play-sharp-fill

നിവിൻ പോളിക്കെതിരായ പീഡന പരാതി വ്യാജം: ‘പരാതിക്കാരി പറയുന്ന ദിവസങ്ങളിൽ നിവിൻ തനിക്കൊപ്പം, ഡിജിറ്റൽ തെളിവുകളുണ്ട്’; വിനീത് ശ്രീനിവാസൻ

  കൊച്ചി: നിവിൻ പോളിക്കെതിരായ ബലാത്സംഗ കേസ് പരാതി വ്യാജമെന്ന് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ. പരാതിയിൽ ചൂണ്ടിക്കാട്ടുന്ന ദിവസങ്ങളിൽ നിവിൻ തനിക്കൊപ്പം ഷൂട്ടിലായിരുന്നുവെന്നും ദുബായിൽ അല്ലായിരുന്നുവെന്നും വിനീത് ശ്രീനിവാസൻ പറഞ്ഞു.   വർഷങ്ങൾക്ക് ശേഷമെന്ന ചിത്രത്തിന്‍റെ ഷൂട്ടിലായിരുന്നു താരമെന്നാണ് സംവിധായകന്‍റെ വിശദീകരണം. ഇതിന് ഡിജിറ്റൽ തെളിവുകളടക്കം ഹാജരാക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. നവംബർ, ഡിസംബർ മാസങ്ങളിലായി തന്നെ ദുബായിൽ വെച്ച് നിവിൻ പോളിയടക്കം ഒരു സംഘം ആളുകൾ തന്നെ പീഡിപ്പിച്ചെന്നാണ് യുവതിയുടെ മൊഴി.   കോതമംഗലം ഊന്നുകൾ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ […]

മലയാളിയായ യുവാവ് മുംബൈയില്‍ ആത്മഹത്യ ചെയ്തു ; യുവാവിന് കടുത്ത ജോലി സമ്മർദമുണ്ടായിരുന്നതായി കുടുംബാംഗങ്ങള്‍

മുംബൈ : മലയാളിയായ ബാങ്ക് ജീവനക്കാരൻ മുംബൈയില്‍ ആത്മഹത്യ ചെയ്തു. അലക്സ്‌ റെജി (35) യാണ് ട്രാൻസ് ഹാർബറായ അടല്‍ സേതുവില്‍ നിന്ന് ചാടി മരിച്ചത്. ദേശസാത്കൃത ബാങ്കില്‍ ജോലി ചെയ്തിരുന്ന പൂനെ സ്വദേശി അലക്‌സ് പാലത്തില്‍ കാർ നിർത്തിയ ശേഷം കടലില്‍ ചാടുകയായിരുന്നു. സംഭവത്തിൻ്റെ മുഴുവൻ ദൃശ്യങ്ങളും സിസിടിവി ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്. നവാ-ഷെവ പോലീസ് ആണ് കേസ് വിവരം പുറത്ത് വിട്ടത്. അലക്സ്‌ കടുത്ത ജോലി സമ്മർദത്തിലായിരുന്നുവെന്നാണ് കുടുംബാംഗങ്ങള്‍ പോലീസിന് മൊഴി നല്‍കിയത്. എന്നാല്‍, ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെടുത്തിട്ടില്ല. പൂനെ പിംപ്രിയിലാണ് അലക്സ്‌ കുടുംബത്തോടൊപ്പം […]

ദുരിതം മാറി നല്ലകാലം വരാൻ ജ്യോതിഷിയെ സമീപിച്ച വയോധികൻ വീണ്ടും ദുരിതത്തിൽ: തുടക്കം 2000 രൂപയുടെ പൂജ, ഒടുവിൽ പറ്റിക്കപ്പെട്ടത് 67,000 രൂപയ്ക്ക്, പരാതിയുമായി പോലീസിൽ

  കോഴിക്കോട്: ജ്യോതിഷിയുടെ നിര്‍ദേശ പ്രകാരം ദുരിതം മാറാന്‍ പണം ചിലവഴിച്ച് പൂജ ചെയ്തിട്ടും ഫലം ലഭിച്ചില്ലെന്ന പരാതിയുമായി വയോധികന്‍. കോഴിക്കോട് ചുങ്കം സ്വദേശി പി വി കൃഷ്ണനാണ് പോലീസിൽ പരാതി നൽകിയത്.   കൊമ്മേരിയിലെ ജ്യോതിഷിക്കെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ജീവിതത്തില്‍ നിരവധി പ്രയാസങ്ങള്‍ നേരിട്ട സമയത്ത് എല്ലാത്തിനും പരിഹാരമുണ്ടാകുമെന്നും പൂജ ചെയ്യാനും ആവശ്യപ്പെട്ട് ഇയാള്‍ തന്നെ സമീപിക്കുകയായിരുന്നുവെന്ന് കൃഷ്ണന്‍ പറഞ്ഞത്. തുച്ഛമായ ചിലവേ ഉണ്ടാകൂ എന്ന് ആദ്യം പറഞ്ഞെങ്കിലും ചടങ്ങുകളെല്ലാം കഴിഞ്ഞപ്പോള്‍ ഭീമമായ തുക ആവശ്യപ്പെടുകയായിരുന്നു.   2000 രൂപയ്ക്ക് പൂജ ചെയ്താൽ […]

ജനങ്ങൾക്ക് ആശ്വാസം പകരാനാണ് സർക്കാർ ശ്രമിക്കുന്നത്, സർക്കാരിന്റെ വിപണി ഇടപെടലിൽ ഓരോ ഉൽപ്പന്നത്തിനും കുറയുന്നത് പത്തും പന്ത്രണ്ടും രൂപ, 46 രൂപ വിലയുള്ള പഞ്ചസാര 33 രൂപയ്‌ക്ക് നൽകുന്നത് വിലക്കയറ്റമാണോ ? ഇന്ത്യയിൽ വേറെ ഏത് സർക്കാർ സ്ഥാപനമാണ് ഇത് ചെയ്യുന്നത് ? സാധനങ്ങളുടെ വില വർധിപ്പിച്ചതിനെ ന്യായീകരിച്ച് ഭക്ഷ്യമന്ത്രി ജി ആർ അനിൽ

തിരുവനന്തപുരം: സപ്ലൈക്കോയിൽ അരിയും പഞ്ചസാരയുമുൾപ്പെടെയുള്ള സാധനങ്ങളുടെ വില വർധിപ്പിച്ചതിനെ ന്യായീകരിച്ച് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. ഇപ്പോഴും പൊതു വിപണിയെക്കാൾ വിലകുറച്ചാണ് സപ്ലൈക്കോയിൽ നൽകുന്നതെന്ന് മന്ത്രി പറഞ്ഞു. 46 രൂപ വിലയുള്ള പഞ്ചസാര 33 രൂപയ്‌ക്ക് നൽകുന്നത് വിലക്കയറ്റമാണോ എന്ന് മന്ത്രി ചോദിച്ചു. ജനങ്ങൾക്ക് ആശ്വാസം പകരാനാണ് സർക്കാർ ശ്രമിക്കുന്നത്. പൊതുവിപണിയെക്കാൾ വിലക്കുറവ് സപ്ലൈക്കോയിൽ തന്നെയാണെന്നും ഇന്ത്യയിൽ വേറെ ഏത് സർക്കാർ സ്ഥാപനം ഇത് ചെയ്യുന്നുണ്ടെന്നും മന്ത്രി ചോദിച്ചു. സർക്കാരിന്റെ വിപണി ഇടപെടലിന് ഓരോ ഉൽപ്പന്നത്തിനും കുറയുന്നത് പത്തും പന്ത്രണ്ടും രൂപയാണെന്നും മന്ത്രി പറഞ്ഞു. […]

ഇത്രയും നന്മ ചെയ്യുന്നവര്‍ ഈ ഭൂമിയില്‍ വേറെയുണ്ടാവില്ലെന്ന് ചിലരെ കുറിച്ച് വിചാരിക്കും,അവരായിരിക്കും സിനിമാ സെറ്റുകളിലെ യഥാര്‍ത്ഥ തെമ്മാടികൾ ; ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി നടി അര്‍ച്ചന കവി

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി നടി അര്‍ച്ചന കവി രംഗത്ത്. നടൻ സിദ്ദിഖിനെതിരെ ലൈംഗികാതിക്രമ കേസ് എത്തിയത് കണ്ട് താന്‍ ഞെട്ടിപ്പോയെന്ന് നടി പറഞ്ഞു. സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് അർച്ചന പ്രതികരിച്ചത്. ഇത്രയും നന്മ ചെയ്യുന്നവര്‍ ഈ ഭൂമിയില്‍ വേറെയുണ്ടാവില്ലെന്ന് ചിലരെ കുറിച്ച് വിചാരിക്കും. അവരായിരിക്കും സിനിമാ സെറ്റുകളിലെ യഥാര്‍ത്ഥ തെമ്മാടികളെന്നും അർച്ചന പറയുന്നു. സിദ്ദിഖ് സാര്‍ അച്ഛനെ പോലെയുള്ളയാളാണ്. എന്നാല്‍ നിരപരാധിത്വം തെളിയിക്കുന്നതു വരെ താന്‍ അതിജീവിതയ്ക്കൊപ്പമാണെന്ന് അര്‍ച്ചന വ്യക്തമാക്കി. സിദ്ദിഖ് സാറിനൊപ്പം ജോലി ചെയ്തിട്ടുണ്ട്. ഇപ്പോഴും ഞാന്‍ അദ്ദേഹത്തെ സാര്‍ എന്നാണ് […]

പോലീസ് അഴിഞ്ഞാട്ടത്തിന് അറുതിവരുത്തും ; കേരള പോലീസ് പ്രവര്‍ത്തിച്ചത് സിപിഎമ്മിന്റെ ഗുണ്ടാസംഘത്തെ പോലെ ; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരായ പോലീസ് നടപടി കിരാതം : കെ.സുധാകരന്‍ എംപി

സ്വന്തം ലേഖകൻ തിരുവനന്തപുരം: ആഭ്യന്തരവകുപ്പിനും മുഖ്യമന്ത്രിയുടെ ഓഫീസിനും എതിരായ വെളിപ്പെടുത്തലുകളില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ നരനായാട്ടാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കിയെ ഭീകരമായി വളഞ്ഞിട്ട് മര്‍ദ്ദിച്ചു. സിപിഎമ്മിന്റെ ഗുണ്ടാസംഘത്തെ പോലെയാണ് കേരള പോലീസ് പ്രവര്‍ത്തിച്ചത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാത്ത നടപടിയെ ചോദ്യം ചെയ്യുകയും സര്‍ക്കാരിന്റെ തെറ്റായ പ്രവണതകള്‍ക്കെതിരെ നിരന്തരം പോരാട്ടം നടത്തുകയും ചെയ്യുന്ന വ്യക്തിയാണ് അബിന്‍ വര്‍ക്കി. […]

സുരക്ഷിതവും തുല്യവുമായ തൊഴിൽ അന്തരീക്ഷമൊരുക്കേണ്ടത് അനിവാര്യം ; ഹേമ കമ്മിറ്റി മാതൃകയിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകി കന്നഡ സിനിമ പ്രവർത്തകർ

മലയാള സിനിമാ മേഖലയെ പിടിച്ചു കുലുക്കിയ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ സാൻഡൽവുഡിലും ഹേമ കമ്മിറ്റി മാതൃകയിൽ അന്വേഷണം വേണമെന്ന ആവശ്യവുമായി കന്നഡ സിനിമ പ്രവർത്തകർ. ഈ ആവശ്യം ഉന്നയിച്ച് കന്നഡ സിനിമ പ്രവർത്തകരുടെ കൂട്ടായ്മ മുഖ്യമന്ത്രി സിദ്ധാരാമയ്യയെ നേരിൽ കണ്ടു. സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന ലൈംഗിക ചൂഷണങ്ങൾ ഉൾപ്പെടെ അന്വേഷിക്കാൻ സമിതിയെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് ‘ഫിലിം ഇൻഡസ്ട്രി ഫോർ റൈന്റ്സ് ആൻഡ് ഇക്വാളിറ്റി’ (ഫയർ) മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തു നൽകി. സുരക്ഷിതവും തുല്യവുമായ തൊഴിൽ അന്തരീക്ഷമൊരുക്കേണ്ടത് അനിവാര്യമാണെന്നും അതിനുള്ള നടപടികൾ എടുക്കണമെന്നും കത്തിൽ ചൂണ്ടികാട്ടുന്നു. […]

സർക്കാർ എയ്ഡഡ് സ്‌കൂൾ ഹോസ്റ്റലിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളോട് ലൈംഗികാതിക്രമം; സ്കൂളിലെ പ്രധാനാധ്യാപികയുടെ മകൻ അറസ്റ്റിൽ; കുറ്റകൃത്യങ്ങൾ മറച്ചുവയ്‌ക്കാൻ സഹായിച്ച പ്രതിയുടെ അമ്മക്കെതിരെയും കേസ്; പീഡന വിവരം പുറത്തറിഞ്ഞത് ഇരയായ പെൺകുട്ടികളിലൊരാൾ ഹെൽപ്പ് ലൈൻ നമ്പറിൽ വിളിച്ചറിയിച്ചതിനെ തുടർന്ന്

തിരുച്ചിറപ്പള്ളി: സ്‌കൂൾ ഹോസ്റ്റലിൽ വച്ച് പെൺകുട്ടികളോട് ലൈംഗികാതിക്രമം നടത്തിയ ഡോക്‌ടർ പിടിയിൽ. സർക്കാർ എയ്ഡഡ് സ്‌കൂളിന്റെ ഹോസ്റ്റലിലാണ് 31കാരനായ ഡോക്‌ടർ സാംസൺ ഡാനിയൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡനത്തിന് ഇരയാക്കിയത്. പ്രതിയുടെ അമ്മ ഇതേ സ്‌കൂളിലെ പ്രധാനാധ്യാപികയാണ്. സംഭവത്തിൽ തമിഴ്‌നാട് തിരുച്ചിറപ്പള്ളി ഫോർട്ട് ഓൾ വനിതാ പോലീസാണ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്‌തത്. കുറ്റകൃത്യങ്ങൾ മറച്ചുവയ്‌ക്കാൻ സഹായിച്ചെന്നാരോപിച്ച് പ്രതിയുടെ അമ്മയായ ഗ്രേസ് സഗായറാണിയെയും (54) പോലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. ഇവരെ മൂന്ന് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പീഡനത്തിനിരയായ പെൺകുട്ടികളിലൊരാൾ ഹെൽപ്പ് […]

ഓണം ഓഴിവാക്കാനാവില്ല, കേരളത്തിൽ എല്ലാത്തിനും വലിയ വിലക്കുറവ്, ദേശീയ തലത്തിൽ വിലക്കയറ്റം തടയാൻ കേന്ദ്രം ഒന്നും ചെയ്യുന്നില്ലെന്ന് വിമർശിച്ച് മുഖ്യമന്ത്രി

  തിരുവനന്തപുരം: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വലിയ ആഘോഷങ്ങൾ വേണ്ടെന്ന് വച്ചതാണെന്നും എന്നാൽ ഓണാഘോഷം ഒഴിവാക്കാനാവില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സപ്ലൈക്കോ ഓണം ഫെയർ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.   സർക്കാർ സംഘടിപ്പിക്കുന്ന ഓണാഘോഷം മാത്രമാണ് ഒഴിവാക്കിയത്. എല്ലാ വർഷവും ഓണക്കാലത്ത് സർക്കാർ വിപണി ഇടപെടൽ നടത്താറുണ്ട്. സർക്കാർ ഇടപെടൽ കാരണം ഇന്ത്യയിൽ തന്നെ ഏറ്റവും വിലക്കയറ്റം കുറവുള്ള സംസ്ഥാനം കേരളമാണ്. കേരളത്തിൽ എല്ലാത്തിനും വലിയ വിലക്കുറവാണെന്നും മുഖ്യമന്ത്രി പറഞ്ഞു.   വയനാട്ടിൽ ഇനി പുനർനിർമ്മാണമാണ് വേണ്ടത്. ദുരിതാശ്വാസ നിധിയിലേക്ക് […]

ഓരോ ട്രിപ്പിനും കമ്മീഷന്‍ കൂടാതെ 49 രൂപ പ്ലാറ്റ്‌ഫോം ഫീസ് കമ്പനി ഏര്‍പ്പെടുത്തി, മുന്നറിയിപ്പില്ലാതെ അക്കൗണ്ടുകള്‍ ബ്ലോക് ചെയ്തു, 2017 ന് മുന്നേ ഉള്ള ടാക്‌സി വാഹനങ്ങളുടെ ഇന്റര്‍ സിറ്റി ഓപ്ഷന്‍ എടുത്തുകളഞ്ഞു ; തൊഴിലാളി വിരുദ്ധ നടപടികളില്‍ പ്രതിഷേധം ; ഊബര്‍, ഒല അടക്കമുള്ള ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ നാളെ പണിമുടക്കും ; രാവിലെ ആറ് മുതല്‍ രാത്രി 10 വരെ എല്ലാ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളും ബഹിഷ്‌കരിക്കും

സ്വന്തം ലേഖകൻ കൊച്ചി: ഊബര്‍, ഒല അടക്കമുള്ള ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ നാളെ പണിമുടക്കും. ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവേഴ്‌സ് കൂട്ടായ്മയാണ് ഇക്കാര്യം അറിയിച്ചത്. വെള്ളിയാഴ്ച രാവിലെ ആറ് മുതല്‍ രാത്രി 10 വരെയാണ് എല്ലാ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളും ബഹിഷ്‌കരിച്ചുകൊണ്ട് പണിമുടക്ക് നടത്താന്‍ ഡ്രൈവര്‍മാര്‍ തീരുമാനിച്ചത്. ഓരോ ട്രിപ്പിനും കമ്മീഷന്‍ കൂടാതെ 49 രൂപ പ്ലാറ്റ്‌ഫോം ഫീസ് കമ്പനി ഏര്‍പ്പെടുത്തി, മുന്നറിയിപ്പില്ലാതെ അക്കൗണ്ടുകള്‍ ബ്ലോക് ചെയ്തു, 2017 ന് മുന്നേ ഉള്ള ടാക്‌സി വാഹനങ്ങളുടെ ഇന്റര്‍ സിറ്റി ഓപ്ഷന്‍ എടുത്തുകളഞ്ഞു തുടങ്ങിയ തൊഴിലാളി വിരുദ്ധ നടപടികളില്‍ […]