കോട്ടയം കോടിമത ചന്തക്കവല ഭാഗത്തുള്ള പോളയും മാലിന്യവും നിറഞ്ഞ തോട്ടില്‍ ചാടി ഇതരസംസ്ഥാന തൊഴിലാളി ; മണിക്കൂറുകള്‍ നീണ്ട തിരച്ചിലൊനൊടുവിൽ അതിസാഹസികമായി രക്ഷപെടുത്തി അഗ്നിരക്ഷാ സേനാംഗങ്ങള്‍
സ്വന്തം ലേഖകൻ
കോട്ടയം: മാനസികാസ്വാസ്ഥ്യം ഉള്ള ഇതരസംസ്ഥാന തൊഴിലാളിയെ മാലിന്യം ഒഴിക്കുന്ന തോട്ടില്‍ നിന്നും അതിസാഹസികമായി രക്ഷപെടുത്തി അഗ്നിരക്ഷാ സേനാംഗങ്ങള്‍.
കോട്ടയം കോടിമത ചന്തക്കവല ഭാഗത്തുള്ള മാര്‍ക്കറ്റിലെ മാലിന്യം ഒഴുക്കി വിടുന്ന തോട്ടില്‍ ഒരാള്‍ വെള്ളത്തില്‍ പോയെന്നു കോട്ടയം വെസ്റ്റ് പോലീസ് സ്‌റ്റേഷനില്‍ അറിയിപ്പു ലഭിച്ചത്. പോലീസ് ഉടന്‍ തന്നെ അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടര്‍ന്നു കോട്ടയം ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്‌റ്റേഷനിലെ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ പ്രവീണ്‍ രാജന്റെ നേതൃത്വത്തില്‍ സംഘം സംഭവസ്ഥലത്ത് എത്തുമ്ബോള്‍ ഇതരസംസ്ഥാന തൊഴിലാളി പോള മൂടിയ തോട്ടില്‍ ചാടി എന്നു നാട്ടുകാര്‍ പറഞ്ഞു.
തോട്ടരികല്‍ താസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിയും കുടുംബവും രാവിലെ എഴുനേറ്റപ്പോള്‍ വീടിനുള്ളില്‍ ഒരാള്‍ ഒളിച്ചിരുന്നു കണ്ടു. വീട്ടുകള്‍ ബഹളം വെച്ചതോടെ ഇയാള്‍ വാതില്‍ തുറന്ന് പുറത്തേക്ക് ഓടുകയും അടുത്തുള്ള മാലിന്യം നിറഞ്ഞ തൊട്ടിലേക്കു ചാടുകയുമായിരുന്നു. പോളയും മാലിന്യവും നിറഞ്ഞ തോട്ടില്‍ ഇയാള്‍ പെട്ടന്നു മുങ്ങി പോവുകയും ചെയ്തു. തുടര്‍ന്നാണ് കുടുംബം സമീപവാസികളെ വിവരം അറിയിക്കുന്നതും തുടര്‍ന്ന് നാട്ടുകാര്‍ പോലീസിനെ ബന്ധപ്പെടുകയുമായിരുന്നു.
സ്ഥലത്ത് എത്തിയ സേനാംഘങ്ങളായ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ പ്രവീണ്‍ രാജന്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ അബ്ബാസി എന്നിവര്‍ മാലിന്യം നിറഞ്ഞ തോട്ടില്‍ ഇറങ്ങി പോളകളും മലിന്യങ്ങളും മാറ്റി രണ്ടു മണിക്കൂറോളം പരിശോധിച്ചിട്ടും ആളെ കണ്ടെത്താനായില്ല. തുടര്‍ന്നു പോലീസിനെയും വാര്‍ഡ് മെമ്ബറിനെയും വിവരം അറിയിച്ച ശേഷം സേന തിരികെ സ്‌റ്റേഷനിലേക്കു മടങ്ങി.
എന്നാല്‍, വീണ്ടും നാട്ടുകാരില്‍ ഒരാള്‍ തോട്ടിലെ പോളക്ക് ഉള്ളില്‍ എന്തോ അനക്കം കണ്ടതിന്റെ തുടര്‍ന്നു വീണ്ടും ഫയര്‍ സ്‌റ്റേഷനിലേക്കു വിളിക്കുകയും ഉടന്‍ തന്നെ സേനാഘങ്ങള്‍ സ്ഥലത്ത് എത്തി പരിശോധന നടത്തി. പോളയും മാലിന്യവും നിറഞ്ഞ തോടിന്റെ നടുഭാഗത്ത് അനക്കം ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്നു കയര്‍ സ്‌ട്രെച്ചര്‍ ലൈഫ് ജാക്കറ്റ് എന്നിവ ഉപയോഗിച്ചു പ്രവീണ്‍ രാജന്‍ വേസ്റ്റും പോളയും മാറ്റി നടുഭാഗത്തു ചെല്ലുമ്ബോള്‍ ജീവനോടെ ഇതര സംസ്ഥാന തൊഴിലാളി പോളക്ക് ഉള്ളില്‍ കുടുങ്ങി കിടക്കുകയായിരുന്നു.
ഉടന്‍ തന്നെ ആളെ പൊക്കി സ്ട്രച്ചറിന്റെ മുകളില്‍ കിടത്തി. തുടർന്ന് സേനയിലെ അബ്ബാസി കൂടി തോട്ടില്‍ ഇറങ്ങി ആളിനെ അതിസഹാസികമായി തോട്ടില്‍ നിന്നും കരക്കു കയറ്റുമ്ബോള്‍ ആളിന്റെ ശരീരമാകെ മരവിച്ച അവസ്ഥയിലായിരുന്നു. ഉടന്‍ തന്നെ ഫയര്‍ ഫോഴ്‌സ്‌ന്റെ ആംബുലന്‍സില്‍ ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയും ആളിന്റെ ജീവന്‍ രക്ഷിക്കാനും കഴിഞ്ഞു. ഇതര സംസ്ഥനാന തൊഴിലാളിയുടെ പേരോ സ്ഥലമോ അറിയാന്‍ കഴിഞ്ഞിട്ടില്ല.
ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്‌റ്റേഷനിലെ ഗ്രേഡ് അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ സജി പുന്നൂസ്, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ പ്രവീണ്‍ രാജന്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ അജിത് കുമാര്‍, അബ്ബാസി, നിജില്‍ കുമാര്‍, ഗ്രേഡ് സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ (മെക്കാനിക്) സനല്‍ സാം എന്നിവര്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.