നെഹ്റു ട്രോഫി വള്ളംകളി സെപ്റ്റംബർ 28 ന് നടത്തണമെന്ന് ആവശ്യം, അനുകൂല തീരുമാനം ഉടനെന്ന് ജില്ലാ കളക്ടർ
ആലപ്പുഴ: നെഹ്‍റു ട്രോഫി വള്ളംകളിയുടെ തീയതിയിൽ അനിശ്ചിതത്വം തുടരുന്നു. സെപ്റ്റംബർ മാസം 28ന് വള്ളംകളി നടത്തണമെന്നാവശ്യപ്പെട്ട് വള്ളംകളി സംരക്ഷണ സമിതി കലക്ടർക്ക് നിവേദനം നൽകി.
വള്ളംകളി തീയതി ഉടൻ പ്രഖ്യാപിക്കണം, സിബിഎൽ നടത്തണം, ഗ്രാൻഡ് തുക വർധിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് സംരക്ഷണ സമിതി മുന്നോട്ട് വച്ചത്. കളക്ടര്‍ ഉടൻ തീയതി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷയെന്നും യോഗം വിളിച്ചു ചേര്‍ക്കാമെന്ന് കളക്ടര്‍ ഉറപ്പു നല്‍കിയിട്ടുണ്ടെന്നും വള്ളംകളി സംരക്ഷണ സമിതി പ്രതിനിധി പ്രജിത്ത് പറഞ്ഞു.
എൻടിബിആര്‍ സൊസൈറ്റി യോഗം വിളിച്ച് എത്രയും വേഗം തീരുമാനം എടുക്കും എന്ന് കളക്ടര്‍ വള്ളംകളി സംരക്ഷണ സമിതിയ്ക്ക് ഉറപ്പ് നൽകി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0