play-sharp-fill

ഈ നക്ഷത്രങ്ങളുള്ള അമ്മായമ്മയും മരുമകളുമാണോ..? എങ്കിൽ വീട്ടിൽ കലഹം ഒഴിഞ്ഞിട്ട് നേരമുണ്ടാകില്ല…

പണ്ടുമുതല്‍ക്കേ പറഞ്ഞു കേള്‍ക്കുന്നതാണ് വീടുകളിലെ അമ്മായിയമ്മ – മരുമകള്‍ കലഹം. പക്ഷെ സ്വന്തം മകളെ പോലെ മരുമകളെ കണ്ട് സ്നേഹിക്കുന്ന അമ്മായമ്മയും ഉണ്ട്. ജ്യോതിഷത്തില്‍ നക്ഷത്രഫല പ്രകാരം അമ്മായമ്മ-മരുമകള്‍ ബന്ധത്തെ നിര്‍വചിയ്ക്കുന്നുണ്ട്. ചില പ്രത്യേക നക്ഷത്രക്കാര്‍ അമ്മായമ്മ-മരുമകള്‍ ബന്ധമായി വരുമ്പോള്‍ അവര്‍ തമ്മില്‍ കലഹമുണ്ടാകുമെന്ന് ജ്യോതിഷം പറയുന്നുണ്ട്. പരസ്പരം പൊരുത്തമില്ലാത്ത നാളുകാര്‍ എന്നു പറയാം. ഇത് പൊതുഫലം എന്നു കൂടി പറയണം. അത്തം, അശ്വതി നക്ഷത്രക്കാര്‍ വന്നാല്‍ ഇതില്‍ അസ്വാരസ്യങ്ങളുണ്ടാകാം. അമ്മായമ്മ, മരുമകള്‍ ഇത്തരം നക്ഷത്രങ്ങള്‍ വന്നാല്‍ ഇവർ തമ്മില്‍ സ്വരച്ചേര്‍ച്ചക്കുറവുണ്ടാകും. വഴക്കുകളുണ്ടാകാം. ഇത്തരത്തിലെ […]

മോഹൻലാലിന്റെ കറിപ്പൊടിയും ദിലിപിന്റെ ദേ പുട്ടും വമ്പൻ ഹിറ്റ്; ഫുട്ബോൾ ബിസിനസുമായി പൃഥ്വി, റിയല്‍ എസ്റ്റേറ്റുമായി മമ്മൂട്ടി, കാവ്യാമാധവന്റെ ലക്ഷ്യയും റിമ കല്ലിങ്കലിന്റെ മാമാങ്കവും സൂപ്പർ; സിനിമയിൽ മാത്രമല്ല ബിസിനസിലും ഇവർ ഹീറോസ്

മലയാള സിനിമയിലെ മിന്നും താരങ്ങള്‍ ബിഗ് സ്‌ക്രീനില്‍ മാത്രമല്ല ബിസിനസ് രംഗത്തും സജീവ സാന്നിധ്യമാണ്. ജയസൂര്യ മുതല്‍ സിദ്ദീഖ് വരെയും ദിലീപ് മുതല്‍ ആനി വരെയുമുള്ളവര്‍ വിവിധ മേഖലകളില്‍ നിക്ഷേപം നടത്തി നേട്ടം കൊയ്യുന്നവരാണ്. മോഹന്‍ലാലും മമ്മൂട്ടിയും കൂടുതലായി പണംമുടക്കിയിരിക്കുന്നത് സിനിമയുമായി ബന്ധപ്പെട്ട മേഖലയിലാണ്. പുതുതായി സിനിമയിലേക്ക് എത്തുന്നവരിലേറെയും കുറച്ചു സിനിമകള്‍ക്കു ശേഷം ബിസിനസില്‍ കൂടി ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. സിനിമയെ ഒരു കരിയറായി കൊണ്ടുനടക്കുന്നതിലെ അപകട സാധ്യത തന്നെയാണ് പലരെയും ബിസിനസിലേക്ക് ആകര്‍ഷിക്കുന്നത്. തിളങ്ങി നില്‍ക്കുന്ന യുവതാരങ്ങളില്‍ പലര്‍ക്കും ഒന്നിലേറെ ബിസിനസ് സംരംഭങ്ങളുണ്ട്. സിനിമതാരങ്ങള്‍ […]

മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിൽ വിനായക ചതുർഥി ഉത്സവത്തിനു ഇന്ന് കൊടിയേറ്റ്; ഒന്നാം ഉത്സവദിനമായ ഇന്ന് 9ന് ചോറ്റാനിക്കര സത്യൻ നാരായണ മാരാരുടെയും സംഘത്തിന്റെയും പഞ്ചവാദ്യം, 9ന് കളഭാഭിഷേകം,10.30ന് തന്ത്രി മനയത്താറ്റില്ലത്ത് ആര്യൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ കൊടിയേറ്റ് നടക്കും

മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിൽ വിനായക ചതുർഥി ഉത്സവത്തിന്റെ ഒന്നാം ഉത്സവദിനമായ ഇന്ന് 9ന് ചോറ്റാനിക്കര സത്യൻ നാരായണ മാരാരുടെയും സംഘത്തിന്റെയും പഞ്ചവാദ്യം, 9ന് കളഭാഭിഷേകം, 10.30ന് തന്ത്രി മനയത്താറ്റില്ലത്ത് ആര്യൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ കൊടിയേറ്റ്, ഗണേശമണ്ഡപത്തിൽ വൈകിട്ട് 7.30ന് സുനിൽ ഗാർഗ്യൻ സംഗീതസദസ്സ്. രണ്ടാം ഉത്സവദിനമായ 2 മുതൽ 6 വരെ ദിവസവും 12.30ന് ഉത്സവബലി ദർശനം. 2ന് 7.30ന് തായമ്പക, കലാമണ്ഡലം ബലരാമൻ, പോരൂർ ഉണ്ണിക്കൃഷ്ണൻ, കലാനിലയം ഉദയൻ നമ്പൂതിരി. മൂന്നാം ഉത്സവദിനമായ 3ന് 7.30 ന് കഥകളി, രുക്മാംഗദചരിതം, പി.എസി.വി നാട്യസംഘം […]

ഏറ്റുമാനൂർ നഗരസഭ പരിസരത്ത് മൂക്ക് പൊത്താതെ നിൽക്കാനാകില്ല; ന​ഗരസഭ കംഫര്‍ട്ട് സ്റ്റേഷൻ പൈപ്പ് ലൈൻ പൊട്ടി കക്കൂസ് മാലിന്യം പുറത്തേക്കൊഴുകി; ബസ് സ്റ്റാൻന്റിൽ എത്തുന്ന യാത്രക്കാരും സ്ഥാപനത്തിലെ ജീവനക്കാരും ദുർ​ഗന്ധംമൂലം ദുരിതത്തിൽ; പരാതിയെ തുടർന്ന് ബ്ലീച്ചിംഗ് പൗഡർ വിതറി തടിതപ്പി ന​ഗരസഭ

ഏറ്റുമാനൂർ: കക്കൂസ് മാലിന്യങ്ങള്‍ പുറത്തേക്ക് ഒഴുകാൻ തുടങ്ങിയതോടെ വിവിധ സ്ഥാപനങ്ങളുടെ പ്രവർത്തനം പ്രതിസന്ധിയിലായി. ഏറ്റുമാനൂർ നഗരസഭ ഓഫീസിന് സമീപത്തെ കംഫർട്ട് സ്റ്റേഷന്റെ പൈപ്പ് ലൈനിലെ തകരാർ മൂലമാണ് മാലിന്യങ്ങള്‍ പുറത്തേക്ക് ഒഴുകിയത്. നഗരസഭ ഓഫീസിനും ചിറക്കുളത്തിനും മദ്ധ്യേയാണ് കംഫർട്ട് സ്റ്റേഷൻ സ്ഥിതിചെയ്യുന്നത്. പൈപ്പ് ലൈനില്‍ ചോർച്ച ഉണ്ടായിട്ട് ഒരാഴ്ചയോളമായി. മൂക്ക് പൊത്താതെ പ്രദേശത്ത് നില്‍ക്കാൻ സാധിക്കില്ലെന്ന് പ്രദേശത്തുള്ളവർ പറഞ്ഞു. കംഫർട്ട് സ്റ്റേഷനില്‍ നിന്നുള്ള മാലിന്യങ്ങള്‍ സെപ്റ്റിക് ടാങ്കിലേക്ക് എത്തിച്ചേരുന്ന പൈപ്പ് ലൈനിലാണ് ചോർച്ച ഉണ്ടായിരിക്കുന്നത്. നഗരസഭയുടെ തന്നെ കെട്ടിടത്തില്‍ പ്രവർത്തിക്കുന്ന വയോമിത്രം ഓഫീസ്, ഹോമിയോ […]

1980 മുതല്‍ എല്‍ഡിഎഫ് കണ്‍വീനര്‍മാരായിരുന്നത് ഒമ്പതുപേർ; പിവി കുഞ്ഞിക്കണ്ണന്‍ മുതല്‍ ടിപി രാമകൃഷ്ണന്‍ വരെ നീളുന്ന പട്ടികയിൽ വീണവരും വാണവരുമായി നിരവധി നേതാക്കന്മാർ…

ഒമ്പത് പേരാണ് 1980 മുതല്‍ എല്‍ഡിഎഫ് കണ്‍വീനര്‍മാരായിരുന്നത്. പിവി കുഞ്ഞിക്കണ്ണന്‍ മുതല്‍ ടിപി രാമകൃഷ്ണന്‍ വരെ നീണ്ടുനില്‍ക്കുന്നു ആ പട്ടിക. പിവി കുഞ്ഞിക്കണ്ണന് പിന്നാലെ ടികെ രാമകൃഷ്ണന്‍ എല്‍ഡിഎഫിന്റെ ആദ്യ കണ്‍വീനര്‍ സിപിഎമ്മിലെ പിവി കുഞ്ഞിക്കണ്ണനായിരുന്നു. എംവി രാഘവനൊപ്പം ചേര്‍ന്ന് ബദല്‍ രേഖയുടെ ഭാഗമായി നടപടി നേരിട്ടതോടെ കണ്‍വീനര്‍ 1986ല്‍ സ്ഥാനം ഒഴിഞ്ഞു. പകരമെത്തിയത് ടികെ രാമകൃഷ്ണന്‍. ഒന്നരവര്‍ഷം കണ്‍വീനര്‍ സ്ഥാനത്ത് തുടര്‍ന്ന ടികെ രാമകൃഷ്ണന്‍ പിന്നീട് നായനാര്‍ മന്ത്രിസഭയില്‍ സഹകരണ മന്ത്രിയായി ഒരുപതിറ്റാണ്ട് എല്‍ഡിഎഫ് കണ്‍വീനര്‍ ആയിരുന്ന എംഎം ലോറന്‍സ് ടികെ രാമകൃഷ്ണന് […]

കാര്യവിജയം, സ്ഥാനലാഭം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി; നിങ്ങളുടെ ഇന്ന് എങ്ങനെയെന്ന് അറിയണ്ടേ…? ഇന്നത്തെ നക്ഷത്രഫലം അറിയാം (01/09/2024)

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്): കാര്യതടസ്സം, മനഃപ്രയാസം, ധനതടസ്സം, ശരീരസുഖക്കുറവ്, ഉദരവൈഷമ്യം, യാത്രാപരാജയം ഇവ കാണുന്നു. തടസ്സങ്ങൾ വന്നു ചേരാം. ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, സ്ഥാനലാഭം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി, ഉപയോഗസാധനലാഭം ഇവ കാണുന്നു. രാത്രി ഒൻപതു മണി കഴിഞ്ഞാല്‍ മുതൽ കാര്യതടസ്സം, ശരീരസുഖക്കുറവ്, ഉദരവൈഷമ്യം, യാത്രാതടസ്സം, പ്രവർത്തനമാന്ദ്യം, ധനതടസ്സം ഇവ കാണുന്നു. മിഥുനം (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യപരാജയം, വാഗ്വാദം, തർക്കം, ഇച്ഛാഭംഗം, […]

സാക്ഷികളുടെ കൂറുമാറ്റവും സമ്മർദ്ദങ്ങളും ഫലിച്ചില്ല; കോടതി ഉത്തരവ് അനുകൂലം; പാറമട ലോബി കയ്യേറിയ പുറമ്പോക്ക് ഭൂമി കൂട്ടിക്കല്‍ പഞ്ചായത്ത് തിരിച്ചുപിടിച്ചു

കൂട്ടിക്കല്‍: പാറമട ലോബി കയ്യേറിയ പുറമ്പോക്ക് ഭൂമി കോടതി ഉത്തരവിലൂടെ തിരിച്ചുപിടിച്ച്‌ കൂട്ടിക്കല്‍ പഞ്ചായത്ത്. ആറാം വാർഡില്‍ പ്രവർത്തിക്കുന്ന പാറമട അധികൃതരാണ് കൂട്ടിക്കല്‍ പഞ്ചായത്തിന്‍റെ കീഴിലുള്ള തോടുപുറമ്പോക്ക് കൈയേറി റോഡ് നിർമാണം നടത്തിയത്. ഇതിനെതിരേ നാട്ടുകാരും പഞ്ചായത്തും കോടതിയെ സമീപിക്കുകയും ഹൈക്കോടതിയില്‍നിന്നു പഞ്ചായത്തിന് അനുകൂലമായ വിധിയുണ്ടാവുകയും ചെയ്തു. തുടർന്ന് കൂട്ടിക്കല്‍ പഞ്ചായത്ത് താലൂക്ക് സർവേയറുടെ നേതൃത്വത്തില്‍ തോടിന്‍റെ പുറമ്പോക്ക് അളന്നു തിരിച്ച്‌ പഞ്ചായത്തുവക സ്ഥലമെന്ന ബോർഡ് സ്ഥാപിച്ചു. ഇതിനെതിരേ വീണ്ടും പാറമട ലോബി ഈരാറ്റുപേട്ട മുനിസിപ്പല്‍ കോടതിയെ സമീപിച്ചു. എന്നാല്‍, മുനിസിപ്പല്‍ കോടതിയും കേസ് […]

പ്രശസ്ത ടോക്സിക്കോളജിസ്റ്റും ശാസ്ത്രജ്ഞനുമായ ഡോ പി വി മോഹനൻ അന്തരിച്ചു; കേന്ദ്ര സർക്കാരിൻ്റെ കോവിഡ്-19 വാക്സിൻ എംപവേർഡ് കമ്മിറ്റി അംഗമായിരുന്നു

തിരുവനന്തപുരം: പ്രശസ്ത ടോക്സിക്കോളജിസ്റ്റും ശാസ്ത്രജ്ഞനുമായ ഡോ പി വി മോഹനൻ അന്തരിച്ചു. കേന്ദ്ര സർക്കാരിൻ്റെ കോവിഡ്-19 വാക്സിൻ എംപവേർഡ് കമ്മിറ്റി അംഗമായിരുന്നു. ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജീസ് ടോക്സിക്കോളജി ഡിവിഷൻ മേധാവിയായി പ്രവർത്തിക്കുകയായിരുന്നു. ബയോ മെഡിക്കൽ വിങ്ങിൻ്റെ ടെക്നിക്കൽ മാനേജരായും ഗവേഷണ വിഭാഗത്തിൻ്റെ അസോസിയേറ്റ് ഡീനായും പ്രവർത്തിച്ചിട്ടുണ്ട്. പി വി കുഞ്ഞമ്പു നായരുടെയും പാർവതി അമ്മയുടെയും മകനായി കണ്ണൂർ ചെറുകുന്ന് കണ്ണപുരത്ത് 1962ൽ ജനിച്ച ഡോ പി വി മോഹനൻ വിദേശ സർവകലാശാലകളിലും വിവിധ ഗവേഷണ സ്ഥാപനങ്ങളിലും വിസിറ്റിങ് […]

സ്ഥലംമാറ്റം തടഞ്ഞതിൽ നിരാശയും വിഷമവും; ജോലിക്കായി വീട്ടിൽ നിന്ന് ഇറങ്ങിയ പോലീസുകാരൻ സ്റ്റേഷനിൽ ഹാജരാകാതെ മുങ്ങി

അന്തിക്കാട്: സ്ഥലംമാറ്റം തടഞ്ഞതിൽ നിരാശനായ പോലീസുകാരൻ ജോലിക്കു ഹാജരാകാതെ മുങ്ങി. അന്തിക്കാട് സ്‌റ്റേഷനിലെ സിപിഒ ചേർപ്പ് സ്വദേശി മുരുകേശനെയാണ് കാണാതായത്. അന്തിക്കാട് സ്‌റ്റേഷനിൽനിന്ന് സ്ഥലംമാറ്റത്തിനായി ഇയാൾ അപേക്ഷ നൽകിയതിന്റെ അടിസ്ഥാനത്തിൽ വരന്തരപ്പിള്ളിയിലേക്ക് മാറ്റം ലഭിച്ചിരുന്നു. അവിടേക്ക് പോകാനുള്ള ഒരുക്കത്തിനിടയിൽ ജില്ലയിലെ ഉയർന്ന ഉ​ദ്യോഗസ്ഥൻ സ്ഥലംമാറ്റം തടഞ്ഞ് തുടർന്നും അന്തിക്കാട് സ്‌റ്റേഷനിൽ ജോലിക്കു പോകാൻ നിർദേശം നൽകി. ഇതോടെ ഇയാൾ ഏറെ വിഷമത്തിലായിരുന്നു. വീട്ടിൽനിന്ന് ഇറങ്ങിയ മുരുകേശൻ അന്തിക്കാട് സ്‌റ്റേഷനിൽ ജോലിക്ക് എത്താതായതോടെ മൊബൈൽ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. പോലീസ് വീട്ടുകാരുമായി ബന്ധപ്പെട്ടപ്പോൾ ജോലിക്കു […]

“പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, പാപികളുടെ നേരെ മാത്രം, ഉയരുന്നത് വ്യാജ ആരോപണങ്ങൾ, തനിക്കും കുടുംബത്തിനും വേദനയുണ്ടാക്കി, തിരിച്ചെത്തിയ ശേഷം നിയമപോരാട്ടവുമായി മുന്നോട്ട്”; ഫെയ്സ്ബുക്കിലൂടെ പ്രതികരണവുമായി നടൻ ജയസൂര്യ

തിരുവനന്തപുരം: തനിക്ക് നേരെ ഉയരുന്നത് വ്യാജ ആരോപണങ്ങളാണെന്നും നിയമപോരാട്ടത്തിന് തയ്യാറെടുക്കുകയാണെന്നും നടൻ ജയസൂര്യ ഫെയ്സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, പാപികളുടെ നേരെ മാത്രം എന്നും ജയസൂര്യ ഫെയ്സ്ബുക്കിൽ കുറിക്കുന്നു. വ്യാജ ആരോപണങ്ങൾ തനിക്കും കുടുംബത്തിനും വേദനയുണ്ടാക്കി. അമേരിക്കയിൽ നിന്നും തിരിച്ചെത്തിയ ശേഷം നിയമപോരാട്ടവുമായി മുന്നോട്ട് പോകും. ഫെയ്സ്ബുക്കിലൂടെയാണ് നടന്റെ പ്രതികരണം. നടിയോട് ലൈംഗികാതിക്രമം കാട്ടിയെന്ന പരാതിയിൽ നടൻ ജയസൂര്യക്കെതിരെ കഴിഞ്ഞ ദിവസമാണ് പോലീസ് കേസെടുത്തത്. തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് ജയസൂര്യക്ക് എതിരെ കേസെടുത്തിരിക്കുന്നത്. സെക്രട്ടേറിയറ്റിലെ സിനിമ ചിത്രീകരണത്തിനിടെ […]