സ്‌റ്റൈലന്‍ കൂളിംഗ് ഗ്ലാസ്സും ലഷങ്ങള്‍ വിലയുള്ള വാച്ചും ധരിച്ച് മേക്ക് ഓവര്‍ നടത്തി ഫേസ്ബുക്ക് ഉടമ മാര്‍ക്ക് സക്കന്‍ബര്‍ഗ് ; ടീ ഷര്‍ട്ടും ധരിച്ച് മുടിപോലും ചീകാതെയുള്ള ലളിത ജീവിതം ഉപേക്ഷിച്ചു;അംബാനിയുടെ മകന്റെ വിവാഹ വിരുന്നില്‍ പങ്കെടുത്തതോടെയാണ് ഈ മാറ്റം
സമ്പർക്കം കൊണ്ട് ഗുണദോഷങ്ങള്‍ പകര്‍ന്ന് കിട്ടും എന്നാണ് തലമുതിര്‍ന്നവര്‍ പറയാറുള്ളത്. അത് ശരിയാണെന്ന് ഇപ്പോള്‍ പാശ്ചാത്യ മാധ്യമങ്ങള്‍ പറയുന്നത് ഫേസ്ബുക്ക് ഉടമ മാര്‍ക്ക് സക്കന്‍ബര്‍ഗിനെ ഉദാഹരണമാക്കിയാണ്.ഇക്കഴിഞ്ഞ മെയ് മാസത്തില്‍ 40 വയസ്സ് പൂര്‍ത്തിയാക്കിയ അദ്ദേഹം തന്റെ അടുത്ത പതിറ്റാണ്ടില്‍ ലോകത്തിന് മുന്‍പില്‍ പ്രത്യക്ഷപ്പെടുക തന്റെ വ്യക്തിഗത ജീവിതശൈലിയില്‍ ഏറെ മാറ്റങ്ങളോടെയായിരിക്കും എന്നതിന്റെ സൂചന നല്‍കി കഴിഞ്ഞിരിക്കുന്നു.
ഈ മാസം ആദ്യവാരം സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടന്ന ഒരു പോഡ്കാസ്റ്റ് റെക്കോര്‍ഡിംഗില്‍ സക്കന്‍ബര്‍ഗ് പങ്കെടുത്തത് പഴയതുപോലെ അലസമായ മുടിയും ടീഷര്‍ട്ടുമൊക്കെയുള്ള ലളിത ജീവിതം നയിക്കുന്ന വ്യക്തിയായിട്ടല്ല, മറിച്ച് വിലകൂടിയ വാച്ചും ആഡംബര കൂളിംഗ് ഗ്ലാസ്സുമൊക്കെ ധരിച്ചായിരുന്നു. യാഹൂവിന്റെ കണക്കനുസരിച്ച് ഫേസ്ബുക്ക് സ്ഥാപകന്റെ വാച്ചിന് 95,000 ഡോളര്‍ വിലവരും.
നേരത്തെ ലളിത ജീവിതം നയിച്ചിരുന്ന സക്കന്‍ബര്‍ഗിന് വിലകൂടിയ ആഡംബര വസ്തുക്കള്‍ക്കായി പണം ചെലവഴിക്കാന്‍ പ്രചോദനമായത് ഭാര്യ പ്രിസില്ലക്കൊപ്പം പങ്കെടുത്ത, അംബാനിയുടെ മകന്റെ വിവാഹ ചടങ്ങാണ് എന്നാണ് പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിവാഹ ചടങ്ങിന്റെ വീഡിയോ ദൃശ്യങ്ങളിലൊന്നില്‍, അംബാനി ധരിച്ച വാച്ചിനെ സക്കന്‍ബര്‍ഗ് പ്രശംസിക്കുന്ന ഒരു ദൃശ്യമുണ്ട്. 2010 കളില്‍, 87 മില്യന്‍ ഉപയോക്താക്കളുടെ ഡാറ്റയും വ്യക്തിഗത വിവരങ്ങളും സ്വകാര്യ കമ്ബനികള്‍ക്ക് കൈമാറിയതിന് അമേരിക്കന്‍ കോണ്‍ഗ്രസ്സില്‍ സക്കന്‍ബര്‍ഗ് വിചാരണ ചെയ്യപ്പെട്ടിരുന്നു.
അതിനു ശേഷം പുറം ലോകം കണ്ടിട്ടുള്ളത്, അല്പം വിളറിയ, രോഗാതുരനെന്ന മുഖഭാവത്തോടെ ലളിതമായ ഒരു ടി ഷര്‍ട്ടും ജീന്‍സും നടക്കുന്ന സക്കന്‍ബര്‍ഗിന്റെ ചിത്രമായിരുന്നു. എന്നാല്‍, പുതിയ അവതാരത്തില്‍ ഡിസൈനര്‍ വെയറും, നീളം കൂടിയ മുടിയും ഒക്കെ ആയാണ് അദ്ദേഹത്തിന്റെ വരവ്. എല്ലായ്പ്പോഴും ലളിത ജീവിതം നയിച്ചിരുന്ന അദ്ദേഹം അടുത്തിടെയായി ആഡംബര ചെയിനുകളും കഴുത്തില്‍ അണിയാന്‍ തുടങ്ങിയതായി പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മാത്രമല്ല, അമേരിക്കന്‍ ഫാഷന്‍ ഡിസൈനര്‍ ആയ മൈക്ക് അമിരിയോടൊപ്പം ചേര്‍ന്ന് തനിക്കുള്ള വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യാനും അദ്ദേഹം ആരംഭിച്ചതായി റിപ്പോര്‍ട്ട് ഉണ്ട്.
സ്വന്തം ഡിസൈനിംഗിന് പുറമെ ബ്രാന്‍ഡഡ് വസ്ത്രങ്ങളോടും അദ്ദേഹത്തിന് ഈയിടെയായി കമ്ബമേറിയിട്ടുണ്ട്. മാത്രമല്ല, ഈയടുത്തായി ശരീര സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നതിലും അദ്ദേഹം ഏറെ ശ്രദ്ധ ചെലുത്തുന്നതായി അദ്ദേഹത്തിന്റെ ആരാധകര്‍ പറയുന്നു. ജിം സന്ദര്‍ശനം സ്ഥിരമായുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.