play-sharp-fill

കോട്ടയം എസ് എം ഇ കോളജിൽ നിന്നും കാണാതായ വിദ്യാത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി ; മൃതദേഹം കണ്ടെത്തിയത് പനമ്പാലത്തെ തോട്ടിൽ നിന്നും

കോട്ടയം : എസ് എം ഇ കോളജിൽ നിന്നും കാണാതായ വിദ്യാത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. പനമ്പാലത്തെ തോട്ടിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. തിരുവനന്തപുരം കിളിമാനൂർ സ്വദേശി അജാസ്(19) ആണ് മരിച്ചത്.എസ് എം ഇ കോളജിലെ ഒന്നാം വർഷ എം എൽ ടി വിദ്യാർത്ഥിയാണ് അജാസ്. ഇന്നലെ രാത്രി ഒരു മണിയോടുകൂടിയാണ് അജാസിനെ  കാണാതായത്. വിദ്യാർത്ഥിയെ കാണാനില്ലെന്ന പരാതിയെ തുടർന്ന് ഗാന്ധിനഗർ പോലീസ് അന്വേഷണം നടത്തുകയും, പനമ്പാലത്ത വിവിധ സ്ഥലത്തെ സിസിടിവിയിൽ വിദ്യാർത്ഥിയുടെ ദൃശ്യങ്ങൾ കണ്ടെത്തുകയും ചെയ്തിരുന്നു. തുടർന്ന് ഫയർഫോഴ്‌സിനെ വിവരം അറിയിക്കുകയും തെരച്ചിൽ നടത്തുകയുമായിരുന്നു.

ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയിലുണ്ടായ തീപ്പിടിത്തത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി; 24 മണിക്കൂറിനകം തീപ്പിടിത്തത്തിന്റെ പ്രാഥമിക കണ്ടെത്തലുകള്‍ സമർപ്പിക്കണമെന്ന് കളക്ടർക്ക് മന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: പാപ്പനംകോട് ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയിലുണ്ടായ തീപ്പിടിത്തത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി. തിരുവനന്തപുരം സബ് കലക്ടര്‍ അശ്വതി ശ്രീനിവാസിന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടത്തുക. സംഭവത്തില്‍ 24 മണിക്കൂറിനകം തീപ്പിടുത്തത്തിന്റെ പ്രാഥമിക കണ്ടെത്തലുകള്‍ സമര്‍പ്പിക്കണമെന്നാണ് സബ് കളക്ടര്‍ക്കു നല്‍കിയിരിക്കുന്ന നിര്‍ദ്ദേശമെന്ന് മന്ത്രി അറിയിച്ചു. ചൊവ്വാഴ്ച ഉച്ചയോടെയാണ് കമ്പനി ഓഫീസില്‍ തീപ്പിടുത്തമുണ്ടായത്. സംഭവത്തില്‍ ഓഫീസ് ജീവനക്കാരിയായ വൈഷ്ണയും (34), ഓഫീസിലെത്തിയ ഒരു ഉപഭോക്താവുമാണ് മരിച്ചത്. ഓഫീസിലെ എയര്‍ കണ്ടീഷണര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. അപകടത്തെ തുടര്‍ന്ന് ഓടിക്കൂടിയ പ്രദേശവാസികളും പോലീസും […]

സമ്മാനമായി നൽകുന്ന സ്ത്രീധനം തിരിച്ചുപിടിക്കാൻ കഴിയില്ല: സുപ്രീം കോടതി

ന്യൂഡൽഹി:വിവാഹസമയത്ത് സമ്മാനമായി നൽകുന്ന സ്ത്രീധനം പെൺകുട്ടിയുടെ മാത്രം സ്വത്താണെന്നും വ്യക്ത മായ അനുമതിയില്ലാതെ അത് തിരിച്ചുപിടിക്കാൻ പിതാവിന് കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. സ്ത്രീധനത്തിൻ്റെ ഏക ഉടമ എന്ന നിലയിൽ അവകാശം സ്ത്രീക്കു മാത്രമാണ്. അതിൽ മറ്റാർക്കും അവകാശമില്ല. വിവാഹമോചനം നേടിയ സ്ത്രീയുടെ പിതാവ് മുൻ ഭർ ത്താക്കന്മാരിൽ (2 തവണ വിവാഹം ചെയ്തു) നിന്ന് സ്ത്രീധനം തിരികെ വേണമെന്ന് ആവശ്യപ്പെട്ട് നൽകിയ ക്രിമിനൽ കേസു മായി ബന്ധപ്പെട്ടാണ് സുപ്രീം കോടതിയുടെ പരാമർശം. പിതാവിൻ്റെ പരാതിയിൽ തെല ങ്കാന പൊലീസ് മുൻ ഭർത്താക്കന്മാർക്കെതിരെ കേസെടുത്ത് […]

പൂരം അട്ടിമറിച്ചതിന്‍റെ ഗുണം എന്തുകൊണ്ട് സുരേഷ് ഗോപിക്ക് മാത്രം കിട്ടി? തൃശൂരിൽ താമര വിരിഞ്ഞപ്പോൾ മൂന്നു പേരുടെ ചെവിയിൽ ചെമ്പരത്തിപൂ വിരിഞ്ഞു, രാജനും സുനിലും പോലീസിനെ ഉപയോഗിച്ച് പൂരം കലക്കുകയായിരുന്നു; എല്‍ഡിഎഫിനെതിരെ ആഞ്ഞടിച്ച് ബിജെപി തൃശൂര്‍ ജില്ലാ കമ്മിറ്റി

തൃശൂര്‍: പൂരം വിവാദത്തിൽ എല്‍ഡിഎഫിനെതിരെ ബിജെപി തൃശൂര്‍ ജില്ലാ കമ്മിറ്റി. തൃശൂർ പൂരം അലങ്കോലമാക്കിയതിന്‍റെ ഉത്തരവാദി എല്‍ഡിഎഫ് ആണെന്ന് ബിജെപി ജില്ലാ അധ്യക്ഷൻ കെകെ അനീഷ് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. പോലീസുമായി ചേര്‍ന്ന് ബിജെപി ഗൂഢാലോചന നടത്തിയെന്ന ആരോപണം ബാലിശമാണ്. പോലീസുമായി ഗൂഢാലോചന നടത്തിയത് ഇടതുപക്ഷമാണ്. വിഎസ് സുനില്‍ കുമാറും റവന്യു മന്ത്രി കെ രാജനുമാണ് ഗൂഢാലോചന നടത്തിയത്. വിശ്വാസങ്ങളെ അവജ്ഞയോടെ കാണുന്ന ഇടത് മനസിലിരിപ്പിന്‍റെ പ്രതിഫലനമാണ് പൂരം കലക്കൽ. വത്സൻ തില്ലങ്കേരി തൃശൂർ പൂരം കാണാൻ വന്നാലെന്താണ് സംഭവിക്കുകയെന്നും അതെങ്ങനെ ഗൂഢാലോചനയാവുമെന്നും അനീഷ് […]

തിരുവോണത്തോണിയുടെ അകമ്പടിത്തോണി സെപ്റ്റംബർ 12ന് കുമാരനല്ലൂരിൽ നിന്ന് ആറന്മുളയ്ക്കു യാത്ര തിരിക്കും: വേമ്പനാട്ടുകായലും 3 പ്രധാന നദികളും ചെറുതോടുകളും താണ്ടിയാണ് യാത്ര

കോട്ടയം :ആചാരത്തനിമയു . ടെ നിറവിൽ കുമാരനല്ലൂർ മങ്ങാട്ട് ഇല്ലത്തുനിന്ന് എം.എൻ.അനുപ് നാരായണ ഭട്ടതിരി സെപ്റ്റംബർ 12ന് ആറന്മുളയ്ക്കു യാത്ര തിരിക്കും. തിരുവോണത്തോണിയുടെ അകമ്പടിത്തോണിയായ ചുരുളൻ വള്ളത്തിൽ 12നു 11.30നാണ് യാത്ര. ഇവിടെനിന്നു കാട്ടൂർക്കടവിൽ വരെ ചുരുഉൻവള്ളത്തിലാണ് എത്തുന്ന ത്. പിന്നീട് തിരുവോണത്തോണിയിലാണു യാത്ര. കുമാരന ല്ലൂരിൽനിന്നുള്ള വള്ളം അകമ്പ ടിത്തോണിയാകും. തിരുവോണനാളായ 15നു പുലർച്ചെ ആറന്മുള മധുകടവിൽ തോണിയെത്തും.തിരുവോണത്തോണിയിൽ എത്തിക്കുന്ന വിഭവങ്ങൾകൂടി ചേർത്താണ് ആറന്മുള പാർഥ സാരഥി ക്ഷേത്രത്തിലെ തിരു വോണസദ്യ. ക്ഷേത്രത്തിൽ അത്താഴപ്പൂജ വരെ ഭട്ടതിരിയു ടെ കാർമികത്വം ഉണ്ടാകും. വേമ്പനാട്ടുകായലും […]

ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ പ്രഖ്യാപിച്ച അന്വേഷണം പ്രഹസനം: അഴിമതിയുടെ പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസ് ആണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.

തിരുവനന്തപുരം:അഴിമതിയുടെ പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസ് ആണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രിക്ക് ഭയമാണെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ പ്രഖ്യാപിച്ച അന്വേഷണം പ്രഹസനമാണെന്നും വി.ഡി. സതീശൻ പറഞ്ഞു. എസ്.പിയുടെ ഫോണ്‍ സംഭാഷണം ഞെട്ടിക്കുന്നതാണ്. പൊലീസ് ഇത്രയും നാണംകെട്ട കാലം വേറെയില്ല. സംഭവത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ആരോപണവിധേയരുടെ ചൊല്‍പ്പടിയിലാണ്. മുഖ്യമന്ത്രിക്കും ഓഫീസിനും സ്വർണത്തോട് എന്താണ് ഇത്ര ഭ്രമമെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. തൃശൂർ പൂരം കലക്കിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണ്. ബി.ജെ.പിയെ സഹായിക്കാനാണ് പൂരം കലക്കിയതെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി

പി വി അൻവർ എം എല്‍ എയെ പിന്തുണച്ച്‌ സി പി എം. എംഎല്‍എ യു പ്രതിഭ :പ്രിയപ്പെട്ട അൻവർ, പോരാട്ടം ഒരു വലിയ കൂട്ടുകെട്ടിനെതിരേയാണ്’. പിന്തുണ: എന്നാണ് ഒറ്റവരി ഫെയ്സ്ബുക്ക് പോസ്റ്റ്.

സ്വന്തം ലേഖകൻ തിരുവനന്തപുരം:ആഭ്യന്തര വകുപ്പിനെതിരേ ഗുരുതര ആരോപണങ്ങളുന്നയിച്ച പി വി അൻവർ എം എല്‍ എയെ പിന്തുണച്ച്‌ മറ്റൊരു സി പി എം എംഎല്‍എ യു പ്രതിഭ. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് പിന്തുണച്ചിരിക്കുന്നത്. ആദ്യമായാണ് സി പി എം പാർട്ടി അംഗത്വമുള്ള ഒരു എം എല്‍ എ ഇക്കാര്യത്തില്‍ പരസ്യമായി അഭിപ്രായം വ്യക്തമാക്കുന്നത്. കോണ്‍ഗ്രസ് പുറത്താക്കിയ സിമി റോസ്ബെല്‍ ജോണിനും എം എല്‍ എ പിന്തുണ അറിയിച്ചിട്ടുണ്ട്. പ്രിയപ്പെട്ട അൻവർ, പോരാട്ടം ഒരു വലിയ കൂട്ടുകെട്ടിനെതിരേയാണ്’. പിന്തുണ: എന്നാണ് ഒറ്റവരി പോസ്റ്റ്. ഇത് ഇടാനുണ്ടായ കാരണം […]

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? സ്ത്രീ ശക്തി ലോട്ടറി ഫലം ഇവിടെ കാണാം (03/09/2024)

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? സ്ത്രീ ശക്തി ലോട്ടറി ഫലം ഇവിടെ കാണാം (03/09/2024) 1st Prize-Rs :75,00,000/- SM 848007 (KOTTAYAM)   Cons Prize-Rs :8,000/- SA 848007 SB 848007 SC 848007 SD 848007 SE 848007 SF 848007 SG 848007 SH 848007 SJ 848007 SK 848007 SL 848007   2nd Prize-Rs :10,00,000/- SM 429252 (ALAPPUZHA)   3rd Prize-Rs :5,000/- 0466 0609 0700 1042 1300 1911 […]

‘സിനിമയിൽ അവസരം വാഗ്ദാനം ചെയ്തത് ഇൻസ്റ്റഗ്രാം സുഹൃത്തും കൂട്ടാളികളും, ഓടുന്ന കാറിൽ പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു’ ; അതിക്രമത്തിനിടെ സ്വകാര്യഭാഗങ്ങളിലടക്കം പരിക്കേറ്റതായി യുവതി ; പോലീസ് അന്വേഷണം ആരംഭിച്ചു

ലഖ്‌നൗ: ഇന്‍സ്റ്റഗ്രാം സുഹൃത്തും കൂട്ടാളികളും യുവതിയെ ഓടുന്ന കാറിലിട്ട് കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ഉത്തര്‍പ്രദേശിലെ ലഖ്‌നൗ-ബാരാബങ്കി ഹൈവേയിലാണ് കാന്‍പുര്‍ സ്വദേശിനിയായ 23-കാരി കൂട്ടബലാത്സംഗത്തിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട് പരാതിക്കാരിയുടെ ഇന്‍സ്റ്റഗ്രാം സുഹൃത്ത് വിപിന്‍ സിങ്, ഇയാളുടെ കൂട്ടാളി വിനം സിങ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യംചെയ്തുവരികയാണെന്നും ഹിമാന്‍ഷു സിങ് എന്നയാള്‍കൂടി കേസില്‍ പ്രതിയാണെന്നും ഇയാള്‍ക്കായി അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്താണ് ഇന്‍സ്റ്റഗ്രാം സുഹൃത്തായ വിപിന്‍ സിങ് യുവതിയെ ലഖ്‌നൗവിലേക്ക് വിളിച്ചുവരുത്തിയതെന്നാണ് പരാതിയില്‍ പറയുന്നത്. ഒരു സിനിമ സംവിധായകനെ പരിചയപ്പെടുത്തി […]

പരാതിയെല്ലാം മുഖ്യമന്ത്രിക്ക് എഴുതി നല്‍കി: എല്ലാം മുഖ്യമന്ത്രി തീരുമാനിക്കും: എഡിജിപി അജിത് കുമാറിനെ മാറ്റണമെന്ന് താന്‍ ആവശ്യപ്പെട്ടിട്ടില്ല: മുഖ്യമന്ത്രിയുമായുള്ള കൂടികാഴ്ചയ്ക്ക് ശേഷം പി.വി.അന്‍വര്‍ എം എൽ എ പറഞ്ഞു.

തിരുവനന്തപുരം: പരാതിയെല്ലാം മുഖ്യമന്ത്രിക്ക് എഴുതി നല്‍കിയെന്നും എല്ലാം മുഖ്യമന്ത്രി തീരുമാനിക്കുമെന്നും പി വി അന്‍വര്‍ എംഎൽഎ എഡിജിപി അജിത് കുമാറിനെ മാറ്റണമെന്ന് താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രിയുമായുള്ള കൂടികാഴ്ചയ്ക്ക് ശേഷം അന്‍വര്‍ പറഞ്ഞു. പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരായ ആരോപണങ്ങളിലും മൗനം പാലിച്ചു. സര്‍ക്കാരിനെ വെട്ടിലാക്കുന്ന പ്രസ്താവനകളില്‍ അന്‍വറിനെ മുഖ്യമന്ത്രി അതൃപ്തി അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അന്‍വര്‍ മൗനത്തിലേക്ക് പോകുന്നത്. വിവാദ ചോദ്യങ്ങളില്‍ നിന്നും അന്‍വര്‍ അകലം പാലിച്ചു. സെക്രട്ടേറിയറ്റ് നോര്‍ത്ത് ബ്ലോക്കില്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ നടന്ന കൂടിക്കാഴ്ച ഏതാണ്ട് അരമണിക്കൂറോളം നീണ്ടു. ഉന്നയിച്ച ആരോപണങ്ങളുമായി […]