Spread the love

ജനീവ: കൗമാരക്കാരില്‍ സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം വർധിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ പഠനം.

video
play-sharp-fill

ഇക്കാരണത്താല്‍ കൗമാരക്കാരില്‍ ലൈംഗികമായി പകരുന്ന അണുബാധ, സുരക്ഷിതമല്ലാത്ത ഗർഭഛിദ്രങ്ങള്‍, ആസൂത്രിതമല്ലാത്ത ഗർഭധാരണം എന്നിവ വർധിക്കുന്നതായും അപകടപ്പെടുത്തുന്നതായും റിപ്പോർട്ടില്‍ പറയുന്നു. 2014 മുതല്‍ 2022 വരെ യൂറോപ്പ്, മധ്യേഷ്യ, കാനഡ എന്നിവിടങ്ങളിലെ 42 രാജ്യങ്ങളിലായി 15 വയസ് പ്രായമുള്ള 2,42,000-ത്തിലധികം കുട്ടികളില്‍ നടത്തിയ പഠനത്തിൻ്റെ ഭാഗമായാണ് പുതിയ ഡാറ്റ പ്രസിദ്ധീകരിച്ചത്.

കൗമാരക്കാർ കോണ്ടം ഉപയോഗിക്കുന്നത് വളരെ കുറവാണെന്നും ഡാറ്റ കാണിക്കുന്നതായി യുഎൻ ആരോഗ്യ ഏജൻസി പറഞ്ഞു. മൊത്തത്തില്‍ അവസാന ലൈംഗിക ബന്ധത്തില്‍ കോണ്ടം ഉപയോഗിച്ച്‌ സജീവമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്ന കൗമാരക്കാരുടെ അനുപാതം ആണ്‍കുട്ടികളില്‍ 70 ശതമാനത്തില്‍ നിന്ന് 61 ശതമാനമായും പെണ്‍കുട്ടികളില്‍ 63 ശതമാനത്തില്‍ നിന്ന് 57 ശതമാനമായും കുറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്നിലൊന്ന് പേരും അവസാനത്തെ ലൈംഗിക ബന്ധത്തില്‍ കോണ്ടമോ ഗർഭനിരോധന ഗുളികകളോ ഉപയോഗിച്ചിരുന്നില്ല. താഴ്ന്ന വരുമാനമുള്ള കുടുംബങ്ങളില്‍ നിന്നുള്ള കൗമാരക്കാർ സമ്പന്ന കുടുംബങ്ങളില്‍ നിന്നുള്ളവരുമായി താരതമ്യം ചെയ്യുമ്പള്‍ കോണ്ടമോ ഗർഭനിരോധന ഗുളികകള്‍ ഉപയോഗിക്കുന്നതില്‍ കുറവാണെന്നും റിപ്പോർട്ടില്‍ പറയുന്നു.

പല രാജ്യങ്ങളിലും സ്‌കൂളുകളില്‍ ലൈംഗികവിദ്യാഭ്യാസം നല്‍കുന്നതില്‍ വിമുഖത കാണിക്കുന്നതാണ് സുരക്ഷിതമല്ലാത്ത ലൈംഗികതയുടെ പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. പ്രായത്തിന് അനുയോജ്യമായ സമഗ്രമായ ലൈംഗിക വിദ്യാഭ്യാസം പല രാജ്യങ്ങളിലും ഇല്ലാത്തത് തെറ്റായ ലൈംഗിക കാര്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.

കൃത്യമായ ലൈംഗിക വിദ്യാഭ്യാസം ഉത്തരവാദിത്തമുള്ള പെരുമാറ്റവും മികച്ച ആരോഗ്യ ഫലങ്ങളിലേക്കും നയിക്കുമെന്നും ഡബ്ല്യുഎച്ച്‌ഒ യൂറോപ്പിലെ റീജിയണല്‍ ഡയറക്ടർ ഡോ. ഹാൻസ് ക്ലൂഗെ പറഞ്ഞു.