play-sharp-fill

“അച്ചടക്കലംഘനം വെച്ചു പൊറുപ്പിക്കില്ല” ; എംഎൽഎ  പി വി അൻവറിൻ്റെ ആരോപണത്തിൽ എഡിജിപി എം ആർ അജിത്ത് കുമാറിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

കോട്ടയം : എഡിജിപി എം ആർ അജിത്ത് കുമാറിനെതിരായി നിലമ്പൂർ എംഎൽഎ  പി വി അൻവർ ഉന്നയിച്ച ആരോപണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി. എഡിജിപി എം ആർ അജിത് കുമാറിനെതിരെ അന്വേഷണം നടത്തുമെന്നും, അച്ചടക്കലംഘനം വെച്ചു പൊറുപ്പിക്കില്ലെന്നും തിക്തഫലം അനുഭവിക്കേണ്ടി വരുമെന്നും നടപടികൾ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എഡിജിപി വേദിയിൽ ഇരിക്കെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ഡിജിപി ഷേഖ് ദർവേസ് സാഹിബ് ആണ് കേസ് അന്വേഷിക്കുക. എം ആർ അജിത്ത് കുമാറിനെതിരെ ​ഗുരുതര ആരോപണങ്ങളണ് ഭരണകക്ഷി എംഎൽഎയായ പി വി അൻവർ ഉന്നയിച്ചിരുന്നത്.സ്വർണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് […]

മന്ത്രിസഭ അംഗങ്ങളുടെ ഫോൺ ചോർത്തൽ രാജ്യദ്രോഹം; പിവി അന്‍വര്‍ എംഎല്‍എയുടെ ആരോപണം ഗുരുതരം, പിണറായിയുടെയും ഗോവിന്ദന്‍റേയും നാവിറങ്ങിപ്പോയി; സർക്കാർ രാജി വയ്ക്കണം, അന്വേഷണം കേന്ദ്ര ഏജൻസിക്ക് വിടണമെന്നും കെ.സുരേന്ദ്രന്‍

തൃശ്ശൂര്‍: കേരള പോലീസിനും ആഭ്യന്തര വകുപ്പിനും മുഖ്യമന്ത്രിയുടെ ഓഫീസിനുമെതിരായ പിവി അന്‍വര്‍ എംഎല്‍എയുടെ ആരോപണം ഗുരുതരമെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്‍. ആരോപണം തെറ്റെങ്കിൽ അൻവറിനെതിരെ എന്തുകൊണ്ട് നടപടിയില്ലെന്ന് സുരേന്ദ്രൻ ചോദിച്ചു. മന്ത്രിസഭ അംഗങ്ങളുടെ ഫോൺ ചോർത്തൽ രാജ്യദ്രോഹ ആരോപണത്തിന് സമാനമാണ്. പിണറായിയുടെയും ഗോവിന്ദന്‍റേയും നാവിറങ്ങിപ്പോയോയെന്ന് സുരേന്ദ്രന്‍ ചോദിച്ചു. സർക്കാർ രാജി വയ്ക്കണം. അന്വേഷണം കേന്ദ്ര ഏജൻസിക്ക് വിടണം. സുരേഷ് ഗോപി ജയിച്ചത് പൂരം കലക്കിയത് കൊണ്ടെന്ന് വ്യാഖ്യാനിക്കണ്ട. അത്തരത്തിലുള്ള വ്യാഖ്യാനം തൃശൂരിലെ ജനവിധിയോടുള്ള വെല്ലുവിളിയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലിരുന്ന് രാജ്യദ്രോഹം നടത്തിയതാണ് അന്വേഷിക്കേണ്ടത്. എംഎല്‍എ […]

മഴക്കെടുതിരൂക്ഷം: കേരളത്തിലൂടെ ഓടുന്ന മൂന്ന് ട്രെയിനുകൾ കൂടി റദ്ദാക്കി

തിരുവനന്തപുരം:ആന്ധ്രയിലും തെലങ്കാനയിലും മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ നിരവധി ട്രെയിനുകൾ റദ്ദാക്കുകയും വഴി തിരിച്ചുവിടുകയും ചെയ്തു. റെയിൽ പാളങ്ങളിൽ വെള്ളം കയറിയതിനെ തുടർന്ന്  നൂറിലധികം ട്രെയിനുകളാണ് റദ്ദാക്കിയത്. കേരളത്തിലൂടെ ഓടുന്ന മൂന്ന് ട്രെയിനുകൾ കൂടി റദ്ദാക്കിയതായി റെയിൽവെ തിരുവനന്തപുരം ഡിവിഷൻ പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു. സെപ്റ്റംബർ രണ്ടാം തീയ്യതി രാവിലെ 06.15ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ നമ്പർ 22648 കൊച്ചുവേളി – കോർബ എക്സ്പ്രസ്, സെപ്റ്റംബ‍ർ രണ്ടിന് രാവിലെ 8.15ന് ബിലാസ്പൂരിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ നമ്പർ 22815 ബിലാസ്പൂർ – എറണാകുളം എക്സ്പ്രസ്, […]

വാഴൂർ എസ്.വി.ആർ.എൻ.എസ്.എസ്.കോളേജിലെ റിട്ട.ഉദ്യോഗസ്ഥനും സൂര്യ ഡെക്കറേഷൻ ഉടമയുമായ കൊടുങ്ങൂർ രാമനിലയത്തിൽ എൻ.എ.രാമകൃഷ്ണൻ(71) നിര്യാതനായി.

വാഴൂർ: വാഴൂർ എസ്.വി.ആർ.എൻ.എസ്.എസ്.കോളേജിലെ റിട്ട.ഉദ്യോഗസ്ഥനും സൂര്യ ഡെക്കറേഷൻ ഉടമയുമായ കൊടുങ്ങൂർ രാമനിലയത്തിൽ എൻ.എ.രാമകൃഷ്ണൻ(71) നിര്യാതനായി.ഭാര്യ: പൊന്നമ്മ, നെടുംകുന്നം കിഴക്കേതയ്യിൽ കുടുംബാംഗമാണ്. മക്കൾ: ഹരികുമാർ(ദുബായ്), ഹരികൃഷ്ണൻ(ഹൈദരാബാദ്), ഹരിപ്രിയ(ഓസ്‌ട്രേലിയ), ഹരിപ്രസാദ്. മരുമക്കൾ: ശ്രീജ, ശ്രീവിദ്യ, രതീഷ്(ഓസ്‌ട്രേലിയ), അശ്വനി. സംസ്‌കാരം പിന്നീട്.

മണ്ണിടിച്ചിലിൽ അപകടത്തിൽപ്പെട്ട അർജുൻ്റെ ഭാര്യ ജോലിയിൽ പ്രവേശിച്ചു; കൃഷ്ണപ്രിയ ഇനിമുതൽ സഹകരണ ബാങ്കിൽ ജൂനിയർ ക്ലാർക്ക്

കോഴിക്കോട്: ഷിരൂർ മണ്ണിടിച്ചിലിൽ അപകടത്തിൽപ്പെട്ട് കാണാതയ അർജുൻ്റെ ഭാര്യ കൃഷ്ണപ്രിയ ജോലിയിൽ പ്രവേശിച്ചു. വേങ്ങേരി സർവീസ് സഹകരണ ബാങ്കിൽ ജൂനിയർ ക്ലാർക്കായാണ് കൃഷ്ണപ്രിയ ജോലിയിൽ പ്രവേശിച്ചത്. കഴിഞ്ഞ ദിവസമാണ് സഹകരണ വകുപ്പ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. വർഷങ്ങളായി ഈ ബാങ്കിലെ മെമ്പർമാരും ഇടപാടുകാരുമായ അർജുന്റെ കുടുംബവുമായുള്ള ബന്ധം തുടരാനാണ് ഭരണസമിതി ജോലി നൽകാൻ തീരുമാനിച്ചത്. കേരള സർക്കാർ ഇതിനായി പ്രത്യേക ഉത്തരവിറക്കി. തെരച്ചിലുമായി ബന്ധപ്പെട്ട് കർണാടക സർക്കാരിൽ വലിയ വിശ്വാസം ഉണ്ടെന്നും ഡ്രഡ്ജർ ഉടൻ എത്തിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും കൃഷ്ണപ്രിയ. ഇതുവരെ പൊതുസമൂഹം നൽകിയ […]

മണർകാട് കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിന് കൊടിയേറി :കോട്ടയം ഭദ്രാസനാധിപൻ തോമസ് മോർ തീമോത്തിയോസിന്റെ കാർമ്മികത്വത്തിൽ പ്രാർഥനകൾക്ക് ശേഷം കൊടിമരം ഉയർത്തി.

മണർകാട്: ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിന് കൊടിയേറി. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടിന് കൊടിമരഘോഷയാത്ര കത്തീഡ്രലിൽനിന്ന് പുറപ്പെട്ട് പറമ്പുകരയിൽ മരവത്ത് എം.എം. ജോസഫിൻ്റെ ഭവനാങ്കണത്തിൽ എത്തിച്ചേർന്നു. വെട്ടിയെടുത്ത കൊടിമരം വാദ്യ മേളങ്ങളുടെ അകമ്പടിയോടെ കത്തീഡ്രലിൽ എത്തിച്ചു.   തൂത്തൂട്ടി, താന്നിക്കപ്പടി, അമയന്നുർ, ഒറവയ്ക്കൽ, മാലം, കാവുംപടി വഴി ആഘോഷപൂർവം കത്തീഡ്രലിൽ എത്തിച്ചു. കൊടിമര ഘോഷയാത്രയ്ക്ക് വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം ലഭിച്ചു. കോട്ടയം ഭദ്രാസനാധിപൻ തോമസ് മോർ തീമോത്തിയോസിന്റെ കാർമ്മികത്വത്തിൽ പ്രാർഥനകൾക്ക് ശേഷം കൊടിമരം ഉയർത്തി. […]

യുവ നടിയുടെ ആരോപണം അടിസ്ഥാനരഹിതം, 5 വർഷം മുമ്പ് സോഷ്യൽ മീഡിയയിൽ ഉന്നയിച്ച ആരോപണമാണ്, അന്ന് ലൈം​ഗികമായി പീഡിപ്പിച്ചുവെന്ന് പറഞ്ഞിരുന്നില്ല, ഇപ്പോഴുള്ള ലൈം​ഗിക പീഡന പരാതി തന്നെ അപമാനിക്കാനാണെന്ന് നടൻ സിദ്ദിഖ് ഹൈക്കോടതിയിൽ

കൊച്ചി: ലൈംഗിക പീഡനക്കേസിൽ യുവ നടിയുടെ ആരോപണം അടിസ്ഥാനരഹിതമെന്ന് നടന്‍ സിദ്ദിഖ്. 5 വർഷം മുമ്പ് സോഷ്യൽ മീഡിയയിൽ ഉന്നയിച്ച ആരോപണമാണ് വീണ്ടും ഉന്നയിക്കുന്നത്. അന്ന് ലൈം​ഗികമായി പീഡിപ്പിച്ചുവെന്ന് പറഞ്ഞിരുന്നില്ല. ലൈം​ഗിക പീഡന പരാതി ഇപ്പോൾ മാത്രമാണ് ഉന്നയിക്കുന്നത്. പരാതി തന്നെ അപമാനിക്കാനാണെന്നും സിദ്ദിഖ് ഹൈക്കോടതിയിൽ നൽകുന്ന മുൻകൂർ ജാമ്യപേക്ഷയിൽ വാദിക്കുന്നു. ലൈംഗിക പീഡനക്കേസിൽ മുൻകൂർ ജാമ്യ ഹർജിയിൽ തീർപ്പാകും വരെ അറസ്റ്റ് തടയണമെന്നാണ് സിദ്ദിഖിന്‍റെ ആവശ്യം. അതേസമയം, മാസ്ക്കറ്റ് ഹോട്ടലിൽ തനിക്കൊപ്പമെത്തിയിരുന്നു എന്ന് പരാതിക്കാരി പറയുന്ന സുഹൃത്തിന്‍റെ മൊഴി ഇന്ന് അന്വേഷണ സംഘം […]

സിപിഎമ്മിന് സമീപകാലത്തെ ഏറ്റവും വലിയ പ്രതിസന്ധി: പ്രതിപക്ഷ ആരോപണങ്ങളേക്കാൾ പാർട്ടിക്കകത്തെ സംഭവ വികാസങ്ങളും തലവേദന: തല പുകച്ച് പാർട്ടി നേതൃത്വം

തിരുവനന്തപുരം : നിലയ്ക്കാത്ത ആരോ പണങ്ങളിലും സംഘടനയിലെ വെല്ലുവിളികളിലും നട്ടംതിരിഞ്ഞ് സർക്കാരും സിപിഎമ്മും. പി.വി.അൻവറിൻ്റെ ആരോപണങ്ങൾ, ഇ.പി.ജയരാജനു മേൽ ആരോപിക്കപ്പെട്ട ബിജെപി ബന്ധം, പി.കെ.ശശി ക്കെതിരായ അച്ചടക്ക നടപടി, സിനിമാമേഖലയിലെ ലൈംഗികാതിക്രമങ്ങളിൽ പാർട്ടി എംഎൽഎ അടക്കമുള്ളവർക്കെതിരായ കേസ് തുടങ്ങിയവ സമീപകാലത്തെ ഏറ്റവും വലിയ പ്രതിസന്ധിയിലേക്കാണു സിപിഎമ്മിനെ തള്ളിവിട്ടിരിക്കുന്നത്. പ്രതിപക്ഷമുയർത്തുന്ന ആരോപണങ്ങളെക്കാൾ, പാർട്ടിക്കകത്തെ സംഭവവികാ സങ്ങളാണു സിപിഎമ്മിനു തലവേദനയാകുന്നത്. ബിജെപി ബന്ധത്തിൻ്റെ പേരിൽ ഇ.പി.ജയരാജനെ എൽഡിഎഫ് കൺവീനർ പദവിയിൽ നിന്നു പുറത്താക്കിയതിന്റെ അലയൊലികൾ അടങ്ങും മുൻപാണ് അൻവറിൻ്റെ രംഗപ്രവേശം മുഖ്യമന്ത്രി ക്കെതിരെ മുൻപും ആരോപണങ്ങൾ ഉയർ […]

രണ്ടരവയസ്സുള്ള പെൺകുട്ടിയുമായി മദ്യപിച്ച് ജനറൽ കോച്ചിൽ കയറി; സംശയം തോന്നിയ യാത്രക്കാർ അറിയിച്ചതിനെ തുടർന്ന് പോലീസും ആർ.പി.എഫും ചേർന്ന് പരിശോധന; വീടിനടുത്തുനിന്ന് കുട്ടിയെ തട്ടികൊണ്ട് പോകാൻ ശ്രമിച്ചയാൾ പിടിയിൽ

കാസർകോട്: മംഗളൂരു കങ്കനാടിയിൽനിന്ന് രണ്ടരവയസ്സുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ ആളെ റെയിൽവേ അധികൃതരുടെ സമയോചിതമായ ഇടപെടലിലൂടെ പിടിച്ചു. എറണാകുളം പറവൂർ സ്വദേശി അനീഷ്‌കുമാറാണ് (49) കാസർകോട് റെയിൽവേ പോലീസ്, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് ഉദ്യോഗസ്ഥർ ചേർന്ന് നടത്തിയ പരിശോധനയിൽ പിടിയിലായത്. ശനിയാഴ്ച വൈകീട്ട് ഗാന്ധിധാം-നാഗർകോവിൽ എക്‌സ്‌പ്രസിലായിരുന്നു (16335) സംഭവം. മംഗളൂരുവിൽനിന്നാണ് പ്രതി കുട്ടിയുമായി തീവണ്ടിയുടെ മുൻഭാഗത്തെ ജനറൽ കോച്ചിൽ കയറിയത്. ഇയാൾ മദ്യപിച്ചിരുന്നതിനാൽ സംശയം തോന്നിയ യാത്രക്കാർ റെയിൽവേ ഗാർഡിനെ വിവരമറിയിച്ചു. ഗാർഡ് കാസർകോട് റെയിൽവേ സ്റ്റേഷൻ മാസ്റ്റർക്ക് വിവരം കൈമാറി. 6.47-ന് തീവണ്ടി കാസർകോട്ടെത്തിയപ്പോൾ […]

കോട്ടയത്തെ നാട്ടകം ഗസ്റ്റ് ഹൗസിൽ ഡിജിപി ഡോ ഷെയ്ഖ് ദർവേഷ് സാഹിബുമായി മുഖ്യമന്ത്രി കൂടി കാഴ്ച നടത്തുന്നു; കൂടിക്കാഴ്ച ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട് പി വി അൻവർ എംഎൽഎയുടെ പരാതി നിലനിൽക്കെ, മുഖ്യമന്ത്രി എത്തിയത് പോലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാൻ

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയൻ ഡിജിപി ഡോ ഷെയ്ഖ് ദർവേഷ് സാഹിബുമായി കൂടി കാഴ്ച നടത്തുന്നു. കോട്ടയത്തെ നാട്ടകം ഗസ്റ്റ് ഹൗസിൽ വച്ചാണ് കൂടി കാഴ്ച. കോട്ടയത്ത് നടക്കുന്ന പോലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രി എത്തിയിരിക്കുന്നത്. ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട് പി വി അൻവർ എംഎൽഎയുടെ പരാതി നിലനിൽക്കെ ആണ് കൂടിക്കാഴ്ച നടക്കുന്നത്. അതേസമയം, വിവാദത്തിൽ പെട്ട എഡിജിപി എം ആർ അജിത് കുമാറും മുഖ്യമന്ത്രിയും ഇന്ന് നടക്കുന്ന പോലീസ് അസോസിയേഷൻ സമ്മേളനത്തിൽ ഒരേ വേദി പങ്കിടും.