video
play-sharp-fill

കുമരകം കലാഭവനിൽ പാട്ടോണം പാട്ടുകൂട്ടം 29ന്: കുമരകം പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ;നാടൻപാട്ട് ഗായിക പി. ബ്രിജീന ഉദ്ഘാടനം ചെയ്യും.

കുമരകം: കുമരകം കലാഭവൻ ഒരുക്കുന്നു പാട്ടോണം. ഏതു ഗാനവും പാടാനുള്ള അവസരമാണ് പാട്ടോണം പരിപാടിയിലുള്ളത്. കലാഭവന്റെ സാംസ്കാരിക കൂട്ടായ്മയുടെ ഭാഗമായി 29ന് ഞായറാഴ്ച 3:00 മണിക്ക് കുമരകം പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ പാട്ടോണം എന്ന പേരിൽ പാട്ട്കൂട്ടം സംഘടിപ്പിക്കും. പാട്ട്കുട്ടം പ്രശസ്ത നാടൻപാട്ട് ഗായിക പി. ബ്രിജീന ഉദ്ഘാടനം ചെയ്യും. സഹോദര്യത്വം, മാനവികത, കാർഷിക സമൃദ്ധി അടക്കമുള്ള കാലത്തിൻ്റെ ഓണസ്മൃതികൾക്കായി പാട്ട്കുട്ടം പൊന്നോണം ഗാനാമൃതത്തിൽ എത് ഗാനവും കലാഭവൻ സംഗീത കൂട്ടായ്മയിൽ ആലപിക്കുന്നതിന് ഏവർക്കും അവസരം ഒരുക്കിയിരിക്കുകയാണ് കലാഭവൻ എന്ന് പ്രസിഡൻ്റ്എം.എൻഗോപാലൻശാന്തിയും സെക്രട്ടറി എസ് […]

തൃശ്ശൂരിലെ എടിഎം കവര്‍ച്ചാ സംഘം തമിഴ്നാട്ടിൽ പിടിയില്‍ ; കവർച്ചാ സംഘവും പോലീസും തമ്മിലുള്ള ഏറ്റുമുട്ടലില്‍ പ്രതികളിൽ ഒരാള്‍ മരിച്ചു, ഒരു പോലീസുകാരന് കുത്തേറ്റു ; പണം കടത്തിയ കണ്ടെയ്‌നറിൽ തോക്കടക്കമുള്ള വൻ ആയുധ ശേഖരം

നാമക്കല്‍ : തൃശൂരിലെ എസ് ബി ഐയുടെ എ ടി എമ്മുകളില്‍ കവർച്ച നടത്തിയ ആറംഗ സംഘം പിടിയില്‍. തമിഴ്‌നാട് നാമക്കലിനടുത്തു നിന്നാണ് കവർച്ചാ സംഘം പിടിയിലായത്. കണ്ടെയ്‌നർ ലോറിയില്‍ സഞ്ചരിക്കുന്നതിനിടയിലാണ് ഹരിയാന സ്വദേശികളായ പ്രതികള്‍ അറസ്റ്റിലായത്. പൊലീസും മോഷ്‌ടാക്കളും തമ്മില്‍ വെടിവയ്‌പ്പുണ്ടായി. പൊലീസിന്റെ വെടിയേറ്റ് ഒരാള്‍ കൊല്ലപ്പെട്ടു. ഒരു പൊലീസുകാരനും മോഷ്‌ടാക്കളിലൊരാള്‍ക്കും പരിക്കേറ്റിട്ടുണ്ട്. മോഷ്‌ടാക്കളില്‍ നിന്ന് തോക്ക് അടക്കമുള്ള ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്. കണ്ടെയ്നറിനുള്ളില്‍ കാറുമുണ്ട്. തമിഴ്‌നാട് പൊലീസാണ് പ്രതികളെ പിടികൂടിയതെന്നാണ് വിവരം. മാപ്രാണം, കോലഴി, ഷൊർണൂർ റോഡ് എന്നീ സ്ഥലങ്ങളിലെ മൂന്ന് എ […]

ഭാര്യയ്ക്ക് ബിക്കിനി ധരിക്കാന്‍ സ്വകാര്യതയില്ല; 400 കോടിയ്ക്ക് ദ്വീപ് വാങ്ങിനല്‍കി ബിസിനസ്സുകാരന്‍; യുവതി തന്നെയാണ് ഈ കാര്യം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്

ദുബായ്:ഭാര്യയുടെ ബീച്ച്‌ സന്ദര്‍ശനത്തിന് സ്വകാര്യതയൊരുക്കാന്‍ ഒരു സ്വകാര്യദ്വീപ് തന്നെ വാങ്ങി ഭര്‍ത്താവ്. സമ്പന്നനായ ഭര്‍ത്താവ് തനിക്ക് സ്വകാര്യദ്വീപ് സമ്മാനിച്ച വാർത്ത ഇരുപത്തിയാറുകാരിയായ സൂദി അല്‍ നാദക് തന്നെയാണ് സാമൂഹിക മാധ്യമ പോസ്റ്റിലൂടെ അറിയിച്ചത്. ഇന്‍സ്റ്റഗ്രാമിലൂടെ ദ്വീപിന്റെ വീഡിയോയും യുവതി പങ്കുവെച്ചിരിക്കുന്നു. “നിങ്ങള്‍ ബിക്കിനി ധരിക്കാന്‍ ആഗ്രഹിച്ചു നിങ്ങളുടെ ലക്ഷപ്രഭുവായ ഭര്‍ത്താവ് നിങ്ങള്‍ക്കൊരു ദ്വീപ് വാങ്ങിത്തന്നു”, എന്നാണ് വീഡിയോയ്ക്ക് അടിയിലുള്ള ക്യാപ്ഷന്‍. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച നിക്ഷേപം എന്നുകൂടി സൗദി കുറിപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

തൃശ്ശൂർ എടിഎം കൊള്ളക്കാർ തമിഴ്നാട്ടിൽ അറസ്റ്റിൽ; പ്രതികൾ കണ്ടെയ്നറിനുള്ളിൽ രക്ഷപ്പെടാൻ ശ്രമിക്കവേയാണ് പോലീസ് പിടിയിലായത്; ഇന്ന് പുലർച്ചയാണ് തൃശ്ശൂരിൽ 3 എടിഎമ്മുകളിലായി 60 ലക്ഷം രൂപ കൊള്ളയടിച്ചത്

തൃശ്ശൂർ: തൃശ്ശൂർ ATM കൊള്ളക്കാർ തമിഴ്നാട്ടിൽ അറസ്റ്റിൽ. സംഘം കണ്ടെയ്നറിനുള്ളിൽ രക്ഷപെടാൻ ശ്രമം. കസ്റ്റഡിയിലെടുത്ത പ്രതികളെ പൊലീസ് വിശദമായി ചോദ്യം ചെയ്യും. പ്രതികൾ പിടിയിലായത് തമിഴ്‌നാട്ടിലെ നാമക്കലിൽ നിന്നും. മോഷണ ശ്രമത്തിന് ഉപയോഗിച്ച വെളുത്ത നിറത്തിലുള്ള കാറിലാണ് സംഘം രക്ഷപെടാൻ ഒരുങ്ങിയത്. കാർ കണ്ടയ്നറിനുള്ളിൽ നിന്നും കണ്ടെത്തി. ആറംഗ സംഘമാണ് തമിഴ് നാട്ടിൽ പിടിയിലായത്. തൃശൂരിൽ മൂന്നിടങ്ങളിൽ എടിഎമ്മുകളാണ് കൊള്ളയടിച്ചത്. മാപ്രാണം, കോലഴി, ഷൊർണൂർ റോഡ് എന്നിവിടങ്ങളിലെ എടിഎമ്മുകളാണ് കൊള്ളയടിച്ചത്. സിസിടിവി ക്യാമറകളിൽ കറുത്ത പെയിന്റ് അടിച്ചു. സ്പ്രേ പെയിന്റ് അടിച്ചായിരുന്നു എ ടി […]

ജീവൻ‌ അപകടത്തിലാക്കുന്ന ഡയറ്റ്, ടിക് ടോക് 22 കാരിയെ ബാൻ ചെയ്തു

അപകടകരമായ ഡയറ്റ് പങ്കുവച്ചതിന് 22 -കാരിയായ കണ്ടന്റ് ക്രിയേറ്ററെ ബാൻ ചെയ്ത് ടിക്ടോക്ക്. 6,70,000 ഫോളോവേഴ്സുള്ള അക്കൗണ്ടാണ് ഇപ്പോള്‍ ഇല്ലാതായിരിക്കുന്നത്. ലിവ് ഷ്മിഡ് എന്ന ടിക്ടോക്കറെയാണ് ടിക്ടോക്ക് ബാൻ ചെയ്തിരിക്കുന്നത്. വളരെ തെറ്റായതും ആരോഗ്യത്തിന് ഹാനികരമായി ബാധിക്കുന്നതുമായ അനേകം വീഡിയോകള്‍ അവള്‍ തന്റെ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തുവെന്നാണ് ലിവിന് നേരെയുള്ള പ്രധാന ആരോപണം. ‘ഇന്ന് ഞാൻ എന്താണ് കഴിച്ചത്?’ ‘സ്കിന്നി ഗേള്‍ എസെൻഷ്യല്‍’ തുടങ്ങിയ പേരുകളിലാണ് യുവതി വീഡിയോ പങ്കുവച്ചുകൊണ്ടിരുന്നത്. എങ്ങനെയാണ് ഏറ്റവും കുറവ് കലോറിയുള്ള ഭക്ഷണം തെരഞ്ഞെടുക്കുന്നത് എന്നും അവള്‍ തന്റെ വീഡിയോകളില്‍ […]

സർവ്വകാല റെക്കോർഡിൽ സ്വർണ്ണ വില ; അറിയാം കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണ്ണ വില

കോട്ടയം : സംസ്ഥാനത്തിന്റെ ചരിത്രത്തിലെ സർവ്വകാല റെക്കോർഡിൽ സ്വർണ്ണ വില. രാജ്യാന്തര സ്വർണ്ണ വ്യാപാരം വെള്ളിയാഴ്ച്ച രാവിലെ ഫ്ലാറ്റ് നിലവാരത്തിലാണ് നടക്കുന്നത്. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 56,800 രൂപയും, ഗ്രാമിന് 7,100 രൂപയുമാണ് വില. ഈ വാരം നാല് ദിവസം കൊണ്ട് പവന് 1120 രൂപയും, ഗ്രാമിന് 140 രൂപയുമാണ് വില കൂടിയത്. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ പവന് 2,200 രൂപയും, ഗ്രാമിന് 275 രൂപയുമാണ് വില വർധിച്ചിരിക്കുന്നത്.

കോട്ടയം നട്ടാശേരി വട്ടമൂട് ഭാഗത്ത് റോഡരികിലെ മാലിന്യ കുഴിയിൽ അജ്ഞാത മൃതദേഹം: ഇന്നു രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടത്: കോട്ടയം ഈസ്റ്റ് പോലീസ് എത്തി അന്വേഷണം ആരംഭിച്ചു.

കോട്ടയം: നട്ടാശേരി വട്ടമൂട് ഭാഗത്ത് റോഡരികിലെ കുഴിയിൽ ജീർണിച്ച നിലയിൽ അജ്ഞാത പുരുഷന്റെ മൃതദ്ദേഹം കാണ്ടത്തി. രൂക്ഷമായ ദുർഗന്ധം ഉണ്ടായതിനെ തുടർന്ന് സമീപ വാസികൾ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടത്. ഉടനെ കോട്ടയം ഈസ്റ്റ് പോലീസിൽ വിവരം അറിയിച്ചു. എസ് എച്ച് ഒ യു ശ്രീജിത്തിന്റെ നേതത്വത്തിൽ പോലീസ് എത്തിയിട്ടുണ്ട്. മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കമുണ്ട്. മാലിന്യം തള്ളുന്ന കുഴിയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹതയുണ്ടന്ന് ചൂണ്ടിക്കാട്ടുന്നു. പുറത്തു നിന്ന് വാഹനത്തിൽ കൊണ്ടുവന്ന് തള്ളിയതാകാമെന്ന് കരുതുന്നു. സമീപ പ്രദേശങ്ങളിൽ നിന്ന് ആരെയെങ്കിലും കാണാതായിട്ടുണ്ടോ എന്ന് അന്വേഷണം […]

വൈറലായി തലയ്ക്കുമീതെയെത്തിയ ഡ്രോണില്‍ ചാടി പിടിക്കാൻ ശ്രമിക്കുന്ന മുതല

ജലജീവികളിലെ വലിയ അക്രമകാരികളില്‍ മുൻപന്തിയിലാണ് മുതലകള്‍. ഇരയെ തക്കം പാർത്തിരുന്ന് വേട്ടയാടി പിടിക്കാൻ ഇവയ്ക്ക് പ്രത്യേക കഴിവാണ്.അതിപ്പോള്‍ മുന്നില്‍ എത്തുന്നത് എന്തുതന്നെയായാലും മുതലകള്‍ക്ക് വിഷയമല്ല. അവയെ എങ്ങനെയും അകത്താക്കാനാണ് ഇവ ശ്രമിക്കാറ്. എത്ര ഉയരത്തില്‍ പറക്കുന്ന ഇരയെയും ചാടി പിടിക്കുന്ന ഇവയുടെ ദൃശ്യങ്ങള്‍ നാം കണ്ടിട്ടുണ്ട്. എന്നാല്‍ ഇതില്‍ നിന്നെല്ലാം ഏറെ രസകരമായ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കൗതുകമുണർത്തുന്നത്. വെള്ളത്തിനു മുകളിലൂടെ പറക്കുന്ന ഒരു ഡ്രോണിനെ ചാടി പിടിക്കാൻ ശ്രമിക്കുന്ന മുതലയുടെ വീഡിയോയാണ് ഇത് @reach_അനുപമ എന്ന എക്സ് ഉപഭോക്താവാണ് വീഡിയോ […]

‘ക്ലിഫ് ഹൗസിന് മേലേ അന്‍വര്‍ എന്ന മരം ചായാന്‍ തുടങ്ങിയപ്പോഴാണ് മുഖ്യമന്ത്രിക്ക് അദ്ദേഹത്തെ പറ്റാതായത്’; സി.പി.എമ്മും മുഖ്യമന്ത്രിയും ചോദിച്ചു വാങ്ങിയ പ്രതിസന്ധി; അൻവർ വിഷയത്തിൽ പ്രതികരിച്ച് ഷാഫി പറമ്പില്‍ എംപി

വടകര: അന്‍വര്‍ വിഷയത്തില്‍ പ്രതികരണവുമായി ഷാഫി പറമ്പില്‍ എംപി. സി.പി.എമ്മും മുഖ്യമന്ത്രിയും ചോദിച്ചു വാങ്ങിയ പ്രതിസന്ധിയാണിതെന്നും അന്‍വറിന് ക്രെഡിബിലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കിയത് മുഖ്യമന്ത്രിയാണെന്നും രാഹുലിനെതിരെ പറഞ്ഞപ്പോള്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. ക്ലിഫ് ഹൗസിന് മേലേ അന്‍വര്‍ എന്ന മരം ചായാന്‍ തുടങ്ങിയപ്പോഴാണ് മുഖ്യമന്ത്രിക്ക് അന്‍വറിനെ പറ്റായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍എസ്എസ് നേതാക്കളുമായി ചര്‍ച്ച നടത്തിയ ഉദ്യോഗസ്ഥനെ മാറ്റാത്തത് ധാരണ കാരണമാണെന്നും ആഭ്യന്തര വകുപ്പ് കുത്തഴിഞ്ഞ രീതിയില്‍ ആണെന്നും ഷാഫി കുറ്റപ്പെടുത്തി. ബിജെപിക്ക് ജയിക്കാന്‍ സ്‌പേസ് ഉണ്ടാക്കിക്കൊടുത്തുവെന്നും അദ്ദേഹം ആരോപിച്ചു. ബിജെപി ജയിക്കാന്‍ […]

ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ വായിച്ചറിയാന്‍; ദിവസം ഒരു നേരം മാത്രം ഭക്ഷണം കഴിച്ചാല്‍ ശരീരഭാരം പകുതിയായി കുറയ്ക്കാം; അമിതഭാരക്കാര്‍ക്ക് ഏറ്റവും നല്ലവഴി; പക്ഷെ ശ്രദ്ധയില്ലെങ്കില്‍ ഒരു വലിയ കുരുക്കുണ്ട്

ആധുനിക ജീവിതത്തില്‍ അതിവേഗം ഒരു ട്രെന്‍ഡ് ആയി മാറി കൊണ്ടിരിക്കുന്ന ഒന്നാണ് വണ്‍ മീല്‍ എ ഡേ അഥവാ ഒമാഡ് എന്ന ഭക്ഷണക്രമം.ഒരു ദിവസം ഒരു നേരം മാത്രം ഭക്ഷണം കഴിക്കുന്ന ഈ ജീവിത ശൈലി ശരീരഭാരം കുറയ്ക്കാന്‍ മാത്രമല്ല, ഭക്ഷണവുമായുള്ള അനാരോഗ്യകരമായ ബന്ധം ഇല്ലാതാക്കാനും സഹായിക്കുന്നു എന്നാണ് ഈ ശൈലിയുടെ ആരാധകര്‍ അവകാശപ്പെടുന്നത്. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് പല അപകട സാധ്യതകളുമുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. ഒമാഡ് ശൈലി പിന്തുടരാന്‍ തുടങ്ങിയതില്‍ പിന്നെ തന്റെ അമിതഭാരം കുറയുകയും, ഓര്‍മ്മ ശക്തി മെച്ചപ്പെടുകയും ചെയ്തു വെന്ന് […]