video
play-sharp-fill

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? നിർമൽ ലോട്ടറി ഫലം ഇവിടെ കാണാം (27/09/2024)

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? നിർമൽ ലോട്ടറി ഫലം ഇവിടെ കാണാം (27/09/2024) 1st Prize-Rs :70,00,000/- NU 948447 (KATTAPPANA)   Cons Prize-Rs :8,000/- NN 948447 NO 948447 NP 948447 NR 948447 NS 948447 NT 948447 NV 948447 NW 948447 NX 948447 NY 948447 NZ 948447   2nd Prize-Rs :10,00,000/- NN 157820 (KOLLAM)   3rd Prize-Rs :1,00,000/- NN 379439 NO 323231 NP 804573 NR […]

വാക്കേറ്റത്തിനിടെ സുഹൃത്തിനെ കൊലപ്പെടുത്തി ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ വടകരയിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തു

വടകര: മംഗളൂരുവില്‍ യുവാവിനെ കൊലപ്പെടുത്തി ഒളിവില്‍ കഴിഞ്ഞ പ്രതിയെ ചോമ്ബാല ഹാർബറില്‍നിന്ന് മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. മംഗലാപുരം തോടബഗാർ സ്വദേശി ധർമപാല്‍ സുവർണ (48) നെയാണ് മംഗലാപുരം പനമ്ബൂർ പൊലീസ് കോഴിക്കോട് റൂറല്‍ ജില്ല പൊലീസ് മേധാവിയുടെ ഡൻസാഫ് സ്ക്വാഡിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തത്. നാട്ടില്‍ നിന്നും മുതുകപ്പയെന്ന ബസവരാജ് (38) നെ കൊല ചെയ്ത് മുങ്ങിയ പ്രതി മത്സ്യബന്ധന തൊഴിലാളികള്‍ക്കൊപ്പം ജോലി ചെയ്തുവരികയായിരുന്നു. വാക്കേറ്റത്തിനിടെ സുഹൃത്തായ ബസവരാജിനെ കൊലപ്പെടുത്തിയാണ് പ്രതി മുങ്ങിയത്. നാലുദിവസത്തോളമായി ചോമ്ബാലയിലും പരിസരത്തും പ്രതി താമസിച്ച്‌ വരികയായിരുന്നു. മംഗലാപുരത്തുനിന്ന് […]

ലോറിയിൽ നിന്ന് കണ്ടെത്തിയ മൃതദേഹം അർജുന്റേത് തന്നെ, സ്ഥിരീകരിച്ച് ഡിഎൻഎ പരിശോധനാ ഫലം; നാളെ രാവിലെ വീട്ടിലേക്കെത്തിക്കും

ബെംഗളൂരു:  കർണാടകയിലെ ഷിരൂരിൽ ഗംഗാവലി പുഴയിൽ നിന്നെടുത്ത ലോറിയിൽ കണ്ടെത്തിയ മൃതദേഹം കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റേത് തന്നെയെന്ന് സ്ഥിരീകരിച്ചു. ഡിഎൻഎ പരിശോധനയിലൂടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഡിഎൻഎ ഫലം വന്ന സാഹചര്യത്തിൽ മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുളള നടപടിക്രമങ്ങൾക്ക് ആരംഭിക്കും. ഇനി സാങ്കേതിക നടപടികൾ മാത്രമേ ഉള്ളൂവെന്നും നാളെ രാവിലെയോടെ മൃതദേഹം വീട്ടിലേക്ക് എത്തിക്കാൻ കഴിയുമെന്നാണ് കരുതുന്നതെന്ന് സഹോദരീ ഭർത്താവ് ജിതിൻ  അറിയിച്ചു. കർണാടക പൊലീസിലെ സിഐ റാങ്കിൽ ഉള്ള ഉദ്യോഗസ്ഥനാണ് അർജുനുമായെത്തുന്ന  ആംബുലൻസിന്റെ സുരക്ഷാ ചുമതല നൽകിയിരിക്കുന്നത്. കാർവാർ എംഎൽഎ സതീഷ് സെയിൽ ആംബുലൻസിനെ അനുഗമിക്കും. […]

അന്തരിച്ച സിപിഎം നേതാവ് എം എം ലോറൻസിന്റെ മകൾ ആശ വീണ്ടും ഹൈക്കോടതിയിൽ; മൃതദേഹം വൈദ്യ പഠനത്തിന് വിട്ടു നൽകുന്നതിനെതിരെ ഹർജി; മതാചാര പ്രകാരം സംസ്കരിക്കണമെന്ന് മൂത്ത സഹോദരി സുജാതയുടെ നിലപാടും ഹൈക്കോടതിയെ അറിയിക്കും

കൊച്ചി: അന്തരിച്ച സിപിഎം നേതാവ് എം എം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ട് നൽകാനുള്ള കളമശ്ശേരി മെഡിക്കൽ കോളേജ് ഉപദേശക സമിതിയുടെ തീരുമാനത്തിനെതിരെ മകള്‍ ആശ ലോറൻസ് ഹൈക്കോടതിയെ സമീപിച്ചു. എംഎം ലോറന്‍സിന്‍റെ മൃതദേഹം പഠനാവശ്യത്തിന് ഏറ്റെടുക്കണമെന്ന കളമശ്ശേരി മെഡിക്കല്‍ കോളേജ് സമിതിയുടെ തീരുമാനം ചോദ്യം ചെയ്ത് ആശ ഹൈക്കോടതിയിൽ ഹര്‍ജി നല്‍കി. മതാചാരപ്രകാരം സംസ്കരിക്കണമെന്ന മൂത്ത സഹോദരി സുജാതയുടെ നിലപാടും ആശ ഹൈക്കോടതിയെ അറിയിക്കും. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ നടത്തിയ ഹിയറിംഗ്  നിയമപ്രകാരമായിരുന്നില്ലെന്നും ആശ ലോറൻസ് ഹർജിയിൽ വാദം ഉന്നയിക്കുമെന്നാണ് വിവരം. നേരത്തെ […]

ജുമാമസ്ജിദിലെ കാണിക്കവഞ്ചി കുത്തി തുറന്ന് മോഷണം നടത്തിയ പ്രതിയെ സേലത്തു നിന്ന് പിടികൂടി

  അമ്പലപ്പുഴ: പുന്നപ്ര സലഫി ജുമാമസ്ജിദിൽ മോഷണം നടത്തിയ  പ്രതിയെ തമിഴ്‌നാട്ടിലെ സേലത്തു നിന്നു പോലീസ് പിടികൂടി. തിരുവനന്തപുരം സ്വദേശി മുഹമ്മദ് അബ്ദുൽ ഹാദി (25) യെയാണ് ഇൻസ്പെക്ടർ ടി എൽ സ്റ്റെപ്റ്റോ ജോണിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്.   പുന്നപ്ര കളിത്തട്ടിനു പടിഞ്ഞാറുള്ള ജമാഅത്തിൽ കാണിക്കവഞ്ചിയിലെ 7000 രൂപ കവർച്ച ചെയ്തെന്നാണ്  കേസ്. ബുധനാഴ്ചയാണ് പ്രതി പിടിയിലായത്.   ആലപ്പുഴ സൗത്ത്, പട്ടണക്കാട്, തമിഴ്‌നാട്ടിലെ സേലം പോലീസ് സ്റ്റേഷനുകളിലായി ഏഴിലധികം മോഷണക്കേസുകളിൽ പ്രതിയാണിയാൾ. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

സ്കൂളിന് വിജയം കൈവരിക്കാൻ രണ്ടാം ക്ലാസുകാരനെ ബലി കൊടുത്തതായി ആരോപണം; മകന് സുഖമില്ലെന്ന് പറഞ്ഞ് സ്കൂൾ അധികൃതർ വിളിച്ചതിന് പിന്നാലെ സ്കൂളിൽ എത്തിയ പിതാവ് കണ്ടത് കാറിൽ മകന്റെ മൃതദേഹം; സംഭവത്തിൽ സ്കൂൾ ഡയറക്ടർ, ഡയറക്ടറുടെ പിതാവ് 3 അധ്യാപകർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു

ഹാഥറസ്: ഉത്തർപ്രദേശിൽ സ്വകാര്യ സ്കൂളിൽ പഠിക്കുന്ന രണ്ടാം ക്ലാസുകാരനെ സ്കൂൾ അധികൃതർ ‘ബലി കൊടുത്തെന്ന്’ സംശയം. കുട്ടിയെ നേരത്തെ സ്കൂളിലെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സ്കൂൾ ഡയറക്ടർ, ഡയറക്ടറുടെ പിതാവ്, മൂന്ന് അധ്യാപകർ എന്നിവരെ അറസ്റ്റ് ചെയ്തു. രസ്‍ഗവാനിലെ ഡി.എൽ പബ്ലിക് സ്കൂളിലാണ് സംഭവം. സ്കൂൾ ഡയറക്ടറുടെ പിതാവായ ദിനഷ് ബാഗൽ എന്നയാൾ ആഭിചാര ക്രിയകളിൽ വിശ്വസിച്ചിരുന്ന ആളാണെന്ന് പൊലീസ് പറയുന്നു. സ്കൂളിന് വിജയം കൈവരിക്കാൻ ബാലനെ ബലി നൽകിയെന്നാണ് ലഭ്യമായ വിവരം. സ്കൂൾ കാമ്പസിലെ കുഴൽകിണറിന് സമീപത്തുവെച്ച് കുട്ടിയെ […]

‘അൻവർ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലിയാണ്; പാർട്ടിയെയും സർക്കാരിനെയും തകർക്കാൻ പ്രതിപക്ഷവും വലതുപക്ഷ മാധ്യമങ്ങളും ശ്രമിക്കുകയാണ്; നിലപാടിനെതിരെ പാർട്ടി പ്രവർത്തകർ രംഗത്തിറങ്ങണം’; സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

ദില്ലി: പാർട്ടിയേയും, സർക്കാരിനെയും തകർക്കാൻ പ്രതിപക്ഷവും വലതുപക്ഷ മാധ്യമങ്ങളും ശ്രമിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. അൻവർ വലതുപക്ഷത്തിൻ്റെ കൈയിലെ കോടാലിയാണ്. അൻവറിന്റെ നിലപാടിനെതിരെ പാർട്ടി പ്രവർത്തകർ രംഗത്തിറങ്ങണം. കമ്യൂണിസ്റ്റ് പാർട്ടി സംവിധാനത്തെ കുറിച്ച് അൻവറിന് ധാരണയില്ലെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു. തുടർച്ചയായുള്ള അൻവറിന്റെ ആരോപണങ്ങളോട് എംവി ​ഗോവിന്ദൻ്റെ പ്രതികരണം. അൻവർ പഴയ കാല കോൺഗ്രസ് പ്രവർത്തന പാരമ്പര്യമുള്ള കുടുംബമാണ്. കരുണാകരാനൊപ്പം ഡിഐസി, പിന്നീട് കോൺഗ്രസിൽ പോയില്ല. തുടർന്ന് പാർട്ടിയുടെ ഭാഗമായി. സാധാരണക്കാരുടെ വികാരം ഉൾക്കൊണ്ടല്ല അൻവർ പ്രവർത്തിച്ചത്. കമ്യൂണിസ്റ്റ് പാർട്ടി അംഗമാകാൻ ഇതു […]

അന്നാ ബെൻ ‘കൊട്ടുകാളി’ ഒടിടിയില്‍ പ്രദര്‍ശനത്തിന്

അന്നാ ബെൻ നായികയായി വന്ന ചിത്രം കൊട്ടുകാളി ശ്രദ്ധയാകര്‍ഷിരുന്നു. സൂര്യയുടെ കൊട്ടുകാളിക്ക് ആഗോളതലത്തില്‍ വലിയ കളക്ഷൻ നേടാനായിരുന്നില്ല. കൊട്ടുകാളിക്ക് നിരൂപക പ്രശംസ ലഭിച്ചിരുന്നു. സൂര്യ നായകനായ കൊട്ടുകാളി ഇതാ ഒടിടിയിലും പ്രദര്‍ശനത്തിനെത്തിയിരിക്കുകയാണ്. ചെറിയ ബജറ്റില്‍ എത്തിയ ഒരു ചിത്രവും ആയതിനാലും വാണിജ്യ സ്വഭാവമില്ലാത്തതിനാലും കൊട്ടുകാളി കളക്ഷൻ കുതിപ്പ് പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥവുമില്ല. കൊട്ടുകാളി ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഒടിടിയില്‍ എത്തിയത്. കമല്‍ഹാസനും പ്രശംസിച്ച്‌ എത്തിയ കൊട്ടുകാളി ഒടിടിയില്‍ ഇന്ന് മുതലാണ് പ്രദര്‍ശനം ആരംഭിച്ചത്. കൊട്ടുകാളി സിംപ്ലി സൗത്ത് ആപിലൂടെ ഒടിടിയിലേക്ക് എത്തും എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. […]

ലൈംഗിക ചൂഷണം പതിവ്, വൈകി വന്നാല്‍ രണ്ട് മണിക്കൂറോളം കൈ പൊക്കി നിര്‍ത്തും: കടുത്ത വേദനയിലും മേക് അപ്പും ലിപ്സ്റ്റിക്കും അണിഞ്ഞ് പുഞ്ചിരിയോടെ അതിഥികളെ സ്വീകരിക്കണമായിരുന്നു: ആഡംബര ഹോട്ടലിലെ ക്രൂരത വെളിപ്പെടുത്തി ഷെഫ്

ബംഗളൂരു: തൊഴില്‍ സമ്മർദ്ദം മൂലം രാജ്യത്ത് രണ്ട് മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തില്‍ വീണ്ടും തൊഴിലിടങ്ങളിലെ കൊടും ക്രൂരതയുടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ഇക്കഴിഞ്ഞ ജൂലൈ മാസം ബംഗളൂരുവിലെ ആഡംബര ഹോട്ടലില്‍ ജോലി ചെയ്ത കാലത്തെ തൊഴില്‍ അന്തരീക്ഷത്തെക്കുറിച്ച്‌ മുപ്പത്തിരണ്ടുകാരിയായ ഷെഫും ന്യൂട്രീഷൻ കോച്ചുമായ നയൻതാര മേനോൻ ബാഗ്ലരിൽ നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോള്‍ ചർച്ചയാകുന്നത്. ഒരു മാഗസിനോടാണ് മേനോൻ തന്റെ അനുഭവങ്ങള്‍ പങ്കുവച്ചത്. താൻ ജോലി ചെയ്ത ആഡംബര ഹോട്ടലിലെ നരക സമാന തൊഴിലന്തരീക്ഷത്തേപ്പറ്റിയാണ് നയൻതാര മേനോൻ ബാഗ്ല വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. 18 […]

സോനം കപൂര്‍ പാരിസ് ഫാഷൻ വീക്കില്‍ വെറൈറ്റി ഔട്ട്ഫിറ്റില്‍ തിളങ്ങി

പാരിസില്‍ നടക്കുന്ന ഈ വർഷത്തെ ഫാഷൻ വീക്കില്‍ ഇത്തവണയും തൻ്റെ വ്യത്യസ്തമായ ലുക്കില്‍ എത്തിയിരിക്കുകയാണ് സോനം കപൂർ. കറുപ്പ് നിറത്തിലുള്ള ഔട്ട്ഫിറ്റ് തീം ആണ് സോനം തിരഞ്ഞെടുത്തിരിക്കുന്നത്. സോനം അണിഞ്ഞ മറ്റ് ആഭരണങ്ങള്‍ അംറപാളിയുടെ ട്രൈബല്‍ കളക്ഷനില്‍ നിന്നുള്ളതാണ്.ഡിയോർ ക്രൂസ് 2025 കളക്ഷനില്‍ നിന്നുള്ള കറുപ്പ് നിറത്തിലുള്ള ഗൗണ്‍ മോഡല്‍ ഒട്ട്ഫിറ്റാണ് സോനം ധരിച്ചിരിക്കുന്നത്.ലുക്ക് പൂർത്തിയാക്കുന്നതിനായി ഫ്ലോറല്‍ പ്രിൻ്റുള്ള ജാക്കറ്റും, ബൂട്സും, കറുപ്പ് നിറത്തിലുള്ള നെറ്റില്‍ പേള്‍ മുത്തുകള്‍ പതിപ്പിച്ച മാസ്കും അണിഞ്ഞിരിക്കുന്നു.