play-sharp-fill

യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി; സാമ്പത്തിക ബാധ്യതയെ തുടർന്നുണ്ടായ മാനസിക സംഘർഷമാണ് മരണകാരണമെന്ന് പ്രാഥമിക നി​ഗമനം

പാലക്കാട്: ഒറ്റപ്പാലത്ത് യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഒറ്റപ്പാലം പാലപ്പുറം എസ്ആർകെ നഗർ താണിക്കപ്പടി വീട്ടിൽ നിഷാദാണ് മരിച്ചത്. 41വയസ്സായിരുന്നു. വാടകക്ക് ഓട്ടോറിക്ഷ ഓടിച്ചിരുന്ന നിഷാദ്, ഉടമ ഓട്ടോറിക്ഷ വിറ്റതോടെ മാനസിക സംഘർഷത്തിൽ ആയിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇതിന് പിന്നാലെയാണ് നിഷാദിനെ മീറ്റ്നയിൽ വെച്ച് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ അടക്കം സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായി പോലീസ് അറിയിച്ചു. മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

കുടിവെള്ളള ചാർജ് കുടിശ്ശികയുടെ പേരിൽ തട്ടിപ്പ് : അജ്ഞാതരിൽനിന്നു ലഭിക്കുന്ന ലിങ്കുകളിലേക്ക് പണം അയക്കരുത് ; ഉപഭോക്താക്കൾ ജാ​ഗ്രത പാലിക്കണമെന്ന് വാട്ടർ അതോറിറ്റി

സ്വന്തം ലേഖകൻ തിരുവനനന്തപുരം: കുടിവെെളള ചാ‍ർജ് അടയ്ക്കാനുണ്ടെന്നും ഉടൻ കുടിശ്ശിക അടച്ചില്ലെങ്കിൽ കുടിവെള്ള കണക്ഷൻ വിച്ഛേദിക്കുമെന്നും ഉപഭോക്താക്കളെ ഭീഷണിപ്പെടുത്തി തട്ടിപ്പുസംഘങ്ങൾ പ്രവർത്തിക്കുന്നതായി വിവരം. വാ‌ട്ട‍ർ അതോറിറ്റി അസി. എൻജിനീയറുടേതെന്ന വ്യാജേനയുള്ള വാട്സാപ്പ് സന്ദേശങ്ങളും ഫോൺ കോളുകളുമാണ് സംഘം തട്ടിപ്പിനായി ഉപയോ​ഗക്കുന്നത്. ഇത്തരത്തിൽ തട്ടിപ്പുശ്രമം നടന്നതായി ഉപഭോക്താവിന്റെ പരാതി വാട്ടർ അതോോറിറ്റി പാലക്കാാട് പിഎച്ച് ഡിവിഷൻ ഒാഫിസിൽ ലഭിച്ചു. ഉപഭോക്താക്കൾ ഇത്തരം തട്ടിപ്പുകൾക്കെതിരെ ജാ​ഗ്രത പാലിക്കണമെന്നും അജ്ഞാതരിൽനിന്നു ലഭിക്കുന്ന ലിങ്കുകളിലേക്ക് പണമയയ്ക്കരുതെന്നും വാട്ടർ അതോറിറ്റി അറിയിച്ചു. വാട്ടർ ചാർജ് ഡിജിറ്റൽ ആയി അടയ്ക്കാൻ https://epay.kwa.kerala.gov.in/ അല്ലെങ്കിൽ […]

കാറും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; കൂടെയുണ്ടായിരുന്ന ആൾക്ക് ഗുരുതരമായി പരിക്കേറ്റു; രണ്ടു പേരെയും തിരിച്ചറിഞ്ഞിട്ടില്ല; അപകടത്തിൻ്റെ കാരണം വ്യക്തമല്ല; സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു

കോഴിക്കോട്: വടകര മുക്കാളിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കാറിൽ സഞ്ചരിച്ചയാളാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ആൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടു പേരെയും തിരിച്ചറിഞ്ഞിട്ടില്ല. എതിർ ദിശകളിൽ നിന്ന് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചതായാണ് പ്രാഥമിക നിഗമനം. അപകടത്തിൽ പെട്ട സ്വിഫ്റ്റ് ഡിസയർ കാറിൻ്റെ മുൻവശം പൂർണമായും തകർന്ന നിലയിലാണ്. കെഎൽ 76 ഡി 3276 നമ്പർ ലോറിയുമായാണ് കാർ കൂട്ടിയിടിച്ചത്. അപകടത്തിൻ്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.

വരുമാന സർട്ടിഫിക്കറ്റ് വേണോ?; ഇനി സത്യവാങ്മൂലം നിർബന്ധം ; തെറ്റാണെന്ന് ബോധ്യപ്പെട്ടാൽ, ലഭിച്ച ആനുകൂല്യങ്ങൾ റദ്ദാക്കും

സ്വന്തം ലേഖകൻ തിരുവനന്തപുരം: റവന്യു വകുപ്പിൽ നിന്ന് ഇനി വരുമാന സർട്ടിഫിക്കറ്റ് ലഭിക്കാൻ അപേക്ഷകൻ ഇനി നിർബന്ധമായും സത്യവാങ്മൂലവും നൽകണം. ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി. ഇ ഡിസ്ട്രിക്ട് പോർട്ടൽ വഴി അപേക്ഷിക്കുമ്പോൾ ഇനി സത്യവാങ്മൂലവും അപ്‌ലോഡ് ചെയ്യണം. സത്യവാങ്മൂലം തെറ്റാണെന്ന് ബോധ്യപ്പെട്ടാൽ, വരുമാന സർ‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ ലഭിച്ച ആനുകൂല്യങ്ങൾ റദ്ദാക്കും. ഇക്കാര്യങ്ങളെക്കുറിച്ചും ഇതു സംബന്ധിച്ച നിയമനടപടികളെക്കുറിച്ചും അറിവും ബോധ്യവും ഉണ്ടെന്നും ഈ സംഭവത്തിൽ സർക്കാരിനു വന്നിട്ടുള്ള നഷ്ടങ്ങൾ അപേക്ഷകനിൽ നിന്ന് ഈടാക്കുമെന്നു മനസ്സിലാക്കുന്നുവെന്നും രേഖപ്പെടുത്തുന്ന സത്യവാങ്മൂലം അപേക്ഷകൻ സാക്ഷ്യപ്പെടുത്തണം. കൃത്യമായ വരുമാന സർട്ടിഫിക്കറ്റ് അനുവദിക്കാൻ […]

ഭക്ഷണം പാർസല്‍ വാങ്ങാനെത്തിയ യുവാക്കൾ തമ്മിൽ വാക്കുതർക്കം; രണ്ടംഗ സംഘം ഹോട്ടല്‍ അടിച്ചു തകർത്തു; ഹോട്ടൽ ഉടമയടക്കം മൂന്നുപേർക്ക് ആക്രമണത്തില്‍ പരിക്കേറ്റു; സംഭവത്തിൽ രണ്ടുപേർ പോലീസ് കസ്റ്റഡിയിൽ

മലപ്പുറം: തിരൂരില്‍ രണ്ടംഗ സംഘം ഹോട്ടല്‍ അടിച്ചു തകർത്തു. ഉടമയടക്കം മൂന്ന് പേർക്ക് ആക്രമണത്തില്‍ പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഭക്ഷണം കഴിക്കാനെത്തിയ ആളിനും പരിക്കേറ്റിട്ടുണ്ട് തിങ്കളാഴ് രാത്രി ഒമ്പതരയോടെ തിരൂർ മൂച്ചിക്കലിലെ ഫ്രഞ്ച് ഫ്രൈസ് എന്ന ഹോട്ടലിലാണ് ആക്രമണമുണ്ടായത്. ഭക്ഷണം പാർസല്‍ വാങ്ങാൻ എത്തിയ രണ്ടു യുവാക്കളാണ് ഹോട്ടലിന് നേരെ ആക്രമണം നടത്തിയത്. യുവാക്കള്‍ തമ്മിലുണ്ടായ വാക്ക് തർക്കം പിന്നീട് ഹോട്ടലിന് നേരയുള്ള ആക്രമണത്തില്‍ കലാശിക്കുകയായിരുന്നു. ഹോട്ടല്‍ ഉടമ താനൂർ കാട്ടിലങ്ങാടി സ്വദേശി മൊല്ലക്കാനകത്ത് അസീസിനും, ജീവനക്കാരനായ പുത്തൻതെരു […]

ചില ദിവസങ്ങൾ വളരെ വളരെ കഠിനമാണ്, ചില സമയത്ത് തന്നെ കാണാതാകുന്നത്, തനിക്ക് ഭേദപ്പെടാനും സുഖമായി തിരിച്ചുവരാനും വേണ്ടിയുള്ള സമയമെടുക്കുന്നതുകൊണ്ടാണ്, ഈ ദിവസങ്ങളും കടന്നുപോകും ; സ്തനാർബുദ ചികിത്സയെക്കുറിച്ച് ഹിന ഖാൻ ; എന്താണ് സ്തനാർബുദം, സ്വയം പരിശോധന എപ്പോൾ? എങ്ങനെ പരിശോധിക്കണം? കൂടുതലറിയാം

സ്വന്തം ലേഖകൻ സ്തനാർബുദ ചികിത്സ യിലൂടെ കടന്നുപോകുന്നതിനേക്കുറിച്ച്‌ തുറന്നുപറഞ്ഞ് നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് നിലവിലെ ചികിത്സയേക്കുറിച്ച്‌ പങ്കുവെച്ചത്. അഞ്ചാമത് കീമോ ഇൻഫ്യൂഷനിലൂടെ കടന്നുപോവുകയാണെന്നും മുപ്പത്തിയാറുകാരിയായ താരം പറഞ്ഞു. ചിലപ്പോഴൊക്കെ തന്നെ എല്ലായിടത്തുനിന്നും കാണാതാവുമ്പോള്‍ പലരും ആശങ്കപ്പെടുന്നുണ്ടാവും. എന്നാല്‍ തനിക്ക് കുഴപ്പമില്ല. നിലവില്‍ അഞ്ചാമത്തെ കീമോ ഇൻഫ്യൂഷനിലൂടെ കടന്നുപോവുകയാണെന്നും മൂന്നെണ്ണംകൂടി കഴിയാനുണ്ടെന്നും താരം പറഞ്ഞു. ചില ദിവസങ്ങൾ വളരെ വളരെ കഠിനമാണ്. ചില ദിവസങ്ങൾ നല്ലതാണ്. ചില സമയത്ത് തന്നെ കാണാതാകുന്നത്, തനിക്ക് ഭേദപ്പെടാനും സുഖമായി തിരിച്ചുവരാനും വേണ്ടിയുള്ള സമയമെടുക്കുന്നതുകൊണ്ടാണ്. ഈ […]

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു ; യുവതിയുടെ പരാതിയിൽ യുവ സംഗീത സംവിധായകനായ ഏറ്റുമാനൂര്‍ സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖകൻ കൊച്ചി: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസില്‍ യുവ സംഗീത സംവിധായകന്‍ അറസ്റ്റില്‍. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശി ശരത് മോഹന്‍(44) നെയാണ് പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം സ്വദേശിനിയാണ് ഇയാള്‍ക്കെതിരേ പോലീസില്‍ പരാതി നല്‍കിയത്. വിവാഹവാഗ്ദാനം നല്‍കി പ്രതി യുവതിയെ പീഡിപ്പിക്കുകയായിരുന്നു. യുവതിക്ക് ഇയാളില്‍ നിന്ന് ക്രൂരമായ ശാരീരിക പീഡനം ഏല്‍ക്കേണ്ടിവന്നുവെന്നും പരാതിയിലുണ്ട്. കൊച്ചി സിറ്റി പോലീസിനുവേണ്ടി നിരവധി സംഗീത ആല്‍ബങ്ങള്‍ ഇയാള്‍ നിര്‍മിച്ചിട്ടുണ്ട്. അതിലെ അഭിനേതാക്കളും പോലീസ് ഉദ്യോഗസ്ഥര്‍ തന്നെയായിരുന്നു. പ്രതിക്കെതിരെ മുമ്ബും ലൈംഗിക പീഡനകേസുകള്‍ ഉണ്ടായിട്ടുണ്ടെന്ന് […]

സുവര്‍ണ്ണാവസരം ; കൊച്ചി ലുലു മാളിൽ നിരവധി ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു ; അപേക്ഷിക്കാൻ ഇനി പത്ത് ദിവസം മാത്രം

സ്വന്തം ലേഖകൻ ലുലു ഗ്രൂപ്പിന്റെ പുതിയ മാളിന്റെ പ്രവർത്തനം കോഴിക്കോട് ഉടന്‍ പ്രവർത്തനം ആരംഭിക്കാന്‍ പോകുകയാണ്. സെപ്തംബർ 9 ന് കോഴിക്കോട്ടെ മാളിന്റെ പ്രവർത്തനം ആരംഭിക്കുമെന്നാണ് കമ്ബനി അധികൃതർ തന്നെ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. പുതിയ മാള്‍ പ്രവർത്തിച്ച്‌ തുടങ്ങുന്നതോടെ വലിയ തൊഴില്‍ അവസരങ്ങളും സൃഷ്ടിക്കപ്പെടും. കോഴിക്കോട് മാളിലേക്കുള്ള തൊഴിലാളികള്‍ വലിയ വിഭാഗത്തെ നേരത്തെ തന്നെ ലുലു ഗ്രൂപ്പ് റിക്രൂട്ട് ചെയ്തിരുന്നു. ഇപ്പോഴിതാ കൊച്ചിയിലെ ലുലു മാളിലേക്ക് വിവിധ ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികളില്‍ നിന്നും ലുലു ഗ്രൂപ്പ് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. 25 രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന ലുലു ഗ്രൂപ്പിന് […]

കൗമാരക്കാരില്‍ സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം വർധിക്കുന്നു; ലൈംഗിക ബന്ധത്തില്‍ കോണ്ടമോ ഗർഭനിരോധന ഗുളികകളോ ഉപയോഗിക്കുന്നില്ല; ലോകാരോഗ്യ സംഘടനയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 15 വയസ് പ്രായമുള്ള കുട്ടികളില്‍ നടത്തിയ പഠനത്തിൻ്റെ അടിസ്ഥാനത്തിൽ

ജനീവ: കൗമാരക്കാരില്‍ സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം വർധിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ പഠനം. ഇക്കാരണത്താല്‍ കൗമാരക്കാരില്‍ ലൈംഗികമായി പകരുന്ന അണുബാധ, സുരക്ഷിതമല്ലാത്ത ഗർഭഛിദ്രങ്ങള്‍, ആസൂത്രിതമല്ലാത്ത ഗർഭധാരണം എന്നിവ വർധിക്കുന്നതായും അപകടപ്പെടുത്തുന്നതായും റിപ്പോർട്ടില്‍ പറയുന്നു. 2014 മുതല്‍ 2022 വരെ യൂറോപ്പ്, മധ്യേഷ്യ, കാനഡ എന്നിവിടങ്ങളിലെ 42 രാജ്യങ്ങളിലായി 15 വയസ് പ്രായമുള്ള 2,42,000-ത്തിലധികം കുട്ടികളില്‍ നടത്തിയ പഠനത്തിൻ്റെ ഭാഗമായാണ് പുതിയ ഡാറ്റ പ്രസിദ്ധീകരിച്ചത്. കൗമാരക്കാർ കോണ്ടം ഉപയോഗിക്കുന്നത് വളരെ കുറവാണെന്നും ഡാറ്റ കാണിക്കുന്നതായി യുഎൻ ആരോഗ്യ ഏജൻസി പറഞ്ഞു. മൊത്തത്തില്‍ അവസാന ലൈംഗിക ബന്ധത്തില്‍ കോണ്ടം […]

കരിപ്പൂർ വിമാനത്താവളത്തിന് പുറത്ത് സ്വർണം പിടികൂടുന്ന കേസുകളുടെ എണ്ണം കൂടുതൽ; ഒരു മാസം പത്തു മുതല്‍ 15 കേസുകള്‍ വരെ; ലക്ഷക്കണക്കിന് രൂപയുടെ സ്വർണം പിടികൂടിയിരുന്നത് കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങുന്നവരില്‍നിന്ന്; എസ്. സുജിത്ദാസ് മലപ്പുറം പോലീസ് മേധാവിയായിരുന്ന കാലത്ത് നടന്ന സംഭവങ്ങൾ ഇപ്പോൾ സംശയത്തിന്റെ നിഴലിൽ

മലപ്പുറം: എസ്. സുജിത്ദാസ് മലപ്പുറം പോലീസ് മേധാവിയായിരുന്ന കാലത്ത് കരിപ്പൂർ വിമാനത്താവളത്തിന് പുറത്ത് സ്വർണം പിടികൂടുന്ന കേസുകളുടെ എണ്ണം വർധിച്ചത് സംശയമുയർത്തുന്നു. ഒരു മാസം പത്തു മുതല്‍ 15 കേസുകള്‍ വരെ വിമാനത്താവളത്തിന് പുറത്ത് പിടികൂടുമായിരുന്നു. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങുന്നവരില്‍നിന്നാണ് ലക്ഷക്കണക്കിന് രൂപയുടെ സ്വർണം പിടികൂടിയിരുന്നത്. എന്നാല്‍, അദ്ദേഹം ചുമതലയില്‍ നിന്നൊഴിഞ്ഞതോടെ പോലീസിന്റെ സ്വർണം പിടികൂടല്‍ കേസുകള്‍ കുറഞ്ഞു. എസ്.പിക്ക് ലഭിക്കുന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് വിമാനത്താവളത്തിനടുത്തെത്തി സ്വർണം കൊണ്ടുവരുന്നവരെ പിടികൂടുകയായിരുന്നു പതിവ്. ഇതിന്റെ പേരില്‍ എസ്.പിക്ക് പ്രശംസയും ലഭിച്ചു. മലപ്പുറം എസ്.പിക്ക് […]