കഴുത്തിലെ കറുത്ത പാടുകള്‍ മാറ്റുവാൻ വീട്ടില്‍ പരീക്ഷിക്കാം ചില മാര്‍ഗങ്ങള്‍
ചി ലരെ എങ്കിലും കഴുത്തിന്‍റെ നിറവ്യത്യാസം അലോസരപ്പെടുത്തുന്നുണ്ടാകാം. ചിലര്‍ക്ക് എങ്കിലും കഴുത്തിന് ചുറ്റുമുള്ള കറുപ്പ് നിറം ഒരു പ്രശ്നമായി തോന്നാം.അടുക്കളയില്‍നിന്നുതന്നെ പരീക്ഷിക്കാവുന്ന ചില പരിഹാര മാർഗങ്ങള്‍
ഒന്ന്…
കഴുത്തിന് ചുറ്റുമുള്ള കറുത്ത പാടുകളെ അകറ്റാന്‍ സഹായിക്കുന്ന ഒന്നാണ് തൈര്. ഇതിനായി രണ്ട് ടേബിള്‍ സ്പൂണ്‍ തൈര് ഒരു ടീസ്പൂണ്‍ ചെറുനാരങ്ങാ നീരില്‍ ചേർക്കുക. ഇനി ഈ മിശ്രിതം 20 മിനിറ്റ് കഴുത്തില്‍ പുരട്ടിയ ശേഷം വെള്ളം ഉപയോഗിച്ച് കഴുകി കളയുക.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രണ്ട്…
ചർമ്മത്തിലെ കറുപ്പ് നിറം അകറ്റാന്‍ സഹായിക്കുന്ന ഘടകങ്ങള്‍ ഉരുളക്കിഴങ്ങില്‍ അടങ്ങിയിട്ടുണ്ട്. ഇരുണ്ട പാടുകള്‍ നീക്കി ചർമ്മത്തിന് സ്വാഭാവിക തിളക്കം നല്‍കാൻ ഇവ സഹായിക്കുന്നു. ഇതിനായി ചെറിയ ഉരുളക്കിഴങ്ങ് എടുത്ത് തൊലി കളഞ്ഞ ശേഷം ജ്യൂസ് തയാറാക്കുക. ശേഷം ഈ ഉരുളക്കിഴങ്ങിന്‍റെ ജ്യൂസ് കഴുത്തില്‍ തേച്ചുപിടിപ്പിക്കാം. ഉണങ്ങുമ്ബോള്‍ ഇളം ചൂടുള്ള വെള്ളത്തില്‍ കഴുകി കളയാം.
മൂന്ന്…
കഴുത്തിലെ നിറവ്യത്യാസം ഇല്ലാതാക്കാനും സ്വഭാവികമായ തിളക്കം നല്‍കാനും മഞ്ഞള്‍ സഹായിക്കും. ഇതിനായി രണ്ട് ടേബിള്‍ സ്പൂണ്‍ കടലമാവും ഒരു നുള്ള് മഞ്ഞള്‍ പൊടിയും അര ടീസ്പൂണ്‍ ചെറുനാരങ്ങാ നീരും അല്‍പ്പം റോസ് വാട്ടറും ചേർത്തുള്ള മിശ്രിതം തയാറാക്കുക. ഇനി ഈ മിശ്രിതം 15 മിനിറ്റ് കഴുത്തില്‍ പുരട്ടുക. ശേഷം ഇളം ചൂടുവെള്ളത്തില്‍ നന്നായി കഴുകി കളയുക. ഇത് ആഴ്ചയില്‍ രണ്ട് തവണ വരെ ഉപയോഗിക്കാം.
നാല്…
കറ്റാർവാഴ ജെല്ലും ഒരു സ്പൂണ്‍ തൈരും ചേർത്ത് കഴുത്തിന് ചുറ്റും പുരട്ടുന്നതും നല്ലതാണ്. ആഴ്ചയില്‍ രണ്ട് മുതല്‍ മൂന്ന് ദിവസം വരെ ഇത് പരീക്ഷിക്കാം.
അഞ്ച്…
ബദാം എണ്ണയില്‍ വിറ്റാമിൻ ഇയും ബ്ലീച്ചിങ് ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. ഇവ കറുത്ത പാടുകളെ അകറ്റാന്‍ സഹായിക്കും. ഇതിനായി രണ്ട് തുള്ളി ബദാം എണ്ണയെടുത്ത് കഴുത്തില്‍ നന്നായി മസാജ് ചെയ്യുക. 25 മിനിറ്റിന് ശേഷം വെള്ളം ഉപയോഗിച്ച് കഴുത്ത് കഴുകാം.