play-sharp-fill

സുവര്‍ണ്ണാവസരം ; കൊച്ചി ലുലു മാളിൽ നിരവധി ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു ; അപേക്ഷിക്കാൻ ഇനി പത്ത് ദിവസം മാത്രം

സ്വന്തം ലേഖകൻ ലുലു ഗ്രൂപ്പിന്റെ പുതിയ മാളിന്റെ പ്രവർത്തനം കോഴിക്കോട് ഉടന്‍ പ്രവർത്തനം ആരംഭിക്കാന്‍ പോകുകയാണ്. സെപ്തംബർ 9 ന് കോഴിക്കോട്ടെ മാളിന്റെ പ്രവർത്തനം ആരംഭിക്കുമെന്നാണ് കമ്ബനി അധികൃതർ തന്നെ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. പുതിയ മാള്‍ പ്രവർത്തിച്ച്‌ തുടങ്ങുന്നതോടെ വലിയ തൊഴില്‍ അവസരങ്ങളും സൃഷ്ടിക്കപ്പെടും. കോഴിക്കോട് മാളിലേക്കുള്ള തൊഴിലാളികള്‍ വലിയ വിഭാഗത്തെ നേരത്തെ തന്നെ ലുലു ഗ്രൂപ്പ് റിക്രൂട്ട് ചെയ്തിരുന്നു. ഇപ്പോഴിതാ കൊച്ചിയിലെ ലുലു മാളിലേക്ക് വിവിധ ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികളില്‍ നിന്നും ലുലു ഗ്രൂപ്പ് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. 25 രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന ലുലു ഗ്രൂപ്പിന് […]

കൗമാരക്കാരില്‍ സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം വർധിക്കുന്നു; ലൈംഗിക ബന്ധത്തില്‍ കോണ്ടമോ ഗർഭനിരോധന ഗുളികകളോ ഉപയോഗിക്കുന്നില്ല; ലോകാരോഗ്യ സംഘടനയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 15 വയസ് പ്രായമുള്ള കുട്ടികളില്‍ നടത്തിയ പഠനത്തിൻ്റെ അടിസ്ഥാനത്തിൽ

ജനീവ: കൗമാരക്കാരില്‍ സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം വർധിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ പഠനം. ഇക്കാരണത്താല്‍ കൗമാരക്കാരില്‍ ലൈംഗികമായി പകരുന്ന അണുബാധ, സുരക്ഷിതമല്ലാത്ത ഗർഭഛിദ്രങ്ങള്‍, ആസൂത്രിതമല്ലാത്ത ഗർഭധാരണം എന്നിവ വർധിക്കുന്നതായും അപകടപ്പെടുത്തുന്നതായും റിപ്പോർട്ടില്‍ പറയുന്നു. 2014 മുതല്‍ 2022 വരെ യൂറോപ്പ്, മധ്യേഷ്യ, കാനഡ എന്നിവിടങ്ങളിലെ 42 രാജ്യങ്ങളിലായി 15 വയസ് പ്രായമുള്ള 2,42,000-ത്തിലധികം കുട്ടികളില്‍ നടത്തിയ പഠനത്തിൻ്റെ ഭാഗമായാണ് പുതിയ ഡാറ്റ പ്രസിദ്ധീകരിച്ചത്. കൗമാരക്കാർ കോണ്ടം ഉപയോഗിക്കുന്നത് വളരെ കുറവാണെന്നും ഡാറ്റ കാണിക്കുന്നതായി യുഎൻ ആരോഗ്യ ഏജൻസി പറഞ്ഞു. മൊത്തത്തില്‍ അവസാന ലൈംഗിക ബന്ധത്തില്‍ കോണ്ടം […]

കരിപ്പൂർ വിമാനത്താവളത്തിന് പുറത്ത് സ്വർണം പിടികൂടുന്ന കേസുകളുടെ എണ്ണം കൂടുതൽ; ഒരു മാസം പത്തു മുതല്‍ 15 കേസുകള്‍ വരെ; ലക്ഷക്കണക്കിന് രൂപയുടെ സ്വർണം പിടികൂടിയിരുന്നത് കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങുന്നവരില്‍നിന്ന്; എസ്. സുജിത്ദാസ് മലപ്പുറം പോലീസ് മേധാവിയായിരുന്ന കാലത്ത് നടന്ന സംഭവങ്ങൾ ഇപ്പോൾ സംശയത്തിന്റെ നിഴലിൽ

മലപ്പുറം: എസ്. സുജിത്ദാസ് മലപ്പുറം പോലീസ് മേധാവിയായിരുന്ന കാലത്ത് കരിപ്പൂർ വിമാനത്താവളത്തിന് പുറത്ത് സ്വർണം പിടികൂടുന്ന കേസുകളുടെ എണ്ണം വർധിച്ചത് സംശയമുയർത്തുന്നു. ഒരു മാസം പത്തു മുതല്‍ 15 കേസുകള്‍ വരെ വിമാനത്താവളത്തിന് പുറത്ത് പിടികൂടുമായിരുന്നു. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങുന്നവരില്‍നിന്നാണ് ലക്ഷക്കണക്കിന് രൂപയുടെ സ്വർണം പിടികൂടിയിരുന്നത്. എന്നാല്‍, അദ്ദേഹം ചുമതലയില്‍ നിന്നൊഴിഞ്ഞതോടെ പോലീസിന്റെ സ്വർണം പിടികൂടല്‍ കേസുകള്‍ കുറഞ്ഞു. എസ്.പിക്ക് ലഭിക്കുന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് വിമാനത്താവളത്തിനടുത്തെത്തി സ്വർണം കൊണ്ടുവരുന്നവരെ പിടികൂടുകയായിരുന്നു പതിവ്. ഇതിന്റെ പേരില്‍ എസ്.പിക്ക് പ്രശംസയും ലഭിച്ചു. മലപ്പുറം എസ്.പിക്ക് […]

മെഡല്‍ എന്നത് ഒരു അംഗീകാരമാണ്, ഒരാള്‍ക്കും സര്‍ക്കാരില്‍ നിന്ന് അത് പിടിച്ചു വാങ്ങാനോ ഉത്തരവിട്ടു വാങ്ങാനോ കഴിയില്ല; രാഷ്ട്രപതിയുടെ പോലീസ് മെഡലിന് തന്നെ പരിഗണിക്കണമെന്ന അപ്പീലുമായി വന്ന റിട്ട. ഐപിഎസ് ഉദ്യോഗസ്ഥന്‍ അബ്ദുള്‍ റഷീദിനെ കോടതി കണ്ടംവഴി ഓടിച്ചു

കൊച്ചി: രാഷ്ട്രപതിയുടെ പോലീസ് മെഡലിന് തന്നെ പരിഗണിക്കണമെന്ന ഹർജിയുമായി റിട്ട. ഐപിഎസ് ഉദ്യോഗസ്ഥൻ അബ്ദുൾ റഷീദ്. മാധ്യപ്രവർത്തകൻ ഉണ്ണിത്താൻ വധശ്രമക്കേസിലെ പ്രതിയായിരുന്ന റിട്ട. ഐപിഎസ് ഉദ്യോഗസ്ഥന്റെ ഹർജി തള്ളിയ സിംഗിൾ ബഞ്ച് ഉത്തരവിനെതിരേ അപ്പീലുമായി വന്ന ഉദ്യോഗസ്ഥനെ കണ്ടം വഴി ഓടിച്ചു. ജസ്റ്റിസ് വി.ജി. അരുണിന്റെ വിധിക്കെതിരേയാണ് അബ്ദുൾ റഷീദ് അപ്പീൽ പോയത്. അപ്പീൽ പരിഗണിച്ച ആക്ടിങ് ചീഫ് ജസ്റ്റിസ് എ. മുഹമ്മദ് മുസ്താഖ്, ജസ്റ്റിസ് എസ്. മനു എന്നിവർ രൂക്ഷമായ വിമർശനത്തോടെ സിംഗിൾ ബഞ്ച് വിധി ശരിവച്ചു. പോലീസ് മെഡൽ പിടിച്ചു വാങ്ങേണ്ട […]

കാര്യവിജയം, ശത്രുക്ഷയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി; നിങ്ങളുടെ ഇന്ന് എങ്ങനെയെന്ന് അറിയണ്ടേ…? ഇന്നത്തെ നക്ഷത്രഫലം അറിയാം (04/09/2024)

മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്): കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ശരീരസുഖക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം ഇവ കാണുന്നു. പകൽ പന്ത്രണ്ടു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, സുഹൃദ്സമാഗമം, ആരോഗ്യം ഇവ കാണുന്നു. ഇടവം(കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്): കാര്യപരാജയം, കലഹം, അഭിമാനക്ഷതം, അപകടഭീതി, നഷ്ടം, മനഃപ്രയാസം ഇവ കാണുന്നു. യാത്രകൾ പരാജയപ്പെടാം. മിഥുനം(മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, ശത്രുക്ഷയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. പകൽ പന്ത്രണ്ടു മണി […]

ചങ്ങനാശ്ശേരി സ്വദേശിയായ മുംബൈ കല്യാണ്‍ രൂപതയിലെ വൈദിക വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം; അപകടം തൊട്ടടുത്ത നദിയിലെ ജലനിരപ്പ് പരിശോധിക്കാന്‍ പോയപ്പോൾ; ഒഴുക്കിൽപ്പെട്ട മൃതദേഹം കണ്ടെടുത്തത് രണ്ട് മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിൽ

മുംബൈ: കല്യാണ്‍ രൂപതയിലെ വൈദിക വിദ്യാര്‍ത്ഥിയായിരുന്ന ബ്രദര്‍ നോയല്‍ ഫെലിക്‌സ് തെക്കേക്കരക്ക് ദാരുണാന്ത്യം. 29 വയസ്സായിരുന്നു. സവാന്തവാടി എസ്റ്റേറ്റില്‍ ജോലി ചെയ്യുന്നതിനിടെ സമീപത്തെ പുഴയിലേക്ക് കാല്‍ വഴുതി വീണാണ് അപകടം. കഴിഞ്ഞ ദിവസം ഈ പ്രദേശത്ത് ശക്തിയായ കാറ്റും മഴയുമുണ്ടായിരുന്നു. ഉച്ചഭക്ഷണത്തിന് ശേഷം തൊട്ടടുത്ത നദിയിലെ ജലനിരപ്പ് പരിശോധിക്കാന്‍ പോയപ്പോഴായിരുന്നു അപകടം. പാലത്തിന്റെ മുകളില്‍ നില്‍ക്കുമ്പോള്‍ കൈയ്യിലിരുന്ന കുട കാറ്റിന്റെ ശക്തിയില്‍ പെടുകയും തുടര്‍ന്ന് ബാലന്‍സ് നഷ്ടപ്പെട്ട് നദിയിലേക്ക് വീഴുകയുമായിരുന്നു. മഴയുടെ ശക്തിയാൽ നല്ല ഒഴുക്കുള്ള സമയമായിരുന്നു. സംഭവമറിഞ്ഞ സമീപവാസികളും ജോലിക്കാരും ഓടിയെത്തി തിരച്ചില്‍ […]

എതിർ കക്ഷിയുടെ കുത്തേറ്റ കോട്ടയം ബാറിലെ അഭിഭാഷകൻ അഡ്വ.അലക്സ് തോമസിന്റെ ശസ്ത്രക്രിയ ഇന്ന് ; തിരുവല്ല കോടതിയിൽ കേസ് നടത്തി പരാജയപ്പെട്ട എതിർകക്ഷിയുടെ ആക്രമണത്തിലാണ് അലക്സിന് കുത്തേറ്റത്

സ്വന്തം ലേഖകൻ തിരുവല്ല: കോട്ടയം ബാറിലെ അഭിഭാഷകൻ അഡ്വ.അലക്സ് തോമസിന് കേസിലെ എതിർകക്ഷിയുടെ ആക്രമണത്തിൽ കുത്തേറ്റു. പരിക്കേറ്റ് തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അലക്സ് തോമസിന്റെ ശസ്ത്രക്രിയ ഇന്ന് നടത്തും തിരുവല്ല കോടതിയിൽ നടത്തിയ ആർ സി ഓ പി ( R.C.O.P) കേസിൽ അഡ്വ.അലക്സിൻറെ കക്ഷിക്ക് അനുകൂലമായി കോടതിവിധി വന്നിരുന്നു. ഇതേ എതിർകക്ഷിക്ക് എതിരായി മറ്റൊരു ആർ സി ഓ പി കേസും കോടതിയിൽ ഉണ്ടായിരുന്നു. വിധി വന്നതിനെ തുടർന്ന് കടമുറി ഭാഗങ്ങൾ എതൃകക്ഷി തല്ലിപ്പൊട്ടിക്കുന്നു എന്ന് ഹർജിക്കാരൻ പറഞ്ഞതനുസരിച്ച് കടമുറിയുടെ […]

വെള്ളെഴുത്ത് ഉള്ളവർ ഇനി വിഷമിക്കേണ്ട… കണ്ണട ഒഴിവാക്കി പകരം ഒരു തുള്ളി മരുന്നൊഴിച്ച് കാഴ്ച കൂട്ടാം; ഇന്ത്യയിൽ ആദ്യമായി പ്രെസ് വു അടുത്തമാസം മുതല്‍ വിപണിയില്‍

വെള്ളെഴുത്ത് ബാധിച്ചവർക്ക് കണ്ണട ഒഴിവാക്കി പകരം ഉപയോഗിക്കാനാകുന്ന തുള്ളിമരുന്ന് അടുത്ത മാസം മുതല്‍ വിപണിയിലെത്തും. ഇന്ത്യയില്‍ ഇതാദ്യമാണ് ഇത്തരമൊരു മരുന്ന് വിതരണത്തിനെത്തുന്നത്. എന്‍റോഡ് ഫാർമസ്യൂട്ടിക്കല്‍ നിർമ്മിക്കുന്ന “പ്രെസ് വു’ എന്ന തുള്ളിമരുന്നാണ് അടുത്തമാസം മുതല്‍ വിപണിയില്‍ ലഭ്യമായി തുടങ്ങുക. 350 രൂപയാണു വില. അതേസമയം, ഡോക്ടറുടെ കുറിപ്പടിയുണ്ടെങ്കില്‍ മാത്രമേ മരുന്ന് വാങ്ങാൻ സാധിക്കൂ. ഡ്രഗ് കണ്‍ട്രോളർ ജനറല്‍ ഒഫ് ഇന്ത്യ (ഡിജിസിഐ), സെൻട്രല്‍ ഡ്രഗ് സ്റ്റാൻഡേഡ് കണ്‍ട്രോള്‍ ഓർഗനൈസേഷൻ (സിഡിഎസ്‌സിഒ) എന്നിവയുടെ അംഗീകാരം ലഭിച്ചതോടെയാണു മരുന്നിന്‍റെ വിപണനത്തിന് വഴിതെളിഞ്ഞത്. സബ്ജക്റ്റ് എക്സ്പെർട്ട് കമ്മിറ്റി മരുന്ന് […]

ബസ് ഇറങ്ങി റോഡ് മുറിച്ചുകടക്കവേ എതിർ ദിശയില്‍ നിന്ന് വന്ന കാർ ഇടിച്ച് വയോധിക മരിച്ചു ; അപകടമുണ്ടായത് കുമരകം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെൻ്ററില്‍ ചികിത്സ തേടി മടങ്ങി വഴി

സ്വന്തം ലേഖകൻ കുമരകം : റോഡ് മുറിച്ചു കടക്കവേ കാർ ഇടിച്ചു പരിക്കേറ്റ വയോധിക മരിച്ചു. കുമരകം ചക്രം പടി തൈക്കൂട്ടത്തില്‍ പരേതനായ തങ്കപ്പന്റെ ഭാര്യ അമ്മിണി തങ്കപ്പൻ (74) ആണ് മരിച്ചത്. പനി ബാധിച്ചതിനെ തുടർന്ന് കുമരകം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെൻ്ററില്‍ ചികിത്സ തേടി മടങ്ങി വരും വഴിയാണ് അമ്മിണിക്ക് അപകടം സംഭവിക്കുന്നത്. ബസ് ഇറങ്ങി റോഡ് മുറിച്ചുകടക്കവേ എതിർ ദിശയില്‍ നിന്ന് വന്ന കാർ അമ്മിണിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ച അമ്മിണിയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രി 10.15 […]

റോഡരികില്‍ മാലിന്യം തള്ളി തടിതപ്പാൻ ശ്രമം ; സാമൂഹ്യവിരുദ്ധരെ കൈയോടെ പിടികൂടി പഞ്ചായത്ത് അധികൃതരും നാട്ടുകാരും ; തിരികെ മാലിന്യം ലോറിയിലേക്ക് കയറ്റിച്ചു ; സംഭവം കോട്ടയം കാണക്കാരി ഗ്രാമപഞ്ചായത്ത് പത്താം വാർഡിൽ

സ്വന്തം ലേഖകൻ കോട്ടയം: റോഡരികില്‍ മാലിന്യം തള്ളി തടിതപ്പാൻ ശ്രമിച്ച സാമൂഹ്യവിരുദ്ധരെ പഞ്ചായത്ത് അധികൃതരും നാട്ടുകാരും ചേർന്ന് പിടികൂടി. മാലിന്യം മുഴുവൻ തിരികെ ലോറിയിലേക്ക് കയറ്റി. കാണക്കാരി ഗ്രാമപഞ്ചായത്ത് പത്താം വാർഡിലാണ് സംഭവം. എം.സി റോഡരികില്‍ ലോറിയില്‍ കൊണ്ടുവന്ന മാലിന്യം തളളുന്നത് ശ്രദ്ധയില്‍പ്പെട്ട ഹരിത കർമ്മ സേനാംഗങ്ങളായ വിജിനി, സുജാത, മിനി എന്നിവർ ചേർന്ന് ലോറി തടഞ്ഞുനിർത്തുകയും പഞ്ചായത്ത് അധികൃതരെ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് നാട്ടുകാരും പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി മാലിന്യം നിക്ഷേപിച്ചവരെക്കൊണ്ട് തിരികെ ലോറിയില്‍ കയറ്റി നിർമ്മാർജ്ജനം ചെയ്യിപ്പിച്ചു. കാണക്കാരി ഗ്രാമപഞ്ചായത്ത് […]