ള ലളിത ജീവിതം ഉപേക്ഷിച്ചു;അംബാനിയുടെ മകന്റെ വിവാഹ വിരുന്നില്‍ പങ്കെടുത്തതോടെയാണ് ഈ മാറ്റം

സമ്പർക്കം കൊണ്ട് ഗുണദോഷങ്ങള്‍ പകര്‍ന്ന് കിട്ടും എന്നാണ് തലമുതിര്‍ന്നവര്‍ പറയാറുള്ളത്. അത് ശരിയാണെന്ന് ഇപ്പോള്‍ പാശ്ചാത്യ മാധ്യമങ്ങള്‍ പറയുന്നത് ഫേസ്ബുക്ക് ഉടമ മാര്‍ക്ക് സക്കന്‍ബര്‍ഗിനെ ഉദാഹരണമാക്കിയാണ്.ഇക്കഴിഞ്ഞ മെയ് മാസത്തില്‍ 40 വയസ്സ് പൂര്‍ത്തിയാക്കിയ അദ്ദേഹം തന്റെ അടുത്ത പതിറ്റാണ്ടില്‍ ലോകത്തിന് മുന്‍പില്‍ പ്രത്യക്ഷപ്പെടുക തന്റെ വ്യക്തിഗത ജീവിതശൈലിയില്‍ ഏറെ മാറ്റങ്ങളോടെയായിരിക്കും എന്നതിന്റെ സൂചന നല്‍കി കഴിഞ്ഞിരിക്കുന്നു. ഈ മാസം ആദ്യവാരം സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടന്ന ഒരു പോഡ്കാസ്റ്റ് റെക്കോര്‍ഡിംഗില്‍ സക്കന്‍ബര്‍ഗ് പങ്കെടുത്തത് പഴയതുപോലെ അലസമായ മുടിയും ടീഷര്‍ട്ടുമൊക്കെയുള്ള ലളിത ജീവിതം നയിക്കുന്ന വ്യക്തിയായിട്ടല്ല, മറിച്ച്‌ വിലകൂടിയ […]

ഭയം വേണ്ട ജാഗ്രത മതി; മൂന്ന് ഛിന്ന ഗ്രഹങ്ങൾ ഇന്ന് ഭൂമിക്കടുത്ത് ; 2024 എസ്‌ജി, 2024 എസ്‌എഫ്, 2024 ആര്‍കെ7 എന്നീ ഛിന്നഗ്രഹങ്ങളാണ് എത്തുക

ന്യൂയോര്‍ക്ക്: ഇന്ന് (സെപ്റ്റംബര്‍ 25) മൂന്ന് ചിന്നഗ്രഹങ്ങള്‍ ഭൂമിക്ക് അരികിലെത്തുമെന്ന മുന്നറിയിപ്പുമായി നാസ. ഇവയില്‍ രണ്ടെണ്ണം വിമാനത്തിന്‍റെ വലിപ്പമുള്ളതാണ്. മൂന്ന് ഛിന്നഗ്രഹങ്ങളാണ് സെപ്റ്റംബര്‍ 25ന് ഭൂമിക്ക് അരികിലെത്തുന്നത്. എന്നാല്‍ ഭൂമിക്ക് യാതൊരു ഭീഷണിയും സൃഷ്ടിക്കാതെ ഇവ കടന്നുപോകും. 2024 എസ്‌ജി, 2024 എസ്‌എഫ്, 2024 ആര്‍കെ7 എന്നീ ഛിന്നഗ്രഹങ്ങളാണ് ഇന്ന് ഭൂമിക്ക് അരികിലെത്തുന്നത്. ഇവയില്‍ 2024 എസ്‌ജി ഒരു വീടിന്‍റെ വലിപ്പമുള്ളതാണ് എന്ന് നാസ പറയുന്നു. 46 അടിയായിരിക്കും ഏകദേശം കണക്കാക്കുന്ന വ്യാസം. ഭൂമിക്ക് ഏറ്റവും അരികിലെത്തുമ്പോള്‍ 682,000 മൈല്‍ അകലെയായിരിക്കും 2024 എസ്‌ജി. അതിനാല്‍ […]

 വെള്ളമടിച്ച്‌ ആശുപത്രി കുളിമുറിയില്‍ ‘ഓഫായി’ കിടന്നു : ആള്‍ മരിച്ചെന്ന് ഡോക്ടര്‍മാര്‍; പോസ്റ്റുമോര്‍ട്ടത്തിന് മുമ്പ് എഴുന്നേറ്റിരുന്ന് ‘പരേതൻ’

പട്ന: ബിഹാറിലെ നളന്ദ ജില്ലയിലെ ആശുപത്രിയില്‍ ഡോക്ടർ മരിച്ചെന്ന് വിധിയെഴുതിയയാള്‍ പോസ്റ്റുമോർട്ടത്തിന് ഒരുക്കുന്നതിനിടെ എഴുന്നേറ്റിരുന്നു. സംഭവിക്കുന്നത് എന്തെന്നറിയാതെ ഒപ്പമുണ്ടായിരുന്നവർ ആദ്യം ഭയന്നെങ്കിലും നടന്ന കാര്യം ‘പരേതൻ’ വിശദീകരിച്ചതോടെയാണ് സംഭവം വ്യക്തമായത്. നളന്ദയിലെ സദർ ആശുപത്രിയിലാണ് സംഭവം. രാകേഷ് കേവത് എന്നയാളാണ് മരിച്ചതായി കരുതി പോസ്റ്റുമോർട്ടത്തിന് കൊണ്ടുപോയത്. സദർ ആശുപത്രിയില്‍ കിടക്കുന്ന ബന്ധുവിനെ കാണാനാണ് രാകേഷ് എത്തിയത്. എന്നാല്‍, മദ്യപിച്ച്‌ ലക്കുകെട്ട അവസ്ഥയിലായിരുന്നു ഇയാള്‍. ആശുപത്രിയിലെ കുളിമുറിയില്‍ കയറിയും ഇയാള്‍ മദ്യപിച്ചു. ഇതോടെ ബോധം കെട്ട് വീഴുകയും ചെയ്തു. ആശുപത്രിയിലെ ശുചീകരണ ജീവനക്കാർ എത്തി വാതിലില്‍ […]

5 വര്‍ഷത്തിന് ശേഷം ‘ദേവര’ സിനിമയിൽസോളോ ഹീറോയായ് ജൂനിയര്‍ എൻടിആര്‍

കൊച്ചി : ഇന്ത്യൻ സിനിമ ഇന്റസ്ട്രിയില്‍ വലിയ ആരാധകവൃത്തമുള്ള നടനാണ് ജൂനിയർ എൻടിആർ. താരത്തിന്റെ സിനിമകള്‍ പ്രേക്ഷകർ ഇരു കരങ്ങളും നീട്ടിയാണ് സ്വീകരിച്ചിട്ടുള്ളത് ഒടുവിലായ് പുറത്തിറങ്ങിയ ആർആർആർ (രൗദ്രം രണം രുധിരം) തിയറ്ററുകളില്‍ തീർത്ത കോളിളക്കം ചെറുതല്ല. റിലീസിനൊരുങ്ങുന്ന ‘ദേവര’ക്കായ് വൻ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. 5 വർഷത്തിന് ശേഷം ജൂനിയർ എൻടിആർ സോളോ ഹീറോയായ് എത്തുന്ന സിനിമയാണിത്. അതുകൊണ്ടുതന്നെ ആരാധകരുടെ ആവേശം വാനോളമാണ്. കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന ഈ ചിത്രം സെപ്റ്റംബർ 27 മുതലാണ് തിയറ്ററുകളിലെത്തുന്നത്. പ്രേക്ഷകരുടെ പ്രിയ സംഗീത സംവിധായകൻ […]

ഒടുവിൽ സർക്കാർ മുട്ടുമടക്കി; എഡിജിപി- ആർഎസ്എസ് കൂടിക്കാഴ്ചയിൽ അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ; അന്വേഷണ ചുമതല ഡിജിപിക്ക്; അന്വേഷണത്തോടനുബന്ധിച്ച് ആർഎസ്എസ് നേതാവ് ജയകുമാറിന് നോട്ടീസ് അയച്ചു

തിരുവനന്തപുരം: എഡിജിപി- ആർഎസ്എസ് നേതാക്കൾ കൂടിക്കാഴ്ചയിൽ അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ. ഡിജിപിക്കാണ് അന്വേഷണത്തിന് നിർദ്ദേശം നൽകിയിരിക്കുന്നത്. 2 പ്രമുഖ ആർഎസ്എസ് നേതാക്കളുമായി എഡിജിപി നടത്തിയ കൂടിക്കാഴ്ചയെ കുറിച്ചാണ് അന്വേഷണം നടക്കുക. മുന്നണിയോഗത്തിൽ മുഖ്യമന്ത്രി അന്വേഷണം പറഞ്ഞിട്ടും ഉത്തരവിറക്കിയിരുന്നില്ല. എഡിജിപിക്കൊപ്പം നേതാക്കളെ കണ്ടവരുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തും. എഡിജിപിയുടെ സുഹൃത്തായ ആർഎസ്എസ് നേതാവ് ജയകുമാറിൻ്റെ മൊഴി വൈകാതെ രേഖപ്പെടുത്തും. ഇതിനായി ജയകുമാറിന് നോട്ടീസ് നൽകി. ഇന്നലെയാണ് നോട്ടീസ് നൽകിയത്. അതേസമയം, ആർഎസ്എസ് നേതാക്കളെ എഡിജിപി കണ്ടത് ദുരൂഹമായി തുടരുകയാണ്.  

 ഇടവേളക്ക് ശേഷം ഇ പി ജയരാജന്‍ വീണ്ടും പാര്‍ട്ടി വേദിയില്‍; പരിഭവം മറന്ന് കണ്ണൂരിലെ സിപിഎം പരിപാടിയില്‍ പങ്കെടുത്തു; ദുഷ്പ്രചാരണങ്ങളെ വിമര്‍ശിച്ച്‌ ഉദ്ഘാടന പ്രസംഗം

കണ്ണൂര്‍: എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കിയ ശേഷം പാര്‍ട്ടി വേദികളില്‍ നിന്നും വിട്ടുനിന്ന ഇ പി ജയരാജന്‍ പരിഭവം മറന്ന് കണ്ണൂരില്‍ സിപിഎം പരിപാടിയില്‍ പങ്കെടുത്തു. സര്‍ക്കാരിനും പാര്‍ട്ടിക്കുമെതിരായ കള്ളപ്രചാരണങ്ങളില്‍ പ്രതിഷേധിച്ച്‌ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിലാണ് ജയരാജന്‍ പങ്കെടുത്തത്. എംവി ജയരാജന്‍, ടിവി സുമേഷ് എംഎല്‍എ തുടങ്ങിയ നേതാക്കളും മാര്‍ച്ചില്‍ പങ്കെടുത്തു. മാധ്യമങ്ങള്‍ ദുഷ്പ്രചരണം നടത്തുന്നുവെന്നാരോപിച്ച്‌ കണ്ണൂരില്‍ സിപിഎം സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടിയിലാണ് ഇ പി ഉദ്ഘാടകനായി എത്തിയത്. ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കിയ ശേഷം […]

പൂക്കോട് വെറ്റിനറി കോളേജ് സിദ്ധാർത്ഥന്റെ മരണം: ‘കുറ്റക്കാരെ സർവ്വീസിൽ തിരിച്ചെടുത്തത് ഭരിക്കുന്നവരുടെ പിടിപ്പുകേട്’ വിമര്‍ശനവുമായി സിദ്ധാർത്ഥന്‍റെ അമ്മ

  വയനാട്: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിലെ കുറ്റാരോപിതരായവരെ സർവീസിൽ തിരിച്ചെടുത്തത് ഭരിക്കുന്നവരുടെ പിടിപ്പുകേടാണെന്ന് അമ്മ ഷീബ പറഞ്ഞു. സർക്കാരിൽ വിശ്വാസമില്ലെന്ന് പറഞ്ഞ ഷീബ ​ഗവർണറെ വീണ്ടും കാണുമെന്നും വ്യക്തമാക്കി.   ഡീനും അസിസ്റ്റന്റ് വാർഡനും തിരികെ സർവീസിൽ പ്രവേശിച്ചതിനെതിരെയാണ് അമ്മ ഷീബ പ്രതിഷേധം അറിയിച്ചത്. കുറ്റക്കാർ മടങ്ങി വന്നത് ഭരണകർത്താക്കളുടെ പിടിപ്പുകേടിന്റെ തെളിവാണെന്ന് അമ്മ കുറ്റപ്പെടുത്തി.   അതേസമയം നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും അവർ വ്യക്തമാക്കി. കൊലയാളികൾക്കൊപ്പം നിന്നവർ കുറ്റവിമുക്തരായത് പോലെയാണ് ഇപ്പോഴത്തെ തിരിച്ചെടുക്കലെന്നും അമ്മ ഷീബ പ്രതികരിച്ചു.

സോഷ്യൽ മീഡിയയിൽ വൈറലാവാൻ വയോധികൻ്റെ മുഖത്തേക്ക് സ്നോ സ്പ്രേ പ്രയോഗം ; മണിക്കൂറുകൾക്കുള്ളിൽ യുവാവിനെ പൊക്കി പോലീസ്

നവാബാദ്: സോഷ്യൽ മീഡിയയിൽ ലൈക്കിനും ഷെയറിനും കമന്റിനും വേണ്ടി എന്തും ചെയ്യുന്ന ആളുകൾ ഇന്നുണ്ട്. അവിടെ മറ്റുള്ളവർക്കുണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകളോ, അപകടങ്ങളോ ഒന്നും തന്നെ വിഷയമല്ല. പ്രാങ്ക് ഇതിൽ പെടുന്ന ഒന്നാണ്. എന്തായാലും അതുപോലെ പ്രാങ്കുമായി റോഡിലേക്കിറങ്ങിയ ഒരു യുവാവിനെ കഴിഞ്ഞ ദിവസം ഝാൻസിയിൽ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് യുവാക്കൾ ചേർന്നാണ് റോഡ‍ിൽ വച്ച് അപകടമുണ്ടാകും വിധത്തിൽ ഈ പ്രാങ്ക് നടത്തിയത്. ഒരു വയസ്സായ മനുഷ്യന് നേരെ സ്നോ സ്പ്രേ പ്രയോ​ഗം നടത്തുകയായിരുന്നു യുവാക്കൾ. അതും നിരവധി വാഹനങ്ങൾ കടന്നു പോയിക്കൊണ്ടിരിക്കുന്ന ഒരു റോഡ‍ിൽ […]