Spread the love

 

വർഷം മുഴുവൻ പാടുകളില്ലാത്ത തിളക്കമുള്ള ചർമ്മം ആഗ്രഹിക്കാത്തവരായി ആരാണുള്ളത്. എന്നാല്‍ കാലാവസ്ഥയും ജീവിത സാഹചര്യവും മാറുന്നതനുസരിച്ച്‌ ചർമ്മ പ്രശ്നങ്ങളും ഉണ്ടാകുന്നു.

video
play-sharp-fill

എന്നാല്‍ ഇത്തരം അവസ്ഥകളില്‍ പുറമേ മാത്രമല്ല അകമേ കൂടി പരിചരണം ആവശ്യമാണ് അതിനായി ഭക്ഷണക്രമത്തില്‍ അല്‍പ്പം മാറ്റം വരുത്താം. ചർമ്മത്തിൻ്റെ ആവശ്യമറിഞ്ഞ് പോഷക സമൃദ്ധമായ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്താം.

അവോക്കാഡോ:

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതില്‍ അടങ്ങിയിരിക്കുന്ന ആരോഗ്യകരമായ എണ്ണകളും വിറ്റാമിൻ ഇയും ചർമ്മ കോശങ്ങളുടെ പ്രവർത്തനത്തിനും പുനരുജ്ജീവനത്തിനും സഹായിക്കുന്നു.

ബദാം:

ചർമ്മത്തിൻ്റെ ഈർപ്പം നിലനിർത്ത് വരണ്ടു പോകുന്നത് തടയുന്നു. ധാരാളം വിറ്റാമിൻ ഇ ബദാമില്‍ അടങ്ങിയിട്ടുണ്ട്. ഇത് ഹാനികരമായ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് ചർമ്മത്തെ സംരക്ഷിക്കുന്നു.

ഗ്രീൻ ടീ:

ഗ്രീൻ ടീയില്‍ അടങ്ങിയിരിക്കുന്ന ആൻ്റിഓക്സിഡൻ്റുകള്‍ ഫ്രീ റാഡിക്കലുകള്‍ ഇല്ലാതാക്കുന്നു. ചർമ്മത്തിലെ നേർത്ത വരകളും, ചുളിവുകളും കുറയ്ക്കാൻ സഹായിക്കുന്നു.

കാരറ്റ്:

ധാരാളം വിറ്റാമിൻ സി കാരറ്റില്‍ അടങ്ങിയിട്ടുണ്ട്. ഇത് കൊളാജൻ ഉത്പാദനത്തെ സഹായിക്കുന്നു. അങ്ങനെ ചർമ്മത്തിൻ്റെ ഇലാസ്തികത നിലനിർത്തുന്നു.

പാലക്ക് ചീര:

വിറ്റാമിൻ ഇ, വിറ്റാമിൻ സി, ആൻ്റി ഓക്സിഡൻ്റുകള്‍ എന്നിവ സ്പിനച് എന്ന് അറിയപ്പെടുന്ന പാലക്ക് ചീരയില്‍ അടങ്ങിയിട്ടുണ്ട്. ധാരാളം ഇരുമ്ബിൻ്റെ അംശവും ഇതിലുണ്ട്. അതിനാല്‍ വിളർച്ചയെ പ്രതിരോധിക്കുന്നതിന് സഹായിക്കും.

മത്തങ്ങ വിത്തുകള്‍:

ഹൃദയാരോഗ്യത്തിന് സഹായകരമായ മഗ്നീഷ്യത്തിൻ്റെ സാന്നിധ്യം ഇതിലുണ്ട്.