play-sharp-fill

മലയാളത്തിന്റെ മഹാബലി തമ്പുരാനെ വരവേൽക്കാൻ നാട് ഒരുങ്ങുന്നു; ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും നാളുകളുടെ വരവറിയിച്ച് ഇന്ന് അത്തം

തിരുവനന്തപുരം: ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും നാളുകളുടെ വരവറിയിച്ച് ഇന്ന് അത്തം. പത്താം നാൾ മലയാളികളുടെ പ്രിയപ്പെട്ട തിരുവോണം. മുറ്റത്ത് ഇന്നു മുതൽ പൂക്കളങ്ങൾ വിരിഞ്ഞുതുടങ്ങും. വയനാട് ദുരന്തമേൽപിച്ച ആഘാതത്തിനിടയിലും മലയാളികൾ ഓണത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ്. പൂക്കളങ്ങൾ, ഓണക്കോടി, ഓണക്കളികൾ, ഓണസദ്യ തുടങ്ങി എല്ലാത്തിനും ഒരുക്കം തുടങ്ങിക്കഴിഞ്ഞു. ഓണപരീക്ഷകൾ 12ന് അവസാനിച്ച് കുട്ടികൾ ഓണാവധിയിലേക്കു കടക്കും. പൂക്കളത്തിനായി ഓണവിപണിയിൽ പൂക്കൾ ഇന്നലെ മുതൽ എത്തിത്തുടങ്ങി. ഗ്രാമ നഗര വ്യത്യാസമില്ലാതെ തെരുവു കച്ചവടവും ഉഷാറാണ്. ആഭരണക്കടകളിലും വസ്ത്രവ്യാപാര ശാലകളിലും തിരക്കുണ്ട്. സർക്കാരിന്റേതുൾപ്പെടെ വിവിധ ഓണച്ചന്തകൾക്കും ഇന്നു തുടക്കമാകും. ഓണപ്പൂക്കളത്തിന് […]

നാട്ടിലേക്ക് ട്രെയിനില്‍ വരുന്നതിനിടെ കാണാതായ സിആര്‍പിഎഫ് ജവാൻ റെയില്‍വേ ട്രാക്കില്‍ മരിച്ചനിലയില്‍

സ്വന്തം ലേഖകൻ മാന്നാർ: അവധിക്ക് നാട്ടിലേക്ക് ട്രെയിനിൽ വരുന്നതിനിടയിൽ കാണാതായ സി.ആർ.പി.എഫ് ജവാനെ റെയിൽവേ ട്രാക്കിൽ മരിച്ചനിലയിൽ കണ്ടെത്തി. ബുധനൂർ പെരിങ്ങിലിപ്പുറം ഉളുന്തി വർഗീസ് ഭവനത്തിൽ പരേതനായ ഫിലിപ്പിന്റെ മകൻ സിആർപിഎഫ് ജവാൻ പിപി ജോസ്പോൾ ആണ് മരിച്ചത്. മൂന്നിനു ശബരി എക്സ്പ്രെസ്സിൽ ഛത്തീസ്ഗഡിൽ നിന്നും യാത്ര തിരിച്ച ജവാനെ തിരുപ്പതിക്കും കാട്പാടിക്കും ഇടയിൽ വെച്ച് ട്രെയിനിൽ നിന്നും കാണാതായതായി ഒപ്പം യാത്ര ചെയ്ത ആലുവ സ്വദേശിയായ സുഹൃത്ത് വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സമൂഹ മാധ്യമങ്ങളിലൂടെ ഫോട്ടോ സഹിതം പ്രചരിപ്പിച്ചിരുന്നു. ബുധനാഴ്ച രാവിലെയാണ് തിരുപ്പതിക്ക് […]

വയോധികയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: കുഞ്ഞാമി ധരിച്ചിരുന്ന ആഭരണങ്ങള്‍ കാണാനില്ല; തലയ്ക്കും പരിക്ക്; മരണത്തിൽ ദുരൂഹതയെന്ന് കുടുംബം; വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ്

കൽപ്പറ്റ: വയനാട് തൊണ്ടർനാട് തേറ്റമലയില്‍ വയോധികയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. 75 വയസ്സ് പ്രായമുള്ള കുഞ്ഞാമിയുടെ മൃതദേഹമാണ് വീടിന് അരകിലോമീറ്ററോളം അകലെയുള്ള ഉപയോഗിക്കാത്ത കിണറ്റില്‍ നിന്ന് കണ്ടെത്തിയത്. പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് കുഞ്ഞാമിയെ കാണാനില്ലെന്ന് മകന്‍ തൊണ്ടർനാട് പോലീസില്‍ പരാതി നല്‍കിയിരുന്നത്. തുടർന്ന് നടത്തിയ തെരച്ചിലിനിടെയാണ് വീടിന് അരകിലോമീറ്ററോളം ദുരെ ഉപയോഗശൂന്യമായ കിണറ്റില്‍ നിന്ന് മൃതദേഹം കണ്ടെടുത്തത്. തലക്കേറ്റ പരിക്കാണ് മരണകാരണം. കിണറ്റില്‍ വീണതിനെ തുടര്‍ന്നുണ്ടായ പരിക്കാണോയെന്നതടക്കമുള്ള പരിശോധന നടക്കുന്നുണ്ട്. ഇൻക്വസ്റ്റും പോസ്റ്റ്മോർട്ടവും പൂര്‍ത്തിയാക്കി […]

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കബളിപ്പിച്ചു, മെ‍ഡിക്കൽ ടെസ്റ്റ് എന്ന വ്യാജേന ആശുപത്രിയിൽ എത്തിച്ച് അവയവം കടത്താൻ ശ്രമം; സംശയം തോന്നിയതോടെ രക്ഷപ്പെ‌ടാൻ ശ്രമിച്ച യുവതിക്കു നേരെ അക്രമവും ഭീഷണിയും; ചുരുളഴിഞ്ഞത് അവയവ കച്ചവട സംഘത്തിന്റെ രഹസ്യങ്ങൾ; യുവതിയുടെ പരാതിയിൽ പിടിയിലായ മൂന്നുപേർ അവയവ കച്ചവട സംഘത്തിലെ പ്രധാന കണ്ണികൾ

തിരുവനന്തപുരം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കബളിപ്പിച്ചാണ് അവയവ കച്ചവടത്തിനിരയാക്കാൻ ശ്രമിച്ചതെന്ന് കടയ്ക്കാവൂരിൽ പരാതി നൽകിയ യുവതി. അവയവക്കടത്ത് സംഘത്തിലെ കണ്ണിയായ രതീഷ് ഭീഷണിപ്പെടുത്തിയെന്നും ജീവന് ഭീഷണിയുണ്ടായിരുന്നുവെന്നും പരാതിക്കാരി പറഞ്ഞു. കാഴ്ചപരിമിതിയുള്ള യുവതിയെയാണ് സംഘം തട്ടിപ്പിന് ഇരയാക്കാൻ ശ്രമിച്ചത്. യുവതി നൽകിയ പരാതിയിൽ പോലീസ് അന്വേഷണത്തിലാണ് രതീഷ് അടക്കം മൂന്ന് പേർ പിടിയിലായത്. അതേസമയം, അവയവക്കടത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് പോലീസ്. രതീഷിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇടനിലക്കാരായ മലപ്പുറം വളാഞ്ചേരി സ്വദേശികളായ നജുമുദ്ധീൻ, ശശി എന്നിവരെ പോലീസ് പിടികൂടിയത്. അവയവക്കടത്ത് സംഘത്തിന്റെ പ്രവർത്തനരീതി […]

കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി ; നിങ്ങളുടെ ഇന്ന് എങ്ങനെയെന്ന് അറിയണ്ടേ…? ഇന്നത്തെ (06/09/2024) നക്ഷത്രഫലം അറിയാം

മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, ഉത്സാഹം, പ്രവർത്തനവിജയം ഇവ കാണുന്നു. ഉല്ലാസ യാത്രകൾക്കു സാധ്യത. ഇടവം(കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, ശത്രുശല്യം, നഷ്ടം, ഇച്ഛാഭംഗം ഇവ കാണുന്നു. രാത്രി ഒൻപതു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, സൽക്കാരയോഗം, സന്തോഷം ഇവ കാണുന്നു. മിഥുനം(മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, അലച്ചിൽ, ചെലവ്, നഷ്ടം, ഉത്സാഹക്കുറവ് ഇവ കാണുന്നു. തടസ്സങ്ങൾ വന്നു ചേരാം. കർക്കടകം(പുണർതം […]

ഭർത്താവിനൊപ്പം ആശുപത്രിയിലേക്ക് പോകുന്നതിനിടെ ആംബുലൻസിനുള്ളിൽ വെച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു ; നിലവിളിച്ചതോടെ യുവതിയെയും ഭർത്താവിനെയും ആംബുലൻസ് ജീവനക്കാർ വാഹനത്തിൽ നിന്ന് ഇറക്കിവിട്ടു ; ചികിത്സയിലിരിക്കെ യുവതിയുടെ ഭർത്താവ് മരിച്ചു

സ്വന്തം ലേഖകൻ ലഖ്‌നൗ: ഉത്തർപ്രദേശിൽ ഭർത്താവിനൊപ്പം ആശുപത്രിയിലേക്ക് പോകുന്നതിനിടെ ആംബുലൻസിനുള്ളിൽ വെച്ച് യുവതിയെ ലൈംഗിക പീഡനത്തിനിരയാക്കി. ലഖ്‌നൗവിലെ ഗാസിപൂർ പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. പീഡനത്തിന് യുവതിയേയും ഭർത്താവിനെയും ആംബുലൻസ് ജീവനക്കാർ വാഹനത്തിൽ നിന്ന് ഇറക്കിവിട്ടു. ആരോഗ്യനില വഷളായ ഭർത്താവിനെ ഓക്സിജൻ സപ്പോർട്ടോടെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് യുവതി പീഡിനത്തിന് ഇരയായത്. പിന്നീട് ഗൊരഖ്പൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ യുവതിയുടെ ഭർത്താവ് മരിച്ചു. യുവതിയുടെ ഭർത്താവ് ഹരീഷ് അസുഖ ബാധിതനായി ബസ്തി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇയാളുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് ഡോക്ടർമാർ അദ്ദേഹത്തെ […]

ഇടുക്കി പീരുമേട്ടിൽ ദുരൂഹ സാഹചര്യത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം ; യുവാവിനെ കണ്ടെത്തിയത് പ്ലാസ്റ്റിക് ഹോസ് ഉപയോഗിച്ച് കവുങ്ങിൽ കെട്ടിയിട്ട നിലയിൽ ; കൊലയ്ക്ക് പിന്നിൽ സഹോദരൻ, അമ്മയും പിടിയിൽ

സ്വന്തം ലേഖകൻ പീരുമേട്: ഇടുക്കി പീരുമേട്ടിൽ ദുരൂഹ സാഹചര്യത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് തെളിഞ്ഞു. പീരുമേട് പ്ലാക്കത്തടം സ്വദേശി അഖിൽ ബാബുവിനെയാണ് കഴിഞ്ഞ ദിവസം വീടിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അഖിലിന്‍റെ സഹോദരൻ അജിത്ത്, അമ്മ തുളസി എന്നിവരെ പീരുമേട് പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാത്രിയിലാണ് വീടിനു സമീപത്ത് പ്ലാസ്റ്റിക് ഹോസ് ഉപയോഗിച്ച് കവുങ്ങിൽ കെട്ടിയിട്ട നിലയിൽ അഖിലിനെ കണ്ടെത്തിയത്. നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പ്രാഥമിക അന്വേഷണത്തിൽ കൊലപാതകം എന്ന് സൂചന ലഭിച്ചതോടെയാണ് അഖിലിന്റെ സഹോദരൻ […]

തൊടുപുഴ വെള്ളിയാമറ്റം പഞ്ചായത്തിലെ ആദിവാസി ഊരുകളിൽ കേരശക്തി എന്ന പേരില്‍ വിതരണം ചെയ്ത വെളിച്ചെണ്ണ ഗുണനിലവാരമില്ലാത്തത് ; ഏഴു ലക്ഷം രൂപ പിഴയടയ്ക്കാൻ ഉത്തരവിട്ട് സബ് കളക്ടർ ; നടപടി 13 ഇനങ്ങള്‍ അടങ്ങുന്ന ഭക്ഷ്യക്കിറ്റില്‍ നല്‍കിയ വെളിച്ചെണ്ണ ഗുണനിലവാരമില്ലാത്തതാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന്

സ്വന്തം ലേഖകൻ തൊടുപുഴ: ആദിവാസി ഉൗരുകളില്‍ ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ വിതരണം ചെയ്ത സംഭവത്തില്‍ വിതരണക്കാരനോട് ഏഴു ലക്ഷം രൂപ പിഴയടയ്ക്കാൻ സബ് കളക്ടർ ഉത്തരവിട്ടു. വെള്ളിയാമറ്റം പഞ്ചായത്തിലെ ആദിവാസി ഉൗരുകളില്‍ മഴക്കാല ഭക്ഷ്യസഹായ പദ്ധതി പ്രകാരം പട്ടികവർഗ വികസന വകുപ്പ് വിതരണം ചെയ്ത 13 ഇനങ്ങള്‍ അടങ്ങുന്ന ഭക്ഷ്യക്കിറ്റില്‍ നല്‍കിയ വെളിച്ചെണ്ണ ഗുണനിലവാരമില്ലാത്തതാണെന്ന് ഭക്ഷ്യ സുരക്ഷാവകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. ഇവർ നല്‍കിയ റിപ്പോർട്ടിനെത്തുടർന്നാണ് ചെറുതോണി പേട്ടയില്‍ പി.എ. ഷിജാസ് ഏഴു ലക്ഷം രൂപ പിഴയടയ്ക്കാൻ സബ് കളക്ടർ ഡോ.അരുണ്‍ എസ്. നായർ […]

കോട്ടയം കോടിമത ചന്തക്കവല ഭാഗത്തുള്ള പോളയും മാലിന്യവും നിറഞ്ഞ തോട്ടില്‍ ചാടി ഇതരസംസ്ഥാന തൊഴിലാളി ; മണിക്കൂറുകള്‍ നീണ്ട തിരച്ചിലൊനൊടുവിൽ അതിസാഹസികമായി രക്ഷപെടുത്തി അഗ്നിരക്ഷാ സേനാംഗങ്ങള്‍

സ്വന്തം ലേഖകൻ കോട്ടയം: മാനസികാസ്വാസ്ഥ്യം ഉള്ള ഇതരസംസ്ഥാന തൊഴിലാളിയെ മാലിന്യം ഒഴിക്കുന്ന തോട്ടില്‍ നിന്നും അതിസാഹസികമായി രക്ഷപെടുത്തി അഗ്നിരക്ഷാ സേനാംഗങ്ങള്‍. കോട്ടയം കോടിമത ചന്തക്കവല ഭാഗത്തുള്ള മാര്‍ക്കറ്റിലെ മാലിന്യം ഒഴുക്കി വിടുന്ന തോട്ടില്‍ ഒരാള്‍ വെള്ളത്തില്‍ പോയെന്നു കോട്ടയം വെസ്റ്റ് പോലീസ് സ്‌റ്റേഷനില്‍ അറിയിപ്പു ലഭിച്ചത്. പോലീസ് ഉടന്‍ തന്നെ അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചു. തുടര്‍ന്നു കോട്ടയം ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്‌റ്റേഷനിലെ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ പ്രവീണ്‍ രാജന്റെ നേതൃത്വത്തില്‍ സംഘം സംഭവസ്ഥലത്ത് എത്തുമ്ബോള്‍ ഇതരസംസ്ഥാന തൊഴിലാളി പോള […]

കാഞ്ഞിരപ്പള്ളി ഷൂ മാര്‍ട്ടിന്റെ ഗ്ലാസ് എറിഞ്ഞ് തകര്‍ത്ത് ഷൂ മോഷണം ; മോഷ്ടിച്ചത് ഒൻപത് ഷൂസുകൾ ; മോഷണത്തിന് പിന്നിൽ കുട്ടികൾ ഉൾപ്പെടുന്ന 4 അംഗ സംഘം ; 50000 രൂപയുടെ നഷ്‍ടം സംഭവിച്ചതായി കടയുടമ

സ്വന്തം ലേഖകൻ കാഞ്ഞിരപ്പള്ളി: കോട്ടയം കാഞ്ഞിരപ്പള്ളിയിൽ പ്രവര്‍ത്തിച്ചിരുന്ന ഷൂ മാര്‍ട്ടിന്റെ ഗ്ലാസ് എറിഞ്ഞ് തകര്‍ത്ത ശേഷം ഷൂസുകൾ മോഷ്ടിച്ചു. കുട്ടികൾ ഉൾപ്പെടുന്ന 4 അംഗ സംഘമാണ് മോഷണത്തിന് പിന്നിൽ. ഇവരിൽ പ്രായപൂര്‍ത്തിയായ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാഞ്ഞിരപ്പള്ളി കോവിൽകടവിൽ കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. ഷൂ മാര്‍ട്ടിന്‍റെ മുൻപിലൂടെ നടന്ന് പോവുകയായിരുന്ന സംഘത്തിൽ തുവാല കൊണ്ട് മുഖം മറച്ചിരുന്ന ഒരാൾ കൈയിൽ ഉണ്ടായിരുന്ന കല്ലു കൊണ്ട് കടയിലെ ഗ്ലാസിന്റെ ചില്ലുകൾ തകര്‍ത്ത് കടക്ക് അകത്തേക്ക് കയറിയാണ് മോഷണം നടത്തിയത്. ഇയാൾക്കൊപ്പം […]