Spread the love

ഒരു മനുഷ്യന്റെ ആരോഗ്യത്തിന് പോഷക സമൃദ്ധമായ ആഹാരം കഴിക്കേണ്ടത് വളരെ അത്യാവശ്യമാണ്. വിശപ്പു മാറിയാല്‍ മതിയല്ലോ എന്ന ചിന്തയാണ് പലർക്കും.എന്നാല്‍ അങ്ങനെയല്ല ആവശ്യമായ പോഷകങ്ങള്‍ ശരീരത്തിനു ലഭിച്ചില്ലെങ്കില്‍ അത് ആരോഗ്യത്തെ ബാധിക്കും.

video
play-sharp-fill

ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ പ്രോത്സാഹിപ്പിക്കാനും പോഷകങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച്‌ അവബോധം ഉണ്ടാക്കാനുമായി സെപ്റ്റംബറിലെ ആദ്യ ആഴ്ച എല്ലാവർഷവും ദേശീയ പോഷകാഹാര വാരമായി ആചരിക്കാറുണ്ട്. ‘പോഷകസമ്ബുഷ്ടമായ ആഹാരം എല്ലാവർക്കും’ എന്നതായിരുന്നു ഈ വർഷത്തെ തീം. സമീകൃതഭക്ഷണത്തിന്റെ ഗുണങ്ങളെക്കുറിച്ചും പോഷകദാരിദ്ര്യം തടയേണ്ടതിനെക്കുറിച്ചുമെല്ലാം ജനങ്ങളില്‍ അവബോധം ഉണ്ടാക്കുകയാണ് വാരാചരണത്തിന്റെ ലക്ഷ്യം.