play-sharp-fill
തന്റെ മക്കള്‍ തന്റെ ഫാനല്ല, രംഗണ്ണൻ ഫാനാണ്, ശല്യം കാരണം ഫഹദിന് വീഡിയോ റെക്കോര്‍ഡ് ചെയ്ത് അയക്കേണ്ടി വന്നു ;-ടോവിനോ

തന്റെ മക്കള്‍ തന്റെ ഫാനല്ല, രംഗണ്ണൻ ഫാനാണ്, ശല്യം കാരണം ഫഹദിന് വീഡിയോ റെക്കോര്‍ഡ് ചെയ്ത് അയക്കേണ്ടി വന്നു ;-ടോവിനോ

ഫഹദ് ഫാസിലിന്റേതായി മലയാളത്തില്‍ അവസാനം റിലീസ് ചെയ്ത ‘ആവേശം’ എന്ന ചിത്രത്തില്‍ രംഗണ്ണന്റെ ആവേശം ഇപ്പോഴും യുവാക്കളുടെ ഇടയില്‍നിന്നും കെട്ടടങ്ങിയിട്ടില്ല .

കൊച്ചുകുട്ടികള്‍ പോലും ഇന്ന് രംഗണ്ണന്റെ ഫാൻസാണ്.

തന്റെ മക്കളും കടുത്ത രംഗണ്ണൻ ഫാൻസാണെന്ന് പറയുകയാണ് നടൻ ടൊവിനോ തോമസ്. ഒരു സമയത്ത് രംഗണ്ണനെ വിളിക്കണമെന്ന് പറഞ്ഞ് മക്കള്‍ തന്നോട് ബഹളമായിരുന്നുവെന്ന് ടൊവിനോ തോമസ് വെളിപ്പെടുത്തി. അജയന്റെ രണ്ടാം മോഷണം എന്ന തന്റെ ഏറ്റവും പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി മലയാളത്തിലെ ഒരു റേഡിയോ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ടൊവിനോ തോമസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈയൊരു അഭിമുഖത്തിലെ ഒരു സെഗ്മെന്റില്‍ തമാശയായി ഫഹദ് ഫാസിലില്‍ നിന്നും എന്തെങ്കിലും മോഷ്ടിക്കാൻ അവസരം കിട്ടിയാല്‍ എന്ത് മോഷ്ടിക്കുമെന്ന് ചോദിച്ചപ്പോഴാണ് ഫഹദ് ഫാസിലെന്ന നടനെ കുറിച്ച്‌ ടൊവിനോ തോമസ് സംസാരിച്ചത്. ഫഹദ് ഫാസിലിന്റെ കണ്ണാകും താൻ മോഷ്ടിക്കുകയെന്നും ടൊവിനോ തോമസ് പറയുന്നു. നല്ല കണ്ണ് ഉണ്ടാവുകയും അത് നന്നായി ഉപയോഗിക്കുകയും ചെയ്യുന്നുവെന്നതാണ് ഫഹദ് ഫാസിലിന്റെ പ്ലസ് എന്നാണ് ടോവിനോ തോമസിന്റെ വിലയിരുത്തല്‍.

തന്റെ കണ്ണ് അത്ര വലുതൊന്നുമല്ല. അതുകൊണ്ട് തന്നെ ഉള്ളത് വെച്ച്‌ എന്തൊക്കെ ചെയ്യാമെന്ന പരിപാടിയിലാണ് താൻ ഉള്ളത്. ശരിക്കും നമ്മുടെ കണ്ണുകളിലൂടെയാണല്ലോ നമ്മള്‍ എല്ലാം എക്സ്പ്രസ് ചെയ്യുന്നത് എന്നാണ് ടൊവിനോ തോമസ് പറയുന്നത്. പിന്നീടാണ് തന്റെ മക്കള്‍ രണ്ടുപേരും രംഗണ്ണൻ ഫാൻസാണെന്നും ടൊവിനോ തോമസ് പറയുന്നത്.

തങ്ങള്‍ വെക്കേഷന് പോയ സമയത്ത് രണ്ട് പിള്ളേരും തലങ്ങും വിലങ്ങും നിന്ന് രംഗണ്ണനെ വിളിക്കണമെന്ന് പറഞ്ഞ് ബഹളമായിരുന്നു. ജപ്പാനിലുള്ള സമയത്ത് താൻ എന്നിട്ട് വിളിച്ചു. പക്ഷെ ഫഹദ് ഫാസിലിനെ കിട്ടിയില്ല. ശേഷം താൻ ഒരു വീഡിയോ റെക്കോർഡ് ചെയ്ത് ഫഹദിന് അയച്ചു. ഇവിടെ രണ്ട് രംഗണ്ണൻ ഫാൻസുണ്ടെന്നും പറഞ്ഞ് കൊണ്ടാണ് അയച്ചത്. അപ്പോള്‍ പുള്ളി തിരിച്ച്‌ എടാ മോനെ… എന്നൊക്കെ വിളിച്ച്‌ ഒരു വീഡിയോ റെക്കോർഡ് ചെയ്ത് തനിക്ക് അയച്ച്‌ തന്നു എന്നും ടോവിനോ തോമസ് പറയുന്നു.

“സിനിമാ നടൻ എന്നുള്ള കണ്‍സിഡറേഷനൊന്നും തനിക്ക് തന്റെ വീട്ടില്‍ കിട്ടില്ലല്ലോ. വീട്ടില്‍ താൻ ഒഴിച്ച്‌ ബാക്കി എല്ലാവരും സിനിമാ നടന്മാരാണ്. തനിക്ക് ഒരു രീതിയിലും പക്ഷെ വീട്ടില്‍ അത് കിട്ടാറില്ല. മക്കള്‍ ബാക്കി എല്ലാ താരങ്ങളുടെയും ഫാനാണ്. തന്റെ ഫാനാവില്ലല്ലോ… കാരണം അവർ അങ്ങനെയല്ലല്ലോ തന്നെ കാണുന്നത് എന്നും ടോവിനോ തോമസ് പറയുന്നു. ആവേശം കണ്ടതിന് ശേഷം കുറച്ചുനാള്‍ മക്കള്‍ രംഗണ്ണൻ ഫാൻസായിരുന്നു. എടാ മോനെ എന്നൊക്കെ പിള്ളേരും വീട്ടില്‍ ഇടയ്ക്കിടെ പറഞ്ഞ് നടക്കുന്നത് കാണാം. താനും ഇടയ്ക്ക് അവരോട് രംഗണ്ണൻ ചോദിക്കുന്നതുപോലെ മക്കളെ ഹാപ്പിയല്ലേ എന്നൊക്കെ ചോദിക്കാറുണ്ടെന്നും ടൊവിനോ തോമസ് പറയുന്നു.

ഇസ, ടാഹാൻ എന്നിങ്ങനെയാണ് ടോവിനോയുടെ മക്കളുടെ പേരുകള്‍. രണ്ടുപേരും സോഷ്യല്‍ മീഡിയയില്‍ ആരാധകരുള്ള സ്റ്റാർകിഡ്സാണ്.

എന്നാല്‍ വിഷു റിലീസായാണ് ‘ആവേശം’ തിയേറ്ററുകളില്‍ എത്തിയത്. രോമാഞ്ചം’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്ത ചിത്രം എന്നതായിരുന്നു ആവേശത്തിന്റെ യുഎസ്പി. ഒടുവില്‍ ഫഹദിന്റെ പ്രകടനം കൂടി ആയപ്പോള്‍ ബോക്സ് ഓഫീസിലും ചിത്രത്തിന് വൻ തേരോട്ടം തന്നെ ആയിരുന്നു. ഫഹദ് ഫാസില്‍ ചെയ്തത് പോലെ രംഗൻ എന്ന കഥാപാത്രത്തെ ഇത്രയും ചടുലവും ഊർജസ്വലവുമായി അവതരിപ്പിക്കാൻ ഇന്ത്യയില്‍ മറ്റൊരു നടനും സാധിക്കില്ലെന്നാണ് പ്രേക്ഷകർ കുറിക്കുന്നത്. ഓരോ സിനിമ കഴിയുന്തോറും വേള്‍ഡ് ക്ലാസ് നടനെന്ന വിശേഷണത്തിന് അർഹനായി വളർന്നു കൊണ്ടിരിക്കുകയാണ് ഇന്ന് ഫഹദ് ഫാസില്‍. മലയാളത്തില്‍ മോഹൻലാല്‍ , മമ്മൂട്ടി എന്നിവർക്ക് ശേഷം ഇനി ആര് ? എന്ന ചോദ്യത്തിന് ഫഹദ് എന്നാണ് നടി ഉർവശിയും ഒരു അഭിമുഖത്തില്‍ പറഞ്ഞത്

അതേസമയം ടൊവിനോ തോമസ് ചിത്രം അജയന്റെ രണ്ടാം മോഷണവും ഹിറ്റായി തിയേറ്ററുകള്‍ നിറഞ്ഞ് ഓടുകയാണ് ഇപ്പോള്‍. താരത്തില്‍ നിന്നും സൂപ്പര്‍ താരത്തിലേക്കുള്ള ചവിട്ടു പടിയിലാണ് ടൊവിനോ തോമസ്. മിന്നല്‍ മുരളിയും തല്ലുമാലയും, ഇപ്പോഴിതാ എആര്‍എം എന്ന അജയന്റെ രണ്ടാം മോഷണവും. ടോവിനോയുടെ 50 ആം ചിത്രമാണ് എആർഎം, ചിത്രം മികച്ച കളക്ഷൻ കയറി ബോസ്‌ഓഫീസ് ഹിറ്റിലേക്ക് കുതിക്കുകയാണ് .