play-sharp-fill

കുഞ്ഞുങ്ങള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കും മികച്ചതാണ് റാഗി..

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന അരി, ഗോതമ്ബ്, ചോളം തുടങ്ങിയ സാധാരണ ഉപയോഗിക്കുന്ന ധാന്യങ്ങളേക്കാള്‍ കൂടുതല്‍ പോളിഫെനോളുകളും റാഗിയില്‍ അടങ്ങിയിട്ടുണ്ട്. ഉയർന്ന അളവില്‍ നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ശരീരഭാരം കുറയ്ക്കാൻ മികച്ചൊരു ഭക്ഷണമായാണ് റാഗിയെ പറയുന്നത്. ഇത് വയർ നിറയെ ദീർഘനേരം നിലനിർത്തുകയും ദഹനവ്യവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് കഴിക്കാവുന്ന ഒന്നാണ് റാഗി. ഉയർന്ന പ്രോട്ടീൻ ഉള്ളത് കൊണ്ട് റാഗി കഴിച്ചവർക്ക് കുറേ നേരത്തേക്ക് വിശപ്പ് അനുഭവപ്പെടില്ല. ഇത് വയർ നിറഞ്ഞിരിക്കുന്നതായി തോന്നിപ്പിക്കും. റാഗിയില്‍ അടങ്ങിയിരിക്കുന്ന മെഥിയോണിൻ, ലൈസിൻ തുടങ്ങിയ അമിനോ […]

പന്തീരാങ്കാവിൽ കടകളിലും വീടുകളിലും വ്യാപക മോഷണം: അന്യസംസ്ഥാനക്കാരായ അഞ്ച് സ്ത്രീകൾ പിടിയിൽ

  കോഴിക്കോട്: പന്തീരാങ്കാവ് കടകളിലും വീടുകളിലും കയറി മോഷണം നടത്തുന്ന അഞ്ചു സ്ത്രീകള്‍ പിടിയില്‍. തമിഴ്നാട് സ്വദേശിനികളായ കൗസല്യ, സെല്‍വി, പന്തീരാങ്കാവില്‍ താമസിച്ചു വരുന്ന ജ്യോതി, മണിമേഖല, കാവേരി എന്നിവരെയാണ് പന്തീരാങ്കാവ് പോലീസ് അറസ്റ്റ് ചെയ്തത്.   പന്തീരാങ്കാവിന് സമീപത്തെ വർക്ക് ഷോപ്പില്‍ നിന്ന് കട്ടിംങ് മെഷീൻ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ കഴിഞ്ഞ ദിവസം മോഷ്ട്ടിക്കപ്പെട്ടിരുന്നു. മോഷണ വസ്തുക്കളുമായി പോകുന്ന 2 സ്ത്രീകളെ ആദ്യം നാട്ടുകാർ തടഞ്ഞു വെച്ചു.   തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവരുടെ കയ്യിലുണ്ടായിരുന്നത് മോഷണ വസ്തുക്കളാണെന്ന് സ്ഥിരീകരിച്ചത്. […]

ബസ് ഇറങ്ങിയ യുവാവിനെ ലക്ഷ്യം വെച്ച് മുഖംമൂടി ധരിച്ച നാലംഗ സംഘം: കണ്ണൂരിൽ ബേക്കറി ഉടമയായ യുവാവിന്റെ 9 ലക്ഷം രൂപ കവർന്ന പ്രതികൾ ഒളിവിൽ, അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

  കണ്ണൂർ: ബേക്കറി ഉടമയെ തട്ടിക്കൊണ്ടു പോയി മർദിച്ച് 9 ലക്ഷം കവർന്നു. കാറിലെത്തിയ സംഘം ഏച്ചൂർ സ്വദേശി റഫീഖിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. വ്യാഴാഴ്ച പുലർച്ചെ ബെംഗളൂരുവിൽ നിന്ന് ഏച്ചൂരിൽ ബസിറങ്ങിയപ്പോഴാണ് അക്രമമുണ്ടായത്.   മർദിച്ചു അവശനാക്കി പണം കവർന്നതിന് ശേഷം കാപ്പാട് ഉപേക്ഷിച്ചു കടന്നുവെന്നാണ് റഫീഖിന്റെ പരാതി. ബെം​ഗളൂരുവിൽ നിന്ന് രാത്രിയാണ് നാട്ടിലേക്ക് കയറിയത്. ബസിറങ്ങിയ ഉടനെ തന്നെ കറുത്ത കാറിൽ നാലാം സംഘം എത്തുകയായിരുന്നു. എല്ലാവരും ചേർന്ന് ബലം പ്രയോഗിച്ച് കാറിലേക്ക് കയറ്റാൻ ശ്രമിച്ചു. കൊല്ലപ്പെടുമോ എന്ന ഭയത്താൽ കൈയിൽ ഉണ്ടായിരുന്ന ബാഗ് […]

സർക്കാർ ഏല്പിച്ചിരിക്കുന്ന ചുമതല ഏറ്റവും കൃത്യമായും ആത്മാർത്ഥതയോടെയും സുതാര്യമായും നിറവേറ്റും” ; ചലച്ചിത്ര അക്കാദമിയുടെ താത്ക്കാലിക ചെയർമാനായി നടൻ പ്രേംകുമാർ ചുമതലയേറ്റു

തിരുവനന്തപുരം : ചലച്ചിത്ര അക്കാദമിയുടെ താത്ക്കാലിക ചെയർമാനായി നിലവിലെ വൈസ് ചെയർമാനും നടനുമായ പ്രേംകുമാർ ചുമതലയേറ്റു. 2022-ലാണ് വൈസ് ചെയർമാനായത്. ആ നിലയ്ക്കുള്ള പ്രവർത്തനം നടന്നുകൊണ്ടിരിക്കുകയാണ്. ചെയർമാൻ രഞ്ജിത്തിൻ്റെ അവിചാരിതമായ രാജിയെത്തുടർന്ന് താത്ക്കാലികമായി ഒരു ചുമതല സർക്കാർ ഏൽപ്പിച്ചിരിക്കുന്നുവെന്നേയുള്ളൂ എന്നും രഞ്ജിത്ത് നിരപരാധിത്തം തെളിയിച്ച് തിരിച്ചുവരുമെന്നാണ് പ്രതീക്ഷയെന്നും പ്രേംകുമാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അക്കാദമിയുടെ മുൻപിൽ കുറേ പ്രോജക്റ്റുകളുണ്ടെന്ന് പ്രേംകുമാർ വ്യക്തമാക്കി. അക്കാദമി എന്നു പറയുമ്പോൾ ചലച്ചിത്ര മേളകൾ സംഘടിപ്പിക്കുകയോ അവാർഡ് നൽകുകയോ മാത്രമല്ല. അതൊന്നും പൊതുസമൂഹം അത്രയൊന്നും അറിയാറില്ല. വരും ദിവസങ്ങളിൽ നടക്കാനിരിക്കുന്ന […]

തിളക്കവും ആരോഗ്യവുമുള്ള ചര്‍മ്മത്തിനായി ഇവ കഴിക്കൂ…

  വർഷം മുഴുവൻ പാടുകളില്ലാത്ത തിളക്കമുള്ള ചർമ്മം ആഗ്രഹിക്കാത്തവരായി ആരാണുള്ളത്. എന്നാല്‍ കാലാവസ്ഥയും ജീവിത സാഹചര്യവും മാറുന്നതനുസരിച്ച്‌ ചർമ്മ പ്രശ്നങ്ങളും ഉണ്ടാകുന്നു. എന്നാല്‍ ഇത്തരം അവസ്ഥകളില്‍ പുറമേ മാത്രമല്ല അകമേ കൂടി പരിചരണം ആവശ്യമാണ് അതിനായി ഭക്ഷണക്രമത്തില്‍ അല്‍പ്പം മാറ്റം വരുത്താം. ചർമ്മത്തിൻ്റെ ആവശ്യമറിഞ്ഞ് പോഷക സമൃദ്ധമായ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്താം. അവോക്കാഡോ: ഇതില്‍ അടങ്ങിയിരിക്കുന്ന ആരോഗ്യകരമായ എണ്ണകളും വിറ്റാമിൻ ഇയും ചർമ്മ കോശങ്ങളുടെ പ്രവർത്തനത്തിനും പുനരുജ്ജീവനത്തിനും സഹായിക്കുന്നു. ബദാം: ചർമ്മത്തിൻ്റെ ഈർപ്പം നിലനിർത്ത് വരണ്ടു പോകുന്നത് തടയുന്നു. ധാരാളം വിറ്റാമിൻ ഇ ബദാമില്‍ അടങ്ങിയിട്ടുണ്ട്. […]

കോട്ടയം മണർകാട് കത്തീഡ്രലിൽ റാസ നാളെ; ഏഷ്യയിലെ ഏറ്റവും വലിയ ആധ്യാത്മിക ഘോഷയാത്ര: പ്രസിദ്ധമായ നടതുറക്കൽ ശനിയാഴ്ച

കോട്ടയം: മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ച് കുരിശുപള്ളികളിലേക്കുള്ള ഭക്തിനിർഭരവും വർണാഭവുമായ റാസ നാളെ (വെള്ളി) നടക്കും. ഏഷ്യയിലെ ഏറ്റവും വലിയ ആധ്യാത്മിക ഘോഷയാത്രയായ മണർകാട് കത്തീഡ്രലിലെ റാസയിൽ പതിനായിരക്കണക്കിന് മുത്തുക്കുടകളും നൂറുകണക്കിന് പൊൻ-വെള്ളിക്കുരിശുകളും കൊടികളും വെട്ടുക്കുടകളുമായി വിശ്വാസസഹസ്രങ്ങൾ അണിചേരും. ഉച്ചനമസ്കാരത്തെ തുടർന്ന് 12 മണിക്ക് മുത്തുക്കുടകൾ വിതരണം ആരംഭിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് അംശവസ്ത്രധാരികളായ വൈദികർ പ്രാർഥനകൾക്ക് ശേഷം പള്ളിയിൽനിന്ന് ഇറങ്ങി കൽക്കുരിശിലെ ധൂപപ്രാർഥനയ്ക്ക് ശേഷം റാസയിൽ അണിചേരും. കണിയാംകുന്ന്, മണർകാട് കവല എന്നിവിടങ്ങളിലെ കുരിശിൻ തൊട്ടികളും കരോട്ടെ പള്ളിയും […]

ഉണക്ക മുന്തിരിയും ചിയ വിത്തും ചേര്‍ത്ത വെള്ളം കുടിച്ചാൽ ഉണ്ടാകുന്ന ഗുണങ്ങൾ

    ഉണക്കമുന്തിരിയും, ചിയാവിത്തുകളും വെള്ളത്തില്‍ കുതിർത്തു കഴിക്കുന്നതിന് ഏറെ ഗുണങ്ങളുണ്ട്. ഏറെക്കാലമായി ഇവ ജനപ്രീതി നേടിയിട്ട്. വളരെ സിംപിളാണെങ്കിലും ശക്തിയേറിയ പോഷകങ്ങളാല്‍ സമ്ബുഷ്ടമായിരിക്കുന്നതിനാല്‍ മൊത്തത്തിലുള്ള ക്ഷേമത്തിന് സഹായിക്കും എന്ന രീതിയിലാണ് ഇവ പ്രചാരം നേടിയിരിക്കുന്നത്. ഈ പാനീയത്തെ പോഷകങ്ങളുടെ പവർഹൗസ് എന്നാണ് ഡയറ്റീഷ്യനായ കനിക വിശേഷിപ്പിക്കുന്നത്. കറുത്ത ഉണക്കമുന്തിരി: ധാരാളം ആൻ്റി ഓക്സിഡൻ്റുകളാല്‍ സമ്ബുഷ്ടമാണ് ഉണക്കമുന്തിരി. ഇവ ഫ്രീ റാഡിക്കലുകളെ ചെറുക്കാനും കോശങ്ങളെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കാനും സഹായിക്കും. ധാരാളം ഇരുമ്ബിൻ്റെ അംശവും ഇതിലുണ്ട്. വിളർച്ച തടയാനും, ഊർജ്ജ നില വർധിപ്പിക്കുന്നതിനും ഇത് […]

പരാതി പരിഹാര സെൽ പ്രവർത്തിക്കാത്തിടങ്ങളിൽ ഇടപെടലുകൾ ഉണ്ടാവും ; സിനിമാ സെറ്റുകളിൽ പരിശോധന നടത്തും : വനിതാ കമ്മീഷൻ

തിരുവനന്തപുരം : സിനിമാ സെറ്റുകളിൽ പരിശോധന നടത്തുമെന്ന് വനിതാ കമ്മീഷൻ സംസ്ഥാന അധ്യക്ഷ പി സതീദേവി. ചിലയിടങ്ങളിൽ പരാതി പരിഹാര സെൽ പ്രവർത്തിക്കുന്നില്ല. ഇവിടങ്ങളിൽ വനിതാ കമ്മിഷൻ ഇടപെടൽ ഉണ്ടാകുമെന്നും പി.സതീദേവി പ്രതികരിച്ചു. പത്താം തിയതി ഹൈക്കോടതി ഹേമ കമ്മിഷൻ കേസ് പരിഗണിക്കുമ്പോൾ വനിത കമ്മിഷൻ്റെ നിലപാട് അറിയിക്കും. ഹൈക്കോടതി ഉത്തരവ് വന്നാൽ അത് പ്രാഭല്യത്തിൽ വരുത്താൻ ഇടപെടൽ നടത്തുമെന്നും സതീദേവി പറഞ്ഞു. അതേസമയം ഹേമ കമ്മറ്റി റിപ്പോർട്ട് വാദം കേൾക്കാൻ ഹൈക്കോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചു. വനിതാ ജഡ്‌ജി അടങ്ങുന്ന ബെഞ്ച് കേസുകൾ […]

വക്കീലിന് ഒന്നാം നിലയിൽ കയറാൻ ശാരിരിക ബുദ്ധിമുട്ട്: താഴേക്ക് വരാൻ കോടതി: മാണി സി കാപ്പന്‍ എംഎല്‍എയ്ക്കെതിരായ വഞ്ചനാ കേസിന്റെ വിചാരണയ്ക്കാണ് കോടതി മാറ്റം

കൊച്ചി:അഭിഭാഷകന്‍റെ ആരോഗ്യ സ്ഥിതി കണക്കിലെടുത്ത് കുറ്റവിചാരണയ്ക്കുളള കോടതി മുറി തന്നെ മാറ്റാന്‍ ഹൈക്കോടതിയുടെ ഇടപെടല്‍.മുതിര്‍ന്ന അഭിഭാഷകന്‍ ബി.രാമന്‍പിളളയ്ക്കു വേണ്ടിയാണ് പ്രത്യേക സൗകര്യം ചെയ്തു കൊടുക്കാനുളള ഹൈക്കോടതി നിര്‍ദേശം. മാണി സി കാപ്പന്‍ എംഎല്‍എയ്ക്കെതിരായ വഞ്ചനാ കേസിലാണ് പ്രതി ഭാഗത്തിനു വേണ്ടി രാമന്‍പിളള ഹാജരാകുന്നത്. കൊച്ചി ജില്ലാ കോടതി കോംപ്ലക്സിന്‍റെ ഒന്നാം നിലയിലുളള ജനപ്രതിനിധികള്‍ക്കായുളള പ്രത്യേക കോടതിയിലാണ് കേസ്. ഈ മാസം ആറിനാണ് കേസിലെ പ്രധാനപ്പെട്ടൊരു സാക്ഷിയുടെ വിചാരണ. ഒന്നാം നിലയിലുളള കോടതിയിലേക്ക് നടന്നു കയറാന്‍ തന്‍റെ അഭിഭാഷകനായ രാമന്‍പിളളയ്ക്ക് ബുദ്ധിമുട്ടുണ്ടെന്നും വക്കീലിന്‍റെ ആരോഗ്യ പ്രശ്നങ്ങള്‍ […]

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? കാരുണ്യ ലോട്ടറി ഫലം ഇവിടെ കാണാം (05/09/2024)

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? കാരുണ്യ ലോട്ടറി ഫലം ഇവിടെ കാണാം (05/09/2024) 1st Prize-Rs :80,00,000/- PW 649722 (CHITTUR)   Cons Prize-Rs :8000/- PN 649722 PO 649722 PP 649722 PR 649722 PS 649722 PT 649722 PU 649722 PV 649722 PX 649722 PY 649722 PZ 649722   2nd Prize-Rs :10,00,000/- PV 798429   3rd Prize-Rs :1,00,000/- PN 157206 PO 224895 PP 464911 PR 999705 […]