play-sharp-fill

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ഫലം ഇവിടെ കാണാം (18/09/2024)

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ഫലം ഇവിടെ കാണാം (18/09/2024) 1st Prize-Rs :1,00,00,000/- FJ 706001 (PUNALUR)   Cons Prize-Rs :8,000/- FA 706001 FB 706001 FC 706001 FD 706001 FE 706001 FF 706001 FG 706001 FH 706001 FK 706001 FL 706001 FM 706001 2nd Prize-Rs :10,00,000/- FL 323914 (PATTAMBI)   3rd Prize-Rs :5,000/- 0113 0192 0295 0297 0322 0690 0913 2120 2510 […]

ദാമ്പത്യ ജീവിതത്തിലെ ലൈംഗികപ്രശ്നങ്ങൾ ആ കാലഘട്ടത്തിൽ പൊതു സമൂഹത്തിൽ ചർച്ച ചെയ്യപ്പെട്ടിരുന്നില്ല: അതുകൊണ്ടായിരിക്കണം ചില മനോവൈകല്യങ്ങൾ മൂലം ലൈംഗിക ജീവിതം പരാജയപ്പെട്ട ഒരു ചെറുപ്പക്കാരന്റേയും അയാളുടെ അസംതൃപ്തയായ ഭാര്യയുടേയും ചൂടുള്ള കഥക്ക് കേരള സമൂഹത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുവാൻ കഴിഞ്ഞത് : ഇതാണ് ആ സിനിമ

കോട്ടയം: തിരുവല്ലയിലെ ഒരു മത പുരോഹിതനായിരുന്ന റവ: ഐപ്പ് തോമസ്സ് കത്തനാരുടെ മകനായ ഡോ: എ.ടി. കോവൂർ ലോക പ്രശസ്തനായ യുക്തിവാദിയും മനോരോഗ ചികിത്സകനുമായിരുന്നു. ഏതെങ്കിലും തരത്തിലുള്ള ദിവ്യാത്ഭുതങ്ങൾ തെളിയിക്കുവാൻ കഴിഞ്ഞാൽ 5 ലക്ഷം രൂപ സമ്മാനമായി നൽകുന്നതാണെന്ന അദ്ദേഹത്തിന്റെ വെല്ലുവിളി ഏറ്റെടുക്കാൻ ഇന്നേവരെ ഏതെങ്കിലും ആൾദൈവങ്ങളോ അവതാരപുരുഷന്മാരോ മുന്നോട്ടു വന്നിട്ടില്ല. മലയാളത്തിലെ ആനുകാലിക പ്രസിദ്ധീകരണങ്ങൾ, പ്രത്യേകിച്ച് കാമ്പിശ്ശേരി കരുണാകരൻ പത്രാധിപരായിരുന്ന ജനയുഗവും മാതൃഭൂമി വാരികയും ഇദ്ദേഹത്തിന്റെ മന:ശാസ്ത്ര ലേഖനങ്ങളും മനോരോഗ ചികിത്സാ അനുഭവങ്ങളും വളരെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു. മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച ഡോക്ടർ എ […]

മകളെ അജ്മല്‍ കുടുക്കിയത്, സ്വർണാഭരണങ്ങള്‍ ഉള്‍പ്പെടെ തട്ടിയെടുത്തു ; മൈനാഗപ്പള്ളി അപകടത്തിൽ പ്രതിയായ അജ്മലിനെതിരെ ഗുരുതര ആരോപണവുമായി ശ്രീക്കുട്ടിയുടെ അമ്മ സുരഭി

കൊല്ലം :  മൈനാഗപ്പള്ളി ആനൂർക്കാവില്‍ വീട്ടമ്മയെ കാറിടിച്ചു വീഴ്ത്തി കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളിലൊരാളായ അജ്മലിനെതിരെ ഗുരുതര ആരോപണവുമായി മറ്റൊരു പ്രതിയായ ശ്രീക്കുട്ടിയുടെ അമ്മ സുരഭി. മകളെ അജ്മല്‍ കുടുക്കിയതാണെന്നും സ്വർണാഭരണങ്ങള്‍ ഉള്‍പ്പെടെ തട്ടിയെടുത്തെന്നും സുരഭി ആരോപിക്കുന്നു. അതേ സമയം, അപകട സമയത്ത് പ്രതികളായ ഡോ. ശ്രീക്കുട്ടിയും അജ്മലും സഞ്ചരിച്ച കാറിന് ഇൻഷുറൻസ് ഉണ്ടായിരുന്നില്ലെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അപകട ശേഷം ഓണ്‍ലൈൻ വഴിയാണ് KL 23Q9347 എന്ന കാറിന്‍റെ ഇന്‍ഷുറന്‍സ് പുതുക്കിയത്. അപകടമുണ്ടാക്കിയ കാറാണിത്. കാറിന്‍റെ ഇൻഷുറൻസ് പുതുക്കിയതില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കേസില്‍ […]

‘ആരവങ്ങളും ആള്‍ക്കൂട്ടവുമില്ലാതെ’; സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റും ട്രാൻസ് വുമണുമായ സീമ വിനീത് വിവാഹിതയായി

തിരുവനന്തപുരം: സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റും ട്രാൻസ് വുമണുമായ സീമ വിനീത് വിവാഹിതയായി. നിശാന്താണ് വരൻ. ആഘോഷങ്ങളൊന്നുമില്ലാതെ രജിസ്റ്റർ വിവാഹമാണ് ഇരുവരും തിരഞ്ഞെടുത്തത്. സീമ വിനീത് തന്നെയാണ് വിവരം ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ വിവരം അറിയിച്ചത്. ‘കൊട്ടും കുരവയും ആർപ്പുവിളികളും ആരവങ്ങളും ആൾക്കൂട്ടവും ഇല്ലാതെ….. ഫൈനലി ഒഫിഷ്യലി മാരീഡ്’, എന്ന അടിക്കുറിപ്പോടെയാണ് വിവാഹം രജിസ്റ്റർ ചെയ്തെന്ന വിവരം സീമ പങ്കുവെച്ചത്.       കൈയില്‍ വിവാഹസര്‍ട്ടിഫിക്കറ്റ് പിടിച്ചിരിക്കുന്ന ഫോട്ടോയും നിശാന്തുമൊത്ത് സദ്യ കഴിയ്ക്കുന്നതിന്റെ ഫോട്ടോയുമാണ് കുറിപ്പിനോടൊപ്പം സീമ വിനീത് പങ്കുവെച്ചിരിക്കുന്നത്. ചിത്രം പങ്കുവെച്ചതോടെ നിരവധി […]

മുളക്കുഴ മുന്‍ ഗ്രാമപഞ്ചായത്ത് അംഗത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി : മുന്‍ അംഗം രാജനെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്:മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്.

ചെങ്ങന്നൂര്‍ മുളക്കുഴ ഗ്രാമ പഞ്ചായത്ത് മുന്‍ അംഗത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുന്‍ അംഗവും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ പി.സി രാജനെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുള്ളതായി കരുതുന്നു

ഓണ്‍ലൈൻ ജോലി വാഗ്ദാനം ചെയ്ത് പരവൂർ സ്വദേശിനിയിൽ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്തു ; ബംഗളൂരു സ്വദേശിയായ യുവാവ് അറസ്റ്റിൽ

പരവൂർ : ഓണ്‍ലൈൻ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത പ്രതി പിടിയില്‍. ബംഗളൂരു സ്വദേശി ശരത്തിനെയാണ് കൊല്ലം പരവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പരവൂർ സ്വദേശിനി റസീനയില്‍ നിന്നും പത്ത് ലക്ഷത്തിലധികം രൂപയാണ് പ്രതി കൈക്കലാക്കിയത്. റസീനയുമായി ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി ശരത്ത് പരിചയം സ്ഥാപിക്കുകയും. ലക്ഷങ്ങള്‍ വരുമാനം ലഭിക്കുന്ന വൻ തൊഴില്‍ സാധ്യതകള്‍ ഓണ്‍ലൈൻ പ്ലാറ്റ്ഫോമുകളില്‍ ഉണ്ടെന്നും അതു തരപ്പെടുത്താൻ സഹായിക്കാമെന്നും പ്രതി യുവതിയോട് പറഞ്ഞു. ചില ഓണ്‍ലൈൻ ജോലികള്‍ ഏല്‍പ്പിച്ച്‌ തുച്ഛമായ തുക പലപ്പോഴായി അയച്ചു നല്‍കുകയും ചെയ്തു. തുടർന്ന് […]

ശരീരഭാരം കുറയ്ക്കാൻ എല്ലാം ട്രൈ ചെയ്തു മടുത്തോ എങ്കിൽ ഭക്ഷണത്തിനുശേഷം ഈ പാനീയങ്ങൾ കുടിച്ചു നോക്കൂ

ഒ രു പ്രായം എത്തിയാല്‍, അല്ലെങ്കില്‍ ശരീര ഭാരം കൂടി എന്ന് സ്വയം തോന്നിയാല്‍ സ്വാഭാവികമായും എല്ലാവര്‍ക്കും അത് കുറയ്ക്കണമെന്ന തോന്നല്‍ ഉണ്ടാകും. പിന്നീടങ്ങോട്ട് ഡയറ്റിന്റെ കാലമായിരിക്കും. ഇതുവരെ രുചിച്ചിട്ടില്ലാത്ത ഭക്ഷണങ്ങള്‍ കഴിച്ചും ഇതുവരെ കഴിച്ചിരുന്ന ഭക്ഷണങ്ങള്‍ ഉപേക്ഷിച്ചുമെല്ലാം ഡയറ്റില്‍ ശ്രദ്ധിച്ചുള്ള കാര്യങ്ങളിലേക്കായിരിക്കും പിന്നീട് എല്ലാവരും ശ്രദ്ധ നേടുന്നത്. ഡയറ്റില്‍ ഏറ്റവും കൂടുതല്‍ ചെയ്യേണ്ട പ്രധാന കാര്യം രാത്രിയില്‍ ഏറ്റവും കുറഞ്ഞ അളവില്‍ ഭക്ഷണം കഴിക്കുക എന്നത് തന്നെയാണ്. അതും സാധാരണ കഴിക്കുന്ന സമയത്തല്ലെന്നും ഓര്‍ക്കണം. രാത്രിയിലെ ഭക്ഷണത്തില്‍ കാര്‍ബോഹൈഡ്രേറ്റ്, കലോറി, കൊഴുപ്പ് എന്നിവയും […]

ഓണക്കാല വിൽപ്പനയിൽ വൻ നേട്ടവുമായി സപ്ലൈകോ: 123.56 കോടിയുടെ വിറ്റുവരവ്, ജില്ലാ ഫെയറുകളിൽ തിരുവനന്തപുരം 68 ലക്ഷം രൂപയുടെ വിൽപ്പനയുമായി ഒന്നാമത്

  തിരുവനന്തപുരം: സെപ്റ്റംബർ ഒന്നു മുതൽ സെപ്റ്റംബർ 14 ഉത്രാട ദിവസം വരെയുള്ള വിൽപനയിൽ വൻ നേട്ടവുമായി സപ്ലൈകോ. ഓണക്കാലത്ത് സപ്ലൈകോ വില്പനശാലകളിൽ നിന്ന് 123.56 കോടി രൂപയുടെ വിറ്റു വരവാണ് വകുപ്പിന് ലഭിച്ചത്. ഇതിൽ 66.83 കോടി രൂപ സബ്സിഡി ഇനങ്ങളുടെ വിറ്റുവരവിലൂടെ നേടിയതാണ്. സബ്സിഡിയിതര ഇനങ്ങളുടെ വിറ്റുവരവില്‍ ലഭിച്ചത് 56.73 കോടി രൂപയാണ്.   സെപ്റ്റംബർ മാസത്തിൽ 26.24 ലക്ഷം പേർ അവശ്യസാധനങ്ങൾ വാങ്ങുന്നതിനായി സപ്ലൈകോ വില്പനശാലകളെ ആശ്രയിച്ചു. ഇതിൽ 21.06 ലക്ഷം പേരാണ് അത്തം മുതൽ ഉത്രാടം വരെ സപ്ലൈകോ […]

അത്യാഹിത വാർഡിൽ ചെരിപ്പിടരുതെന്ന് പറഞ്ഞ ഡോക്ടർക്ക് രോഗിയുടെ ബന്ധുക്കളുടെ മർദ്ദനം; സംഭവത്തിൽ പോലീസ് കേസെടുത്തു

അഹമ്മദാബാദ്: അത്യാഹിത വാർഡിൽ ചെരിപ്പിടരുതെന്ന് പറഞ്ഞതിന് ഡോക്ടറെ വളഞ്ഞിട്ട് തല്ലി. തലയ്ക്ക് പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിൽ കൊണ്ടുവന്നവരാണ് അക്രമം അഴിച്ചുവിട്ടത്. ഗുജറാത്തിലെ ഭാവ്നഗറിൽ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ഡോക്ടറെ മർദിച്ച മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിനുള്ളിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ വീഡിയോയിൽ, കട്ടിലിൽ സ്ത്രീ കിടക്കുന്നതായി കാണാം. അരികിൽ കുറച്ച് പുരുഷന്മാർ നിൽക്കുന്നുണ്ട്. ഏതാനും നിമിഷങ്ങൾക്ക് ശേഷം ഡോക്ടർ ജയ്ദീപ്‌ സിൻഹ് ഗോഹിൽ അവിടെയെത്തി. രോഗിയുടെ കൂടെ വന്നവരോട് ചെരിപ്പ് പുറത്ത് അഴിച്ചിടാൻ ആവശ്യപ്പെട്ടു. ഇതോടെ ഡോക്ടറും കൂട്ടിരിപ്പുകാരും […]

നിർത്തിയിട്ട കാറിൽ നിന്നും എംഡിഎംഎയുമായി യുവാവ് പിടിയിൽ ; സീറ്റിനടിയിൽ ഒളിപ്പിച്ച 7.030 ഗ്രാം എംഡിഎംഎയും പോലീസ് കണ്ടെടുത്തു

കാഞ്ഞങ്ങാട് : നിർത്തിയിട്ട സ്കോർപിയോയില്‍ നിന്നും എംഡിഎംഎയുമായി യുവാവ് പിടിയിൽ. ഭീമനടി കുന്നംകൈ സ്വദേശിയും ഞാണിക്കടവില്‍ താമസക്കാരനുമായ കെ കെ നൗഫൽ(40) ആണ് പിടിയിലായത്. പടന്നക്കാട് ടൗണില്‍ വച്ച്‌ ഹോസ്ദുർഗ് എസ്‌ഐ എൻ അൻസാറും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പരിശോധനയിൽ സീറ്റിന്റെ അടിയില്‍ സൂക്ഷിച്ച 7.030 ഗ്രാം എംഡിഎംഎയും കണ്ടെടുത്തു. എംഡിഎംഎ കടത്താൻ ഉപയോഗിച്ച കെഎല്‍ 14 ജി 9080 നമ്പർ സ്കോർപിയോയും പൊലീസ് കസ്റ്റഡിയിലെടുത്തു.