video
play-sharp-fill

അന്‍വറിന്റെ ആരോപണങ്ങളില്‍ പാര്‍ട്ടിക്ക് പരിഭ്രാന്തിയില്ല: ഒരു ചുക്കും കേരള രാഷ്ട്രീയത്തില്‍ ഉണ്ടാക്കില്ല: അദ്ദേഹം ഉന്നയിച്ച ആരോപണങ്ങളുടെ സത്യം പുറത്തുവരുന്നതില്‍ അന്‍വറിന് തന്നെ പ്രശ്‌നമുണ്ടോയെന്ന സംശയമാണ് ഉയരുന്നത്: എ.കെ.ബാലൻ

തിരുവനന്തപുരം: പി വി അന്‍വര്‍ എംഎല്‍എ ബോധപൂര്‍വം നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് ഇന്നലെ അദ്ദേഹം പറഞ്ഞതെന്ന് സിപിഎം നേതാവ് എ കെ ബാലന്‍. മുഖ്യമന്ത്രിയേയും കുടുംബത്തേയും ഒറ്റപ്പെടുത്തുന്നതിനുള്ള ഗൂഢാലോചനയാണ് അന്‍വര്‍ നടത്തിയത്. ഇത് നേരത്തെ തുടങ്ങിയതാണ്. അന്‍വര്‍ പറഞ്ഞത് സത്യമെന്നാണ് കെപിസിസി പ്രസിഡന്റ് പറയുന്നത്. പ്രതിപക്ഷ നേതാവ് കര്‍ണാടകയില്‍ നിന്നും 150 കോടി കേരളത്തിലേക്ക് കടത്തിയെന്നും അന്‍വര്‍ പറഞ്ഞിരുന്നു. അതുകൂടി കൂട്ടിവായിച്ചാല്‍ അതിന്റെ അര്‍ഥം വ്യക്തമാകും. കെപിസിസി പ്രസിഡന്റിന് പ്രതിപക്ഷ നേതാവിനെതിരെ കിട്ടിയ ആയുധം കൃത്യമായി ഉപയോഗിച്ചു എന്ന് വ്യക്തമായി. അന്‍വര്‍ പ്രതിപക്ഷ നേതാവിനെതിരെ […]

ഹെയര്‍സ്റ്റൈലിലെ ‘മിഡില്‍ പാര്‍ട്ട് ഹെയര്‍സ്റ്റൈല്‍ സിൻഡ്രോം ‘ഐശ്വര്യ മുതല്‍ കർദാഷിയാൻ വരെ

തൊണ്ണൂറുകളിലും രണ്ടായിരത്തിന്റെ തുടക്കത്തിലും തലമുടി മധ്യത്തില്‍നിന്ന് വകഞ്ഞെടുത്തുള്ള ഹെയർസ്റ്റൈല്‍ സാധാരണമായിരുന്നു.കുട്ടിക്കാലത്ത് പലപ്പോഴും അമ്മ മുടി കെട്ടിത്തരാറുള്ളതും അങ്ങനെയായിരുന്നു. എന്നാല്‍ കാലങ്ങള്‍ പിന്നിട്ടപ്പോള്‍ ഹെയർസ്റ്റൈലുകള്‍ മാറിമറഞ്ഞു. മധ്യത്തില്‍ നിന്ന് വകഞ്ഞെടുത്ത് മുടി കെട്ടുന്നത് പഴങ്കഥയുമായി. എന്നാലിപ്പോള്‍ ആ സ്റ്റൈല്‍ തിരിച്ചുവന്നിരിക്കുകയാണ്. സെലിബ്രിറ്റികള്‍ മുതല്‍ ഫാഷൻ ഇൻഫ്ളുവൻസർമാരെ ‘മിഡില്‍ പാർട്ട് ഹെയർ സ്റ്റൈലി’ന് പിന്നാലെയാണ്. പലർക്കും ഇതില്ലാതെ പറ്റില്ലെന്നായി. അതുകൊണ്ടുതന്നെ സോഷ്യല്‍ മീഡിയ ഈ ‘അഡിക്ഷ’ന് ഒരു പേരും നല്‍കിയിട്ടുണ്ട്. ‘മിഡില്‍ പാർട്ട് ഹെയർസ്റ്റൈല്‍ സിൻഡ്രോം’ എന്നാണത്. കഴിഞ്ഞ ദിവസം പാരിസ് ഫാഷൻ വീക്കിന്റെ വേദിയില്‍ ചുവടു […]

‘നേരത്തെ സംശയിച്ചതുപോലെ കാര്യങ്ങള്‍ എത്തി,എല്‍ഡിഎഫിന്റെ ശത്രുക്കള്‍ വ്യാപകമായി പ്രചരിപ്പിക്കുന്ന കാര്യങ്ങള്‍ അന്‍വര്‍ പറഞ്ഞു’; പാര്‍ട്ടിക്കും സര്‍ക്കാരിനും എല്‍ഡിഎഫിനുമെതിരെ അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ തള്ളിക്കളയുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ഭരണകക്ഷി എംഎല്‍എ പി വി അന്‍വര്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ആദ്യ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പാര്‍ട്ടിക്കും സര്‍ക്കാരിനും എല്‍ഡിഎഫിനുമെതിരെ അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ തള്ളിക്കളയുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എല്‍ഡിഎഫിന്റെ ശത്രുക്കള്‍ വ്യാപകമായി പ്രചരിപ്പിക്കുന്ന കാര്യങ്ങളാണ് അന്‍വര്‍ പറയുന്നത്. പി വി അന്‍വറിന്റെ ആരോപണങ്ങള്‍ക്ക് പിന്നില്‍ എന്തെന്ന് സംശയമുണ്ടായിരുന്നു. നേരത്തെ സംശയിച്ചത് പ്രകാരമാണ് കാര്യങ്ങള്‍ എത്തിയിരിക്കുന്നത്. എല്‍ഡിഎഫ് വിടുകയാണെന്ന് അന്‍വര്‍ സ്വയമേവ പ്രഖ്യാപനം നടത്തിയല്ലോ എന്നും മുഖ്യമന്ത്രി ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. അന്‍വര്‍ ഉന്നയിച്ച ഗുരുതര ആരോപണങ്ങളില്‍ ഉള്‍പ്പെടെ […]

പല്ലുതേയ്ക്കാൻ പുറത്തിറങ്ങിയ ഗൃഹനാഥൻ കിണറ്റിൽ മരിച്ച നിലയിൽ:  കോട്ടയം ഏറ്റുമാനൂർ പട്ടിത്താനത്ത് ഇന്നു രാവിലെയാണ് സംഭവം: മരിച്ചയാളുടെ ഉടമസ്ഥതയിലുള്ള വാടക വീട്ടിലെ കിണറ്റിലാണ് മൃതദേഹം കണ്ടത്.

സ്വന്തം ലേഖകൻ ഏറ്റുമാനൂർ: പട്ടിത്താനത്ത് ഗൃഹനാഥനെ വീട്ടുമുറ്റത്തെ കിണറിനുള്ളിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. പതിത്താനം കുന്നത്ത് കിഴക്കേതിൽ വേണുഗോപാലൻ (70)നെയാണ് കിണറിനുള്ളിൽ മരിച്ച കണ്ടെത്തിയത്. രാവിലെ പല്ല് തേയ്ക്കാനായി മുറ്റത്തേക്ക് ഇറങ്ങിയതായിരുന്നു വേണുഗോപാലൻ. ഏറെ നേരമായിട്ടും കാണാതിരുന്നതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് കിണറിനുള്ളിൽ വീണ നിലയിൽ കണ്ടെത്തിയത്. വേണുഗോപാലിന്റെ തന്നെ ഉടമസ്ഥതയിലുള്ള വാടകയ്ക്ക് നൽകിയ വീടിന്റെ മുറ്റത്തേ കിണറിനുള്ളിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. തുടർന്ന് ഫയർഫോഴ്സ് എത്തി ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനോടുവിൽ ഇദ്ദേഹത്തെ പുറത്തെടുക്കുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലുംജീവൻ രക്ഷിക്കാനായില്ല. […]

തന്റെ മക്കള്‍ തന്റെ ഫാനല്ല, രംഗണ്ണൻ ഫാനാണ്, ശല്യം കാരണം ഫഹദിന് വീഡിയോ റെക്കോര്‍ഡ് ചെയ്ത് അയക്കേണ്ടി വന്നു ;-ടോവിനോ

ഫഹദ് ഫാസിലിന്റേതായി മലയാളത്തില്‍ അവസാനം റിലീസ് ചെയ്ത ‘ആവേശം’ എന്ന ചിത്രത്തില്‍ രംഗണ്ണന്റെ ആവേശം ഇപ്പോഴും യുവാക്കളുടെ ഇടയില്‍നിന്നും കെട്ടടങ്ങിയിട്ടില്ല . കൊച്ചുകുട്ടികള്‍ പോലും ഇന്ന് രംഗണ്ണന്റെ ഫാൻസാണ്. തന്റെ മക്കളും കടുത്ത രംഗണ്ണൻ ഫാൻസാണെന്ന് പറയുകയാണ് നടൻ ടൊവിനോ തോമസ്. ഒരു സമയത്ത് രംഗണ്ണനെ വിളിക്കണമെന്ന് പറഞ്ഞ് മക്കള്‍ തന്നോട് ബഹളമായിരുന്നുവെന്ന് ടൊവിനോ തോമസ് വെളിപ്പെടുത്തി. അജയന്റെ രണ്ടാം മോഷണം എന്ന തന്റെ ഏറ്റവും പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി മലയാളത്തിലെ ഒരു റേഡിയോ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ടൊവിനോ തോമസ്. […]

‘എല്ലാവർക്കും ടൂറിസം ദിനാശംസകൾ’, പറയാനുള്ളത് ടൂറിസത്തെക്കുറിച്ച് മാത്രം, അന്‍വര്‍ വിഷയത്തില്‍ പ്രതികരിക്കാതെ മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: അന്‍വര്‍ വിഷയത്തില്‍ പ്രതികരിക്കാതെ ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്. ഈ വിഷയത്തില്‍ പാര്‍ട്ടി സെക്രട്ടറിയും പോളിറ്റ് ബ്യൂറോ മെമ്പറും മറുപടി പറഞ്ഞ് കഴിഞ്ഞു, മറ്റൊന്നും പറയാനില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇന്ന് ലോക ടൂറിസം ദിനമാണ് എല്ലാവർക്കും ടൂറിസം ദിനാശംസകളെന്നും മാത്രമാണ് മന്ത്രി പ്രതികരിച്ചത്. ഇന്നലെ പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിനെയും ഉന്നമിട്ട് പി.വി അൻവർ എംഎൽഎ രംഗത്തെത്തിയിരുന്നു. ഒരു റിയാസ് മാത്രം നിലനിന്നതുകൊണ്ട് കാര്യമില്ല. പാർട്ടി നിലനിൽക്കണം. ഒരു റിയാസിനെ ഉണ്ടാക്കാനല്ല ഇവിടെ പാർട്ടി പ്രവർത്തിക്കുന്നത്. റിയാസിനേയും അതിന്റെ ബാക്കിയുള്ളവരെയും താങ്ങി […]

താൻ ചതിക്കപ്പെടുകയായിരുന്നു. എനിക്ക് മുമ്പു മറ്റൊരു സ്ത്രീയെ ബാല വിവാഹം കഴിച്ചിരുന്നു ചോര തുപ്പി മൂലയ്ക്ക് കിടന്ന നാളുകൾ എനിക്കുണ്ടായിട്ടുണ്ട് :- അമൃത

ന ടന്‍ ബാലയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍ഭാര്യയും ഗായികയുമായ അമൃത സുരേഷ്. കഴിഞ്ഞ ദിവസം ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബാല പറഞ്ഞ വാക്കുകള്‍ വിവാദമായിരുന്നു.പിന്നാലെ മകള്‍ അവന്തിക എന്ന പാപ്പു ബാലയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ബാല പങ്കുവച്ച വീഡിയോയും വാര്‍ത്തയായി മാറി. ഈ സാഹചര്യത്തിലാണ് അമൃത പ്രതികരണവുമായി എത്തിയിരിക്കുന്നത്. അമൃതയുടെ വാക്കുകള്‍ ”വളരെയധികം വിഷമമുള്ളൊരു കാര്യം സംസാരിക്കാനാണ് ഞാന്‍ വന്നിരിക്കുന്നത്. വെളുപ്പിനെ അഞ്ചരയാണ് ഇപ്പോള്‍ സമയം. ഞങ്ങളാരും ഉറങ്ങിയിട്ടില്ല. അത്രയും വിഷമത്തിലൂടെയാണ് ഞങ്ങള്‍ കടന്നു പോകുന്നത്. എനിക്ക് അഭിനയിച്ച്‌ സംസാരിക്കാനോ ഇമോഷണല്‍ […]

അന്‍വര്‍ നടത്തിയ ആക്ഷേപങ്ങളിലെ സത്യാവസ്ഥ കേരളത്തിന് അറിയണം: മുഖ്യമന്ത്രി തികഞ്ഞ പരാജയമാണെന്ന് പരസ്യമായി സമ്മതിക്കേണ്ട ഗതികേടാണ് ഭരണകക്ഷി എംഎല്‍എയ്ക്ക്; സ്വര്‍ണ്ണക്കടത്തില്‍ സിറ്റിംഗ് ജഡ്ജി അന്വേഷിക്കണം; കെ.സുധാകരന്‍ എം.പി.

കണ്ണൂർ: സ്വര്‍ണ്ണക്കടത്തിലും സ്വര്‍ണ്ണം പൊട്ടിക്കലിലും പൂരംകലക്കിയതിലും പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ സാധൂകരിക്കുന്ന വെളിപ്പെടുത്തലുകളാണ് ഭരണ കക്ഷി എംഎല്‍എ നടത്തിയതെന്നും സത്യാവസ്ഥ പുറത്തുവരണമെങ്കില്‍ സിറ്റിംഗ് ജഡ്ജി തന്നെ അന്വേഷിക്കണമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. പി.വി.അന്‍വര്‍ പറഞ്ഞത് വസ്തുതകളാണ്. അദ്ദേഹം തുറന്ന് പറയാന്‍ അല്‍പ്പം വൈകിയെന്ന് മാത്രം. മുഖ്യമന്ത്രി തികഞ്ഞ പരാജയമാണെന്ന് പരസ്യമായി സമ്മതിക്കേണ്ട ഗതികേടാണ് ഭരണകക്ഷി എംഎല്‍എയ്ക്ക്. ക്രിമിനല്‍ മാഫിയകളെ വാഴിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാന്‍ യോഗ്യതയില്ല. സിപിഎമ്മിനെ നശിപ്പിക്കുന്ന പിണറായി വിജയന്‍, മുഹമ്മദ് റിയാസ്,പി.ശശി അച്ചുതണ്ടിന്റെ അവിശുദ്ധബന്ധത്തിന്റെ ഞെട്ടിക്കുന്ന കഥകളാണ് പി.വി.അന്‍വര്‍ […]

കണ്ണിൽ അസഹ്യമായ ചൊറിച്ചിൽ; 20കാരിയുടെ കണ്ണിൽ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് 16 സെൻ്റിമീറ്റർ നീളമുള്ള വിര; സൂക്ഷ്മപരിശോധനയിൽ ‘കണ്ണ് പുഴു’ എന്ന് കണ്ടെത്തൽ; മനുഷ്യ ശരീരത്തിലെത്തുന്നത് കൊതുക്, ഈച്ച തുടങ്ങിയവയിലൂടെ

മലപ്പുറം: കണ്ണിൽ അസഹ്യമായ ചൊറിച്ചിലുമായെത്തിയ 20കാരിയുടെ കണ്ണിൽ നിന്ന് പുറത്തെടുത്തത് 16 സെൻ്റിമീറ്റർ നീളമുള്ള വിര. മഞ്ചേരി മെഡിക്കൽ കോളേജിലെ നേത്രരോഗ വിഭാഗത്തിലെ ഡോക്ടർമാരാണ് വിരയെ പുറത്തെടുത്തത്. ‌കൺപോളയുടെ മുകളിലായാണ് ഈ വിര സ്ഥിതി ചെയ്തിരുന്നത്. സൂക്ഷ്മപരിശോധനയിൽ ഈ വിര ഇടത് കൺപോളയിൽ നിന്ന് വലതിലേക്കും തിരിച്ചും തൊലിക്കടിയിലൂടെ സഞ്ചരിക്കുന്നതായി കണ്ടെത്തി. തുടർന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ലോവ ലോ ഇനത്തിൽപ്പെട്ട ‘കണ്ണ് പുഴു’ ആണ് ഇതെന്നാണ് വിലയിരുത്തൽ. വിരയുടെ ഇനം ഏതാണെന്ന് അറിയാനായി വൈറോളജി ലാബിലേക്ക് അയച്ചിരിക്കുകയാണ്. കൊതുക്, ഈച്ച തുടങ്ങിയവയിലൂടെയാണ് വിരകൾ‌ മനുഷ്യ […]

മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച അൻവറിനെ തള്ളി സിപിഎം നേതാക്കൾ ; ഒറ്റുകാരന്റെ ജോലിയാണ് പി വി അൻവർ ചെയ്തതെന്ന് മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച അൻവറിനെ തള്ളി സിപിഎം നേതാക്കൾ. ഒറ്റുകാരന്റെ ജോലിയാണ് പി വി അൻവർ ചെയ്തതെന്ന് മന്ത്രി സജി ചെറിയാൻ വിമര്‍ശിച്ചു. അൻവറിന്റെ നിലപാട് വ്യക്തിത്വമില്ലായ്മ. അൻവറിന് നിക്ഷിപ്ത താല്പര്യങ്ങൾ ഉണ്ടെന്നാണ് സജി ചെറിയാൻ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചത്. അൻവറിന്റെ വാർത്താ സമ്മേളനത്തിന് പിന്നാലെ പരസ്യ വിമർശനവുമായി കൂടുതല്‍ സിപിഎം നേതാക്കൾ രംഗത്തെത്തുകയാണ്. പാർട്ടി ശത്രുക്കളുടെ കയ്യിലെ പാവയായി അൻവർ മാറിയെന്ന് പി ജയരാജനും പ്രതികരിച്ചു. വലതുപക്ഷത്തിന്റെ കയ്യിലെ കോടാലിക്കയ്യായി അൻവർ മാറിയെന്ന് എം വി ജയരാജൻ പറഞ്ഞു. ഉത്തരം താങ്ങുന്നുവെന്ന് ധരിക്കുന്ന […]