play-sharp-fill

ആയൂര്‍വേദ ടിപ്സുകള്‍ വായ്‌നാറ്റം അകറ്റാൻ …

വായ്‌നാറ്റം അകറ്റാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.. ഒന്ന്… ദന്തശുചിത്വം ഉറപ്പുവരുത്തുക എന്നതാണ് വായ്‌നാറ്റം അകറ്റാന്‍ പ്രധാനമായി ചെയ്യേണ്ടത്. ദിവസവും രണ്ടു നേരവും നന്നായി ബ്രഷ് ചെയ്യുക. പലർക്കും രാത്രി പല്ല് തേയ്ക്കാൻ മടിയാണ്. രാത്രി കഴിക്കുന്ന ഭക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാതെ വരികയും അവ പല്ലുകള്‍ക്കിടയില്‍ പറ്റിപ്പിടിച്ചിരിക്കുന്നതോടെ രൂക്ഷമായ ദുർഗന്ധം വായില്‍ നിന്നും ഉണ്ടാകും. അതിനാല്‍ രണ്ടുനേരം പല്ല് തേയ്ക്കാന്‍ ശ്രമിക്കുക. ഇതിനായി ഏതെങ്കിലും ആയൂര്‍വേദ പേസ്റ്റ് ഉപയോഗിക്കാനും ശ്രമിക്കുക. രണ്ട്… ആരോഗ്യപരമായ ഭക്ഷണശീലം വളര്‍ത്തിയെടുക്കുക. പഴവർഗ്ഗങ്ങള്‍ ഏതെങ്കിലും ഭക്ഷണത്തിനോടൊപ്പം കഴിക്കുന്നത് വായ്നാറ്റം […]

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന നാല് വയസുകാരി മരിച്ചു

കണ്ണൂർ : പാനൂരിൽ തിളച്ച വെള്ളം ദേഹത്ത് വീണ് ചികിത്സയിലായിരുന്ന 4 വയസുകാരി മരിച്ചു. പാനൂർ തൂവത്തുകുന്നിലെ അബ്ദുല്ല- സുമയത്ത് ദമ്ബതികളുടെ മകള്‍ സെയ്ഫ ആയിഷയാണ് മരിച്ചത്. സെപ്തംബർ 13നാണ്  കുട്ടിയുടെ കാലില്‍ അബദ്ധത്തില്‍ തിളച്ച വെള്ളം വീണത്.  സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. എല്‍കെജി വിദ്യാർഥിനിയാണ്. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. കൊളവല്ലൂർ പൊലീസ് അസ്വഭാവിക മരണത്തിനു കേസെടുത്തു.

കുമരകം കടക്കാൻ കുറെ വിഷമിക്കും: കോണത്താറ്റ് പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് താൽക്കാലിക റോഡിൽ ഗതാഗത നിയന്ത്രണം: വൻ ഗതാഗതക്കുരുക്ക്. ഇരുഭാഗത്തും ഒരു കിലോമീറ്ററിലധികം ദൂരത്തിൽ വാഹനങ്ങളുടെ നീണ്ട നിര.

കോട്ടയം :കുമരകം റോഡിൽ കോണത്താറ്റ് പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് താൽക്കാലിക റോഡിൽ നിയന്ത്രണം ഏർപ്പെടുത്തിയതോടെ വൻ ഗതാഗതക്കുരുക്ക്.ഇരുഭാഗത്തും ഒരു കിലോമീറ്ററിലധികം ദൂരത്തിൽ വാഹനങ്ങളുടെ നീണ്ട നിര. നിർമ്മാണത്തിലിരിക്കുന്ന കോണത്താറ്റ് പാലത്തിന്റെ കിഴക്കുവശത്ത് ആറ്റാമംഗലം പള്ളി   ഭാഗത്തെ താൽക്കാലിക റോഡിനോട് ചേർന്ന് പൈലിംങ് പ്രവർത്തനങ്ങൾ നടക്കുന്നതിന്റെ ഭാഗമായാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. ഇന്നു മുതൽ അഞ്ചുദിവസത്തേക്കാണ് ഗതാഗത നിയന്ത്രണം. ഇതിനാൽ താൽക്കാലിക റോഡിൽ ഒരു സമയം ഒരു വശത്തേക്ക് മാത്രം വാഹനങ്ങൾ കടത്തിവിടുന്ന തരത്തിലാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. എന്നാൽ ഓണാവധിക്ക് ശേഷം വന്ന […]

ദില്ലിയിലെ കരോൾബാഗിൽ ഇരുനില കെട്ടിടം തകർന്നു വീണു; 12 പേരെ രക്ഷപ്പെടുത്തി; നിരവധിപേർ കുടുങ്ങിയെന്ന് സംശയം ;രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

ദില്ലി: ദില്ലിയിലെ കരോള്‍ബാഗില്‍ കെട്ടിടം തകര്‍ന്നു. കരോള്‍ബാഗിലെ ബാപ്പാ നഗര്‍ കോളനിയിലാണ് ഇരുനില കെട്ടിടം തകര്‍ന്നത്. രാവിലെ ഒന്‍പതരയോടെയായിരുന്നു സംഭവം. ദില്ലി പൊലീസും ഫയര്‍ഫോഴ്സും സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടരുകയാണ്. ഇതുവരെ 12 പേരെ രക്ഷപ്പെടുത്തിയതായി ദില്ലി പൊലീസ് പറഞ്ഞു. കൂടുതല്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നു എന്ന സംശയത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. രക്ഷാപ്രവര്‍ത്തനത്തിന് വേണ്ട എല്ലാ നടപടികളും ചെയ്യാന്‍ ദില്ലി നിയുക്ത മുഖ്യമന്ത്രി അതിഷി ജില്ലാ മജിസ്ട്രേറ്റിനോട് ഉത്തരവിട്ടു.  

ഭർത്താവുമായി പിണങ്ങിയ ഭാര്യ യുവാവിനൊപ്പം താമസിച്ചു: യുവാവിനെ വീട് കയറി വെട്ടിപരിക്കേൽപ്പിച്ച ഭർത്താവ് ഭാര്യയുമായി ഒളിവിൽ, അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

  ആലപ്പുഴ: രാമങ്കരിയിൽ വീട് കയറി യുവാവിനെ വെട്ടിപരിക്കേല്‍പ്പിച്ചു. രാമങ്കിരി വേഴപ്ര സ്വദേശി ബൈജുവിനെയാണ് ആക്രമിച്ചത്. ആക്രമണത്തിൽ ബൈജുവിന് ഗുരുതരമായി പരിക്കേറ്റു.   ബൈജുവിന്‍റെ ഒപ്പം താമസിച്ചിരുന്ന യുവതിയുടെ ഭർത്താവ് സുബിനാണ് വെട്ടിയത്. സംഭവത്തിന് പിന്നാലെ യുവതിയെയും സുബിനെയും കാണാനില്ല. ഇരുവര്‍ക്കായും രാമങ്കരി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.   സുബിനുമായി പിണങ്ങിക്കഴിയുന്ന ഭാര്യ കഴിഞ്ഞ കുറച്ചു ദിവസമായി ബൈജുവിനൊപ്പം താമസിക്കുകയായിരുന്നു. ഇവിടെ എത്തി സുബിൻ ബൈജുവിനെ വെട്ടിപ്പരിക്കേൽപിച്ച ശേഷം ഭാര്യയെ കൊണ്ടുപോകുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും പോലീസ് അറിയിച്ചു.

ഷിരൂരിൽ തിരച്ചിൽ പുനരാരംഭിക്കുന്നു ; ഡ്രഡ്ജർ കാർവാർ തുറമുഖത്തെത്തി, കണ്ടെത്താനുള്ളത് അർജുനടക്കം മൂന്ന് പേരെ

ഷിരൂരിൽ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായവർക്കായുള്ള നിർണായകമായ തിരച്ചിലിനായി ഗോവയിൽ നിന്നും പുറപ്പെട്ട ഡ്രഡ്ജർ കർണാടകയിലെ കാർവാർ തുറമുഖത്തെത്തി. അർജുൻ ഉൾപ്പടെയുള്ള മൂന്ന് പേർക്കായിട്ടാണ് ഇപ്പോൾ തിരച്ചിൽ നടത്തുക. ഇവർക്ക് എന്ത് സംഭവിച്ചുവെന്നുള്ള ചോദ്യത്തിനുള്ള മറുപടിയായി ഈ തിരച്ചിൽ മാറും. ഇക്കഴിഞ്ഞ ജൂലൈ പതിനാറിനാണ് ഷിരൂരിലെ മണ്ണിടിച്ചിലിൽ അ‍ർജുനൊപ്പം ലോറിയും കാണാതാവുന്നത്. ടഗ് ബോട്ടുകളിൽ ഘടിപ്പിച്ചാണ് ഡ്രഡ്ജർ കാർവാർ തുറമുഖത്ത് എത്തിച്ചത്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് കഴിഞ്ഞദിവസം ഡ്രഡ്ജറിന്റെ യാത്ര നിർത്തിവെച്ചിരുന്നു. പിന്നീട് ഇന്ന് രാവിലെയാണ് ഡ്രഡ്ജർ പുറപ്പെട്ടത്.   ഡ്രഡ്ജർ ആറ് മണിക്കൂർ മുതൽ […]

ഭാരതീയ വേലൻ സൊസൈറ്റി (ബി.വി.എസ് )സുവർണ്ണ ജൂബിലി സമ്മേളനം സെപ്തംബർ 20, 21,22 തീയതികളിൽ കോട്ടയത്ത്: മന്ത്രിമാരായ വി.എൻ. വാസവൻ, കെ. കൃഷ്ണൻകുട്ടി, ആർ എൽ വി രാമകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും.

സ്വന്തം ലേഖകൻ കോട്ടയം : ഭാരതീയ വേലൻ സൊസൈറ്റി ( ബി.വി.എസ് ) സുവർണ്ണ ജൂബിലി സമ്മേളനം സെപ്തംബർ 20, 21,22 തീയതികളിൽ കോട്ടയത്ത് മാമ്മൻ മാപ്പിള ഹാൾ, സാഹിത്യ പ്രവർത്തക സഹകരണ സംഘം ഹാൾ , ഹെഡ് ആഫീസ് ഹാൾ എന്നിവിടങ്ങളിലായി നടക്കുമെന്ന് സംസ്ഥാന പ്രസിഡണ്ട് രാജീവ് നെല്ലിക്കുന്നേൽ, ജനറൽ സെക്രട്ടറി സുരേഷ് മയിലാട്ടുപാറ, ട്രഷറർ സി എസ് ശശീന്ദ്രൻ എന്നിവർ അറിയിച്ചു . സമ്മേളനത്തിന് തുടക്കം കുറിച്ച് 20 -ാം തിയതി വിവിധ സ്ഥലങ്ങളിൽ നിന്നും സമ്മേളന നഗറിലേയ്ക് ദീപശിഖ , […]

രഞ്ജിത്തിനെതിരായ പീഡന പരാതി പിൻവലിക്കാൻ സമ്മർദ്ദം: പണം വാഗ്ദാനം ചെയ്തു, സംസാരിച്ചത് രഞ്ജിത്തിന്റെ സുഹൃത്തെന്ന് യുവാവ്

  കോഴിക്കോട്: സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗിക പീഡന പരാതി പിൻവലിക്കാൻ സമ്മർദ്ദമെന്ന് പരാതിക്കാരനായ യുവാവ്. പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചെന്ന് കാണിച്ച് കോഴിക്കോട് സ്വദേശിയായ യുവാവ് പോലീസിൽ പരാതി നൽകി.   രഞ്ജിത്തിനെതിരെ ലൈംഗിക പീഡന പരാതി നൽകിയതിന് പിറകെ ഫോൺ വഴിയും നേരിട്ടും തന്നെ സ്വാധീനിക്കാൻ ശ്രമിച്ചെന്നാണ് പരാതിക്കാരൻ പറയുന്നത്. രഞ്ജിത്തുമായി അടുപ്പമുള്ളയാൾ ചർച്ച നടത്തിയെന്നും പരാതി പിൻവലിക്കാൻ വലിയ തുക വാഗ്ദാനം ചെയ്തെന്നുമാണ് വെളിപ്പെടുത്തൽ.   “ഈ കേസിൽ നിന്ന് ഞാൻ പിന്മാറണം എന്നാണ് ആവശ്യം. ജോലിക്കാണെങ്കിലും ഭാവിക്കാണെങ്കിലും ഒരു ബുദ്ധിമുട്ടും […]

വിദ്യാർത്ഥിനികളോട് ശുചിമുറികളും ഭക്ഷണമുറിയും അടക്കം വൃത്തിയാക്കാൻ നിർബന്ധം; വഴങ്ങിയില്ലെങ്കിൽ 100 മുതൽ 200 വരെ സിറ്റ് അപ്പുകൾ മൂന്ന് ദിവസം വരെ; വനിതാ പ്രിൻസിപ്പലിന്റെ ശിക്ഷാ മുറയിൽ ആദിവാസി വിദ്യാർത്ഥിനികൾ ആശുപത്രിയിൽ

രാജമഹേന്ദ്രവാരം: ശുചിമുറിയും ഭക്ഷണമുറിയും ശുചിയാക്കിയില്ല. ആദിവാസി വിഭാഗത്തിൽ നിന്നുള്ള വിദ്യാർത്ഥിനികൾക്ക് രൂക്ഷമായ ശിക്ഷയുമായി പ്രിൻസിപ്പൽ. അവശനിലയിൽ ആശുപത്രിയിലായി 70 വിദ്യാർത്ഥിനികൾ. വിവരം പുറത്തറിയുന്നത് രക്ഷിതാക്കൾ കോളേജ് ഉപരോധിച്ചതിന് പിന്നാലെ. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തെ റമ്പച്ചോടവാരത്തിന് സമീപത്തെ ട്രൈബൽ വെൽഫെയർ ഗുരുകുൽ കോളേജിലാണ് സംഭവം. ചെറിയ തെറ്റുകൾക്ക് പോലും ദിവസങ്ങളോളം നീളുന്ന ശിക്ഷാ രീതിയായിരുന്നു വനിതാ പ്രിൻസിപ്പലിന്റെ രീതിയെന്നാണ് വിദ്യാർത്ഥിനികൾ ആരോപിക്കുന്നത്. 200 തവണയിലേറെ സിറ്റ് അപ്പ് ചെയ്യാനുള്ള നിർദ്ദേശത്തിന് പിന്നാലെയാണ് വിളർച്ച രൂക്ഷമായ 70 വിദ്യാർത്ഥിനികളെ ആശുപത്രിയിൽ പ്രവേശിക്കേണ്ടി വന്നത്. വെള്ളിയാഴ്ചയാണ് സംഭവം നടന്നതെങ്കിലും ചൊവ്വാഴ്ച […]

ഭരണങ്ങാനം പഞ്ചായത്ത്‌ പ്രസിഡന്റായി കോൺഗ്രസ്സിലെ ബീന ടോമി തെരഞ്ഞെടുക്കപ്പെട്ടു ; വിജയം 6 വോട്ടുകൾ നേടിക്കൊണ്ട്

പാലാ : ഭരണങ്ങാനം പഞ്ചായത്ത്‌ പ്രസിഡന്റായി കോൺഗ്രസ്സിലെ ബീന ടോമി തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ ബീനാ ടോമിയ്ക്ക് 6 വോട്ടും എൽഡിഎഫ് ലെ കേരള കോൺഗ്രസ്‌ എം അംഗമായ സുധ ഷാജിക്ക് 2വോട്ട് ലഭിച്ചപ്പോൾ ബിജെപിയുടെ ഒരംഗം വിട്ടു നിന്നു. ബീനാ ടോമി രണ്ടു തവണ പഞ്ചായത്ത്‌ മെമ്പറും മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായിരുന്നു. മുതിർന്ന കോൺഗ്രസ്‌ നേതാവും ചൂണ്ടച്ചേരി ബാങ്ക് പ്രസിഡന്റുമായ ടോമി ഫ്രാൻസിസിന്റെ ഭാര്യയുമാണ് ബീനാ ടോമി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സാബു ഔസേപ്പറമ്പിൽ അധ്യക്ഷതയിൽ ചേർന്ന അനുമോദന യോഗത്തിൽ […]