play-sharp-fill

താന്‍ ചെന്നായയാണെന്ന് ഉറപ്പിച്ച്‌ വിദ്യാര്‍ത്ഥി: ഒടുവില്‍ സമ്മതിച്ച്‌ അധ്യാപകരും: അപൂര്‍വ്വാവസ്ഥയ്ക്ക് പിന്നില്‍ എന്ത്? സ്കോട്ട്‌ലന്‍ഡില്‍ നിന്നുള്ള ഒരു ഞെട്ടിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലും ചര്‍ച്ചയാകുന്നത്.

സ്കോട്ട്ലൻഡ്: താന്‍ ചെന്നായയാണ് എന്ന് ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥി ഉറച്ചുവിശ്വസിക്കുന്നു. എന്നാല്‍ അത് സത്യമാണെന്ന് സമ്മതിക്കേണ്ടി വന്നിരിക്കുകയാണ് അധ്യാപകര്‍ക്കും. സ്പീഷിസ് ഡൈസ്‌ഫോറിയ എന്ന അപൂര്‍വ്വ അവസ്ഥയാണ് ഈ കുട്ടിക്ക് ബാധിച്ചിരിക്കുന്നത്. സ്‌കോട്ട്‌ലന്‍ഡില്‍ നിന്ന് ഇത്തരമൊരു സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത് ഇതാദ്യമായാണ് . മുമ്പ് ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് ഇതിനേക്കാള്‍ വിചിത്രമായ പലതും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. തങ്ങള്‍ തവളകളോ കുറുക്കനോ ഡ്രാഗണോ ഒക്കെ ആണെന്ന് കുട്ടികള്‍ വിശ്വസിക്കുന്ന സംഭവങ്ങളായിരുന്നു ഇവയൊക്കെ. എന്നാല്‍ ഈ അപൂര്‍വ്വാവസ്ഥയെക്കുറിച്ച്‌ ഗവേഷകര്‍ക്കിടയിലും ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന് കാണാം ചിലര്‍ അത്തരമൊരു അവസ്ഥയേയില്ലെന്ന് […]

ഭാര്യ ജനനേന്ദ്രിയം ഛേദിക്കാൻ ശ്രമിച്ചു ; ഭർത്താവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

കോഴിക്കോട് : ഭാര്യ ജനനേന്ദ്രിയം ഛേദിക്കാൻ  ശ്രമിച്ചതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ മധ്യവയസ്‌കൻ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. കോഴിക്കോട് തലക്കുളത്തൂർ അണ്ടിക്കോട് കോളിയോട്ട് താഴത്ത് വ്യാഴാഴ്ചയാണ് സംഭവം നടന്നത്. പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം തുടർനടപടികള്‍ സ്വീകരിക്കുമെന്ന് എലത്തൂർ ഇൻസ്പെക്ടർ കെ. ശംഭുനാഥ് പറഞ്ഞു. അതേസമയം, ഭർത്താവ് നിരന്തരം ഉപദ്രവിക്കുന്നതായി ഭാര്യയും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ഇടുക്കിയിലെ ഇരട്ടയാർ ടണലിൽ ഒഴുക്കിൽപ്പെട്ട 12 വയസ്സുകാരനായി തിരച്ചിൽ പുനരാരംഭിച്ചു; പന്ത് കളിക്കുന്നതിനിടെയാണ് രണ്ടു കുട്ടികളെ കാണാതായത് ഒരാളുടെ മൃതദേഹം ഇന്നലെ ലഭിച്ചു; ഓണാവധി ആഘോഷിക്കാൻ മുത്തശ്ശന്റെ വീട്ടിലെത്തിയപ്പോഴാണ് അപകടം

ഇരട്ടയാർ: ഇടുക്കിയിലെ ഇരട്ടയാർ ടണലിൽ ഒഴുക്കിൽ പെട്ട അക്കുവിനായി തെരച്ചിൽ പുനരാരംഭിച്ചു. പന്ത് കളിക്കുന്നതിനിടെയാണ് ഇടുക്കിയിലെ ഇരട്ടയാർ ടണലിൽ ഒഴുക്കിൽ പെട്ട രണ്ട് കുട്ടികളെ കാണാതായത്. ഓണാവധി ആഘോഷിക്കാൻ മുത്തച്ഛന്റെ വീട്ടിലെത്തിയപ്പോളാണ് ഉപ്പുതറ, മൈലാടുംപാറ രതീഷിന്റെ മകൻ അക്കുവെന്ന് വിളിക്കുന്നു അസൗരേഷ് (12) നെ യാണ് കാണാതായത്. അസൗരേഷിനൊപ്പം വെള്ളത്തിൽ വീണ കായംകുളം മുതുകുളം നടുവിലേയത്ത് പൊന്നപ്പന്റെ മകൻ അമ്പാടി എന്നു വിളിക്കുന്ന അതുൽ (-13) മരിച്ചിരുന്നു. അപകടത്തിൽപ്പെട്ട കുട്ടികൾ രണ്ട് പേരും മറ്റു രണ്ട് കുട്ടികളോടൊപ്പം ഡാമിന് സമീപത്തു കരയിൽ പന്തു കളിക്കുകയായിരുന്നു. […]

ആര്‍മി എന്ന പേരില്‍ ഇന്‍സ്റ്റഗ്രാമില്‍ വ്യാജ അക്കൗണ്ട് ; ലക്ഷ്യം വിവാഹിതരായ സ്ത്രീകൾ ; സൗഹൃദം നടിച്ചു സ്വര്‍ണവും പണവും തട്ടിയെടുക്കുന്ന പ്രതി പിടിയില്‍

തിരുവനന്തപുരം : വിവാഹിതരായ യുവതികളെ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് പണവും സ്വര്‍ണവും തട്ടിയെടുക്കുന്ന പ്രതി പിടിയില്‍. തിരുവനന്തപുരം പോത്തന്‍കോട് അണ്ടൂര്‍കോണം സ്വദേശിയായ നൗഫല്‍ എന്ന് വിളിക്കുന്ന മിഥുന്‍ഷായെയാണ് അഞ്ചല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ആര്‍മി ഉദ്യോഗസ്ഥനാണെന്ന് വരുത്തിതീര്‍ക്കാനായി ആര്‍മി എന്ന പേരില്‍ ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തയാറാക്കിയാണ് മിഥുന്‍ഷാ സ്ത്രീകളെ വശീകരിച്ചിരുന്നത്. കൊല്ലം അഞ്ചല്‍ സ്വദേശിനിയായ യുവതിക്ക് മൂന്നരലക്ഷത്തിലധികം രൂപയും സ്വര്‍ണാഭരണങ്ങളും നഷ്ടമായിരുന്നു. സ്ത്രീകളെ വലയിലാക്കാനായി ആര്‍മി എന്ന പേരില്‍ ഇന്‍സ്റ്റഗ്രാമില്‍ വ്യാജഅക്കൗണ്ട് തയാറാക്കിയായിരുന്നു പ്രതിയുടെ തട്ടിപ്പ്. ഭാര്യയും മൂന്ന് കുട്ടികളും ഉള്ള മിഥുന്‍ഷായ്‌ക്കെതിരെ ഒരു വീട്ടില്‍ […]

58 കീഴുദ്യോഗസ്ഥരുമായി ലൈംഗികബന്ധം: കൈക്കൂലിയുടെ രാജ്ഞി: ‘സുന്ദരിയായ ഗവര്‍ണറെ’ന്നറിയപ്പെടുന്ന വനിതാ ഉദ്യോഗസ്ഥ ഒടുവിൽ കുടുങ്ങി: 13 വര്‍ഷം തടവും പിഴയും

ക്വിയാനൻ: 58 കീഴ്ജീവനക്കാരോട് ലൈംഗികബന്ധം പുലർത്തിയ കുപ്രസിദ്ധ വനിതാ ഉദ്യോഗസ്ഥയ്ക്ക് 13 വർഷം തടവും ഒരു മില്യണ്‍ യുവാൻ (140,000 യുഎസ് ഡോളർ) പിഴയും. തെക്കുപടിഞ്ഞാറൻ ചൈനയില്‍ നിന്നുള്ള ഇവർ കീഴ്ജീവനക്കാരുമായി ബന്ധം പുലർത്തിയതിന് പുറമേ ഏകദേശം 60 ദശലക്ഷം യുവാൻ (8.5 മില്യണ്‍ യുഎസ് ഡോളർ) കൈക്കൂലിയായി സ്വീകരിക്കുകയും ചെയ്തതായി റിപ്പോർട്ടുകള്‍ പറയുന്നു. 52 -കാരിയായ സോങ് യാങ് മുമ്പ് ഗ്വിഷോ പ്രവിശ്യയിലെ ക്വിയാനൻ പ്രവിശ്യയില്‍ പാർട്ടിയുടെ ഗവർണറായും ഡെപ്യൂട്ടി സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്‌ ദരിദ്ര […]

‘ജോലി ഉപേക്ഷിക്കാൻ തീരുമാനിച്ചിരുന്നു, മരിക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പ് അന്ന സംസാരിച്ചതും ജോലി സമ്മർദ്ദത്തെക്കുറിച്ച്’: വെളിപ്പെടുത്തലുമായി അന്ന സെബാസ്റ്റ്യന്റെ സുഹൃത്ത്

കൊച്ചി: പൂനെ ഇ വൈ കമ്പനിയിൽ ചാർട്ടർഡ് അക്കൗണ്ടന്റായി ജോലി ചെയ്ത കൊച്ചി സ്വദേശിനി അന്ന സെബാസ്റ്റ്യന്റെ മരണം ജോലി സമ്മർദ്ധമെന്ന് അന്നയുടെ സുഹൃത്ത്. തൊഴിൽ സമ്മർദ്ദം കാരണം ജോലി ഉപേക്ഷിക്കാനോ നാട്ടിലേക്ക് സ്ഥലംമാറ്റം വാങ്ങാനോ അന്നാ സെബാസ്റ്റ്യൻ ആലോചിച്ചിരുന്നതായി സുഹൃത്ത് ആൻമേരി. മരിക്കുന്നതിന് രണ്ടു മണിക്കൂർ മുമ്പ് വിളിച്ച് സംസാരിച്ചപ്പോഴും ജോലിയിലെ ബുദ്ധിമുട്ടുകളെ കുറിച്ചാണ് തന്നോട് പറഞ്ഞിരുന്നതെന്നും അന്നയുടെ സ്കൂൾ കാലം മുതലുളള സഹപാഠിയായ ആൻമേരി പറഞ്ഞു.   ”അന്നക്ക് ജോലി സ്ഥലത്ത് വലിയ സമ്മർദ്ദമുണ്ടായിരുന്നു. ഇക്കാര്യം ഫോണിൽ വിളിച്ചപ്പോൾ പറഞ്ഞിരുന്നു. ശനി, […]

ഷവർമ കഴിച്ചതിന് പിന്നാലെ ഛർദ്ദിച്ചു കുഴഞ്ഞുവീണു; ചികിത്സയിലായിരുന്ന അധ്യാപികയ്ക്ക് ദാരുണാന്ത്യം; സംഭവത്തിൽ പോലീസ് അന്വേഷണമാരംഭിച്ചു

ചെന്നൈ: ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു. ചെന്നൈ സ്വദേശിയായ 22കാരിയായ സ്വകാര്യ സ്കൂളിലെ അധ്യാപിക ശ്വേതയാണ് മരിച്ചത്. ഷവർമ കഴിച്ചതിന് പിന്നാലെയാണ് ശ്വേതയ്ക്ക് ഭക്ഷ്യവിഷബാധയുണ്ടായതെന്ന് ബന്ധുക്കൾ പറയുന്നു. ചെന്നൈയിലെ നൂമ്പാൽ സ്വദേശിയായ ശ്വേത ഒരാഴ്ച മുൻപാണ് പ്രദേശത്തെ ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്‍റിൽ നിന്ന് ഷവർമ കഴിച്ചത്. സഹോദരനും ഒപ്പമുണ്ടായിരുന്നു. വീട്ടിലെത്തിയ ശേഷം മീൻ കറിയും കഴിച്ചു. അന്ന് രാത്രി തന്നെ ശ്വേത ഛർദ്ദിക്കുകയും ബോധരഹിതയാവുകയും ചെയ്തു. വീട്ടുകാർ ഉടൻ തന്നെ പോരൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ആരോഗ്യ നില മെച്ചപ്പെടാത്തതിനെ തുടർന്ന് ചൊവ്വാഴ്ച  ഗവണ്‍മെന്‍റ് […]

കോട്ടയം കുമരകത്ത് ഗതാഗതക്കുരുക്ക് മുറുകി: കുറച്ചു ഭാഗം റോഡിലെ കുഴി നികത്തിയാൽ യാത്ര സുഗമമാക്കാം: പക്ഷേ അധികൃതർക്ക് അവഗണന ;റോഡരികിലെ ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കുന്നതും വൈകുന്നു

കുമരകം : ലോക ടൂറിസം മാപ്പിൽ ഇടം നേടിയ കോട്ടയം ജില്ലയിലെ കുമരകത്തേക്ക് പോകണമെങ്കിൽ വലിയ ഗതാഗത കുരുക്കാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. ഒരു പാലം പണിയാണ് യാത്രക്കാരെ വലയ്ക്കുന്നത്. ഗതാഗതക്കുരുക്ക് മൂലം ഏറെ ബുദ്ധിമുട്ടിലായിട്ടും റാേഡരികിലെ പാെതുമരാമത്ത് വക സ്ഥലം പോലും കുണ്ടും കുഴിയും നികത്തി സഞ്ചാരയോഗ്യമാക്കിയില്ലെന്ന് ആക്ഷേപം. കോട്ടയം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ കോണത്താറ്റു പാലത്തിൻ്റെ സമീപത്തെ താല്ക്കാലിക റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ കുണ്ടും കുഴിയുമാണ് ഇപ്പോഴും അതേപടി കിടക്കുന്നത്. ഈ ഭാഗത്തെ വൈദുതി വകുപ്പിൻ്റെ ട്രാൻസ്ഫോർമറിന് സമീപത്തെ റോഡരികിലെ കുഴി നികത്തിയിരുന്നെങ്കിൽ […]

തെറ്റായ ദിശയിലൂടെ പാഞ്ഞെത്തിയ എസ് യു വി ഇടിച്ച് തെറിപ്പിച്ച ബൈക്ക് യാത്രികന് ദാരുണാന്ത്യം; യുവാവിനെ ഇടിച്ചു തെറിപ്പിക്കുന്ന ദൃശ്യങ്ങൾ മറ്റൊരു വാഹനത്തിന്റെ ക്യാമറയിൽ പതിഞ്ഞിരുന്നു; സംഭവത്തിൽ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു

ഗുരുഗ്രാം: തെറ്റായ ദിശയിലെത്തിയ എസ് യു വി ഇടിച്ച് തെറിപ്പിച്ച ബൈക്ക് യാത്രികന് ദാരുണാന്ത്യം. ഗുരഗ്രാമിലെ ഡിഎൽഎഫ് ഫേസ് 2വാണ് അപകടമുണ്ടായത്. അമിത വേഗതയിൽ എത്തിയ മഹീന്ദ്ര 3 എക്സ് ഒ വാഹനം യുവാവിനെ  ഇടിച്ച് തെറിപ്പിക്കുന്ന ദൃശ്യങ്ങൾ മറ്റൊരു വാഹനത്തിലെ ക്യാമറയിൽ പതിഞ്ഞിരുന്നു. ഞായറാഴ്ചയാണ് അപകടമുണ്ടായത്. സംഭവത്തിൽ അറസ്റ്റിലായ എസ് യു വി ഡ്രൈവറെ പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങി. അപകടത്തിൽ കൊല്ലപ്പെട്ട യുവാവിന്റെ സുഹൃത്തിന്റെ ഗോ പ്രോ ക്യാമറയിലാണ് അപകട ദൃശ്യങ്ങൾ പതിഞ്ഞത്. അക്ഷത് ഗാർഗ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. കുൽദീപ് താക്കൂർ […]

എഡിജിപി എം ആര്‍ അജിത് കുമാറിനെ മാറ്റുന്നത് സംബന്ധിച്ച സർക്കാർ ന്യായീകരണം എന്തു കൊണ്ട് സിപിഐക്കു ബോധ്യപ്പെടുന്നില്ലെന്ന് സിപിഐയോട് ചോദിക്കണം, സിപിഐയുടെ എല്ലാ ആരോപണങ്ങളോടും മറുപടി പറയേണ്ട ബാധ്യത തനിക്കില്ല, വിജിലൻസ് അന്വേഷണത്തിന്‍റെ റിപ്പോർട്ട്‌ വരട്ടെ, അപ്പോഴേ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച വിഷയത്തിൽ വ്യക്തത വരൂയെന്നും ഇടത് മുന്നണി കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍

തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാറിനെ ചുമതലയില്‍ നിന്ന് മാറ്റുന്നത് സംബന്ധിച്ച സർക്കാർ ന്യായീകരണം എന്തു കൊണ്ട് സിപിഐ ക്കു ബോധ്യപ്പെടുന്നില്ലെന്ന് സിപിഐയോട് തന്നെ ചോദിക്കണമെന്ന് ഇടത് മുന്നണി കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍ പറഞ്ഞു. സിപിഐയുടെ എല്ലാ ആരോപണങ്ങളോടും മറുപടി പറയേണ്ട ബാധ്യത തനിക്കില്ല. വിജിലൻസ് അന്വേഷണത്തിന്‍റെ റിപ്പോർട്ട്‌ വരട്ടെ. അപ്പോഴേ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച വിഷയത്തിൽ വ്യക്തത വരു. തൃശൂർപൂരവുമായി ബന്ധപ്പെട്ട പരാതിയും ഗവൺമെന്‍റിന് മുന്നിലുണ്ട്.അത് സംബന്ധിച്ചും ഉചിതമായ തീരുമാനം ഗവൺമെന്‍റ് എടുക്കും. പി ശശിക്കെതിരായ അൻവറുടെ പരാതി ഇടതുപക്ഷ മുന്നണിക്ക് […]