കോട്ടയം നട്ടാശേരി വട്ടമൂട് ഭാഗത്ത് റോഡരികിലെ മാലിന്യ കുഴിയിൽ അജ്ഞാത മൃതദേഹം: ഇന്നു രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടത്: കോട്ടയം ഈസ്റ്റ് പോലീസ് എത്തി അന്വേഷണം ആരംഭിച്ചു.
കോട്ടയം: നട്ടാശേരി വട്ടമൂട് ഭാഗത്ത് റോഡരികിലെ കുഴിയിൽ ജീർണിച്ച നിലയിൽ അജ്ഞാത പുരുഷന്റെ മൃതദ്ദേഹം കാണ്ടത്തി.
രൂക്ഷമായ ദുർഗന്ധം ഉണ്ടായതിനെ തുടർന്ന് സമീപ വാസികൾ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടത്.
ഉടനെ കോട്ടയം ഈസ്റ്റ് പോലീസിൽ വിവരം അറിയിച്ചു. എസ് എച്ച് ഒ യു ശ്രീജിത്തിന്റെ നേതത്വത്തിൽ പോലീസ് എത്തിയിട്ടുണ്ട്. മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കമുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മാലിന്യം തള്ളുന്ന കുഴിയിലാണ് മൃതദേഹം കണ്ടെത്തിയത്.
സംഭവത്തിൽ ദുരൂഹതയുണ്ടന്ന് ചൂണ്ടിക്കാട്ടുന്നു.
പുറത്തു നിന്ന് വാഹനത്തിൽ കൊണ്ടുവന്ന് തള്ളിയതാകാമെന്ന് കരുതുന്നു. സമീപ പ്രദേശങ്ങളിൽ നിന്ന് ആരെയെങ്കിലും കാണാതായിട്ടുണ്ടോ എന്ന് അന്വേഷണം ആരംഭിച്ചു.
ജില്ലയിലെ മിസിംഗ് കേസുകളും പരിശോധിക്കുന്നുണ്ട്.
Third Eye News Live
0