play-sharp-fill

‘അമ്മയുടെ മരണത്തിന് പ്രതികാരം ;മോമോസ് വില്പനക്കാരനെ 15 വയസ്സുകാരൻ കുത്തിക്കൊന്നു ; ഒരുമാസം മുമ്പ് കടയിൽ വെച്ച് വൈദ്യുതാഘാതമേറ്റാണ് യുവതി മരിച്ചത്

ദില്ലി: മോമോസ് വിൽപ്പനക്കാരനെ 15 വയസ്സുകാരൻ കുത്തിക്കൊന്നു. അമ്മയുടെ മരണത്തിന് പ്രതികാരം ചെയ്യുകയായിരുന്നു കുട്ടിയെന്ന് പൊലീസ് പറഞ്ഞു. കിഴക്കൻ ദില്ലിയിലെ പ്രീത് വിഹാർ പ്രദേശത്താണ് സംഭവം. കപിൽ എന്നയാളാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാത്രി പ്രീത് വിഹാർ മെട്രോ സ്‌റ്റേഷനു സമീപമാണ് സംഭവം നടന്നത്. കുത്തേറ്റ നിലയിൽ കപിലിനെ ഹെഡ്‌ഗേവാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കപിൽ ജഗത്പുരി പ്രദേശത്ത് മോമോസ് വിൽപ്പന നടത്തിയിരുന്നതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഭാര്യയുമായി പിണക്കത്തിലായിരുന്ന കപിൽ തനിച്ചാണ് താമസിച്ചിരുന്നത്. കത്തിക്കുത്ത് നടന്ന […]

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ പി ശശിയ്ക്കെതിരായി പിവി അൻവർ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങള്‍ സിപിഎം പരിശോധിക്കും: പോലീസിലെ ചില ഉദ്യോഗസ്ഥർക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ ഗൗരവമുള്ളതാണ്: തെറ്റുകാർക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കും’. എൽഡിഎഫ് കൺവീനർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ പി ശശിയ്ക്കെതിരായി പിവി അൻവർ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങള്‍ സിപിഎം പരിശോധിക്കും. അടുത്ത സിപിഎം സംസ്ഥാന സെക്രട്ടിയേറ്റ് യോഗത്തില്‍, അൻവർ ഉന്നയിച്ച ആരോപണങ്ങള്‍ ചർച്ച ചെയ്യും. ബുധനാഴ്ച രാവിലെ അൻവർ, സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമായി കൂടികാഴ്ച നടത്തിയിരുന്നു. ആരോപണങ്ങള്‍ സംബന്ധിച്ചുള്ള വിശദമായ പരാതിയും സംസ്ഥാന സെക്രട്ടറിയ്ക്ക് അൻവർ കൈമാറി. ഇതിന് പിന്നാലെയാണ് പി ശശിയ്ക്കെതിരായി ഉയർന്നുവന്ന ആരോപണങ്ങള്‍ പരിശോധിക്കുമെന്ന് സിപിഎം വ്യക്തമാക്കിയത്. പോലീസിലെ ചില ഉദ്യോഗസ്ഥർക്കെതിരെ പി […]

അമ്മയ്ക്കൊപ്പം ബിസ്‌ക്കറ്റ് ഫാക്ടറിയിലെത്തിയ മൂന്നു വയസ്സുകാരന് ദാരുണാന്ത്യം ; ബിസ്‌ക്കറ്റ് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഫാക്ടറിയിലെ മെഷീന്‍ ബെല്‍റ്റില്‍ കുടുങ്ങുകയായിരുന്നു

ബിസ്‌ക്കറ്റ് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഫാക്ടറിയിലെ മെഷീന്‍ ബെല്‍റ്റില്‍ കുടുങ്ങി മൂന്ന് വയസുകാരന് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ അംബര്‍നാഥില്‍ കഴിഞ്ഞദിവസം ബിസ്‌ക്കറ്റ് ഫാക്ടറിയിലായിരുന്നു സംഭവം. മെഷീനിന്റെ ബെല്‍റ്റില്‍ കുടുങ്ങി മൂന്ന് വയസുകാരനായ ആയുഷ് ചൗഹാന്‍ ആണ് മരിച്ചത്. അമ്മയോടൊപ്പം ബിസ്‌ക്കറ്റ് ഫാക്ടറിയില്‍ എത്തിയതായിരുന്നു കുട്ടി. മെഷീന്‍ ബെല്‍റ്റില്‍ നിന്ന് ബിസ്‌ക്കറ്റ് എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കുട്ടി അപകടത്തില്‍പ്പെട്ടത്. അപകടത്തെ തുടര്‍ന്ന് ഫാക്ടറി ജീവനക്കാര്‍ കുട്ടിയെ സമീപത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടിയുടെ മൃതദേഹം പിന്നീട് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചതായും അസ്വാഭാവിക മരണത്തിന് കേസെടുത്തതായും […]

“ഈ രോഗങ്ങളുള്ളവർ പാൽ കുടിക്കരുത് ; അതിന്റെ കാരണം അറിയാം

ഉറങ്ങുന്നതിനു മുൻപ് പാല്‍ കുടിക്കുന്നത് ചിലരുടെയെങ്കിലും ശീലമാണ്. ഇത് നല്ല ഉറക്കവും ആരോഗ്യവും പ്രോത്സാഹിപ്പിക്കുമെന്നാണ് പറയപ്പെടുന്നത്. ഏത് കാലാവസ്ഥയിലും രാത്രി ഉറങ്ങുംമുമ്ബ് പാല് കുടിക്കുന്ന ശീലം കുട്ടിക്കാലം മുതലേ നമ്മുടെ ദിനചര്യയിലുണ്ട്. പാല്‍ കുടിക്കുന്നത് കൊണ്ട് പല ഗുണങ്ങളുണ്ട് എന്നാല്‍ അതുപോലെ ചില ദോഷങ്ങളുമുണ്ട്. അലർജിയുള്ളവർ: പാലില്‍ ലാക്ടോസും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ഇത് ചിലർക്ക് അലർജിയുണ്ടാക്കും. അതുകൊണ്ടുതന്നെ ഇവർ രാത്രിയില്‍ പാല്‍ കുടിക്കുന്നത് ഒഴിവാക്കണം. കാരണം ഇത് അവരുടെ അസുഖത്തെ കൂടുതല്‍ വഷളാക്കും. വയറിലെ പ്രശ്നങ്ങള്‍: പാലില്‍ ലാക്ടോസ് അടങ്ങിയിട്ടുണ്ട്, ഇത് ചിലരില്‍ ഗ്യാസ്, […]

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ മാറ്റമില്ല ; അറിയാം കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണ്ണവില

സംസ്ഥാനത്ത് അനക്കമില്ലാതെ സ്വര്‍ണവില. പവന് 53,360 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 6,670 രൂപയും 18 കാരറ്റിന് 5,530 രൂപയുമാണ്. തിങ്കളാഴ്ച് മുതല്‍ ഈ വിലയാണ് കേരളത്തില്‍. രാജ്യാന്തര വിലയിൽ കുതിപ്പോ കിതപ്പോ ഇല്ലാതെ തുടരുന്നതാണ് കേരളത്തിലെ വിലയെയും മാറ്റമില്ലാതെ നിലനിർത്തുന്നത്. കേരളത്തില്‍ വിവാഹ സീസണിന് തുടക്കമായതിനാല്‍ ആഭരണവില്പന കുതിക്കുകയാണ്. മുന്‍കൂര്‍ ബുക്കിംഗ് നടത്തിയവര്‍ ഉള്‍പ്പെടെ നിരക്ക് കുറഞ്ഞത് പ്രയോജനപ്പെടുത്തുന്നു. പഴയ സ്വര്‍ണം മാറ്റിവാങ്ങുന്നവരുടെ എണ്ണവും കൂടിയുണ്ട്.

സ്വർണ്ണക്കടത്ത് മുഖ്യമന്ത്രിയുടെ തലയിൽ കെട്ടിവച്ച് രക്ഷപെടാനുള്ള ശ്രമം: കടത്തിയതിൽ എത്ര കിലോ സ്വർണ്ണം നഷ്ടപെട്ടു എന്ന് കൃത്യമായി അറിയാവുന്നത് അൻവറും, ജലീലും എന്ന് സജി മഞ്ഞക്കടമ്പിൽ

കോട്ടയം: ഇടതു സർക്കാരിന്റെ കീഴിൽ സ്വർണ്ണ കടത്ത് നടന്നിരുന്നു എന്നും മുഖ്യമന്ത്രിയുടെ ഓഫീസിന് കടത്തുമായി ബന്ധമുണ്ടെന്നും കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആരോപണം ഉയർന്നതാണെന്ന് കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ പറഞ്ഞു. കടത്തിയ സ്വർണ്ണത്തിന്റെ പകുതി എഡിജിപി അടിച്ചു മാറ്റി എന്നും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്ക് അതിൽ പങ്കുണ്ടെന്നും അസന്നിക്തമായി അൻവർ പറയുന്നതിലൂടെ സ്വർണ്ണം കടത്തിയത് അൻവറും, ജലീലും ആണെന്ന് തെളിഞ്ഞിരിക്കുകയാ ണെന്നും സജി ആരോപിച്ചു. കടത്തിയതിൽ എത്ര കിലോ സ്വർണ്ണം നഷ്ടപെട്ടു എന്ന് കൃത്ത്യമായി അറിയാവുന്ന അൻവറും, ജലീലും സ്വർണ്ണ […]

Health Tips : ഡയറ്റില്‍ ഉള്‍പ്പെടുത്തൂ, കാത്സ്യം അടങ്ങിയ ഈ ഭക്ഷണങ്ങള്‍ കാരണം

കാല്‍സ്യം നമ്മുടെ ശരീരത്തിന് ഏറ്റവും അത്യാവശ്യമായ പോഷകമാണ്. കാല്‍സ്യം അടങ്ങിയ ഭക്ഷണങ്ങള്‍ പതിവായി കഴിക്കേണ്ടത് പ്രധാനമാണ്. കാരണം ശരീരത്തിന് സ്വന്തമായി കാല്‍സ്യം ഉത്പാദിപ്പിക്കാൻ കഴിയില്ല. എല്ലുകളുടെ ബലത്തിനായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട കാല്‍സ്യം അടങ്ങിയ ചില ഭക്ഷണങ്ങള്‍ ഇതാ. ഒന്ന് പാല്‍, ചീസ്, തൈര് തുടങ്ങിയ പാലുല്‍പ്പന്നങ്ങളില്‍ കാല്‍സ്യം വളരെ കൂടുതലാണ്. ചീസ് കാല്‍സ്യത്തിൻ്റെ നല്ല ഉറവിടം കൂടിയാണ്. രണ്ട് വിത്തുകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കാത്സ്യക്കുറവിന് ഉത്തമപരിഹാരമാണ്. എള്ള്, ചിയ പോലുള്ള വിത്തിനങ്ങള്‍ ശരീരത്തിന് വളരെ വേഗം ഊർജ്ജം പ്രദാനം ചെയ്യും. മൂന്ന് മത്സ്യം കഴിക്കുന്നതും […]

മണർകാട് പള്ളിയിൽ പൊതുസമ്മേളനം ഇന്ന്: മലങ്കര മെത്രാപ്പോലീത്ത ജോസഫ് മോർ ഗ്രീഗോറിയോസ് ഉദ്ഘാടനം ചെയ്യും.

മണർകാട്: സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിനോട് അനുബന്ധിച്ചുള്ള പൊതുസമ്മേളനം ഇന്ന് വൈകിട്ട് ആറിന് നടക്കും. കോട്ടയം ഭദ്രാസനാധിപനും സുന്നഹദോസ് സെക്രട്ടറിയുമായ തോമസ് മോർ തീമോത്തിയോസ് അധ്യക്ഷത വഹിക്കുന്ന യോ​ഗം മലങ്കര മെത്രാപ്പോലീത്ത ജോസഫ് മോർ ഗ്രീഗോറിയോസ് ഉദ്ഘാടനം ചെയ്യും. കത്തീഡ്രൽ സെക്രട്ടറി വി.ജെ. ജേക്കബ് വാഴത്തറ റിപ്പോർട്ട് അവതരിപ്പിക്കും. കത്തീഡ്രലിന്റെ സാധുജന സേവന വിഭാഗമായ വിശുദ്ധ മർത്തമറിയം സേവകാസംഘം നിർമിച്ചു നൽകുന്ന ഭവനങ്ങളുടെ അടിസ്ഥാന ശിലാവിതരണം കേന്ദ്ര സഹമന്ത്രി ജോർജ്ജ് കുര്യൻ നിർവഹിക്കും. സഹകരണം വകുപ്പ് മന്ത്രി വി.എൻ. വാസവൻ […]

ഓട്ടോയിൽ പാട്ട് വെച്ചില്ല; ഡ്രൈവറെ വെട്ടി പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ; വെട്ടേറ്റ ഡ്രൈവറെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരൂർ : ഓട്ടോയിൽ പാട്ട് വയ്ക്കാത്തതിന് ഓട്ടോ ഡ്രൈവറെ വെട്ടിപ്പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ. മലപ്പുരം തിരൂർ വെട്ടം ചീർപ്പിൽ ഓട്ടോഡ്രൈവറെ വെട്ടിപ്പരിക്കേൽപിച്ച പ്രതിയാണ് അറസ്റ്റിലായത്. തൃശൂർ ചെറുതുരുത്തി സ്വദേശി തച്ചകത്ത് അബ്ദുൽ ഷഫീഖ്(28) ആണ് അറസ്റ്റിലായത്.  കൽപകഞ്ചേരി കല്ലിങ്ങപ്പറമ്പിൽ സ്വദേശി കരുവായി പറമ്പിൽ കറുപ്പന്റെ മകൻ ഉണ്ണികൃഷ്ണനാണ് (35) വെട്ടേറ്റ് ഗുരുതര പരിക്കേറ്റത്. ചൊവ്വാഴ്ച അർധരാത്രിയാണ് സംഭവം. കോട്ടക്കൽ ബസ് സ്റ്റാൻഡ് ഭാഗത്തുനിന്ന് രാത്രി 11.30ഓടെ ട്രിപ്പ് വിളിച്ച് പോകുന്നതിനിടെ വെട്ടം ചീർപ്പിലെത്തിയപ്പോഴാണ് 28കാരൻ ഡ്രൈവറുടെ ചെവിക്കും തലക്കും കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. ഗുരുതരമായി […]

റോഡില്‍ ‘വര്‍ണ മഴ’;ഫാൻസി കളർ പുക പടർത്തി കാറില്‍ വിവാഹാഘോഷം കളറാക്കാൻ യുവാക്കളുടെ അപകടകരമായ കാര്‍ യാത്രയില്‍ കേസെടുത്ത് പൊലീസ്

  കോഴിക്കോട് : നാദാപുരത്ത് റോഡില്‍ ഫാൻസി കളർ പുക പടർത്തി കാറില്‍ യുവാക്കള്‍ സാഹസിക യാത്ര നടത്തിയ സംഭവത്തില്‍ നാദാപുരം പൊലീസ് കേസെടുത്തു. കാര്‍ ഡ്രൈവര്‍ക്കെതിരെയാണ് കേസെടുത്തത്.വിവാഹ സംഘത്തിലുണ്ടായിരുന്ന രണ്ടു കാറുകളിലെ യാത്രക്കാരായിരുന്നു വർണ പുക പടർത്തി അപകട യാത്ര നടത്തിയത്. ഒരു കാർ പൊലിസ് കസ്റ്റഡിയില്‍ എടുത്തു. വേഗതയിലും അശ്രദ്ധമായും മനുഷ്യ ജീവന് അപകടം ഉണ്ടാക്കുന്ന വിധം വാഹനം ഓടിച്ചതിനുമാണ് കേസെടുത്തത്. ഞായറാഴ്ചയായിരുന്നു സംഭവം. റോഡില്‍ കാഴ്ച മറക്കുന്ന തരത്തിലായിരുന്നു ഇവർ പുക പടർത്തിയത്. പിന്നിലെ വാഹനങ്ങള്‍ക്ക് സൈഡ് നല്‍കാതെയായിരുന്നു യുവാക്കളുടെ […]