play-sharp-fill

സാക്ഷികളുടെ കൂറുമാറ്റവും സമ്മർദ്ദങ്ങളും ഫലിച്ചില്ല; കോടതി ഉത്തരവ് അനുകൂലം; പാറമട ലോബി കയ്യേറിയ പുറമ്പോക്ക് ഭൂമി കൂട്ടിക്കല്‍ പഞ്ചായത്ത് തിരിച്ചുപിടിച്ചു

കൂട്ടിക്കല്‍: പാറമട ലോബി കയ്യേറിയ പുറമ്പോക്ക് ഭൂമി കോടതി ഉത്തരവിലൂടെ തിരിച്ചുപിടിച്ച്‌ കൂട്ടിക്കല്‍ പഞ്ചായത്ത്. ആറാം വാർഡില്‍ പ്രവർത്തിക്കുന്ന പാറമട അധികൃതരാണ് കൂട്ടിക്കല്‍ പഞ്ചായത്തിന്‍റെ കീഴിലുള്ള തോടുപുറമ്പോക്ക് കൈയേറി റോഡ് നിർമാണം നടത്തിയത്. ഇതിനെതിരേ നാട്ടുകാരും പഞ്ചായത്തും കോടതിയെ സമീപിക്കുകയും ഹൈക്കോടതിയില്‍നിന്നു പഞ്ചായത്തിന് അനുകൂലമായ വിധിയുണ്ടാവുകയും ചെയ്തു. തുടർന്ന് കൂട്ടിക്കല്‍ പഞ്ചായത്ത് താലൂക്ക് സർവേയറുടെ നേതൃത്വത്തില്‍ തോടിന്‍റെ പുറമ്പോക്ക് അളന്നു തിരിച്ച്‌ പഞ്ചായത്തുവക സ്ഥലമെന്ന ബോർഡ് സ്ഥാപിച്ചു. ഇതിനെതിരേ വീണ്ടും പാറമട ലോബി ഈരാറ്റുപേട്ട മുനിസിപ്പല്‍ കോടതിയെ സമീപിച്ചു. എന്നാല്‍, മുനിസിപ്പല്‍ കോടതിയും കേസ് […]

പ്രശസ്ത ടോക്സിക്കോളജിസ്റ്റും ശാസ്ത്രജ്ഞനുമായ ഡോ പി വി മോഹനൻ അന്തരിച്ചു; കേന്ദ്ര സർക്കാരിൻ്റെ കോവിഡ്-19 വാക്സിൻ എംപവേർഡ് കമ്മിറ്റി അംഗമായിരുന്നു

തിരുവനന്തപുരം: പ്രശസ്ത ടോക്സിക്കോളജിസ്റ്റും ശാസ്ത്രജ്ഞനുമായ ഡോ പി വി മോഹനൻ അന്തരിച്ചു. കേന്ദ്ര സർക്കാരിൻ്റെ കോവിഡ്-19 വാക്സിൻ എംപവേർഡ് കമ്മിറ്റി അംഗമായിരുന്നു. ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജീസ് ടോക്സിക്കോളജി ഡിവിഷൻ മേധാവിയായി പ്രവർത്തിക്കുകയായിരുന്നു. ബയോ മെഡിക്കൽ വിങ്ങിൻ്റെ ടെക്നിക്കൽ മാനേജരായും ഗവേഷണ വിഭാഗത്തിൻ്റെ അസോസിയേറ്റ് ഡീനായും പ്രവർത്തിച്ചിട്ടുണ്ട്. പി വി കുഞ്ഞമ്പു നായരുടെയും പാർവതി അമ്മയുടെയും മകനായി കണ്ണൂർ ചെറുകുന്ന് കണ്ണപുരത്ത് 1962ൽ ജനിച്ച ഡോ പി വി മോഹനൻ വിദേശ സർവകലാശാലകളിലും വിവിധ ഗവേഷണ സ്ഥാപനങ്ങളിലും വിസിറ്റിങ് […]

സ്ഥലംമാറ്റം തടഞ്ഞതിൽ നിരാശയും വിഷമവും; ജോലിക്കായി വീട്ടിൽ നിന്ന് ഇറങ്ങിയ പോലീസുകാരൻ സ്റ്റേഷനിൽ ഹാജരാകാതെ മുങ്ങി

അന്തിക്കാട്: സ്ഥലംമാറ്റം തടഞ്ഞതിൽ നിരാശനായ പോലീസുകാരൻ ജോലിക്കു ഹാജരാകാതെ മുങ്ങി. അന്തിക്കാട് സ്‌റ്റേഷനിലെ സിപിഒ ചേർപ്പ് സ്വദേശി മുരുകേശനെയാണ് കാണാതായത്. അന്തിക്കാട് സ്‌റ്റേഷനിൽനിന്ന് സ്ഥലംമാറ്റത്തിനായി ഇയാൾ അപേക്ഷ നൽകിയതിന്റെ അടിസ്ഥാനത്തിൽ വരന്തരപ്പിള്ളിയിലേക്ക് മാറ്റം ലഭിച്ചിരുന്നു. അവിടേക്ക് പോകാനുള്ള ഒരുക്കത്തിനിടയിൽ ജില്ലയിലെ ഉയർന്ന ഉ​ദ്യോഗസ്ഥൻ സ്ഥലംമാറ്റം തടഞ്ഞ് തുടർന്നും അന്തിക്കാട് സ്‌റ്റേഷനിൽ ജോലിക്കു പോകാൻ നിർദേശം നൽകി. ഇതോടെ ഇയാൾ ഏറെ വിഷമത്തിലായിരുന്നു. വീട്ടിൽനിന്ന് ഇറങ്ങിയ മുരുകേശൻ അന്തിക്കാട് സ്‌റ്റേഷനിൽ ജോലിക്ക് എത്താതായതോടെ മൊബൈൽ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. പോലീസ് വീട്ടുകാരുമായി ബന്ധപ്പെട്ടപ്പോൾ ജോലിക്കു […]

“പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, പാപികളുടെ നേരെ മാത്രം, ഉയരുന്നത് വ്യാജ ആരോപണങ്ങൾ, തനിക്കും കുടുംബത്തിനും വേദനയുണ്ടാക്കി, തിരിച്ചെത്തിയ ശേഷം നിയമപോരാട്ടവുമായി മുന്നോട്ട്”; ഫെയ്സ്ബുക്കിലൂടെ പ്രതികരണവുമായി നടൻ ജയസൂര്യ

തിരുവനന്തപുരം: തനിക്ക് നേരെ ഉയരുന്നത് വ്യാജ ആരോപണങ്ങളാണെന്നും നിയമപോരാട്ടത്തിന് തയ്യാറെടുക്കുകയാണെന്നും നടൻ ജയസൂര്യ ഫെയ്സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, പാപികളുടെ നേരെ മാത്രം എന്നും ജയസൂര്യ ഫെയ്സ്ബുക്കിൽ കുറിക്കുന്നു. വ്യാജ ആരോപണങ്ങൾ തനിക്കും കുടുംബത്തിനും വേദനയുണ്ടാക്കി. അമേരിക്കയിൽ നിന്നും തിരിച്ചെത്തിയ ശേഷം നിയമപോരാട്ടവുമായി മുന്നോട്ട് പോകും. ഫെയ്സ്ബുക്കിലൂടെയാണ് നടന്റെ പ്രതികരണം. നടിയോട് ലൈംഗികാതിക്രമം കാട്ടിയെന്ന പരാതിയിൽ നടൻ ജയസൂര്യക്കെതിരെ കഴിഞ്ഞ ദിവസമാണ് പോലീസ് കേസെടുത്തത്. തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് ജയസൂര്യക്ക് എതിരെ കേസെടുത്തിരിക്കുന്നത്. സെക്രട്ടേറിയറ്റിലെ സിനിമ ചിത്രീകരണത്തിനിടെ […]

സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കില്‍ നിന്ന് സിപിഎം ലോക്കല്‍ സെക്രട്ടറി തട്ടിയത് 55 ലക്ഷം രൂപ; തട്ടിപ്പ് നടത്തിയത് മറ്റൊരാള്‍ സഹകരണ ബാങ്കില്‍ ഈടുവച്ച ഭൂമി സ്വന്തം പേരിലാക്കി വായ്പയെടുത്ത്; ​ഗുരുതര വീഴ്ച കണ്ടെത്തിയിട്ടും പോലീസ് കേസ് നല്‍കാതെ ബാങ്ക് പ്രതിയായ നൈജോ കാച്ചപ്പള്ളിയെ സംരക്ഷിക്കുകയാണെന്ന് കോൺ​ഗ്രസ്

തൃശൂർ: സിപിഎം ഭരിക്കുന്ന പുതുക്കാട് ടൗണ്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നിന്ന് സിപിഎം ലോക്കല്‍ സെക്രട്ടറി 55 ലക്ഷം രൂപ തട്ടിയെന്ന് സഹകരണ വകുപ്പിന്‍റെ കണ്ടെത്തല്‍. മറ്റൊരാള്‍ സഹകരണ ബാങ്കില്‍ ഈടുവച്ച ഭൂമി, വ്യവസ്ഥകള്‍ പാലിക്കാതെ സ്വന്തം പേരിലാക്കി വായ്പയെടുത്തായിരുന്നു തട്ടിപ്പ്. തട്ടിപ്പ് സംബന്ധിച്ച് പോലീസ് കേസ് നല്‍കാതെ ബാങ്ക് പ്രതിയെ സംരക്ഷിക്കുകയാണെന്നാരോപിച്ച് കോണ്‍ഗ്രസും രംഗത്തെത്തി. സിപിഎമ്മിന്‍റെ കൊടകര ലോക്കല്‍ സെക്രട്ടറിയും പുതുക്കാട് ടൗണ്‍ സഹകരണ സംഘം മുന്‍ ഭരണ സമിതി അംഗവുമായ നൈജോ കാച്ചപ്പള്ളിയ്ക്കെതിരെയാണ് സഹകരണ വകുപ്പിന്‍റെ ഗരുതര കണ്ടെത്തല്‍. കൊടകര വില്ലേജില്‍ […]

വൻതോതിൽ കഞ്ചാവ് കടത്തുന്നുവെന്ന വിവരത്തെ തുടർന്ന് പരിശോധന; കണ്ടെത്തിയത് ഏഴ് കിലോ കഞ്ചാവ്; ഒഡിഷയിൽ നേരിട്ട് പോയി കഞ്ചാവ് വാങ്ങി നാട്ടിലെത്തിച്ച് വിൽപ്പന നടത്തുന്ന രണ്ട് യുവാക്കൾ അറസ്റ്റിൽ

ചേർത്തല: ഏഴ് കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ. അരൂർ, ചന്തിരൂർ സ്വദേശികളായ വിനോദ് (28), സഞ്ജു (27) എന്നിവരെ അർത്തുങ്കൽ പോലീസ് അറസ്റ്റ് ചെയ്തു. അർത്തുങ്കൽ ഫിഷ് ലാന്റിംഗ് സെന്ററിന് സമീപത്ത് നിന്നാണ് കഞ്ചാവുമായി യുവാക്കൾ പിടിയിലായത്. ആലപ്പുഴ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിന്റെ സഹായത്തോടെയായിരുന്നു പോലീസിന്റെ നീക്കം. റോഡു മാർ​ഗം വൻതോതിൽ കഞ്ചാവ് കടത്തുന്നുവെന്ന വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്. സിഐ പി.ജി. മധു, എസ്ഐ സജീവ്, ജിഎസ്ഐ ബിജു. എഎസ്ഐ ബെന്നി എസ്‍പിഓമാരായ ബൈജു, സേവ്യർ, സിപിഒ മനു എന്നിവരടങ്ങിയ […]

ക്രിപ്റ്റോ കറൻസിയുടെ പേരിൽ ഇരട്ടിലാഭം നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് തട്ടിയത് 15,30,000; യുവാവിന്റെ പരാതിയിൽ പ്രതി പോലീസ് പിടിയിൽ; അന്വേഷണത്തിൽ കണ്ടെത്തിയത് പല കേസുകളിലും പ്രതികളായ വൻ തട്ടിപ്പ് സംഘത്തിന്റെ വിവരങ്ങൾ

ആലപ്പുഴ: മോറിസ് കോയിൻ ക്രിപ്റ്റോ കറൻസി തട്ടിപ്പ് കേസിലെ പ്രധാന പ്രതി പിടിയിൽ. മലപ്പുറം തിരൂർ പൊൻമുണ്ടം പറമ്പത്ത് വീട്ടിൽ മുഹമ്മദ് ഷാഫി (30) യാണ് മാവേലിക്കര പോലീസിന്റെ പിടിയിലായത്. മാവേലിക്കര ചെട്ടികുളങ്ങര സ്വദേശിയായ യുവാവിൽ നിന്ന് ഇരട്ടിലാഭം നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 15,30,000 രൂപ പലപ്പോഴായി തട്ടിയെടുത്ത് കടന്നു കളയുകയായിരുന്നു. തുടര്‍ന്ന് തട്ടിപ്പിനിരയായ യുവാവ് പോലീസില്‍ പരാതി നൽകി. അന്വേഷണത്തിൽ കേസിലെ പ്രതികളെല്ലാം ഒളിവിലാണന്നും ഇവർ സമാനമായ പല കേസുകളിലും പ്രതികളാണെന്നും തിരിച്ചറിഞ്ഞു. ഒളിവിലായിരുന്ന ഷാഫി വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ചെങ്കിലും ലുക്ക്ഔട്ട് സർക്കുലറിന്റെ […]