play-sharp-fill
പ്രശസ്ത ടോക്സിക്കോളജിസ്റ്റും ശാസ്ത്രജ്ഞനുമായ ഡോ പി വി മോഹനൻ അന്തരിച്ചു; കേന്ദ്ര സർക്കാരിൻ്റെ കോവിഡ്-19 വാക്സിൻ എംപവേർഡ് കമ്മിറ്റി അംഗമായിരുന്നു

പ്രശസ്ത ടോക്സിക്കോളജിസ്റ്റും ശാസ്ത്രജ്ഞനുമായ ഡോ പി വി മോഹനൻ അന്തരിച്ചു; കേന്ദ്ര സർക്കാരിൻ്റെ കോവിഡ്-19 വാക്സിൻ എംപവേർഡ് കമ്മിറ്റി അംഗമായിരുന്നു

തിരുവനന്തപുരം: പ്രശസ്ത ടോക്സിക്കോളജിസ്റ്റും ശാസ്ത്രജ്ഞനുമായ ഡോ പി വി മോഹനൻ അന്തരിച്ചു. കേന്ദ്ര സർക്കാരിൻ്റെ കോവിഡ്-19 വാക്സിൻ എംപവേർഡ് കമ്മിറ്റി അംഗമായിരുന്നു.

ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജീസ് ടോക്സിക്കോളജി ഡിവിഷൻ മേധാവിയായി പ്രവർത്തിക്കുകയായിരുന്നു.

ബയോ മെഡിക്കൽ വിങ്ങിൻ്റെ ടെക്നിക്കൽ മാനേജരായും ഗവേഷണ വിഭാഗത്തിൻ്റെ അസോസിയേറ്റ് ഡീനായും പ്രവർത്തിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പി വി കുഞ്ഞമ്പു നായരുടെയും പാർവതി അമ്മയുടെയും മകനായി കണ്ണൂർ ചെറുകുന്ന് കണ്ണപുരത്ത് 1962ൽ ജനിച്ച ഡോ പി വി മോഹനൻ വിദേശ സർവകലാശാലകളിലും വിവിധ ഗവേഷണ സ്ഥാപനങ്ങളിലും വിസിറ്റിങ് പ്രൊഫസറായും വിസിറ്റിങ് റിസർച്ചറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

സംസ്കാരം നാളെ വൈകിട്ട് കണ്ണപുരം സമുദായ ശ്മശാനത്തിൽ.