video
play-sharp-fill

അതിരപ്പള്ളി വെള്ളച്ചാട്ടം ഹോളിവുഡില്‍; ‘ഹോളീ സ്‌മോക്….’ അഭിമാനത്തിളക്കത്തില്‍ കേരളം

അമേരിക്കൻ സയൻസ് ഫിക്ഷൻ ഡ്രാമയായ ‘അഗ്ലീസ്’ കഴിഞ്ഞ ദിവസമാണ് നെറ്റ്ഫ്ളിക്സില്‍ റിലീസ് ചെയ്തത്. ഇതിനുപിന്നാലെ കേരള ടൂറിസത്തിന്റെ ഇൻസ്റ്റഗ്രാം പേജില്‍ വന്നൊരു റീല്‍ ഏറെ ശ്രദ്ധനേടി അഗ്ലീസ് സിനിമയില്‍ കേരളത്തിന്റെ സ്വന്തം അതിരപ്പള്ളി വെള്ളച്ചാട്ടവും വന്നുപോകുന്നുണ്ട് എന്നതായിരുന്നു പോസ്റ്റ്. ‘ഹോളീ സ്മോക്.. അതിരപ്പള്ളി നെറ്റഫ്ളിക്സില്‍’ എന്നായിരുന്നു റീലിന്റെ ക്യാപ്ഷൻ. ടൊറന്റീനോ സിനിമയായ വണ്‍സ് അപോണ്‍ എ ടൈം ഇൻ ഹോളീവുഡിലെ ലിയനാർഡോ ഡികാപ്രിയോയുടെ പ്രശസ്തമായ മീമാണ് ഈ റീലിന് ഉപയോഗിച്ചിരിക്കുന്നത്. നിരവധി പേരാണ് ഇൻസ്റ്റഗ്രാമില്‍ ഈ റീല്‍ ഷെയർ ചെയ്തിരിക്കുന്നത്. നിരവധി കമന്റുകളും ഈ […]

ദേഹത്ത് മുറിവുകളും കൈയിൽ കടിയേറ്റ പാടും ; പ്രൊഡക്ഷൻ കൺട്രോളറുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

തിരുവനന്തപുരം : സിനിമാ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ തിരുവനന്തപുരം സ്വദേശി ഷാനു ഇസ്മയിലിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച്‌ കുടുംബം. പീഡന ആരോപണം വന്നതുമുതല്‍ ഷാനു കടുത്ത മാനസിക വിഷമത്തിലായിരുന്നു. എന്നാല്‍ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്നും സഹോദരന്‍ പറഞ്ഞു. ഹേമ കമിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ തിരുവനന്തപുരം സ്വദേശിയായ നടിയുടെ പരാതിയില്‍ ഷാനുവിനും ഒരു സംവിധായകനുമെതിരെ തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു. കുടുംബപ്രശ്‌നങ്ങളും ഷാനുവിനെ അലട്ടിയിരുന്നതായും കുടുംബം പറയുന്നു. മൃതദേഹത്തില്‍ മുറിവുകളും വലതുകൈയില്‍ കടിയേറ്റ പാടുമുണ്ടായിരുന്നുവെന്നും സഹോദരന്‍ ഷാജി ആരോപിച്ചു. മദ്യപിച്ച്‌ ബോധമില്ലാതെ കിടക്കുന്നുവെന്നായിരുന്നു ഹോട്ടലിലെ ദൃക്‌സാക്ഷികള്‍ […]

ഡ്രൈവിംഗ് ലൈസൻസ് കാർഡ് ഇനി ഡിജിറ്റലാക്കുമെന്ന്‌ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ; നിലവിലെ കാർഡ് ലൈസൻസിന് പകരം ഓൺലൈനായി ഡൗൺലോഡ് ചെയ്യാൻ കഴിയുന്ന രീതിയിൽ ഡിജിറ്റൽ ലൈസൻസിന് ക്രമീകരിക്കും ലൈസൻസിൽ ക്യു ആർ കോഡ് സൗകര്യം ഏർപ്പെടുത്തും ലൈസൻസ് പാസാക്കുന്ന വ്യക്തിക്ക് ക്യു ആർ കോഡും ഫോട്ടോയുമടക്കം വെച്ച് ഡിജിറ്റലാക്കി ഫോണിൽ സൂക്ഷിക്കാവുന്ന രീതിയിലായിരിക്കും ലൈസൻസിന്റെ ഡിജിറ്റലൈസേഷൻ

തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസ് കാർഡ് ഒഴിവാക്കി ഡിജിറ്റലാകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാർ. നിലവിലെ കാർഡ് ലൈസൻസിനു പകരം ഓൺലൈൻ ആയി ഡൗൺലോഡ് ചെയ്യാൻ കഴിയുന്ന രീതിയിൽ ഡിജിറ്റൽ ലൈസൻസിനെ ക്രമീകരിക്കും. ലൈസൻസിൽ ക്യൂആർ കോഡ് സൗകര്യം ഏർപ്പെടുത്തുമെന്നും ലൈസൻസ് പാസാകുന്ന വ്യക്തിയ്ക്ക് ക്യൂ ആർ കോഡും ഫോട്ടോയും അടക്കം വെച്ച് ഡിജിറ്റലാക്കി ഫോണിൽ സൂക്ഷിക്കാവുന്ന രീതിയിലായിരിക്കും ലൈസൻസിൻ്റെ ഡിജിറ്റലൈസേഷനെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് 13 സ്ഥലങ്ങളിൽ കൂടി കെഎസ്ആർടിസി ഡ്രൈവിങ് സ്കൂളുകൾ ആരംഭിക്കുമെന്നും എല്ലാ ജില്ലയിലും ഡ്രൈവിങ് ട്രെയിനിങ് സെൻ്ററുകൾ […]

ചെളി തെറിപ്പിച്ചെന്ന് ആരോപിച്ച് ബസ് തടഞ്ഞു: സ്വകാര്യ ബസിന്റെ ചില്ല് അടിച്ചു തകർത്തു, ഡ്രൈവറുടെ തലയിൽ പെട്രോൾ ഒഴിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ബൈക്ക് യാത്രികൻ അറസ്റ്റിൽ

  ആലപ്പുഴ: എരമല്ലൂരിൽ സ്വകാര്യ ബസ് ജീവനക്കാർക്ക് നേരെ ആക്രമണം. ചെളി തെറിപ്പിച്ചുവെന്ന് ആരോപിച്ചായിരുന്നു ബൈക്ക് യാത്രികനായ എഴുപുന്ന സ്വദേശി സോമേഷ്. ബസ് ഡ്രൈവറുടെ തലയിൽ പെട്രോളൊഴിക്കുകയും ബസിൻ്റെ ചില്ലുകൾ അടിച്ചു തകർക്കുകയും ചെയ്തു.   രാവിലെ 9 മണിയോടെയാണ് സംഭവം. ബസ് തടഞ്ഞു നിർത്തി സോമേഷ് ആക്രമണം നടത്തുകയായിരുന്നു. ബസിന്റെ ചില്ല് എറിഞ്ഞ് ഉടച്ച സോമൻ ഇറങ്ങി വന്ന ഡ്രൈവറുടെ തലയിൽ പെട്രോൾ ഒഴിച്ചു. ആക്രമണം തുടർന്നതോടെ നാട്ടുകാരും യാത്രക്കാരും ചേർന്ന് പ്രതിയെ തടഞ്ഞു നിർത്തി പോലീസിൽ ഏൽപ്പിച്ചു.   സ്വകാര്യ ബസ് […]

സില്‍ക് സ്മിതയുടെ മൃതദേഹം അടക്കിയ സ്ഥലം തേടി പോയപ്പോള്‍; നടിയുടെ കുടുംബം ഉന്നയിച്ച ആരോപണം, ഇപ്പോഴും സംശയ നിഴലിൽ: സമ്പാദ്യമെല്ലാം കൈയടക്കിയപ്പോൾ ജീവനൊടുക്കി എന്നത് ശരിയോ ?

കൊച്ചി: തെന്നിന്ത്യൻ സിനിമാ ലോകത്ത് ഒരു കാലത്ത് തരംഗം സൃഷ്ടിച്ച സില്‍ക് സ്മിത മരിച്ചിട്ട് 28 വർഷം പൂർത്തിയായി. മാദക താരമായി തിളങ്ങിയ സില്‍ക് സ്മിതയുടെ ജീവിതം പലപ്പോഴും നാടകീയമായാണ് മുന്നോട്ട് പോയത്. ആന്ധ്രക്കാരിയായ സില്‍ക് സ്മിത പെട്ടെന്നൊരു ദിവസം താര റാണിയായി മാറിയതല്ല. നടിമാരുടെ മേക്കപ്പ് അസിസ്റ്റന്റായാണ് സില്‍ക് സിനിമാ ലോകത്തെത്തുന്നത്. അഭിനയമോഹം വന്ന സില്‍ക് സ്മിത വൈകാതെ ക്യാമറയ്ക്ക് മുന്നിലെത്തി. ഗ്ലാമറസ് വേഷങ്ങള്‍ ചെയ്യാൻ തയ്യാറായ നടിക്ക് നിരവധി അവസരങ്ങള്‍ ലഭിച്ചു. എന്നാല്‍ വൈകാതെ സില്‍ക് സ്മിതയ്ക്ക് നിരവധി സിനിമകള്‍ ലഭിച്ചു. […]

ഗാന്ധിനഗർ ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തിവരുന്ന ഡയാലിസിസ് കിറ്റ് വിതരണവും ധനസഹായവും, ആശ്രയയും സ്കൗട്ട് ആൻ്റ് ഗൈഡ് യൂണിറ്റ് സെന്റ് എഫ്രെംസ് എച്ച് എസ് എസ് മന്നാനവും ചേർന്ന് 147 വൃക്കരോഗികൾക്ക് നൽകി

ഗാന്ധിനഗർ: ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തിവരുന്ന ഡയാലിസിസ് കിറ്റ് വിതരണവും, ധനസഹായവും ഈ മാസം ആശ്രയയും, സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ് സെൻ്റ് എഫ്രേംസ് എച്ച് എസ് എസ് മാന്നാനവും ചേർന്ന് 147 വൃക്കരോഗികൾക്ക് നൽകി. ആശ്രയയുടെ മാനേജർ സിസ്റ്റർ ശ്ലോമോ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കോട്ടയം എം.പി അഡ്വേ.കെ ഫ്രാൻസിസ് ജോർജ് കിറ്റ് വിതരണ ഉദ്ഘാടനം ചെയ്തു. ഡോ. അജിത്കുമാർ , (Vice Principal , MCH,KTM), ശ്രീമതി റീബ വർക്കി (കോട്ടയം മുനിസിപ്പാലിറ്റി കൗൺസിലർ), ഡോ.മിനിമോൾ കുര്യൻ,ജോസഫ് […]

വിവാഹശേഷം വധു അഞ്ചു ദിവസത്തേക്ക് വസ്ത്രം ധരിക്കാറില്ല: ഇങ്ങനെയും ആചാരങ്ങളോ? പുരുഷൻമാർക്കുമുണ്ട് വിചിത്രമായ ആചാരങ്ങൾ: കൗതുകമായി ഒരു ഇന്ത്യൻ ഗ്രാമം

മണികരൺ: വൈവിധ്യമാർന്ന സംസ്കാരം കൊണ്ടും ആചാര അനുഷ്ഠാനങ്ങള്‍ കൊണ്ടും ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ പേരുകേട്ട രാജ്യമാണ് ഇന്ത്യ. എന്നാല്‍ ഇന്ത്യക്കുള്ളില്‍ തന്നെ ഓരോ സംസ്ഥാനങ്ങളും അവരുടേതായ പരമ്പരാഗത രീതികളാണ് പിന്തുടർന്നുപോരുന്നത്. പ്രത്യേകിച്ചും വിവാഹ കാര്യങ്ങളില്‍. അതിനാല്‍ ഓരോ സംസ്ഥാനത്തുമുള്ള വിവാഹ ആചാരങ്ങളും പാരമ്പര്യങ്ങളും ഗണ്യമായി വ്യത്യാസപ്പെട്ടിരിക്കുന്നു. ചില പ്രദേശങ്ങളില്‍ വിവാഹശേഷം വസ്ത്രങ്ങള്‍ കീറുന്നത് ഉള്‍പ്പെടുന്ന ആചാരങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ മറ്റുചില സ്ഥലങ്ങളില്‍, വധൂവരന്മാരെ മുറിയില്‍ ഇട്ട് പൂട്ടുന്നതടക്കമുള്ള ചടങ്ങുകള്‍ നിലനില്‍ക്കുന്നു. ഇന്ത്യയുടെ പല ഭാഗങ്ങളിലും വിവാഹ ചടങ്ങുകള്‍ ആഡംബരവും വിനോദവും ആഘോഷവും നിറഞ്ഞതാണ്. കൂടാതെ, ഇന്ത്യൻ വിവാഹങ്ങളുടെ ഏറ്റവും […]

പേട്ടറാപ്പിലെ ‘ലിക്കാ ലിക്കാ’ ഗാനം റിലീസായി; തകര്‍ത്താടി പ്രഭുദേവയും വേദികയും

വിസ്മയിപ്പിക്കുന്ന നൃത്തപ്രകടനവുമായി പ്രഭുദേവയും വേദികയും. പേട്ടറാപ്പിലെ ലിക്കാ ലിക്കാ ഗാനം റിലീസ് ചെയ്തു. പേട്ടറാപ്പ് എന്ന ഗാനം റിലീസായി മുപ്പത് വർഷങ്ങള്‍ക്ക് ശേഷം പ്രഭുദേവ നായകൻ ആയെത്തുന്ന ‘പേട്ടറാപ്പ്’ എന്ന ചിത്രത്തിലെ വിസ്മയകരമായ ഫൂട്ട് ടാപ്പിംഗ് ഗാനം ലിക്കാ ലിക്കാ ആണ് റിലീസ് ചെയ്തിരിക്കുന്നത്. വ്യത്യസ്ത നൃത്തച്ചുവടുകള്‍ കൊണ്ട് പ്രഭുദേവയും വേദികയും പ്രേക്ഷകരെ വിസ്മയിപ്പിക്കുകയാണ്. സെപ്റ്റംബർ 27ന് വേള്‍ഡ് വൈഡ് റിലീസിന് ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എസ്.ജെ സിനുവാണ്. ഡി ഇമ്മൻ സംഗീത സംവിധാനം നിർവഹിച്ച ഗാനം ആലാപിച്ചിരിക്കുന്നത് നികിതാ ഗാന്ധിയും യാസിൻ […]

മുൻകൂർ ജാമ്യം തള്ളിയതോടെ സിദ്ധിഖിനെ കൈവിട്ട് സിനിമാ ലോകം; 5 ലക്ഷം അഡ്വാൻസ് വാങ്ങിയ മ്ലേഛനിൽ സിദ്ദിഖിന് പകരമായെത്തുന്നത് ഷമ്മി തിലകൻ; പടക്കുതിരയിലെ പകരക്കാരനായി രഞ്ജിപ്പണിക്കർ; മൂന്നുദിവസം ഷൂട്ട് ചെയ്ത ടിയാനിലും പുതിയ നടൻ;സിദ്ധിഖിന് നിര്‍ണായക റോളുള്ള ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ സിനിമകളിലും പ്രതിസന്ധി

തിരുവനന്തപുരം: മലയാള സിനിമയില്‍ ഒരുകാലത്ത് അടക്കിവാണ നടനായിരുന്നു ദിലീപ്. ജനപ്രിയ സിനിമകളുടെ മേക്കറായ ദിലീപ് അന്ന് സിനിമാ നിര്‍മാണത്തിലും വിതരണത്തിലും അടക്കം എല്ലാം മേഖലയിലും കൈവെച്ചു. ഒരു ഘട്ടത്തില്‍ സൂപ്പര്‍താര സിനിമകളേക്കാള്‍ പണം വാരിയ ചിത്രങ്ങളായി ദിലീപിന്റെ ചിത്രങ്ങള്‍ മാറിയിരുന്നു. എന്നാല്‍, നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായതോടെ അദ്ദേഹത്തിന്റെ പതനം തുടങ്ങി. സിനിമകളെല്ലാം തുടര്‍ച്ചയായി പരാജയപ്പെട്ടു. താരത്തിന്റെ കരിയര്‍ വലിയൊരു പ്രതിസന്ധിയില്‍ നില്‍ക്കുകയാണ്. സിനിമയില്‍ ദിലീപ് നേരിട്ടതിന് സമാനമായ പ്രതിസന്ധിയാണ് ബലാത്സംഗ കേസില്‍ പ്രതിയായതോടെ നടന്‍ സിദ്ധിഖും നേരിടുന്നത്. യുവാക്കളെന്നോ സീനിയര്‍ താരങ്ങളെന്നോ […]

ട്രെന്‍ഡിനൊപ്പം മന്ത്രി മുഹമ്മദ് റിയാസും,’നിങ്ങള്‍ കമന്റടിച്ചിരിക്ക്, ഞങ്ങള്‍ വയനാട് പോയി വരാം

സോഷ്യല്‍ മീഡിയയില്‍ ഒന്നാകെ നിറഞ്ഞു നില്‍ക്കുകയാണ് നടൻ സുരേഷ് കൃഷ്ണ. സിനിമകളില്‍ അദ്ദേഹം ചെയ്ത കഥാപാത്രങ്ങളെ വെച്ച്‌ ട്രോളുകളും ചർച്ചകളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞതോടെയാണ് സുരേഷ് കൃഷ്ണ ട്രെൻഡിങ് ലിസ്റ്റില്‍ എത്തിയത്. ‘കണ്‍വിൻസിങ് സ്റ്റാർ’ എന്നാണ് സോഷ്യല്‍ മീഡിയ സുരേഷ് കൃഷ്ണയെ വിളിക്കുന്നത്. ഇപ്പോഴിതാ, സുരേഷ് കൃഷ്ണയുടെ കണ്‍വിൻസിങ് പോസ്റ്റുമായി ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസും രംഗത്ത് എത്തി. സുരേഷ് കൃഷ്ണയുടെ പ ഒരു അഭിമുഖത്തിലെ ഭാഗം ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ച മന്ത്രി ‘നിങ്ങള്‍ കമന്റടിച്ചിരിക്ക്, ഞങ്ങള്‍ വയനാട് പോയി വരാം’ […]