play-sharp-fill

ഒക്ടോബർ മുതൽ പുതിയ സംവിധാനവുമായി കെഎസ്ഇബി; മീറ്റർ റീഡിം​ഗ് മെഷീനിൽ തന്നെ ബിൽ അടയ്ക്കാം

തിരുവനന്തപുരം: കെ എസ് ഇ ബി ജീവനക്കാരുടെ മീറ്റർ റീഡിം​ഗ് മെഷീനിൽ തന്നെ ഉപയോക്താക്കൾക്ക് ബിൽ തുക അടയ്ക്കാം. ക്രെഡിറ്റ് കാർഡ്. യു പി ഐ തുടങ്ങിയവയിലൂടെ ട്രാൻസാക്ഷൻ ചാർജുകളൊന്നുമില്ലാതെ ബിൽ അടയ്ക്കാനുള്ള ആൻഡ്രോയിഡ് സ്പോട്ട് ബില്ലിം​ഗ് മെഷീൻ ( പോയിന്റ് ഓഫ് സെയിൽ മെഷീൻ ) ഒക്ടോബറോടെ പ്രാബല്യത്തിലാകും. എംസ്വൈപ്, പേസ്വിഫ് കമ്പനികളുടെ സ്പോട്ട് ബില്ലിം​ഗ് മെഷീനുകൾ കാനറാ ബാങ്കിന്റെ സഹകരണത്തോടെയാണ് കെ എസ് ഇ ബി ഉപയോ​ഗിക്കുന്നത്. പ്രതിമാസം 90 രൂപയും ജി എസ് ടിയും കാനറാ ബാങ്കിന് നൽകിയാണ് മീറ്റർ […]

കോട്ടയം വിജയപുരം ഗ്രാമപഞ്ചായത്തിൽ കോൺഗ്രസിന്റെ വൈസ് പ്രസിഡന്റിനെതിരായ ഇടത് അവിശ്വാസം പരാജയപ്പെട്ടു

കോട്ടയം :വിജയപുരം ഗ്രാമപഞ്ചായത്തിൽ വൈസ് പ്രസിഡൻ്റ് രജനി സന്തോഷിനെതിരെ ഇടതുപക്ഷം കൊണ്ടു വന്ന അവിശ്വാസം പരാജയപ്പെട്ടു. ക്വാറം തികയാതിരുന്നതിനാൽ അവിശ്വാസം ചർച്ചക്കെടുക്കാതെ തള്ളുകയായിരുന്നു. 19 അംഗ ഭരണസമിതിയിൽ യുഡിഎഫ് ൻ്റെ 11 അംഗങ്ങളും, ബി ജെ പി യുടെ ഏക അംഗവും വിട്ടു നിന്നതിനാലാണ് അവിശ്വാസം തള്ളുവാൻ കാരണമായത്. 10 അംഗങ്ങളുടെ പിന്തുണയുണ്ടെങ്കിൽ മാത്രമേ അവിശ്വാസം ചർച്ചയ്ക്ക് എടുക്കാൻ കഴിയുകയുള്ളൂ. സിപിഎം അംഗം ഉഷ വേണുഗോപാലിന്റെ നേതൃത്വത്തിലാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്. പള്ളം ബ്ലോക്ക് സെക്രട്ടറി ബി.ഉത്തമൻ വരണാധികാരിയായിരുന്നു. അവിശ്വാസം പരാജയപ്പെട്ടതോടെ യുഡിഎഫ് […]

ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തലില്‍ കേക്ക് മുറിച്ച്‌ ആഘോഷിച്ചു ; മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് ജസ്‌ന സലീമിനെതിരെ പരാതി നല്‍കി ബിജെപി

തൃശ്ശൂർ : കൃഷ്ണചിത്രങ്ങള്‍ വരച്ച്‌ ജനശ്രദ്ധ നേടിയ കോഴിക്കോട് സ്വദേശിനിയായ ജസ്‌ന സലീമിനെതിരെ പോലീസിൽ പരാതി ബിജെപി പ്രവർത്തകൻ. മതവികാരം വ്രണപ്പെടുത്തിയതിനാണ് യുവതിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. ബിജെപി തൃശൂർ ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ ആർ ഹരി ആണ് ജസ്‌ന സലീമിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. കൃഷ്ണ ജന്മാഷ്ടമി ദിനത്തില്‍ ജസ്‌ന സലീം ഗുരുവായൂർ ക്ഷേത്രത്തിന്റെ നടപ്പന്തലില്‍ കേക്ക് മുറിച്ച്‌ ആഘോഷിക്കുകയും അതിന്റെ വീഡിയോ ചിത്രീകരിച്ച്‌ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. മുട്ട അടക്കമുള്ള നോണ്‍ വെജ് വിഭവങ്ങള്‍ ചേർത്ത് തയ്യാറാക്കിയ കേക്ക് ക്ഷേത്രത്തിന്റെ നടപ്പന്തലില്‍ […]

ഒരു വര്‍ഷം 5 ലക്ഷം രൂപവരെയുള്ള ആനുകൂല്യംകേന്ദ്ര സര്‍ക്കാരിന്റെ സൗജന്യ മെഡിക്കല്‍ ഇന്‍ഷൂറന്‍സ്, നിങ്ങള്‍ക്കും ചേരാം, അപേക്ഷിക്കേണ്ടതിങ്ങനെ

  കേന്ദ്ര സര്‍ക്കാരിന്റെ സൗജന്യ മെഡിക്കല്‍ ഇന്‍ഷൂറന്‍സ്, ഒരു വര്‍ഷം 5 ലക്ഷം രൂപവരെ ലഭിക്കും, നിങ്ങള്‍ക്കും ചേരാം, അപേക്ഷിക്കേണ്ടതിങ്ങനെ ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ സുരക്ഷാ പദ്ധതിയാണ് ആയുഷ്മാന്‍ ഭാരത് എന്ന പദ്ധതിക്ക് കീഴില്‍ വരുന്ന പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന(എബി പിഎംജെഎവൈ) പദ്ധതി. ഭാരത സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച ഈ പദ്ധതി പ്രകാരം ഒരു വ്യക്തിക്കോ അല്ലെങ്കില്‍ കുടുംബാംഗങ്ങള്‍ക്കോ ചികിത്സക്കായി 5 ലക്ഷം രൂപ വരെ വിനിയോഗിക്കാവുന്നതാണ്. നാഷണല്‍ ഹെല്‍ത്ത് പ്രോട്ടക്ഷന്‍ സ്‌കീമിന്റെ പുതുക്കിയ രൂപമാണ് പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന പദ്ധതി. […]

സുരേഷ് ഗോപിയുടെ പ്രതികരണത്തില്‍ പ്രതിരോധത്തിലായി മനോരമ ആങ്കര്‍; മാധ്യമപ്രവര്‍ത്തകര്‍ കോടതിയാവേണ്ട

മാധ്യമവേട്ടയുടെ ഇരയാണ് വാസ്തവത്തില്‍ സുരേഷ് ഗോപി. കേരളത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി വിജയിക്കാതിരിക്കാന്‍ വേണ്ടി പുരോഗമനകേരളം എന്ന ഇടത് പക്ഷം വിശേഷിപ്പിക്കുന്ന കേരളത്തില്‍ വ്യാജസ്ത്രീപീഡനക്കേസില്‍ ഒരു മാധ്യമം തന്നെ കുടുക്കാന്‍ നോക്കിയതിന്റെ കയ്പ് കുടിച്ച ശേഷം മാധ്യമങ്ങളുടെ ആക്രമണങ്ങളെ ജാഗ്രതയോടെ നിരീക്ഷിക്കുന്ന ആളാണ് സുരേഷ് ഗോപി എന്ന കേന്ദ്രമന്ത്രി. ഈ സാഹചര്യത്തിലാണ് മനോരമ സംഘടിപ്പിച്ച കോണ്‍ക്ലേവില്‍ സുരേഷ് ഗോപിയെ നിര്‍ത്തിപ്പൊരിക്കാന്‍ ശ്രമിച്ച മനോരമയുടെ മാധ്യമപ്രവര്‍ത്തകയെ പ്രതിരോധത്തിലാക്കി സുരേഷ് ഗോപി ചില കാര്യങ്ങള്‍ പറഞ്ഞത്. അതില്‍ പ്രധാനം മാധ്യമപ്രവര്‍ത്തകര്‍ കോടതിയാകാന്‍ നോക്കേണ്ടെന്നും അതിന് അവര്‍ക്ക് അധികാരമില്ലെന്നുമുള്ള സുരേഷ് […]

പുറത്തുവന്ന വെളിപ്പെടുത്തലുകള്‍ കേട്ട് ശരീരം വിറയ്ക്കുന്നു: ആരോപണങ്ങള്‍ മക്കളെപ്പോലെ കണ്ടവര്‍ക്കെതിരെ : ലൈംഗികാതിക്രമം ഉണ്ടായെന്ന് ഒരു സ്ത്രീയും കള്ളം പറയില്ല : പണ്ടും പലരും തന്നോട് ഇത്തരം അനുഭവങ്ങള്‍ പറഞ്ഞിട്ടുണ്ട്: നടി ഷീല. 

കൊച്ചി: ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഉയര്‍ന്നുവന്ന ആരോപണങ്ങളില്‍ പ്രതികരിച്ച് നടി ഷീല. വെളിപ്പെടുത്തലുകള്‍ കേട്ട് ശരീരം വിറയ്ക്കുന്നുവെന്ന് ഷീല പ്രതികരിച്ചു. മക്കളെപ്പോലെ കണ്ടവര്‍ക്കെതിരെയാണ് ആരോപണങ്ങള്‍ വന്നതെന്നും സ്ത്രീകളുടെ വെളിപ്പെടുത്തല്‍ തന്നെയാണ് പ്രധാന തെളിവെന്നും അവര്‍ പറഞ്ഞു. ലൈംഗികാതിക്രമം ഉണ്ടായെന്ന് ഒരു സ്ത്രീയും കള്ളം പറയില്ല. പണ്ടും പലരും തന്നോട് ഇത്തരം അനുഭവങ്ങള്‍ പറഞ്ഞിട്ടുണ്ട്. ആരുടെയും പേര് വെളിപ്പെടുത്താനില്ല. പണ്ട് ലൊക്കേഷനില്‍ നിന്ന് പെട്ടെന്ന് ചില നടിമാര്‍ അപ്രത്യക്ഷമാകും. അന്വേഷിക്കുമ്പോള്‍ വേറെ സിനിമ കിട്ടിപ്പോയി എന്നു പറയും. യഥാര്‍ത്ഥ കാരണം എന്താണെന്ന് ഇപ്പോള്‍ […]

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു ; അറിയാം കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണ്ണവില 

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപ കുറഞ്ഞ് 53,500 രൂപയില്‍ താഴെയെത്തി. 53,360 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഒരു ഗ്രാമിന് 6670 രൂപയാണ് വില. ഗ്രാമിന് 25 രൂപയാണ് താഴ്ന്നത്. 20 ദിവസത്തിനിടെ ഏകദേശം 3000 രൂപ വര്‍ധിച്ച് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരമായ 53,720 രൂപയിലേക്ക് എത്തിയ ശേഷമാണ് സ്വര്‍ണവില കുറയാന്‍ തുടങ്ങിയത്. കഴിഞ്ഞ മാസം 28നാണ് 53,720 രൂപയിലേക്ക് സ്വര്‍ണവില കുതിച്ചത്. ദിവസങ്ങളുടെ വ്യത്യാസത്തില്‍ സ്വര്‍ണവിലയില്‍ 360 രൂപയാണ് കുറഞ്ഞത്. ഓഗസ്റ്റ് […]

ഹയർസെക്കൻഡറി: മറ്റന്നാൾ ഓണപരീക്ഷ: ചോദ്യ പേപ്പർ തയാറാക്കുന്നതിൽ ആശയക്കുഴപ്പം: ചോദ്യ പേപ്പർ അദ്ധ്യാപകർ തന്നെ തയാറാക്കണമെന്ന നിർദേശമാണ് കുരുക്കായത്.

സ്വന്തം ലേഖകൻ പാലക്കാട്: ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് ഓണ പരീക്ഷ മറ്റന്നാൾ ആരംഭിക്കാനിരിക്കെ ചോദ്യപ്പേപ്പർ സംബന്ധിച്ച ആശങ്ക തുടരുന്നു. അധ്യാപ കർ സ്വന്തമായി തയാറാക്കിയ ചോദ്യക്കടലാസ് മാത്രമേ പരീ ക്ഷയ്ക്ക് ഉപയോഗിക്കാവു എന്നു കാണിച്ച് പൊതുവിദ്യാ ഭ്യാസ വകുപ്പ് കഴിഞ്ഞ 31ന് ഉത്തരവിറക്കിയതോടെ അധ്യാപകർ പ്രയാസത്തിലായി. കഴിഞ്ഞ വർഷം മുതലാണ് അധ്യാപകർ തയാറാക്കിയ ചോദ്യപ്പേപ്പർ എന്ന നിബന്ധന കൊണ്ടുവന്ന ത്. അധ്യാപകരുടെ കൂട്ടായ്മയി ലും സംഘടനകൾ മുഖേനയു മൊക്കെ അന്നു ചോദ്യപ്പേപ്പര തയാറാക്കിയതിനാൽ വലിയ പ്രയാസമുണ്ടായില്ല. ഈ രീതി പറ്റില്ലെന്ന് കഴിഞ്ഞ തവണ തന്നെ […]

ഇന്ന് ലോക നാളികേരദിനം : കരിക്ക് വെട്ടി ഗുജറാത്ത് മുന്നേറുന്നു: കേരളത്തിൽ തെങ്ങ് കൃഷി നഷ്ടം :നാളികേര ഉൽപാദനത്തിൽ കേരളം മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.

കൊച്ചി :ഗുജറാത്തിലും കേരള ത്തിലും തെങ്ങിനു രണ്ടു സ്വഭാ വം. ‘കേര’ നാടായ കേരളത്തിൽ തെങ്ങൊന്നിൽ പ്രതിവർഷം 12 കുല കിട്ടുമ്പോൾ ഗുജറാത്തിൽ വെട്ടുന്നതു 18 കുല. മലയാള നാട്ടിൽ തേങ്ങയ്ക്കു ശരാശരി 20 രൂപ മാത്രം കിട്ടുമ്പോൾ ഗുജറാത്തിൽ വിൽക്കുന്നത് 30 രൂപയ്ക്ക്. വ്യത്യാസം ഒന്നു മാത്രം, മലയാളി തേങ്ങ മുപ്പെത്തി പറിയ്ക്കുന്നു, ഗുജറാത്തിൽ ഇളനീർ പ്രായത്തിലേ വെട്ടി വടക്കേ ഇന്ത്യയിലേക്കു കയറ്റിവിടുന്നു. നാളികേര ഉൽപാദനത്തിൽ കേരളം മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടപ്പോൾ, തെങ്ങു കൃ ഷിയെക്കുറിച്ചു കാര്യമായി കേട്ടിട്ടില്ലാത്ത ഗുജറാത്തു കുതിച്ചു കയറുകയാണ്. […]

കേന്ദ്ര കമ്മറ്റിയും കൈവിട്ടാൽ കടുത്ത തീരുമാനമെടുക്കാൻ ഇ.പി.ജയരാജൻ: വേണ്ടി വന്നാൽ രാഷ്ട്രീയം വിടാനും ആലോചന

കണ്ണൂർ :ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ച‌യുടെ പേരിൽ സിപിഎം കേന്ദ്ര കമ്മിറ്റിയിലും നടപടി നേരിടേണ്ടിവന്നാൽ രാഷ്ട്രീയം മതിയാക്കാനൊരുങ്ങി കേന്ദ്ര കമ്മിറ്റിയംഗം ഇ.പി.ജയരാജൻ. സമയമാകുമ്പോൾ പ്രതീകരിക്കാമെന്ന് ഇ.പി പറയുന്നതിന്റെ അർഥം മറ്റൊന്നല്ല. പക്ഷേ, മറ്റു പാർ ട്ടികളിൽ ചേരാനുള്ള സാധ്യത നിലവിലില്ലെന്നാണു വിവരം. എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് ഇ.പിയെ നീ ക്കിയത് കേരളത്തിൽനിന്നുള്ള പൊളിറ്റ്ബ്യൂറോ അംഗങ്ങളുടെ കുടി തീരുമാനപ്രകാരമാണ്. ഇ. പി കേന്ദ്രകമ്മിറ്റി അംഗമായതി നാൽ നടപടി അവിടെ റിപ്പോർട്ട് ചെയ്യപ്പെടും. തനിക്കു പറയാനു ള്ളതു മുൻകൂട്ടി കേന്ദ്രനേതൃത്വ ത്തെ അറിയിക്കാൻ ഇ.പി തയാറെടുക്കുന്നതായി […]