സില്‍ക് സ്മിതയുടെ മൃതദേഹം അടക്കിയ സ്ഥലം തേടി പോയപ്പോള്‍; നടിയുടെ കുടുംബം ഉന്നയിച്ച ആരോപണം, ഇപ്പോഴും സംശയ നിഴലിൽ: സമ്പാദ്യമെല്ലാം കൈയടക്കിയപ്പോൾ ജീവനൊടുക്കി എന്നത് ശരിയോ ?
കൊച്ചി: തെന്നിന്ത്യൻ സിനിമാ ലോകത്ത് ഒരു കാലത്ത് തരംഗം സൃഷ്ടിച്ച സില്‍ക് സ്മിത മരിച്ചിട്ട് 28 വർഷം പൂർത്തിയായി.
മാദക താരമായി തിളങ്ങിയ സില്‍ക് സ്മിതയുടെ ജീവിതം പലപ്പോഴും നാടകീയമായാണ് മുന്നോട്ട് പോയത്. ആന്ധ്രക്കാരിയായ സില്‍ക് സ്മിത പെട്ടെന്നൊരു ദിവസം താര റാണിയായി മാറിയതല്ല.
നടിമാരുടെ മേക്കപ്പ് അസിസ്റ്റന്റായാണ് സില്‍ക് സിനിമാ ലോകത്തെത്തുന്നത്. അഭിനയമോഹം വന്ന സില്‍ക് സ്മിത വൈകാതെ ക്യാമറയ്ക്ക് മുന്നിലെത്തി.
ഗ്ലാമറസ് വേഷങ്ങള്‍ ചെയ്യാൻ തയ്യാറായ നടിക്ക് നിരവധി അവസരങ്ങള്‍ ലഭിച്ചു. എന്നാല്‍ വൈകാതെ സില്‍ക് സ്മിതയ്ക്ക് നിരവധി സിനിമകള്‍ ലഭിച്ചു. താരമായി മാറിയ സില്‍ക് സ്മിത എല്ലാവരില്‍ നിന്നും അകലം പാലിച്ചിരുന്നു. തന്റെ കുടുംബത്തെക്കുറിച്ച് സുഹൃത്തുക്കളോട് പോലും നടി തുറന്ന് സംസാരിച്ചില്ലെന്നാണ് നടി അനുരാധ ഒരിക്കല്‍ പറഞ്ഞത്. അതിനാല്‍ സില്‍ക്കിനെക്കുറിച്ചുള്ള പല വിവരങ്ങളും ലഭ്യമല്ല. നടിയുടെ കുടുംബത്തെ ഒരിക്കല്‍ പോലും ലൈം ലൈറ്റില്‍ കണ്ടിട്ടില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആന്ധ്രയിലെ എലൂരി ജില്ലയില്‍ ഒരു തെലുങ്ക് കുടുംബത്തിലാണ് സില്‍ക് സ്മിത ജനിച്ചത്. വട്ലപടി രാമല്ലു, സരസമ്മ എന്നിവരാണ് മാതാപിതാക്കള്‍. വിജയലക്ഷ്മി എന്നാണ് സില്‍ക്കിന്റെ യഥാർത്ഥ പേര്. പ്രാരാബ്ദം നിറഞ്ഞ കുട്ടിക്കാലമായിരുന്നു സില്‍ക് സ്മിതയ്ക്ക്. പതിനാലാം വയസില്‍ സില്‍ക് സ്മിതയെ പ്രായമുള്ള ഒരാളുമായി വിവാഹം ചെയ്യിച്ചു. ഭർത്താവിന്റെയും വീട്ടുകാരുടെയും ഉപദ്രവം കാരണം വീട് വിട്ട് ചെന്നെെയിലേക്ക് വന്നു.
താര റാണിയായപ്പോഴും അരക്ഷിതാവസ്ഥ സില്‍ക് സ്മിതയെ പിന്തുടർന്നു. ഒരു ഘട്ടത്തില്‍ ചില പാളിച്ചകള്‍ സില്‍ക് സ്മിതയ്ക്ക് സംഭവിച്ചു. പങ്കാളി ഡോ രാധാകൃഷ്ണൻ എന്ന വ്യക്തിയുടെ നിയന്ത്രണത്തിലായിരുന്നു സില്‍ക് സ്മിതയുടെ ജീവിതം.
നടിയുടെ സമ്പാദ്യമെല്ലാം കൈകാര്യം ചെയ്തിരുന്നത് ഇയാളാണ്. കബളിപ്പക്കപ്പെട്ടതോടെ സില്‍ക് സ്മിത ജീവനൊടുക്കിയെന്നാണ് പുറത്ത് വന്ന റിപ്പോർട്ടുകള്‍. താൻ കബളിപ്പിക്കപ്പെട്ടെന്ന് വെളിപ്പെടുത്തുന്ന സില്‍ക് സ്മിതയുടെ ആത്മഹത്യക്കുറിപ്പും അന്ന് കണ്ടെത്തി.
സില്‍ക് സ്മിതയുടെ ശവകുടീരം എവിടെയെന്ന് പോലും ഇന്ന് മിക്കവർക്കും അറിയില്ല.
അടുത്തിടെ നടിയുമായുള്ള രൂപ സാദൃശ്യത്തിന്റെ പേരില്‍ ശ്രദ്ധ നേടിയ വിഷ്ണുപ്രിയ ഗാന്ധി എന്ന പെണ്‍കുട്ടി ഇതേക്കുറിച്ച് സംസാരിക്കുകയുണ്ടായി. സില്‍ക് സ്മിതയുടെ സമാധിയില്‍ പോയി അനുഗ്രഹം വാങ്ങാൻ ശ്രമിച്ചതിനെക്കുറിച്ചാണ് ഇവർ സംസാരിച്ചത്. എവിഎമ്മില്‍ പോയി അവിടെ സിനിമാ താരങ്ങളെ അടക്കം ചെയ്ത ശ്മശാനം എവിടെയാണെന്ന് ചോദിച്ചു. പിന്നിലുണ്ടെന്ന് പറഞ്ഞു.
ഒരു ഡോക്ടറുടെ കൂടെ ലിവിംഗ് ടുഗദറായി ജീവിക്കുകയായിരുന്നു! സില്‍ക്ക് സ്മിതയെ വഞ്ചിച്ചത് ഇദ്ദേഹമോ? വൈറല്‍ കഥ
അവിടെ പോയപ്പോള്‍ ശ്മശാനം അവിടെയുണ്ട്. സില്‍ക് സ്മിതയെ അടക്കം ചെയ്തതല്ല ദഹിപ്പിച്ചതാണ്, ചിതാഭസ്മം അമ്മ കൊണ്ട് പോയെന്ന് ഒരാള്‍ പറഞ്ഞു.
നടി ശോഭയുടെ മൃതദേഹമുള്‍പ്പെടെ ഈ ശ്മശാനത്തിലാണ് അടക്കം ചെയ്തതെന്ന് താനറിഞ്ഞെന്നും വിഷ്ണുപ്രിയ അന്ന് വ്യക്തമാക്കി.
സില്‍ക് സ്മിതയുടെ ആത്മഹത്യ വിവരമറിഞ്ഞ് അമ്മയും സഹോദരനും ആന്ധ്രയില്‍ നിന്നെത്തിയിരുന്നു. സ്മിത ആത്മഹത്യ ചെയ്യില്ല, സ്വത്തുക്കള്‍ക്കായി അവളെ കൊലപ്പെടുത്തിയതാണെന്ന് കുടുംബം ആരോപിച്ചു.
മരിക്കുന്നതിന് മൂന്ന് ദിവസം മുമ്പ് സംസാരിച്ചതാണ്. പ്രശ്നമൊന്നും ഉണ്ടായിരുന്നില്ല. ആത്മഹത്യക്കുറിപ്പിലെ കൈയാെപ്പ് സ്മിതയുടേത് അല്ലെന്നും കുടുംബം വാദിച്ചു. പിന്നീട് ഈ വിവാദങ്ങളെല്ലാം കെട്ടടങ്ങി.