play-sharp-fill
മണർകാട് കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിന് കൊടിയേറി :കോട്ടയം ഭദ്രാസനാധിപൻ തോമസ് മോർ തീമോത്തിയോസിന്റെ കാർമ്മികത്വത്തിൽ പ്രാർഥനകൾക്ക് ശേഷം കൊടിമരം ഉയർത്തി.

മണർകാട് കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിന് കൊടിയേറി :കോട്ടയം ഭദ്രാസനാധിപൻ തോമസ് മോർ തീമോത്തിയോസിന്റെ കാർമ്മികത്വത്തിൽ പ്രാർഥനകൾക്ക് ശേഷം കൊടിമരം ഉയർത്തി.

മണർകാട്: ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിന് കൊടിയേറി. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടിന് കൊടിമരഘോഷയാത്ര കത്തീഡ്രലിൽനിന്ന് പുറപ്പെട്ട് പറമ്പുകരയിൽ മരവത്ത് എം.എം. ജോസഫിൻ്റെ ഭവനാങ്കണത്തിൽ എത്തിച്ചേർന്നു. വെട്ടിയെടുത്ത കൊടിമരം വാദ്യ മേളങ്ങളുടെ അകമ്പടിയോടെ കത്തീഡ്രലിൽ എത്തിച്ചു.

 

തൂത്തൂട്ടി, താന്നിക്കപ്പടി, അമയന്നുർ, ഒറവയ്ക്കൽ, മാലം, കാവുംപടി വഴി ആഘോഷപൂർവം കത്തീഡ്രലിൽ എത്തിച്ചു. കൊടിമര ഘോഷയാത്രയ്ക്ക് വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം ലഭിച്ചു.

കോട്ടയം ഭദ്രാസനാധിപൻ തോമസ് മോർ തീമോത്തിയോസിന്റെ കാർമ്മികത്വത്തിൽ പ്രാർഥനകൾക്ക് ശേഷം കൊടിമരം ഉയർത്തി. പ്രോഗ്രാം കോർഡിനേറ്റർ കെ. കുറിയാക്കോസ് കോർ എപ്പിസ്കോപ്പാ കിഴക്കേടത്ത്, ഫാ.കുറിയാക്കോസ് കാലായിൽ, ഫാ. ലിറ്റു തണ്ടാശ്ശേരി , ഫാ.ഏബ്രഹാം കരിമ്പന്നൂർ എന്നിവർ സഹകാർമ്മികത്വം വഹിച്ചു. തുടർന്ന് കാരോട്ടെ പള്ളിയിലെ കൊടിമരത്തിൽ ഫാ.എം ഐ തോമസ് മറ്റത്തിൽ കൊടിയേറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജീവിതത്തിൽ പല നിരാകരണങ്ങൾ ഉണ്ടായപ്പോഴും ദൈവത്തിലുള്ള വിശ്വാസത്തിൽ ഉറച്ച് നിന്ന മാതാവിനെ, ദൈവമാതാവ് എന്ന് ലോകം മുഴുവൻ വാഴ്ത്തുന്ന തലത്തിലേക്ക് ദൈവം ഉയർത്തിയെന്ന് സുന്നഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസനാധിപനുമായ തോമസ് മോർ തീമോത്തിയോസ് പറഞ്ഞു. എട്ടുനോമ്പ് പെരുന്നാളിന്റെ ഒന്നാം ദിനമായ ഇന്നലെ വിശുദ്ധ കുർബാന അർപ്പിച്ച ശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കാലം ചെയ്ത പുണ്യശ്ലോകനായ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് പൗലൂസ് ദ്വിതിയൻ ബാവായുടെ 28-ാമത് ദുഃഖറോനോ പെരുന്നാൾ ദിനമായ ഇന്നലെ കുർബാന മദ്ധ്യേ പ്രത്യേക പ്രാർത്ഥന നടത്തി. കുർബാനയ്ക്ക് ശേഷം വനിതാ സമാജത്തിന്റെ നേതൃത്വത്തിൽ തയാറാക്കിയ നെയ്യപ്പം നേർച്ചയായി വിതരണം ചെയ്തു.

കത്തീഡ്രലിന്റെ സാധുജന സേവന വിഭാഗമായ വിശുദ്ധ മർത്തമറിയാം സേവകാ സംഘം പ്രസിദ്ധീകരിക്കുന്ന 2025ലെ കലണ്ടർ തോമസ് മോർ തിമോത്തിയോസ് മെത്രാപ്പോലീത്ത സേവകാസംഘം പ്രസിഡന്റ് കുര്യാക്കോസ് കോർഎപ്പിസ്കോപ്പ കിഴക്കേടത്തിന് നൽകി പ്രകാശനം ചെയ്തു.

എട്ടുനോമ്പിന് എത്തിച്ചേരുന്ന വിശ്വാസികൾക്കായി നൽകുന്ന നേർച്ച കഞ്ഞി തോമസ് മോർ തിമോത്തിയോസ് പ്രാർഥിച്ച് ആശിർവദിച്ചു. ഇന്നലെ ഫാ. ഗീവർഗീസ് നടുമുറിയിൽ, ഫാ. മാത്യൂസ് തോക്കുപാറ എന്നിവർ പ്രസംഗിച്ചു. ഫാ. യൂഹാനോൻ വേലിക്കകത്തിന്റെ നേതൃത്വത്തിൽ വൈകിട്ട് ധ്യാന ശുശ്രൂഷയും നടന്നു.

മണർകാട് ഇന്ന്

കരോട്ടെ പള്ളിയിൽ – അങ്കമാലി ഭദ്രാസനത്തിലെ മൂവാറ്റുപുഴ മേഖലാ മെത്രാപ്പോലീത്ത മാത്യൂസ് മോർ അന്തിമോസിന്റെ മുഖ്യകാർമ്മികത്വത്തിൽ. രാവിലെ 11ന് പ്രസംഗം – മാത്യൂസ് മോർ അന്തിമോസ്. ഉച്ചയ്ക്ക് 12ന് മധ്യാഹ്ന പ്രാർഥന. ഉച്ചകഴിഞ്ഞ് 2.30ന് പ്രസംഗം – ഫാ. സഞ്ചു മാനുവൽ കിടങ്ങേത്ത്. വൈകിട്ട് അഞ്ചിന് സന്ധ്യാപ്രാർഥന. 6.30ന് ധ്യാനം – ഫാ. ജോർജ് കരിപ്പാൽ.

ചടങ്ങുകൾ തൽസമയം

കത്തീഡ്രലിൻറെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലും (https://facebook.com/manarcadpallyofficial/) യൂട്യൂബ് ചാനലിലും (https://www.youtube.com/c/manarcadstmarys) വെബ്‌സൈറ്റിലും (https://manarcadpally.com) പെരുന്നാളിൻറെ പ്രധാന ചടങ്ങുകൾ തൽസമയം സംപ്രേക്ഷണം ചെയ്യും. എട്ടുനോമ്പ് പെരുന്നാളിൻറെ പ്രധാന ചടങ്ങുകൾ എ.സി.വി., ഗ്രീൻ ചാനൽ മണർകാട് എന്നീ ടെലിവിഷൻ ചാനലുകളിലും ലഭ്യമാണ്