play-sharp-fill

വീട്ടിൽ തനിച്ചായിരുന്ന പതിനാലുകാരിയെ പീഡിപ്പിക്കാൻ ശ്രമം: 2 കുട്ടികളുടെ പിതാവായ യുവാവിനെ പെൺകുട്ടി വെട്ടി വിഴ്ത്തി: കടന്നു കളഞ്ഞ യുവാവിനെ വിഷം ഉള്ളിൽ ചെന്ന നിലയിൽകണ്ടെത്തി: പോലീസ് കാവലിൽ ആശുപത്രിയിൽ

സ്വന്തം ലേഖകൻ മൂന്നാര്‍: പീഡന ശ്രമം ചെറുക്കുന്നതിനിടെ യുവാവിനെ പതിനാലുകാരി വെട്ടിപ്പരുക്കേല്‍പിച്ചു. കൈക്ക് വെട്ടേറ്റതോടെ സംഭവസ്ഥലത്തുനിന്നു കടന്നുകളഞ്ഞ യുവാവിനെ പിന്നീടു വിഷം ഉള്ളില്‍ച്ചെന്ന് അവശ നിലയില്‍ പൊലീസ് കണ്ടെത്തി. പോലിസ് തന്നെ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊക്കനാട് ഫാക്ടറി ഡിവിഷനില്‍ ജെ.വിഘ്‌നേഷ് (വിക്കി32) ആണ് അവശനിലയില്‍ ടാറ്റാ ഹൈറേഞ്ച് ആശുപത്രിയില്‍ കഴിയുന്നത്. ചൊവ്വാഴ്ച വൈകിട്ടാണു സംഭവം. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്താണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. തമിഴ്‌നാട്ടില്‍നിന്ന് അവധിക്കു ബന്ധുവീട്ടിലെത്തിയതായിരുന്നു പതിനാലുകാരി. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് പിന്‍വാതില്‍ വഴി അകത്തു കടന്ന പ്രതി പെണ്‍കുട്ടിയെ […]

ബീച്ചിലെ തട്ടുകടയിൽ നിന്നും ഉപ്പിലിട്ട മാങ്ങ കഴിച്ച കുട്ടിക്ക് ദേഹാസ്വാസ്ഥ്യം; ചുണ്ടിന്റെ നിറം മാറുകയും ഛർദ്ദിക്കുകയും ചെയ്ത കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; കുട്ടിയുടെ പിതാവിൻ്റെ പരാതിയെ തുടർന്ന് ആരോഗ്യവിഭാഗം തട്ടുകട അടപ്പിച്ചു

കോഴിക്കോട്: കോഴിക്കോട് ബീച്ചിലെ തട്ടുകടയില്‍ നിന്നും ഉപ്പിലിട്ട മാങ്ങ കഴിച്ച കുട്ടിക്ക് ദേഹാസ്വാസ്ഥ്യം. എളേറ്റില്‍ വട്ടോളി സ്വദേശിയായ 9 വയസുകാരി സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. കുട്ടിയുടെ പിതാവിന്‍റെ പരാതിയെത്തുടര്‍ന്ന് കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം തട്ടുകട അടപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ട് കോഴിക്കോട് ബീച്ചിലെ തട്ടുകടയില്‍ നിന്നും ഉപ്പിലിട്ട മാങ്ങ കഴിച്ചതിന് പിന്നാലെയാണ് എളേറ്റില്‍ വട്ടോളി സ്വദേശി മുഹമ്മദ് അഷ്റഫിന്‍റെ മകള്‍ ഫാത്തിമക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ചുണ്ടിന്‍റെ നിറം മാറി. വീട്ടിലെത്തിയതോടെ ഛര്‍ദിയും തുടങ്ങി. കുട്ടി അവശ നിലയിലായതോടെ എളേറ്റില്‍ വട്ടോളി കുടുംബാരോഗ്യ കേന്ദ്രത്തിലും പിന്നീട് സ്വകാര്യ […]

ടിവി റേറ്റിംഗില്‍ ഇഞ്ചോടിഞ്ച് പോരാട്ടം : റേറ്റിംഗില്‍ മുന്നില്‍ വീണ്ടും ഏഷ്യാനെറ്റ് ന്യൂസ്, രണ്ടാമത് റിപ്പോര്‍ട്ടര്‍ ; കൂപ്പുകുത്തി 24 ന്യൂസ് ; ജനത്തിനെ മറിക്കടന്ന് കൈരളി ; റിപ്പോർട്ടറിൻ്റെ വളർച്ചയ്ക്ക് പിന്നിൽ കേരളാ വിഷന്റെ സെറ്റ് ടോപ് ബോക്‌സോ?

തിരുവനന്തപുരം : മലയാള വാർത്താ ചാനലുകളുടെ റേറ്റിംഗില്‍ വീണ്ടും ഏഷ്യാനെറ്റ് ന്യൂസ് മുന്നില്‍ തന്നെ. റേറ്റിംഗ് പാടെ ഇടിഞ്ഞ് ട്വെൻ്റി ഫോർ ന്യൂസ്. 2024ലെ 37-ാം ആഴ്ചയില്‍ ഏഷ്യാനെറ്റ് ന്യൂസിന് പിന്നിലുള്ളത് റിപ്പോര്‍ട്ടര്‍ ടിവി തന്നെയാണ്. അതായത് തുടര്‍ച്ചയായ രണ്ടാം ആഴ്ചയിലും റിപ്പോര്‍ട്ടര്‍ രണ്ടാം സ്ഥാനത്ത് തുടരുന്നു. ട്വന്റി ഫോര്‍ ന്യൂസ് മൂന്നാമതാണ്. റിപ്പോര്‍ട്ടറിനേക്കാള്‍ റേറ്റിംഗില്‍ ഏട്ടു പോയിന്റ് പിന്നിലാണ് ട്വന്റി ഫോര്‍. ഏറെ പിന്നിലേക്ക് ട്വന്റി ഫോര്‍ പോകുന്നതിന്റെ സൂചനകളും ബാര്‍ക്കില്‍ തെളിയുന്നുണ്ട്. അതിനിടെ ഞങ്ങള്‍ ഒന്നാം സ്ഥാനത്തിന് തൊട്ടരികെയെന്ന് പറഞ്ഞ് റിപ്പോര്‍ട്ടര്‍ […]

മലയാള പത്രങ്ങള്‍ വില കൂട്ടുന്നു; നിരക്കുവര്‍ധന അറിയിച്ച് മാതൃഭൂമി; പേജ് കുറഞ്ഞാലും വില കുറയില്ല; ഉൽപാദന ചിലവിലുണ്ടായ വർധനയാണ് പത്രങ്ങൾക്ക് വില കൂട്ടാൻ കാരണം; സെപ്തംബര്‍ 23 മുതലാണ്‌ പുതിയ വില ഈടാക്കുക

തിരുവനന്തപുരം: മലയാള പത്രങ്ങള്‍ വില കൂട്ടുന്നു. പ്രചാരത്തില്‍ മുന്‍പിലുള്ള ഇംഗ്ലീഷ് പത്രങ്ങളെക്കാള്‍ വില ഈടാക്കുന്ന മലയാളം പത്രങ്ങളാണ് വരിസംഖ്യ നിരക്ക് വീണ്ടും വര്‍ധിപ്പിക്കുന്നത്. ഇംഗ്ലീഷ് പത്രങ്ങളെ അപേക്ഷിച്ച്‌ വളരെ കുറഞ്ഞ പേജുകള്‍ മാത്രമാണ് മലയാള പത്രങ്ങള്‍ക്കുള്ളത്. ഇതേ അവസ്ഥയില്‍ മുന്നോട്ട് പോകുമ്ബോള്‍ തന്നെയാണ് വില വര്‍ധിപ്പിക്കാനുള്ള തീരുമാനം പത്രങ്ങള്‍ എടുത്തിരിക്കുന്നത്. ലക്ഷങ്ങളുടെ പരസ്യവരുമാനമാണ് പത്രങ്ങള്‍ക്ക് ലഭിക്കുന്നത്. സര്‍ക്കുലേഷന്‍ അനുസരിച്ച്‌ പ്രത്യേക നിരക്കാണ് ഈടാക്കുന്നതും. ഇതൊന്നും കൂടാതെയാണ് വരിസംഖ്യ കൂട്ടുന്നതും. മാതൃഭൂമി പത്രമാണ്‌ വില വര്‍ധിപ്പിക്കുന്ന കാര്യം വായനക്കാരെ അറിയിച്ചത്. നിലവില്‍ 8.50 പൈസയാണ് മാതൃഭൂമി […]

ഇടുക്കിയിൽ കനാലിൽ കാൽ വഴുതിവീണ് 12 ക്കാരന് ദാരുണാന്ത്യം; ഒരാൾക്കായി തിരച്ചിൽ തുടരുന്നു; ഓണാവധിക്ക് ബന്ധുവീട്ടിൽ എത്തിയതാണ് ഇരുവരും

ഇടുക്കി: ഇടുക്കി ജലാശയത്തിലേക്ക് വെള്ളം കൊണ്ടുപോകുന്ന ഇരട്ടയാർ ടണലിൽ കാൽ വഴുതി വീണ് രണ്ട് കുട്ടികളെ കാണാതായി. ഒരാളുടെ മൃതദേഹം കണ്ടെത്തി. രണ്ടാമത്തെ കുട്ടിക്കായി തെരച്ചിൽ തുടരുന്നു. ഇരട്ടയാർ ചേലക്കൽ കവലയിൽ ബന്ധുവീട്ടിലെത്തിയ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. കായംകുളം സ്വദേശി മൈലാടുംപാറ വീട്ടിൽ 12 വയസ്സുള്ള അമ്പാടിയെന്ന് വിളിക്കുന്ന അതുൽ ആണ് മരിച്ചത്. ഉപ്പുതറ സ്വദേശിയായ  ഉപ്പുതറ സ്വദേശിയായ പന്ത്രണ്ട് വയസ്സുള്ള അപ്പു എന്നു വിളിക്കുന്ന കുട്ടിക്കായി തെരച്ചിൽ തുടരുകയാണ്. ഇരട്ടയാർ ചേലക്കൽകവല മയിലാടുംപാറ രവിയുടെ വീട്ടിൽ എത്തിയ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. രവിയുടെ മകൾ രജിതയുടെ […]

കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം മരണം ഉറപ്പിക്കാൻ ആയുധം ഉപയോഗിച്ച് കഴുത്തിന് വെട്ടി ; കൊട്ടാരക്കരയിൽ സംശയത്തെ തുടർന്ന് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ഭർത്താവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

കൊട്ടാരക്കര : പള്ളിക്കലിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. പള്ളിക്കൽ സ്വദേശിനി സരസ്വതി അമ്മ (50)യാണ് മരിച്ചത്. സംശയത്തെ തുടർന്നാണ് കൊലപാതകം. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം മരണം ഉറപ്പിക്കാൻ ഭർത്താവ്  വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ പ്രതിയായ സുരേന്ദ്രൻ പിള്ള പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി. പോലീസ് സംഭവ സ്ഥലത്തെത്തി കൂടുതൽ അന്വേഷണം നടത്തി വരികയാണ്.

ഫ്രിഡ്ജില്‍ സൂക്ഷിച്ച ശേഷം ഉപയോഗിക്കുന്ന മാംസവും വര്‍ധിച്ചുവരുന്ന യൂറിനറി ഇന്‍ഫെക്ഷന് രോഗകാരണമെന്ന് ഗവേഷകര്‍

അ റുപത് ശതമാനം സ്ത്രീകള്‍ക്ക് അവരുടെ ജീവിതകാലത്ത് ഒരിക്കലെങ്കിലും അനുഭവിക്കേണ്ടി വരുന്ന ഒന്നാണ് മൂത്രത്തിലെ അണുബാധ അഥവാ യൂറിനറി ട്രാക്‌ട് ഇന്‍ഫെക്ഷന്‍(യുടിഐ ചിലരിലാകട്ടെ വിട്ടുമാറാതെ ഈ അണുബാധ പിന്തുടരുന്നുണ്ടാകും. ഇടയ്ക്കിടെയുള്ള അണുബാധയില്‍ നിങ്ങളുടെ ഫ്രിഡ്ജും ഒരു ഭാഗമാണെന്നാണ് ഗവേഷകര്‍ പറയുന്നത്. യുഎസില്‍ നടത്തിയ ഒരു പഠനം പറയുന്നത് മലിനമായ മാംസത്തില്‍ കാണപ്പെടുന്ന Escherichia coli (ഇ കോളി) ബാക്ടീരിയകളാണ് ആവര്‍ത്തിച്ചുള്ള യുടിഐകള്‍ക്ക് പിന്നിലെന്നാണ്. ഫ്രിഡ്ജില്‍ സൂക്ഷിച്ച ശേഷം ഉപയോഗിക്കുന്ന മാംസത്തിലൂടെയും രോഗസാധ്യത സംഭവിക്കാം. 1990 നും 2019 നും ഇടയില്‍ ഏകദേശം 70 ശതമാനം […]

വിശപ്പു മാറാൻ മാത്രമായി ഭക്ഷണം കഴിക്കുന്നവരുടെ ശ്രദ്ധക്ക്! അത് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കും.

ഒരു മനുഷ്യന്റെ ആരോഗ്യത്തിന് പോഷക സമൃദ്ധമായ ആഹാരം കഴിക്കേണ്ടത് വളരെ അത്യാവശ്യമാണ്. വിശപ്പു മാറിയാല്‍ മതിയല്ലോ എന്ന ചിന്തയാണ് പലർക്കും.എന്നാല്‍ അങ്ങനെയല്ല ആവശ്യമായ പോഷകങ്ങള്‍ ശരീരത്തിനു ലഭിച്ചില്ലെങ്കില്‍ അത് ആരോഗ്യത്തെ ബാധിക്കും. ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ പ്രോത്സാഹിപ്പിക്കാനും പോഷകങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച്‌ അവബോധം ഉണ്ടാക്കാനുമായി സെപ്റ്റംബറിലെ ആദ്യ ആഴ്ച എല്ലാവർഷവും ദേശീയ പോഷകാഹാര വാരമായി ആചരിക്കാറുണ്ട്. ‘പോഷകസമ്ബുഷ്ടമായ ആഹാരം എല്ലാവർക്കും’ എന്നതായിരുന്നു ഈ വർഷത്തെ തീം. സമീകൃതഭക്ഷണത്തിന്റെ ഗുണങ്ങളെക്കുറിച്ചും പോഷകദാരിദ്ര്യം തടയേണ്ടതിനെക്കുറിച്ചുമെല്ലാം ജനങ്ങളില്‍ അവബോധം ഉണ്ടാക്കുകയാണ് വാരാചരണത്തിന്റെ ലക്ഷ്യം.    

കുഴൽക്കിണറിൽ വീണ രണ്ടു വയസ്സുകാരനെ 17 മണിക്കൂർ നീണ്ട ദൗത്യത്തിനു ശേഷം രക്ഷപ്പെടുത്തി; കുട്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ

രാജസ്ഥാൻ: രാജസ്ഥാനില്‍ കുഴല്‍ കിണറില്‍ കുടുങ്ങിയ കുട്ടിയെ രക്ഷപ്പെടുത്തി. 17 മണിക്കൂര്‍ നീണ്ട ദൗത്യത്തിനു ഒടുവിലാണ് കുട്ടിയെ രക്ഷിച്ചത്. ആരോഗ്യനില തൃപ്തികരം എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി. എസ്ഡിആര്‍എഫിന്റെയും എന്‍ഡിആര്‍എഫിന്റെയും സംയുക്ത സംഘമാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. ഇന്നലെ വൈകിട്ടാണ് രണ്ട് വയസ് മാത്രം പ്രായമുള്ള കുട്ടി കളിക്കുന്നതിനിടയില്‍ കുഴല്‍ കിണറില്‍ വീണത്. പിന്നാലെ വീട്ടുകാര്‍ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തില്‍ മഴ പ്രതിസന്ധി സൃഷ്ടിച്ചുവെങ്കിലും അതെല്ലാം മറികടക്കുകയായിരുന്നു. മറുവശത്ത് സമാന്തരമായി മണ്ണ് നീക്കം ചെയ്ത്് കുട്ടിയെ പുറത്തെടുക്കുന്നതിന് ശ്രമം നടത്തിയിരുന്നു. കുഞ്ഞിനെ നിരീക്ഷിക്കുന്നതിനും […]

രജനിയുടെ വേട്ടൈയനുമായി ക്ലാഷ് വരാതിരിക്കാൻ മാറ്റിവെച്ച’കങ്കുവ’ റിലീസ് തീയതി പ്രഖ്യാപിച്ചു

സൂര്യയുടേതായി സ്ക്രീനില്‍ എത്താനിരിക്കുന്ന ബിഗ് കാന്‍വാസ് ചിത്രമാണ് കങ്കുവ. സംവിധായകന്‍ ശിവയുടെയും സൂര്യയുടെയും കരിയറുകളിലെ ഏറ്റവും വലിയ ചിത്രം.ഒക്ടോബര്‍ 10 ന് തിയറ്ററുകളില്‍ എത്താനിരുന്ന ചിത്രമാണിത്. എന്നാല്‍ രജനികാന്ത് ചിത്രം വേട്ടൈയനുമായി ക്ലാഷ് വരുന്നത് ഒഴിവാക്കാന്‍‌ പിന്നീട് റിലീസ് നീട്ടി. എന്നാല്‍ കങ്കുവ എന്ന് കാണാന്‍ പറ്റുമെന്ന സൂര്യ ആരാധകരുടെ ആകാംക്ഷയ്ക്ക് ഉത്തരമായി റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍ അണിയറക്കാര്‍. ആദ്യം പ്രഖ്യാപിച്ചിരുന്നതില്‍ നിന്ന് ഒരു മാസത്തിന് അപ്പുറം ചിത്രം തിയറ്ററുകളിലെത്തും. നവംബര്‍ 14 ആണ് റിലീസ് തീയതി. ഫാന്‍റസി ആക്ഷന്‍ ഗണത്തില്‍ […]