play-sharp-fill
ഹേമ കമ്മിറ്റി റിപ്പോർട്ട് ഒരു വിഭാഗത്തിന്റെ മാത്രമാണ്, അതിൽ വിശ്വാസമില്ല: സ്ത്രീകൾക്കെതിരെ സ്ത്രീകളുടെ കൂട്ടായ്മ പ്രവർത്തിക്കുന്നു: ഭാഗ്യലക്ഷ്മി

ഹേമ കമ്മിറ്റി റിപ്പോർട്ട് ഒരു വിഭാഗത്തിന്റെ മാത്രമാണ്, അതിൽ വിശ്വാസമില്ല: സ്ത്രീകൾക്കെതിരെ സ്ത്രീകളുടെ കൂട്ടായ്മ പ്രവർത്തിക്കുന്നു: ഭാഗ്യലക്ഷ്മി

 

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വിശ്വാസമില്ലെന്ന് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. 18 പേരുടെ വിവരം ഹേമ കമ്മിറ്റിക്ക് കൈമാറി. എന്നാൽ അവർ ആരെയും വിളിച്ചില്ല. ലൈംഗിക ചൂഷണം ഉണ്ടായോ എന്നു മാത്രമാണ് ഹേമ കമ്മിറ്റി ചോദിച്ചത്. മറ്റു പ്രശ്നങ്ങളറിയാൻ അവർക്ക് താത്പര്യമുണ്ടായിരുന്നില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

 

“ഹേമ കമ്മിറ്റി റിപ്പോർട്ട് ഒരു വിഭാഗത്തിന്റേതു മാത്രമാണ്. എല്ലാവരേയും കേൾക്കാൻ ഹേമ കമ്മിറ്റി തയ്യാറായില്ല. ഡബ്ബിങ് ആർട്ടിസ്റ്റുകളുടേയും മേക്കപ്പ് ആർട്ടിസ്റ്റുകളുടേയും സംഘടനകളിൽനിന്ന് താനുൾപ്പെടെ നാലുപേർ മാത്രമാണ് അവരെ കാണാൻ പോയത്. പതിനെട്ടു പേരുടെ പേരുകൾ കമ്മിറ്റിക്ക് നൽകിയിരുന്നെങ്കിലും അവരെ ആരെയും കമ്മിറ്റി വിളിക്കുകയോ കേൾക്കുകയോ ചെയ്തില്ല.

 

എന്തിനാണ് സർക്കാർ ഹേമ കമ്മിറ്റി രൂപീകരിച്ചത്? സ്ത്രീകൾക്ക് സിനിമാ തൊഴിലിടത്തിൽ എന്തെല്ലാം രീതിയിലുള്ള ബുദ്ധിമുട്ടുകളാണ് ഉണ്ടാകുന്നതെന്ന് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ്. ആ റിപ്പോർട്ട് പുറത്തുവന്ന അന്നുമുതൽ ഈ സിനിമാ ലോകത്തുള്ള സകല സ്ത്രീകളേയും ഒന്നടങ്കം അപമാനിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനായിരുന്നോ ആ കമ്മിറ്റിയുണ്ടാക്കിയത്? അങ്ങനെയെങ്കിൽ ആ കമ്മിറ്റി ചെയ്തത് ഏറ്റവും വലിയ ദ്രോഹമാണ്. സ്ത്രീകളുടെ പേരെടുത്ത് ആരോപണം ഉന്നയിച്ചാൽ തെരുവിലിറങ്ങും.” ഭാഗ്യലക്ഷ്മി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഡബ്ല്യൂ.സിസി.ക്കെതിരെ രൂക്ഷമായ വിമർശനമാണ് അവർ ഉന്നയിച്ചത്. സ്ത്രീകൾക്കെതിരെ സ്ത്രീകളുടെ കൂട്ടായ്മ പ്രവർത്തിക്കുന്നു. അതിനു പിന്നിൽ പുരുഷന്മാരുമുണ്ട്. സംഘടനയെ തകർക്കുകയാണ് അവരുടെ ലക്ഷ്യം.