Spread the love

പാലാ : ഭരണങ്ങാനം പഞ്ചായത്ത്‌ പ്രസിഡന്റായി കോൺഗ്രസ്സിലെ ബീന ടോമി തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ ബീനാ ടോമിയ്ക്ക് 6 വോട്ടും എൽഡിഎഫ് ലെ കേരള കോൺഗ്രസ്‌ എം അംഗമായ സുധ ഷാജിക്ക് 2വോട്ട് ലഭിച്ചപ്പോൾ ബിജെപിയുടെ ഒരംഗം വിട്ടു നിന്നു.

video
play-sharp-fill

ബീനാ ടോമി രണ്ടു തവണ പഞ്ചായത്ത്‌ മെമ്പറും മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായിരുന്നു. മുതിർന്ന കോൺഗ്രസ്‌ നേതാവും ചൂണ്ടച്ചേരി ബാങ്ക് പ്രസിഡന്റുമായ ടോമി ഫ്രാൻസിസിന്റെ ഭാര്യയുമാണ് ബീനാ ടോമി.

കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സാബു ഔസേപ്പറമ്പിൽ അധ്യക്ഷതയിൽ ചേർന്ന അനുമോദന യോഗത്തിൽ മുൻ എംപി ജോയ് എബ്രഹാം , പി വി ജോസഫ്, മാണിച്ചൻ കളപ്പുര, വി ജെ ജോർജ്, കെ ടി തോമസ്, ജോസ് പ്ലാക്കൂട്ടം, ഉണ്ണി കുളപ്പുറം, വിൽഫി മൈക്കിൾ,ജിജി തെങ്ങുംപള്ളി,സോബിച്ചൻ ചോവാറ്റുകുന്നേൽ, സോഫി സേവ്യർ,സുധാ ഷാജി, ലിൻസി സണ്ണി, റെജി മാത്യു, ബിജു എൻ എം,സുകുമാരൻ പനച്ചിക്കൽ,ബേബി ഉപ്പുട്ടിൽ,ബേബി പാണംപാറ എന്നിവർ പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group