Spread the love

തിരുവനന്തപുരം:അഴിമതിയുടെ പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസ് ആണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.

video
play-sharp-fill

മുഖ്യമന്ത്രിക്ക് ഭയമാണെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ പ്രഖ്യാപിച്ച അന്വേഷണം പ്രഹസനമാണെന്നും വി.ഡി. സതീശൻ പറഞ്ഞു.

എസ്.പിയുടെ ഫോണ്‍ സംഭാഷണം ഞെട്ടിക്കുന്നതാണ്. പൊലീസ് ഇത്രയും നാണംകെട്ട കാലം വേറെയില്ല. സംഭവത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുഖ്യമന്ത്രി ആരോപണവിധേയരുടെ ചൊല്‍പ്പടിയിലാണ്. മുഖ്യമന്ത്രിക്കും ഓഫീസിനും സ്വർണത്തോട് എന്താണ് ഇത്ര ഭ്രമമെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

തൃശൂർ പൂരം കലക്കിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണ്. ബി.ജെ.പിയെ സഹായിക്കാനാണ് പൂരം കലക്കിയതെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി