play-sharp-fill

പി വി അൻവറിനെ “ക്ഷ” പറയിപ്പിച്ച് മുഖ്യമന്ത്രി; സർക്കാരിൻ്റെയും എഡിജിപി അജിത്കുമാറിൻ്റെയും അടിവേര് ഇളക്കുമെന്ന പ്രതീതി സൃഷ്ടിച്ച് കത്തിച്ച പടക്കം മുഖ്യമന്ത്രിയുടെ വിരട്ടലിൽ ചീറ്റിപ്പോയി

തിരുവനന്തപുരം :പി വി അൻവറിനെ “ക്ഷ” പറയിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിൻ്റെയും എഡിജിപി അജിത്കുമാറിൻ്റെയും അടിവേര് ഇളക്കുമെന്ന പ്രതീതി സൃഷ്ടിച്ച് അൻവർ കത്തിച്ച് വിട്ട പടക്കം മുഖ്യമന്ത്രിയുടെ വിരട്ടലിൽ ചീറ്റിപ്പോയി മുഖ്യമന്ത്രിയുടെ ഓഫീസിനും പോലീസിലെ അദ്ദേഹത്തിൻ്റെ വിശ്വസ്തനുമെതിരെ അതീവ ഗുരുതര ആരോപണങ്ങള്‍ കഴിഞ്ഞ മൂന്ന് ദിവസമായി ഉന്നയിച്ച അൻവർ, മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ഒരു പരാതിയുമില്ലാതെ പിൻവാങ്ങി അവസ്ഥയിലായി എന്നതാണ് ശ്രദ്ധേയം. സഖാവെന്ന നിലയില്‍ തൻ്റെ ഉത്തരവാദിത്തം തീർന്നുവെന്നാണ് പുതിയ ന്യായീകരണം. കൊലപാതകം, സ്വർണക്കടത്ത്, അനധികൃത സ്വത്ത് സമ്പാദനം തുടങ്ങി അത്യന്തം ഗുരുതരമായ […]

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് വിദേശത്ത് വെച്ച് പീഡിപ്പിച്ചു ; ഒന്നാം പ്രതി ശ്രേയ, നിവിൻ പോളി ആറാം പ്രതി; കേസില്‍ മൊത്തം ആറ് പ്രതികള്‍ ; പരാതിയിൽ പ്രത്യേക അന്വേഷണ സംഘം യുവതിയുടെ മൊഴി എടുത്തു ; നടന്‍ നിവിന്‍ പോളിക്കെതിരെ യുവതിയുടെ പരാതിയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

സ്വന്തം ലേഖകൻ കൊച്ചി: നടൻ നിവിൻ പോളിക്കെതിരായ യുവതിയുടെ പരാതിയുടെയും കേസിന്‍റെയും കൂടുതൽ വിവരങ്ങൾ പുറത്ത്. കോതമംഗലം സ്വദേശിയായ യുവതിയാണ് നിവിൻ പോളിയടക്കമുള്ളവർക്കെതിരെ തന്നെ പീഡിപ്പിച്ചെന്ന പരാതി നൽകിയത്. പരാതിയിൽ പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി) യുവതിയുടെ മൊഴി എടുത്തിരുന്നു. ഇതിന് ശേഷമാണ് കേസെടുക്കാൻ തീരുമാനിച്ചത്. കോതമംഗലം ഊന്നുകൽ പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ ഒന്നാം പ്രതി ശ്രേയ എന്ന സ്ത്രീയാണ്. നിവിൻ പോളി ആറാം പ്രതിയാണ്. രണ്ടാം പ്രതി നിർമതാവ് എ കെ സുനിൽ, മൂന്നാം പ്രതി […]

വീണ്ടും സൈബര്‍ തട്ടിപ്പ് ; ക്യൂആര്‍ കോഡ് അയച്ച് നല്‍കി; ഡോക്ടറില്‍ നിന്ന് നാല് കോടി തട്ടി, പണം തട്ടിയത് സാമ്പത്തികമായി സഹായിക്കണമെന്ന് ആവശ്യപ്പെട്ട്

സ്വന്തം ലേഖകൻ കോഴിക്കോട്: സൈബര്‍ തട്ടിപ്പില്‍ കോഴിക്കോട് സ്ഥിര താമസമാക്കിയ രാജസ്ഥാന്‍ സ്വദേശിയായ ഡോക്ടര്‍ക്ക് നാല് കോടി രൂപ എട്ട് ലക്ഷം രൂപ നഷ്ടമായി. ഒരേ സമുദായത്തില്‍പ്പെട്ടവരാണെന്നും കോവിഡിന് ശേഷം ജോലി നഷ്ടമായെന്നും സാമ്പത്തികമായി സഹായിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പണം തട്ടിയത്. രാജ്‌സഥാനിലെ ദുര്‍ഗാപുര്‍ സ്വദേശി അമിത്ത് എന്ന പേരിലാണ് സംഘത്തിലുള്ളയാള്‍ ഡോക്ടറെ ഫോണില്‍ പരിചയപ്പെടുന്നത്. പിന്നീട് വിവിധ ആവശ്യങ്ങള്‍ പറഞ്ഞ് പണം തട്ടിയെടുക്കുകയായിരുന്നുവെന്നാണ് ഡോക്ടറുടെ പരാതി. ജനുവരി മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവിലായിരുന്നു തട്ടിപ്പ്. ഒരേ സമുദായത്തില്‍പ്പെട്ട ആളാണ് കോവിഡിന് ശേഷം ജോലി നഷ്ടമായി […]

ഹേമ കമ്മിറ്റി റിപ്പോർട്ട് ഒരു വിഭാഗത്തിന്റെ മാത്രമാണ്, അതിൽ വിശ്വാസമില്ല: സ്ത്രീകൾക്കെതിരെ സ്ത്രീകളുടെ കൂട്ടായ്മ പ്രവർത്തിക്കുന്നു: ഭാഗ്യലക്ഷ്മി

  കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വിശ്വാസമില്ലെന്ന് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. 18 പേരുടെ വിവരം ഹേമ കമ്മിറ്റിക്ക് കൈമാറി. എന്നാൽ അവർ ആരെയും വിളിച്ചില്ല. ലൈംഗിക ചൂഷണം ഉണ്ടായോ എന്നു മാത്രമാണ് ഹേമ കമ്മിറ്റി ചോദിച്ചത്. മറ്റു പ്രശ്നങ്ങളറിയാൻ അവർക്ക് താത്പര്യമുണ്ടായിരുന്നില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.   “ഹേമ കമ്മിറ്റി റിപ്പോർട്ട് ഒരു വിഭാഗത്തിന്റേതു മാത്രമാണ്. എല്ലാവരേയും കേൾക്കാൻ ഹേമ കമ്മിറ്റി തയ്യാറായില്ല. ഡബ്ബിങ് ആർട്ടിസ്റ്റുകളുടേയും മേക്കപ്പ് ആർട്ടിസ്റ്റുകളുടേയും സംഘടനകളിൽനിന്ന് താനുൾപ്പെടെ നാലുപേർ മാത്രമാണ് അവരെ കാണാൻ പോയത്. പതിനെട്ടു പേരുടെ പേരുകൾ കമ്മിറ്റിക്ക് […]

പ്രേംകുമാര്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ; രഞ്ജിത്ത് രാജിവച്ച ഒഴിവിലാണ് നിയമനം ; ഒരു നടന്‍ തലപ്പത്ത് എത്തുന്നത് ഇതാദ്യം

സ്വന്തം ലേഖകൻ തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയര്‍മാന്റെ താല്‍ക്കാലിക ചുമതല നടന്‍ പ്രേം കുമാറിന്. നിലവില്‍ അക്കാദമി വൈസ് ചെയര്‍മാനാണ്. രഞ്ജിത്ത് രാജിവച്ച ഒഴിവിലാണു ചെയര്‍മാന്‍ സ്ഥാനത്തേക്ക് പ്രേംകുമാറിന്റെ നിയമനം. അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഷാജി എന്‍ കരുണിന്റെയും ബിനാപോളിന്റെയും പേര് പരിഗണിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ പ്രേംകുമാറിന് അക്കാദമി ചെയര്‍മാന്റെ താല്‍ക്കാലിക ചുമതല നല്‍കുകയായിരുന്നു. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണം, സിനിമ കോണ്‍ക്ലേവ്, ഐഎഫ്എഫ്‌കെ ഉള്‍പ്പെടെയുള്ള ദൗത്യങ്ങളാണ് പ്രേംകുമാറിനു മുന്നിലുള്ളത്. ഇതാദ്യമായാണ് അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് ഒരു നടന്‍ വരുന്നത്.  

ഉദ്യോഗസ്ഥരിലെ കൈക്കൂലിക്കാരായ കള്ളനാണയങ്ങളെ തുറന്നുകാട്ടാൻ പോർട്ടൽ; അനുഭവസ്ഥരുടെ വിവരങ്ങൾ ശേഖരിക്കാൻ വാട്സാപ്പ് നമ്പർ പുറത്തുവിട്ടു; കിട്ടുന്ന പരാതികൾ നേരെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് തന്റെ കത്തോടുകൂടി കൈമാറുമെന്നും കെ.ടി. ജലീൽ

തിരുവനന്തപുരം: ഉദ്യോഗസ്ഥരിലെ കള്ളനാണയങ്ങളെ തുറന്നുകാട്ടുമെന്നും അതിനായി പോർട്ടൽ തുടങ്ങുമെന്നും പ്രഖ്യാപിച്ച് കെ.ടി. ജലീൽ. കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെ കുറിച്ച് വിവരങ്ങൾ ശേഖരിക്കാൻ വാട്സാപ്പ് നമ്പർ പുറത്തുവിട്ടു. പ്രസ്തുത നമ്പറിൽ കൈക്കൂലിക്കാരുടെ തസ്തികയും ഓഫീസും ഉൾപ്പടെ വ്യക്തമായി ടൈപ്പ് ചെയ്ത് അനുഭവസ്ഥരുടെ മേൽവിലാസവും ഫോൺ നമ്പറുമടക്കം എഴുതി അയച്ചാൽ വിജിലൻസ് തരുന്ന നോട്ടുകൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് നൽകാനുള്ള എല്ലാ മാർഗനിർദേശങ്ങളും കൈമാറും. പരാതിക്കാരുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും കിട്ടുന്ന പരാതികൾ നേരെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് തന്റെ കത്തോടുകൂടി കൈമാറുമെന്നും ജലീൽ ഫെയ്സ്ബുക്കിൽ വ്യക്തമാക്കി. 9895 07 […]

ഡബ്ല്യുസിസിക്ക് പിന്നില്‍ ചില പുരുഷന്‍മാര്‍ ; ലഹരി മാഫിയയെ കുറിച്ച് അന്വേഷണം വേണം; 18 പേരുടെ വിവരം ഹേമ കമ്മിറ്റിക്ക് കൈമാറി, വിളിപ്പിച്ചത് നാലുപേരെ മാത്രം : ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി

സ്വന്തം ലേഖകൻ തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോര്‍ട്ടിനെതിരെ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ വിശ്വാസമില്ലെന്ന് അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. 18 പേരുടെ വിവരം ഹേമ കമ്മിറ്റിക്ക് കൈമാറിയെന്നും പക്ഷെ ആരെയും ഹേമ കമ്മറ്റി വിളിച്ചില്ല. ലൈംഗിക ചൂഷണം ഉണ്ടായോ എന്ന് മാത്രമാണ് ഹേമ കമ്മിറ്റി ചോദിച്ചത്. മറ്റുകാര്യങ്ങള്‍ ചോദിക്കാന്‍ കമ്മിറ്റിക്ക് താത്പര്യമുണ്ടായിരുന്നില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ചൂഷണത്തെക്കുറിച്ച് അറിഞ്ഞിരുന്നെങ്കില്‍ പൊലീസിനെ അറിയിക്കണമായിരുന്നു. ചലച്ചിത്രമേഖലയിലെ ലഹരിമാഫിയയെ കുറിച്ച് അന്വേഷണം വേണം. സ്ത്രീകള്‍ക്കെതിരെ സ്ത്രീകളുടെ കൂട്ടായ്മ തന്നെ പ്രവര്‍ത്തിക്കുന്നു. സ്ത്രീകളുടെ കുട്ടായ്മയ്ക്ക് പിന്നില്‍ ചില […]

പനി വർധിക്കുന്ന പശ്ചാത്തലത്തിൽ ഡെങ്കിപ്പനിയെ പകർച്ചവ്യാധിയായി പ്രഖ്യാപിച്ചു; ഡെങ്കിപ്പനി ബാധിച്ച് 12 പേർ മരിച്ചു; റിപ്പോർട്ട് ചെയ്തത് 7,362 ഡെങ്കി കേസുകൾ

ബംഗളൂരു: പനി വർധിക്കുന്ന പശ്ചാത്തലത്തിൽ ഡെങ്കിപ്പനിയെ പകർച്ചവ്യാധിയായി പ്രഖ്യാപിച്ച് കർണാടക സർക്കാർ. ഈ വർഷം 7,362 ഡെങ്കി കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ നിയമസഭയെ അറിയിച്ചു. 12 പേർ മരിക്കുകയും ചെയ്തു. പകർച്ചവ്യാധി നിയന്ത്രണ ചട്ടപ്രകാരം ഡെങ്കിയെ പകർച്ചവ്യാധിയായി പ്രഖ്യാപിച്ചതോടെ എല്ലാ ആശുപത്രികളിലും 10 കിടക്കകൾ ഡെങ്കി രോഗികൾക്കായി മാറ്റിവെക്കും. ചേരി മേഖലകളിൽ കൊതുകുവലകൾ സൗജന്യമായി നൽകും. സംസ്ഥാനത്തെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടുറാവു പറഞ്ഞു. ഉറവിട കൊതുക് നശീകരണത്തിനുള്ള നടപടികൾ വേഗത്തിലാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. […]

ഹാൻ്റ് ബാഗില്‍ നിന്നും 80 ഗ്രാം കഞ്ചാവ് കണ്ടെത്തി ; കാപ്പ കേസിൽ ജയിലില്‍ കിടക്കുന്ന മകന് നല്‍കാൻ കഞ്ചാവുമായി വന്ന അമ്മ അറസ്റ്റില്‍

തലശ്ശൂർ: ജയിലില്‍ കിടക്കുന്ന മകന് നല്‍കാൻ കഞ്ചാവുമായി വന്ന അമ്മ അറസ്റ്റില്‍. കാട്ടാക്കട പന്നിയോട് കുന്നില്‍ വീട്ടില്‍ ബിജുവിന്റെ ഭാര്യ ലതയെ (45) കോലഴി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ നിധിൻ കെ വിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. കാപ്പ നിയമ പ്രകാരം ജയിലില്‍ കഴിയുന്ന ഹരികൃഷ്ണൻ എന്ന പ്രതിയുടെ അമ്മയായ ലത മകന് ജയിലിനുള്ളില്‍ കഞ്ചാവ് നല്‍കാൻ വരുന്നുണ്ട് എന്ന രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് എക്സൈസ് സ്ഥലത്ത് നിരീക്ഷണം നടത്തിയത്. ഹാൻ്റ് ബാഗിലാണ് ലത കഞ്ചാവ് സൂക്ഷിച്ചിരുന്നത്. 80 ഗ്രാം കഞ്ചാവാണ് ലതയുടെ […]

ഒരൊറ്റ രാത്രിയിൽ അഞ്ച് വ്യാപാര സ്ഥാപനങ്ങളിൽ മോഷണം; തുണിക്കട, ഹോട്ടൽ, പച്ചക്കറി കട, രണ്ട് ഇറച്ചിക്കടകൾ എന്നിവിടങ്ങളിലായിരുന്നു കവർച്ച; തുണിക്കടയിൽ നിന്നും 50,000 രൂപയും ഹോട്ടലിൽ നിന്നും 10,000 രൂപയും മറ്റു കടകളിൽനിന്നും മേശയിൽ സൂക്ഷിച്ചിരുന്ന പണവും കവർന്നു; മോഷണം നടന്നത് പോലീസ് സ്റ്റേഷന്‍റെ 500 മീറ്റർ ചുറ്റളവിൽ; പോലീസ് അന്വേഷണം ആരംഭിച്ചു

കൊല്ലം: കൊല്ലം കടയ്ക്കലിൽ അഞ്ച് വ്യാപാര സ്ഥാപനങ്ങളിൽ മോഷണം. കടകളിൽ സൂക്ഷിച്ചിരുന്ന പണം കവർന്നു. മോഷ്ടാവിന്‍റെ ദൃശ്യം ഇറച്ചിക്കടയിലെ സിസിടിവിയിൽ പതിഞ്ഞെങ്കിലും പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ഒരൊറ്റ രാത്രിയിലാണ് കടയ്ക്കലിലെ 5 വ്യാപാര സ്ഥാപനങ്ങളിൽ മോഷണം നടന്നത്. തുണിക്കട, ഹോട്ടൽ, പച്ചക്കറി കട, രണ്ട് ഇറച്ചിക്കടകൾ എന്നിവിടങ്ങളിലായിരുന്നു കവർച്ച. കടകളുടെ പിൻഭാഗത്തെ ഭിത്തി തുരന്നും ഷീറ്റ് തകർത്തുമാണ് ഉള്ളിൽ കടന്നിരിക്കുന്നത്. ഇറച്ചിക്കടയിലെ സിസിടിവിയിൽ മോഷ്ടാവിന്‍റെ ദൃശ്യം പതിഞ്ഞു. തുണി ഉപയോഗിച്ച് തല മറച്ചാണ് ഇയാൾ എത്തിയത്. എന്നാൽ, മുഖത്തിന്‍റെ ചില ഭാഗങ്ങൾ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. […]