play-sharp-fill

അഞ്ച് മോശം ജീവിത ശീലങ്ങള്‍ക്യാൻസറിന് കാരണമാകുന്നു

  ലോകമെമ്പാടുമുള്ള മരണത്തിൻ്റെ ഒരു പ്രധാന കാരണമാണ് ക്യാൻസർ. അള്‍ട്രാ പ്രോസസ്ഡ് ഫുഡിൻ്റെ സ്ഥിരമായ ഉപഭോഗത്തോടുകൂടിയ മോശം ജീവിതശൈലി തിരഞ്ഞെടുപ്പുകളും ഉദാസീനമായ ജീവിതശൈലിയും ഇന്ത്യയില്‍ 40 വയസ്സിന് താഴെയുള്ളവരില്‍ ക്യാൻസർ കേസുകള്‍ വർധിപ്പിക്കുന്നുവെന്ന് ഡോക്ടർമാർ പറയുന്നു. ഇന്ത്യയിലെ ചെറുപ്പക്കാർക്കിടയില്‍ ക്യാൻസർ കേസുകളുടെ വർദ്ധനവിന് നിരവധി ഘടകങ്ങള്‍ കാരണമാകുന്നു. ക്യാൻസർ സാധ്യത കുറയ്ക്കുന്നതിന് ഒഴിവാക്കേണ്ട അഞ്ച് ജീവിതശൈലി ശീലങ്ങള്‍ ഇതാ… പുകവലി ക്യാൻസറിനുള്ള ഏറ്റവും പ്രധാനപ്പെട്ട അപകട ഘടകങ്ങളിലൊന്ന് പുകവലിയാണ്. പുകയില ഉപയോഗം, സിഗരറ്റ്, എന്നിവയിലൂടെ ശ്വാസകോശം, വായ, തൊണ്ട, പാൻക്രിയാസ് എന്നിവിടങ്ങളില്‍ ക്യാൻസർ പിടിപെടാനുള്ള […]

ചേർത്തലയിൽ നവജാത ശിശുവിനെ കാണാതായ സംഭവം :കുഞ്ഞിനെ മറ്റൊരാൾക്ക് വിറ്റെന്ന് യുവതി ; യുവതിയുടെ മാതാപിതാക്കൾക്കെതിരെ കേസെടുത്ത് പോലീസ്

ചേർത്തല : ആലപ്പുഴ ചേർത്തലയിൽ നവജാത ശിശുവിനെ കാണാതായ സംഭവം. കുഞ്ഞിനെ മറ്റൊരാൾക്ക് വിറ്റെന്ന് യുവതി പറഞ്ഞു. പള്ളിപ്പുറം സ്വദേശിനിയായ യുവതിയാണ് കഴിഞ്ഞ ദിവസം ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ കുഞ്ഞിന് ജന്മം നൽകിയത്. യുവതി ഗർഭിണിയായ വിവരം പുറത്തറിഞ്ഞിരുന്നില്ല, വയറ്റിൽ മുഴ എന്ന് പറഞ്ഞാണ് ആശുപത്രിയിൽ അഡ്മിറ്റായത്. കുഞ്ഞിനെ തൃപ്പൂണിത്തുറയിലുള്ളവർക്കാണ് വിറ്റതെന്നും വാർഡ് മെമ്പർ പറഞ്ഞു. സംഭവത്തിൽ യുവതിയുടെ മാതാപിതാക്കൾക്കെതിരെ കേസെടുത്ത് ചേർത്തല പോലീസ്.

അഞ്ചാം ക്ലാസുകാരിക്ക് ബിബിസിയുടെ 2024 ലെ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫി അവാര്‍ഡ്

  രാജസ്ഥാനിലെ ഭരത്പൂരിലുള്ള കിയോലാഡിയോ നാഷണല്‍ പാർക്കിലൂടെ അച്ഛനോടൊപ്പം പ്രഭാത നടത്തത്തിനിടെയാണ് അഞ്ചാം ക്ലാസുകാരി ശ്രേയോവി മേത്ത മനോഹരമായ ഒരു കാഴ്ചകാണുന്നത്. ഉടനെ അച്ഛന്‍റെ കൈയിലിരുന്ന ക്യാമറ വാങ്ങി ആ കൊച്ചു മിടുക്കി താന്‍ കണ്ട കാഴ്ച പകര്‍ത്തി. അവളെ തേടി എത്തിയത് അസൂയാവഹമായ സമ്മാനം. നാച്വറല്‍ ഹിസ്റ്ററി മ്യൂസിയം നല്‍കുന്ന ബിബിസിയുടെ 2024 ലെ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫി അവാര്‍ഡ്. ‘ഇൻ ദി സ്‌പോട്ട്‌ലൈറ്റ്’ എന്നായിരുന്നു ആ കൊച്ചു മിടുക്കി തന്‍റെ ചിത്രത്തിന് നല്‍കിയ പേര് കെയോലാഡിയോ നാഷണല്‍ പാർക്കില്‍ ആ ഒമ്ബത് […]

ഓണ കിറ്റ് വിതരണം സെപ്റ്റംബർ 9 മുതൽ: മന്ത്രി ജി ആർ അനിൽ

തിരുവനന്തപുരം: ഓണക്കിറ്റ് വിതരണം ഈ മാസം 9 മുതല്‍ ആരംഭിക്കുമെന്ന് ഭക്ഷ്യ മന്ത്രി ജി.ആർ അനില്‍. അഞ്ചു ദിവസം കൊണ്ട് കിറ്റ് വിതരണം പൂർത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.മഞ്ഞ റേഷൻ കാർഡ് ഉടമകള്‍ക്കും ക്ഷേമ സ്ഥാപനങ്ങളിലുള്ളവർക്കുമാണ് കിറ്റ് നല്‍കുക. കിറ്റില്‍ 13 ഇന സാധനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വയനാട് ദുരന്തബാധിത പ്രദേശങ്ങളിലെ രണ്ട് റേഷൻ കടകളിലുള്ളവർക്കും കിറ്റ് സൗജന്യമായി നല്‍കും. വെള്ള , നീല റേഷൻ കാർഡ് ഉടമകള്‍ക്ക് പത്തു രൂപ 90 പൈസ നിരക്കില്‍ 10 കിലോ അരി നല്‍കുമെന്നും ഭക്ഷ്യമന്ത്രി അറിയിച്ചു.

ഇനി തെരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ലെന്ന് പ്രഖ്യാപിച്ച്‌ കെടി ജലീല്‍ എംഎല്‍എ: ഒരധികാരപദവിയും വേണ്ട: അവസാന ശ്വാസം വരെ സിപിഎം സഹയാത്രികനായി തുടരുമെന്നും കെടി ജലീല്‍

മലപ്പുറം: ഇനി തെരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ലെന്ന് പ്രഖ്യാപിച്ച്‌ കെടി ജലീല്‍ എംഎല്‍എ. ഒരധികാരപദവിയും വേണ്ട. അവസാന ശ്വാസം വരെ സിപിഎം സഹയാത്രികനായി തുടരുമെന്നും കെടി ജലീല്‍ പറഞ്ഞു. ഫേസ്ബുക്കിലാണ് കെടി ജലീലിൻ്റെ പരാമർശം. നേരത്തെ, പിവി അൻവർ എംഎല്‍എയ്ക്ക് പിന്നാലെ സംസ്ഥാന ആഭ്യന്തര വകുപ്പിനെതിരെ വിമർശനവുമായി കെടി ജലീല്‍ എംഎല്‍എയും രംഗത്തെത്തിയിരുന്നു. പൂർണ്ണമായും അൻവറിനെ പിന്തുണച്ചു കൊണ്ടായിരുന്നു പോസ്റ്റ്. ഈ വിമർശനത്തിന് പിന്നാലെയാണ് ഇനി അധികാര പദവിയിലേക്കില്ലെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തിയത്. സിപിഎം നല്‍കിയ പിന്തുണയും അംഗീകാരവും മരിച്ചാലും മറക്കില്ല. ഉദ്യോഗസ്ഥരിലെ കള്ളനാണയങ്ങളെ തുറന്നുകാട്ടും. അതിനായി ഒരു […]

പാട്ടിൽ വെട്ടി വെട്ടിലായി: നിർമാതാക്കൾ നിയമ നടപടിയിലേക്ക് : എ.ആർ.റഹ്മാൻ സംഗീതം നൽകി അഭിനയിച്ച പാട്ട് വിവാദത്തിലേക്ക്

കൊച്ചി: കേരള ക്രിക്കറ്റ് ലീഗിലെ ടീമായ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് എ.ആർ.റഹ്‌മാന്റെ സംഗീതം അനുമതിയില്ലാതെ എഡിറ്റ് ചെയ്ത‌്‌ ഉപയോഗിച്ചെന്നും ഇതിനെതിരെ നിയമനടപടി : സ്വീകരിക്കുമെന്നും ‘ആടുജീവി തം’ സിനിമയുടെ നിർമാതാക്കൾ. ‘ഹോപ്’ എന്ന ഗാനമാണ് ടീമിന്റെ പ്രചാരണത്തിന് ഉപയോഗി ച്ചതെന്ന് സിനിമയുടെ നിർമാതാക്കളായ വിഷ്വൽ റൊമാൻസ് പറഞ്ഞു. യുകെ ആസ്ഥാനമായ കമ്പനിക്ക് ഗാനത്തിൻ് അവകാശം കൈമാറിയിരുന്നെങ്കിലും എഡിറ്റ് ചെയ്യാനോ റീമിക്സ് ചെയ്ത‌് മറ്റു കാര്യങ്ങൾക്ക് ഉപ യോഗിക്കാനോ ഉള്ള അനുമതി യില്ലെന്നു വിഷ്വൽ റൊമാൻസ് : പറയുന്നു. ഇതു കാണിച്ച് കേരള ക്രിക്കറ്റ് അസോസിയേഷനു […]

നെഹ്റു ട്രോഫി വള്ളംകളി സെപ്റ്റംബർ 28 ന് നടത്തണമെന്ന് ആവശ്യം, അനുകൂല തീരുമാനം ഉടനെന്ന് ജില്ലാ കളക്ടർ

  ആലപ്പുഴ: നെഹ്‍റു ട്രോഫി വള്ളംകളിയുടെ തീയതിയിൽ അനിശ്ചിതത്വം തുടരുന്നു. സെപ്റ്റംബർ  മാസം 28ന് വള്ളംകളി നടത്തണമെന്നാവശ്യപ്പെട്ട് വള്ളംകളി സംരക്ഷണ സമിതി കലക്ടർക്ക് നിവേദനം നൽകി.   വള്ളംകളി തീയതി ഉടൻ പ്രഖ്യാപിക്കണം, സിബിഎൽ നടത്തണം, ഗ്രാൻഡ് തുക വർധിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് സംരക്ഷണ സമിതി മുന്നോട്ട് വച്ചത്. കളക്ടര്‍ ഉടൻ തീയതി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷയെന്നും യോഗം വിളിച്ചു ചേര്‍ക്കാമെന്ന് കളക്ടര്‍ ഉറപ്പു നല്‍കിയിട്ടുണ്ടെന്നും വള്ളംകളി സംരക്ഷണ സമിതി പ്രതിനിധി പ്രജിത്ത് പറഞ്ഞു.   എൻടിബിആര്‍ സൊസൈറ്റി യോഗം വിളിച്ച് എത്രയും വേഗം തീരുമാനം […]

വാട്സാപ്പ് വഴി വിദ്യാർത്ഥിനികൾക്ക് അശ്ലീല സന്ദേശങ്ങള്‍ അയക്കും, ക്ലാസ് കഴിഞ്ഞാലും ലാബില്‍ നില്‍ക്കാൻ ആവശ്യപ്പെടും ; വാല്‍പ്പാറ ഗവ. കോളേജില്‍ കൂട്ട ലൈംഗികാതിക്രമം; രണ്ട് അസി. പ്രൊഫസര്‍മാര്‍ അടക്കം നാലുപേര്‍ അറസ്റ്റില്‍

കോയമ്പത്തൂർ : വാല്‍പ്പാറ സർക്കാർ കോളേജിലെ കൂട്ട ലൈംഗികാതിക്രമത്തില്‍ രണ്ട് അസി. പ്രൊഫസർമാർ ഉള്‍പ്പെടെ നാല് ജീവനക്കാർ അറസ്റ്റില്‍. കോളേജിലെ അസി. പ്രൊഫസർമാരായ എസ്. സതീഷ്കുമാർ(39), എം. മുരളീരാജ്(33), ലാബ് ടെക്നീഷ്യൻ എ. അൻപരശ്(37), സ്കില്‍ കോഴ്സ് ട്രെയിനർ എൻ. രാജപാണ്ടി(37) എന്നിവരെയാണ് വാല്‍പ്പാറ ഓള്‍ വിമൻ പോലീസ് അറസ്റ്റ് ചെയ്തത്.   കോളേജിലെ ആറ് വിദ്യാർഥിനികള്‍ക്കുനേരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിലാണ് നാല് ജീവനക്കാരെ പോലീസ് പിടികൂടിയത്. പ്രതികളില്‍നിന്ന് പലരീതിയിലുള്ള അതിക്രമങ്ങള്‍ നേരിട്ടതായി വിദ്യാർഥിനികള്‍ സംസ്ഥാന വനിതാ കമ്മീഷനാണ് ആദ്യം പരാതി നല്‍കിയത്. പിന്നാലെ […]

ലൈംഗികാതിക്രമ ആരോപണ കേസ്: മുകേഷ് ഉൾപ്പെടെയുള്ള നടന്‍മാരുടെ അറസ്റ്റ് ഉടനില്ലെന്ന് പൂങ്കുഴലി ഐപിഎസ്

  തിരുവനന്തപുരം: ഹേമ റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ മുകേഷ് എംഎല്‍എ ഉള്‍പ്പെടെയുള്ള നടന്‍മാര്‍ക്കെതിരായ ലൈംഗികാതിക്രമക്കേസുകളിൽ പ്രതികളുടെ അറസ്റ്റ് ഉടനില്ലെന്ന് അന്വേഷണ ചുമതല വഹിക്കുന്ന എഐജി പൂങ്കുഴലി ഐപിഎസ് പറഞ്ഞു.   പ്രതികള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിട്ടുണ്ടെന്നും കോടതി നടപടികള്‍ പരിഗണിച്ചായിരിക്കും ചോദ്യം ചെയ്യലടക്കമുണ്ടാവുകയെന്നും പുങ്കുഴലി അറിയിച്ചു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവമായതിനാല്‍ കൂടുതല്‍ അന്വേഷണം വേണമെന്നും എഐജി പറഞ്ഞു.   കേസില്‍ മുകേഷ്, കോൺഗ്രസ് നേതാവ് അഡ്വക്കറ്റ് ചന്ദ്രശേഖര്‍, മണിയന്‍പിള്ള രാജു എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി […]

ഭാര്യയുമായുള്ള സൗഹൃദം പകയായി ; പോക്സോ കേസിൽ പുറത്തിറങ്ങിയയാൾ ഭാര്യയുടെ സുഹൃത്തിനെ കുത്തിക്കൊന്നു ; പ്രതിയെ പിടികൂടി പോലീസ്

കിളിമാനൂർ : വീട്ടുമുറ്റത്തുവെച്ച്‌ ഭാര്യയുടെ സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തിയയാളെ പള്ളിക്കല്‍ പോലീസ് അറസ്റ്റു ചെയ്തു. പള്ളിക്കല്‍ കാട്ടുപുതുശ്ശേരി വെള്ളച്ചാല്‍ മുഹ്സീന മൻസിലില്‍ മുജീബ്(40) ആണ് അറസ്റ്റിലായത്. കൊല്ലം, ഓയൂർ വട്ടപ്പാറ ഷിബു നിവാസില്‍ ഷിബു എന്ന ഷിഹാബുദീൻ(45) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി ഏഴുമണിയോടെയായിരുന്നു സംഭവം. പള്ളിക്കല്‍ കാട്ടുപുതുശ്ശേരി വെള്ളച്ചാല്‍ മുഹ്സീന മൻസിലില്‍ മുജീബ്(40) ആണ് അറസ്റ്റിലായത്. കെട്ടിടംമുക്കിനു സമീപം പള്ളിയിലെ ജോലിക്കാരനാണ് മരിച്ച ഷിഹാബുദീൻ. മൂന്നുവർഷമായി ഇയാള്‍ പള്ളിയോടുചേർന്നുള്ളയിടത്താണ് താമസം. മുജീബിന്റെ ഭാര്യയുടെ സുഹൃത്തായ ഷിഹാബുദീനോടുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്കു വഴിയൊരുക്കിയത്. പോക്സോ അടക്കം കേസുകളില്‍ […]