play-sharp-fill

വിവാഹ ദിവസം വധുവിന്റെ ആഭരണങ്ങൾ അടിച്ചു മാറ്റിയതാര്? പിറ്റേന്ന് വീടിന് സമീപം ആഭരണം ഉപേക്ഷിച്ചത് പിടിക്കപ്പെടുമെന്ന് സംശയിച്ചാകാം: വിവാഹം കഴിഞ്ഞ് അഴിച്ചു വച്ച 25 പവന്‍ മോഷണം പോയത് വിരുന്ന് സല്‍ക്കാരത്തിനായി പോയപ്പോള്‍; ഉത്രാട ദിനത്തിലെ മോഷണത്തിൽ പഴുതടച്ച അന്വേഷണവുമായി പോലീസ് .

മലയിൻകീഴ്: വിവാഹ വീട്ടില്‍ നിന്ന് മോഷണം പോയ 25 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ വീടിന് സമീപത്തെ വഴിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി തിരുവനന്തപുരം ജില്ലയിലെ മാറനല്ലൂർ പൂന്നാവൂര്‍ സ്വദേശി ഗിലിന്റെ വിവാഹത്തിന് ഭാര്യ ഹന്ന അണിഞ്ഞിരുന്ന വളയും മാലയും ഉള്‍പ്പെടെയുളള ആഭരണങ്ങളാണ് മോഷണം പോയത്. ഇരുപത്തഞ്ച് പവനോളം ആഭരണങ്ങളാണ് കാണാതെ പോയതെന്നാണ് റിപ്പോർട്ട്. ഉത്രാട ദിനത്തിലായിരുന്നു വിവാഹം. വിവാഹശേഷം വീട്ടിലെത്തിയ വധു, താൻ ധരിച്ചിരുന്ന ആഭരണങ്ങള്‍ കിടപ്പുമുറിയില്‍ അഴിച്ചുവച്ചു. അല്പം കഴിഞ്ഞ് വീടിന് തൊട്ടടുത്തുള്ള ഹാളില്‍ വിരുന്ന് സല്‍ക്കാരത്തിനായി പോയി. തിരിച്ചുവന്നപ്പോഴാണ് മാലയുള്‍പ്പടെയുള്ള ആഭരണങ്ങള്‍ കാണാനില്ലെന്ന് […]

ഓടിക്കൊണ്ടിരിക്കെ കെ എസ് ആർ ടി സിയുടെ ബ്രേക്ക് നഷ്ടമായി ; കുത്തനെയുള്ള ഇറക്കവും ഒരു സൈഡിൽ ആഴമുള്ള കൊക്കയും ; ഡ്രൈവറുടെ മനസാന്നിധ്യം രക്ഷിച്ചത് 40ഓളം ജീവനുകൾ

കോഴിക്കോട് : കെഎസ്‌ആര്‍ടിസി ബസ് ഡ്രൈവറുടെ മനോധൈര്യം നിരവധി യാത്രക്കാരുടെ ജീവന്‍ രക്ഷിച്ചു. ഇന്നലെ വൈകീട്ട് 5.30ഓടെയാണ് കക്കാടംപൊയില്‍ – തിരുവമ്ബാടി റൂട്ടില്‍ പീടികപ്പാറ വെച്ച്‌ കെഎസ്‌ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടത്. നാല്‍പതില്‍ അധികം യാത്രക്കാരുണ്ടായിരുന്ന ബസിന്റെ ബ്രേക്ക് തകരാറിലായതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടമാവുകയായിരുന്നു. തിരുവമ്ബാടി ഡിപ്പോയിലെ ഡ്രൈവറും കക്കാടംപൊയില്‍ സ്വദേശിയുമായ പ്രകാശനായിരുന്നു ഡ്രൈവിംഗ് സീറ്റില്‍ ഉണ്ടായിരുന്നത്. കക്കാടംപൊയിലില്‍ നിന്ന് തിരുവമ്ബാടിയിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. പീടികപ്പാറയില്‍ കുത്തനെയുള്ള ഇറക്കവും വളവുമുള്ള ഭാഗത്ത് വെച്ചാണ് വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടമായതെന്ന് ഡ്രൈവര്‍ പറയുന്നു. തുടര്‍ന്ന് റോഡരികിലേക്ക് ബസ് ഇടിച്ച്‌ […]

പൂരം കലക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ, അന്വേഷണം പ്രഖ്യാപിച്ചത് മുഖ്യമന്ത്രിയാണ്, 4 മാസത്തിന് ശേഷം അന്വേഷണമില്ലെന്ന മറുപടി ഞെട്ടിക്കുന്നതാണ്, പോലീസ് ആസ്ഥാനത്തുനിന്ന് കൊടുത്ത മറുപടി ജനങ്ങളെ വിഡ്ഢികളാക്കുന്നതിന് തുല്ല്യം, മറുപടിയില്ലാതെ നീട്ടി കൊണ്ടുപോകാനാണ് തീരുമാനമെങ്കിൽ അറിയാവുന്ന കാര്യങ്ങൾ ജനങ്ങളോട് തുറന്നുപറയും; ആസൂത്രിത ഗൂഢാലോചന നടന്നുവെന്ന് ആവർത്തിച്ച് സിപിഐ നേതാവ് വി എസ് സുനില്‍കുമാര്‍

തൃശ്ശൂര്‍: പൂരംകലക്കിയത് യാദൃശ്ചികം എന്ന് പറയാനാവില്ലെന്നും, രാഷ്ട്രീയ ലക്ഷ്യത്തോടെ ആസൂത്രിത ഗൂഢാലോചന നടന്നുവെന്നും ആവര്‍ത്തിച്ച് സിപിഐ നേതാവ് വി എസ് സുനില്‍കുമാര്‍. അന്വേഷണം പ്രഖ്യാപിച്ചത് മുഖ്യമന്ത്രിയാണ്. 4 മാസത്തിന് ശേഷം അന്വേഷണമില്ലെന്ന മറുപടി ഞെട്ടിക്കുന്നതാണ്. മുഖ്യമന്ത്രിക്ക് കത്ത് നൽകിയത് സർക്കാരിന്‍റെ ഭാഗത്തു ഏന്തെങ്കിലും ഉണ്ടെങ്കിൽ അത് വേഗത്തിൽ ആവട്ടെ എന്ന് കരുതിയാണ്. അന്വേഷണമേ ഉണ്ടായിട്ടില്ല എന്ന റിപ്പോർട്ട് അംഗീകരിക്കാൻ ആവില്ല. പോലീസ് ആസ്ഥാനത്തുനിന്ന് കൊടുത്ത മറുപടി ഞെട്ടൽ ഉണ്ടാക്കുന്നതാണ്. ജനങ്ങളെ വിഡ്ഢിയാക്കുന്ന മറുപടിയാണിത്. പൂരം കലക്കയതിനു പിന്നില്‍ ആരൊക്കെയന്നറിയാന്‍ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും വിവരാവകാശ […]

മൈനാഗപ്പള്ളിയിൽ വീട്ടമ്മയെ കാർ ഇടിപ്പിച്ചു കൊന്ന സംഭവം: പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും: മൂന്നുദിവസം കസ്റ്റഡിയിൽ വേണമെന്ന പൊലീസിന്റെ ആവശ്യത്തിൽ കോടതി വാദം കേൾക്കും

കൊല്ലം; മൈനാഗപ്പള്ളിയിൽ വീട്ടമ്മയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഒന്നാം പ്രതി അജ്മൽ, രണ്ടാം പ്രതി ശ്രീക്കുട്ടി എന്നിവരെയാണ് ശാസ്താംകോട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി‌യിൽ ഹാജരാക്കുക. ഇരുവരേയും മൂന്നുദിവസം കസ്റ്റഡിയിൽ വേണമെന്ന പൊലീസിന്റെ ആവശ്യത്തിൽ കോടതി വാദം കേൾക്കും. രണ്ടുപേരെയും സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കണമെന്നും പൊലീസ് കസ്റ്റഡി അപേക്ഷയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കേസിൽ രണ്ടാം പ്രതി ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ ശാസ്താംകോട്ട കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇതിനു പിന്നാലെ നെയ്യാറ്റിൻകര സ്വദേശിനിയായ ശ്രീക്കുട്ടി റിമാൻഡിൽ തുടരുകയാണ്. ഒന്നാം […]

തൃശ്ശൂർ റെയിൽവേ സ്റ്റേഷന് സമീപം മൃതദേഹം കണ്ടെത്തി; ഏകദേശം 50 വയസ്സ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ്; ആളെ തിരിച്ചറിഞ്ഞിട്ടില്ല; അന്വേഷണമാരംഭിച്ച് പോലീസ്

തൃശ്ശൂർ : തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ രണ്ടാം കവാടത്തിന് സമീപം മൃതദേഹം കണ്ടെത്തി. ഏകദേശം 50 വയസ്സ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. പാർക്കിങ് ജീവനക്കാരാണ് രാവിലെ മൃതദേഹം കണ്ടത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് അന്വേഷണം ആരംഭിച്ചു.  

25 ലക്ഷം രൂപയുടെ കടബാധ്യതയെ തുടർന്ന് യുവാവ് ജീവനൊടുക്കി

  മാനന്തവാടി: എടവക പാതിരിച്ചാല്‍ സ്വദേശി കെ ടി സുനിലിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മാനന്തവാടിയിലെ സ്റ്റീല്‍ ലാന്‍റ് എന്ന വ്യാപാര സ്ഥാപനത്തിലെ ജോലിക്കാരനായിരുന്നു സുനിൽ. കടബാധ്യതയെ തുടർന്ന് ആത്മഹത്യയാണെന്നാണ് പ്രാഥമിക വിവരം.   വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സുനിലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട് നിർമിക്കാനായി എടുത്ത വായ്പയും സ്വകാര്യ വ്യക്തികളിൽ നിന്നു കടം വാങ്ങിയതും ഉൾപ്പെടെ 25 ലക്ഷം രൂപയിലധികം കടബാധ്യതയുണ്ടെന്ന്‌ സുനിലിന്റെ പിതാവിന്റെ സഹോദരന്റെ മകനും എടവക ഗ്രാമപ്പഞ്ചായത്ത് മുൻ അംഗവുമായ ബിനു കുന്നത്ത് പറഞ്ഞു.   മാനന്തവാടി […]

കോട്ടയം കടുവാക്കുളത്തു നിന്നും സ്വർണ്ണ മാല കളഞ്ഞു കിട്ടി ; ഉടമസ്ഥർ ഈസ്റ്റ് പോലീസ് സ്റ്റേഷനുമായി ബഡപ്പെടുക : 0481 2560333

കോട്ടയം : കടുവാക്കുളം ഭാഗത്ത് നിന്നും സ്വർണ്ണമാല കളഞ്ഞു കിട്ടിയിട്ടുണ്ട്. മാല കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിട്ടുണ്ട്. ഉടമസ്ഥർ കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക. 04812560333

‘അമിത ജോലിഭാരം അന്നയെ തളർത്തി; 18 മണിക്കൂർ വരെ ജോലി; ശനി ഞായർ ദിവസങ്ങളിലും അവധിയില്ലാതെ ജോലി ചെയ്തു ,ഉറങ്ങിയിരുന്നത് നാലു മണിക്കൂർ മാത്രം’; ഈ ജോലി തൻ്റെ അവസാനമാകുമെന്ന് അന്ന പറഞ്ഞിരുന്നുവെന്നും സുഹൃത്തിൻ്റെ വെളിപ്പെടുത്തൽ

കൊച്ചി: അമിത ജോലിഭാരത്തെ തുടർന്ന് കുഴഞ്ഞുവീണ് മരിച്ച അന്ന സെബാസ്റ്റ്യൻ്റെ മരണത്തിൽ വെളിപ്പെടുത്തലുമായി സുഹൃത്ത് ആൻമേരി. ജോലിഭാരം അന്നയെ തളർത്തിയിരുന്നുവെന്ന് ആൻ മേരി പറഞ്ഞു. 18 മണിക്കൂർ വരെയാണ് ജോലി ചെയ്തിരുന്നത്. മരിക്കുന്നതിന് രണ്ടു മണിക്കൂർ മുൻപ് അന്നയുമായി സംസാരിച്ചിരുന്നുവെന്ന് ആൻമേരി പ്രതികരിച്ചു. അന്ന ശനി ,ഞായർ ദിവസങ്ങളിലും അവധിയില്ലാതെ ജോലിയെടുത്തിരുന്നു. നാല് മണിക്കൂർ മാത്രമായിരുന്നു അന്ന ഉറങ്ങിയിരുന്നത്. ഓഗസ്റ്റിൽ നാട്ടിൽ വരാനിരിക്കെയായിരുന്നു മരണം. ഈ ജോലി തന്റെ അവസാനമായിരിക്കുമെന്ന് അന്ന പറഞ്ഞിരുന്നതായി ആൻ മേരി പറഞ്ഞു. തുടർച്ചയായി ജോലി ചെയ്യുന്ന രീതിയിലയിരുന്നു അന്ന […]

മാമി തിരോധാനം: നിര്‍ണായക തെളിവുമായി മുൻ മാനേജര്‍: സ്ഥലമിടപാടിന്റെ രേഖ ആവശ്യപ്പെട്ട് ഒരു സംഘം തന്റെ അടുത്തെത്തിയതായി കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന് മുൻമാനേജര്‍ സോമസുന്ദരം മൊഴി നല്‍കി.

കോഴിക്കോട്: റിയല്‍ എസ്റ്റേറ്റ് വ്യാപാരി മാമിയെന്ന മുഹമ്മദ് ആട്ടൂരിനെ കാണാതായ സംഭവത്തില്‍ നിർണായക വിവരവുമായി അദ്ദേഹത്തിന്റെ മുൻ മാനേജർ സോമസുന്ദരം. മാമിയെ കാണാതായി ഒരു മാസത്തിനുള്ളില്‍ സ്ഥലമിടപാടിന്റെ രേഖ ആവശ്യപ്പെട്ട് ഒരു സംഘം തന്റെ അടുത്തെത്തിയതായി കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന് സോമസുന്ദരം മൊഴി നല്‍കി. ഒരു സ്ഥലത്തിന്റെ എഗ്രിമെന്റ് തേടിയാണ് മാമിയുടെ ഡ്രൈവർ ഉള്‍പ്പെടെയുള്ള സംഘമെത്തിയത്. തിരൂർ, പുളിക്കല്‍ സ്വദേശികളാണ് വന്നത്. എന്നാല്‍ മാമിയെ കാണാനില്ലാത്ത സാഹചര്യത്തില്‍ തനിക്ക് സഹായിക്കാനാകില്ലെന്ന് വന്നവരോട് പറഞ്ഞതായി സോമസുന്ദരം പറഞ്ഞു. എഗ്രിമെന്റ് തന്റെ കൈയ്യിലില്ലെന്നും അഥവാ ഉണ്ടെങ്കില്‍ […]

ഖജനാവ് കാലിയാണെങ്കിലും ആരോ​ഗ്യം മുഖ്യം സിഎമ്മേ… മുഖ്യമന്ത്രിയുടെയും പരിവാരങ്ങളുടെയും ആരോ​ഗ്യ പരിപാലനത്തിനായി സർക്കാർ പൊടിച്ചത് കോടികൾ; വിവരാവകാശരേഖ പുറത്തുവന്നിരിക്കുന്നത് സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായ സാഹചര്യത്തിൽ; കുടുംബാം​ഗങ്ങളുടെ ചികിത്സ ചെലവ് ഉൾപ്പടെ ജൂലൈ മാസം വരെ മന്ത്രിമാർ ചെലവഴിച്ചത് 1.52 കോടി; പട്ടികയിൽ മുൻപന്തിയിൽ മുഖ്യമന്ത്രി; ചികിത്സക്കായി കൈപ്പറ്റിയത് 77.4 ലക്ഷം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും പരിവാരങ്ങളുടെയും ആരോ​ഗ്യ പരിപാലനത്തിനായി സർക്കാർ ഖജനാവിൽ നിന്ന് പൊടിച്ചത് കോടികൾ‌. സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമാകുന്നതിനിടെയാണ് വിവരാവകാശരേഖ പുറത്തുവന്നിരിക്കുന്നത്. കുടുംബാം​ഗങ്ങളുടെ ചികിത്സ ചെലവ് ഉൾപ്പടെ ജൂലൈ മാസം വരെ 1.52 കോടി രൂപയാണ് മന്ത്രിമാർ ചെവഴിച്ചത്. പട്ടികയിൽ എല്ലാ തവണത്തേയും പോലെ മുഖ്യമന്ത്രിയാണ് മുൻപന്തിയിൽ. വിദേശത്ത് പോയി ചികിത്സിച്ചത് ഉൾപ്പടെ 77.4 ലക്ഷം രൂപയാണ് കൈപ്പറ്റിയത്. മറ്റ് മന്ത്രിമാരിൽ കെ. കൃഷ്ണൻകുട്ടിയാണ് കൂടുതൽ തുക കൈപ്പറ്റിയത്. 30.59 ലക്ഷം രൂപയാണ് അദ്ദേഹം കൈപ്പറ്റിയത്. മന്ത്രിമാരെ കൂടാതെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ 1.34 […]