മദ്യപിച്ച് ബഹളം , അന്വേഷിക്കാൻ എത്തിയ പോലീസുകാരെ സംഘം ചേർന്ന് മർദ്ദിച്ചു ; രണ്ട് പേർ പിടിയിൽ
പുല്‍പള്ളി: പുല്‍പള്ളിയില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയെന്ന പരാതി അന്വേഷിക്കാനെത്തിയ പൊലീസുകാരെ സംഘം ചേർന്നു മർദിച്ചു. സംഭവത്തില്‍ റണ്ടു പേർ റിമാൻഡില്‍. പുല്‍പള്ളി പൊലീസ് സ്റ്റേഷനിലെ സി.പി.ഒ മാർക്കാണ് മർദനവേറ്റത്. ബുധനാഴ്ച പുല്‍പള്ളി ടൗണിനോട് ചേർന്ന മീനം കൊല്ലിയില്‍ രാത്രി 11.30 ഓടെ മദ്യപിച്ച് യുവാക്കള്‍ ബഹളം വെക്കുന്നെന്ന പരാതി ചിലർ പൊലീസ് സ്റ്റേഷനില്‍ വിളിച്ചറിയിച്ചിരുന്നു. ഇത് അന്വേഷിക്കാൻ ചെന്ന പൊലീസുകാരെയാണ് മർദിച്ചത്. സി.പി.ഒ അസീസിനെ മർദിക്കുകയും യൂനിഫോം വലിച്ചു കീറുകയും ചെയ്തു. തങ്ങളെ ആക്രമിച്ച വിവരം സി.ഐ യെ വിളിച്ച് പറഞ്ഞതിനെ തുടർന്ന് കൂടുതല്‍ സേനാംഗങ്ങള്‍ […]